Latest News

University Announcements 14 January 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 14 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 14 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എസ്.ഡി.ഇ. സ്ട്രീം ചേയ്ഞ്ച് തീയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ 2016 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ ബിരുദപഠനത്തിനു ചേര്‍ന്ന് രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതിയതിനു ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കു വിദൂരവിദ്യാഭ്യാസ വിഭാഗം സ്ട്രീം ചേഞ്ച് വഴി മൂന്നാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാവുന്നതാണ്. 2016 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വഴി ബിരുദ പഠനത്തിനു ചേര്‍ന്ന് രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതിയതിനു ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് റീ അഡ്മിഷന്‍ വഴി മൂന്നാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാവുന്നതാണ്. സ്ട്രീം ചെയ്ഞ്ച് അഡ്മിഷന്റേയും റീ അഡ്മിഷന്റേയും അവസാന തീയതി 500 രൂപ ഫൈനോടു കൂടി 20 വരെ നീട്ടിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.sdeuoc.ac.in>notifications, 0494 2407357, 2400288

എം.എ. ഇംഗ്ലീഷ് സീറ്റൊഴിവ്

ഇംഗ്ലീഷ് പഠനവിഭാഗത്തില്‍ എം.എ. ഇംഗ്ലീഷിന് ജനറല്‍ കാറ്റഗറിയില്‍ ഒരു സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ റാങ്ക് ലിസ്റ്റിലെ നമ്പര്‍ സഹിതം enghod@uoc.ac.in എന്ന ഇ-മെയിലിലേക്ക് 16-നുള്ളില്‍ അറിയിക്കുക

എം.പി.എഡ്. പ്രവേശനം

2020-21 അദ്ധ്യയന വര്‍ഷത്തെ എം.പി.എഡ്. കോഴ്‌സിന്റെ പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രവേശനം 19-ന് രാവിലെ 10.30 മുതല്‍ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ 1 മുതല്‍ 40 വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 10.30-നും 41 മുതല്‍ 85 വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍ ഉച്ചക്ക് 2.30-നും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍

21-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണല്‍, ബി.ടി.എം.എച്ച്., ബി.എച്ച്.എ. ബി.കോം. പ്രൊഫഷണല്‍, ബി.കോം. ഓണേഴ്‌സ്, ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗത്തിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ്.സി., എം.എ.- എം.ടി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 18-ന് ആരംഭിക്കും.

2016 സിലബസ്, ഒന്നാം വര്‍ഷ അദീബെ ഫാസില്‍ പ്രിലിമിനറി ഏപ്രില്‍, മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 8-ന് ആരംഭിക്കും.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍, അഫിലിയേറ്റഡ് കോളേജുകളിലേയും 2019 സിലബസ്, 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ അഫ്‌സല്‍ ഉലമ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ ഫെബ്രുവരി 8-ന് ആരംഭിക്കും.

സര്‍വകലാശാല പഠനവിഭാഗത്തിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജനുവരി 18-ന് ആരംഭിക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് നവംബര്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് ഏപ്രില്‍ 2020 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ തീയതി

ഒന്നാം വർഷ എം.എസ് സി. മെഡിക്കൽ അനാട്ടമി (2019 അഡ്മിഷൻ റഗുലർ/2019ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 29 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 18 വരെയും 525 രൂപ പിഴയോടെ ജനുവരി 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 20 വരെയും അപേക്ഷിക്കാം.

നാലാം വർഷ ബി.എസ് സി. എം.എൽ.ടി. റഗുലർ/സപ്ലിമെന്ററി (2008 അഡ്മിഷൻ മുതൽ) പരീക്ഷകൾ ഫെബ്രുവരി അഞ്ചുമുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 20 വരെയും 525 രൂപ പിഴയോടെ ജനുവരി 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 22 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

രണ്ടാം സെമസ്റ്റർ എം.എഡ് (ദ്വിവത്സരം – 2019 അഡ്മിഷൻ റഗുലർ/2019ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി മൂന്നുമുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 18 വരെയും 525 രൂപ പിഴയോടെ ജനുവരി 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 20 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷഫലം

2020 ഒക്‌ടോബറിൽ സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന നാലാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ്. – 2018-2020 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.സി.എ. (പുതിയ സ്‌കീം – 2017 അഡ്മിഷൻ റഗുലർ), ഡ്യുവൽ ഡിഗ്രി മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (2014-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 27 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പ്രായോഗിക പരീക്ഷകൾ

ട്യൂഷൻ ഫീസ്

വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത രണ്ടും മൂന്നും വർഷ ബിരുദ, രണ്ടാം വർഷ അഫ്സലുൽ ഉലമ പ്രിലിമിനറി വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് 335 രൂപ പിഴയോട് കൂടി ഫബ്രുവരി 25 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷകൾ പുനഃക്രമീകരിച്ചു

22.01.2021 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി (നവംബർ 2020) പരീക്ഷകൾ 09.02.2021 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

ഹാൾടിക്കറ്റ്

19.01.2021 ന് ആരംഭിക്കുന്ന ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ജൂൺ 2020) പരീക്ഷകൾ എഴുതുന്ന 2017 അഡ്മിഷൻ വിദ്യാർഥികൾ ഹോൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത് ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത് ഹോൾടിക്കറ്റിൽ രേഖപ്പെടുത്തിയ കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകണം.

2016 ഉം അതിനു മുൻപുമുള്ള അഡ്മിഷൻ വിദ്യാർഥികൾക്കുള്ള ഹോൾടിക്കറ്റുകൾ അവർക്ക് അനുവദിച്ചിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റി അതേ സെന്ററിൽ തന്നെ പരീക്ഷഎഴുതേണ്ടതാണ്. ഇവരുടെ അപേക്ഷിച്ച പരീക്ഷാ സെന്ററുകളും അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളും (ബ്രാക്കറ്റിൽ) ചുവടെ :

  • ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളേജ് മഞ്ചേശ്വരം, ഗവ. കോളേജ് കാസറഗോഡ്, സെന്റ് പയസ് കോളേജ് രാജപുരം, നെഹ്റു കോളേജ്, കാഞ്ഞങ്ങാട് (ഗവ. കോളേജ്, കാസറഗോഡ്)
  • പയ്യന്നൂർ കോളേജ്, സർ സയ്യദ് കോളേജ്, തളിപ്പറമ്പ, സി. എ. എസ്. കോളേജ് മാടായി, എസ്. ഇ. എസ്. കോളേജ് ശ്രീകണ്ഠപുരം (സർ സയ്യദ് കോളേജ്, തളിപ്പറമ്പ)
  • കെ. എം. എം. കോളേജ് പള്ളിക്കുന്ന്, എസ്. എൻ. കോളേജ്, തോട്ടട (എസ്. എൻ. കോളേജ്, തോട്ടട)
  • ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി, നിർമ്മലഗിരി കോളേജ് (നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ)
  • പി. ആർ. എൻ. എസ്. എസ്. കോളേജ് മട്ടന്നൂർ, എം. ജി. കോളേജ്, ഇരിട്ടി. (എം. ജി. കോളേജ്, ഇരിട്ടി)
  • ഗവ. കോളേജ്, മാനന്തവാടി (ഗവ. കോളേജ്, മാനന്തവാടി)

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

ഡിപ്ലോമ കോഴ്‌സ് സീറ്റൊഴിവ്

കൊച്ചി: സംസ്ഥാന ഗവ: പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്‌ക്കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടുകൂടിയുള്ള പ്ലസ് ടൂ, രണ്ടാംഭാഷ ഹിന്ദി അല്ലെങ്കില്‍ ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവും ഫീസ് സൗജന്യവും ലഭിക്കും. അവസാന തീയതി ജനുവരി 20. പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ : 8547126028.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 january 14

Next Story
Victers Channel Timetable January 15: വിക്ടേഴ്‌സ് ചാനൽ, ജനുവരി 15 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com