Latest News

University Announcements 13 January 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, ie malayalam

University Announcements 13 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് സ്‌പോട്ട് അഡ്മിഷന്‍

സി.സി.എസ്.ഐ.ടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ഒഴിവുള്ള ഒ.ബി.എച്ച്.-1, എസ്.സി.-3, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-2, പി.എച്ച്.-1, എസ്.പി.-1, ലക്ഷദ്വീപ്-1 എന്നീ വിഭാഗങ്ങളിലേക്ക് പ്രവേശനം നടത്തുന്നു. ലേറ്റ് രജിസ്‌ട്രേഷന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ താല്‍പര്യമുള്ളവര്‍ 14-ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷന് പകല്‍ 10-നും 1-നും ഇടക്ക് അസ്സല്‍ രേഖകള്‍ സഹിതം സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകേണ്ടതാണ്. റിസര്‍വേഷന്‍ കാറ്റഗറിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഹാജരാകാത്തപക്ഷം ഓപ്പണ്‍ കാറ്റഗറിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407417 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2020 പരീക്ഷയുടേയും ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2020 പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. സപ്തംബര്‍ 2019 പരീക്ഷയുടേയും വിദൂരവിദ്യാഭ്യാസ വിഭാഗം പ്രീവിയസ് എം.എ. ഹിസ്റ്ററി മെയ് 2019 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2016 മുതലുള്ള പ്രവേശനം നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2019 സ്‌കീം 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2020 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 21 വരേയും 170 രൂപ പിഴയോടു കൂടി 23 വരേയും ഫീസടച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2016 മുതലുള്ള പ്രവേശനം എം.എസ്.സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് സര്‍വകലാശാലയില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമില്‍ കണ്‍വെന്‍ഷണല്‍ രീതിയിലാണ് അപേക്ഷിക്കേണ്ടത്.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ 2019 സിലബസ്, 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി 8-ന് ആരംഭിക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.പി.എഡ്. ജൂലൈ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പുതുക്കിയ പരീക്ഷ തീയതി

2020 ഡിസംബർ 10ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ എം.എച്ച്.എ. (2011 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 15ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

(

പരീക്ഷ തീയതി

ആറാം സെമസ്റ്റർ ബി.ആർക് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരിക്ഷകൾ ഫെബ്രുവരി 10ന് ആരംഭിക്കും.

നാലാം സെമസ്റ്റർ ബി.ആർക് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 11ന് ആരംഭിക്കും.

ഒന്നും രണ്ടും സെമസ്റ്റർ ബി.ആർക് (2018 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 12 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 27 വരെയും 525 രൂപ പിഴയോടെ ജനുവരി 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 29 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എം.കോം. പ്രൈവറ്റ് (റഗുലർ/സപ്ലിമെന്ററി മേഴ്‌സി ചാൻസ് ഉൾപ്പെടെ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 28 വരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പ്രായോഗിക പരീക്ഷകൾ

മൂന്നാം സെമസ്റ്റർ എൽ. എൽ. എം (C. C. S. S.-റഗുലർ/ സപ്ലിമെന്ററി – 2017 അഡ്മിഷൻ മുതൽ ) , നവംബർ 2020 പ്രായോഗിക പരീക്ഷകൾ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് , തലശ്ശേരി ക്യാമ്പസ്, പാലയാട് – ഇൽ വച്ച് 2021 ജനുവരി 19, 20 തിയ്യതികളിൽ രാവിലെ 9.30 ന് നടത്തുന്നതാണ്.

വൈവ / ഡിസ്സെർറ്റേഷൻ മൂല്യനിർണ്ണയം

പത്താം സെമസ്റ്റർ ബി.എ.എൽ.എൽ .ബി (റഗുലർ -(2015 അഡ്‌മിഷൻ )/ സപ്ലിമെന്ററി (2009-2014 അഡ്മിഷൻ )) , മെയ് 2020 – വൈവ / ഡിസ്സെർറ്റേഷൻ മൂല്യനിർണ്ണയം 18/01/2021 ന് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, തലശ്ശേരി ക്യാമ്പസ്, പാലയാട് -ഇൽ വെച്ച് നടക്കുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

പരീക്ഷ ടൈംടേബിൾ

നേരത്തെ വിജ്ഞാപനം ചെയ്ത പാർട്ട് II-III സെമസ്റ്റർ എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി/മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി (2017 അഡ്‌മിഷൻ-റെഗുലർ/ സപ്ലിമെന്ററി) നവംബർ 2020 പരീക്ഷകൾ 19.01.2021 ന് ആരംഭിക്കുന്നതാണ്. ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രവേശന പരീക്ഷ

കണ്ണൂർസർവകലാശാലയിൽ 2020 – 2021 വർഷെത്തെ പി.എച്ച് ഡി പ്രവശനത്തിന് അപേക്ഷിച്ചവർക്ക് (ഇംഗ്ലീഷ്, ബയോകെമിസ്ട്രി , കെമിസ്ട്രി, ഇക്കണോമിക്സ് , എൻവയോൺമെന്റെൽ സ്ററഡീസ്, ഹെൽത്ത് സയൻസ്, ലൈബ്രറി സയൻസ്, ലോ, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങൾ ഒഴികെ) പ്രവേശന പരീക്ഷ 16.01.2021 (ശനിയാഴ്ച ) രാവിലെ 11 മണി മുതൽ നടത്തുന്നതാണ് . ഫോൺ :04972-2715 208/ 207 . വിശദ വിവരങ്ങൾക് (www.kannuruniv.ac.in) സന്ദർശിക്കുക.

അപേക്ഷ തിയതി നീട്ടി

കണ്ണൂർ സർവ്വകലാശാല പഠനവകുപ്പുകളിലെ MSc. Programme in Plant Science with specialisation in Ethnobotany (Manathavady Campus) , MSc in Computational Biology (Dr. Janaki Ammal Campus, Palayad) , MSc in Nano Science and Nano Technology (Payyannur campus) എന്നീ പുതിയ കോഴ്സുകളിലേക്കുള്ള (ന്യൂ ജനറേഷൻ കോഴ്സുകൾ) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം 15.01.2021 വരെ നീട്ടി. പ്രവേശനം നേടുന്നതിന് ബന്ധപ്പെട്ട പഠന വകുപ്പുകളിലേക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്.

2020-21 അധ്യയന വർഷത്തെ കണ്ണൂർ സർവ്വകലാശാല പഠനവകുപ്പുകളിലേക്കുള്ള പ്രോസ്‌പക്ടസ് അടിസ്ഥാനമാക്കിയാണ് അഡ്മിഷൻ നടത്തുന്നത്. താത്പര്യമുള്ളവർ, അപേക്ഷകൾ അതാത് പഠന വകുപ്പുകളിൽ ഓഫ് ലൈൻആയി സമർപ്പിക്കേണ്ടതാണ്. ജനറൽ -420/- രൂപ, എസ് സി/എസ് ടി /- പി.ജി 100/-) രജിസ്‌ട്രേഷൻ ഫീയിനത്തിൽ SBI Collect മുഖാന്തരം അടക്കേണ്ടതാണ്. വിവരങ്ങൾ കണ്ണൂർ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

ചെയിൻ സർവേ കോഴ്‌സിന് അപേക്ഷിക്കാം

സർവേ വകുപ്പ് നടത്തുന്ന ചെയിൻ സർവേ (ലോവർ) കോഴ്‌സിന് അപേക്ഷിക്കാം. മുന്നു മാസം വീതം ദൈർഘ്യമുള്ള നാല് ബാച്ചുകളിലായി തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കേന്ദ്രങ്ങളിലാണ് കോഴ്‌സ്. അപേക്ഷകൾ ജനുവരി 30ന് മുൻപ് തിരുവനന്തപുരം വഴുതക്കാട്ടെ സർവേ ഡയറക്ടർ ഓഫീസിൽ എത്തിക്കണം. അപേക്ഷാ ഫോം http://www.dslr.kerala.gov.in ൽ ലഭിക്കും.

എസ്.എസ്.എൽ.സിയോ തത്തുല്യമായ പരീക്ഷയോ പാസ്സായ 35 വയസ്സു പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. പിന്നാക്ക സമുദായക്കാർക്ക് 38 വയസ്സും പട്ടികജാതി പട്ടികവർഗക്കാർക്ക് 40 വയസ്സും ആണ് ഉയർന്ന പ്രായപരിധി. പ്രായം 2020 സെപ്റ്റംബർ ഒന്നാം തിയതി വച്ചാണ് കണക്കാക്കേണ്ടത്.

അപേക്ഷയോടൊപ്പം ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എൽ.സി ബുക്കിന്റെ ശരി പകർപ്പ്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി പട്ടികവർഗക്കാർക്കുമാത്രം), ഗസറ്റഡ് ഉദ്യോഗസ്ഥനിൽ നിന്നും ആറ് മാസത്തിനകം ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റ് (അസ്സൽ), ജില്ല തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടേയോ പഞ്ചായത്ത് പ്രസിഡന്റിന്റേയോ സർട്ടിഫിക്കറ്റ് (അസ്സൽ) എന്നിവയുണ്ടാകണം. അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് ‘സർവേ സ്‌കൂളിൽ ചേരുന്നതിനുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. വിലാസം: ഡയറക്ടർ, സർവേ ആൻഡ് ലാന്റ് റിക്കാർഡ്‌സ്, വഴുതക്കാട്, തിരുവനന്തപുരം.

ഡി.സി.എഫ്.എ. കോഴ്‌സിന്റെ സെമസ്റ്റര്‍ പരീക്ഷ

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്‌സിന്റെ സെമസ്റ്റര്‍ പരീക്ഷ (2020 സ്‌കീം) 2021 ജനുവരി മാസാവസാനവാരത്തില്‍ സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് നടത്തും. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി. വെബ്‌സൈറ്റില്‍ (www.ihrd.ac.in) ലഭ്യമാണ്.

നഴ്സുമാർക്ക് ഓൺലൈനിൽ ക്രാഷ് കോച്ചിംഗ്

നാഷണൽ ഹെൽത്ത് മിഷനിൽ നഴ്സുമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഓൺലൈൻ ക്രാഷ് കോച്ചിംഗുമായി റീച്ച് ഫിനിഷിംഗ് സ്‌കൂൾ. വനിതാ വികസന കോർപ്പറേഷന്റെ പരിശീലന സ്ഥാപനം കൂടിയായ റീച്ച്, അഞ്ച് ദിവസം നീളുന്ന ക്രാഷ് കോഴ്സാണ് നൽകുന്നത്. ഓൺലൈൻ ക്ലാസുകൾ ജനുവരി 17ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9496015002, 0471-2365 445, 0497-2800572, 9496015018, http://www.kswdc.org, http://www.reach.org.in.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 january 13

Next Story
Victers Channel Timetable January 14: വിക്ടേഴ്‌സ് ചാനൽ, ജനുവരി 14 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express