University Announcements 12 January 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 12 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 12 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ നവംബര്‍ 2019 പരീക്ഷയുടേയും, 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ ഫിലോസഫി നവംബര്‍ 2019 പരീക്ഷയുടേയും, സി.സി.എസ്.എസ്. 2017, 2018 പ്രവേശനം നാലാം സെമസ്റ്റര്‍ എം.എസ്.സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല 2008 സ്‌കീം 3, 5 വര്‍ഷ എല്‍.എല്‍.ബി. ജനുവരി 2020 ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെയും പത്താം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഓണേഴ്‌സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടേയും 2015 പ്രവേശനം ആറാം സെമസ്റ്റര്‍ മൂന്നു വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടേയും ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 22 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഡിസംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 21 വരേയും 170 രൂപ പിഴയോടു കൂടി 23 വരേയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും 28-ന് മുമ്പായി പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2014 സ്‌കീം മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 2009 സ്‌കീം മൂന്നാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളും ഫെബ്രുവരി 17-ന് ആരംഭിക്കും. അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-യു.ജി. 2019 സിലബസ് 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.എസ്.ഡബ്ല്യു. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ ഫെബ്രുവരി 8-ന് ആരംഭിക്കും.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.ജി. ഏകജാലകം: ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് ജനുവരി 15ന് വൈകീട്ട് നാലിന് മുമ്പ് അലോട്‌മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം.

ഫീസടയ്ക്കാത്തവരുടേയും ഫീസടച്ച ശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്‌മെന്റ് റദ്ദാക്കും. നിലവിൽ മുൻ അലോട്‌മെന്റുകളിലോ മറ്റ് ക്വാട്ടാകളിലോ പ്രവേശനം നേടിയവർ സപ്ലിമെന്ററി അലോട്‌മെന്റിന് അപേക്ഷിക്കുകയും അലോട്‌മെന്റ് ലഭിക്കുകയും ചെയ്താൽ നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. ഇവർ നിർബന്ധമായും സപ്ലിമെന്ററി അലോട്‌മെന്റിൽ അലോട്ട് ചെയ്ത കോളേജിൽ പ്രവേശനം നേടണം. പ്രിൻസിപ്പൽമാർ ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തേണ്ടതും വിദ്യാർഥികൾക്ക് അറിയിപ്പ് നൽകേണ്ടതുമാണ്.

പുതുക്കിയ പരീക്ഷ തീയതി

2020 ഡിസംബർ 29, 31, 30, ജനുവരി ഒന്ന് തീയതികളിൽ അഫിലിയേറ്റഡ് കോളേജുകളിൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടും ഒൻപതും സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം) പരീക്ഷകൾ യഥാക്രമം ജനുവരി 18, 23, ഫെബ്രുവരി അഞ്ച്, എട്ട് തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

ബി.എ./ബി.കോം. പ്രൈവറ്റ് പരീക്ഷകൾ ജനുവരി 20 മുതൽ

മൂന്ന്, നാല് സെമസ്റ്റർ ബി.എ./ബി.കോം. സി.ബി.സി.എസ്. (പ്രൈവറ്റ് രജിസ്‌ട്രേഷൻ) 2017 അഡ്മിഷൻ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ അപ്പിയറൻസ്, 2019 അഡ്മിഷൻ അഡീഷണൽ ഇലക്ടീവ് പരീക്ഷകൾ ജനുവരി 20ന് ആരംഭിക്കും. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷ തീയതി

മൂന്നും നാലും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. – 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ ജനുവരി 20 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

അപേക്ഷ തീയതി

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം – 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013 – 2016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷയ്ക്ക് പിഴയില്ലാതെ ജനുവരി 15 മുതൽ 19 വരെയും 525 രൂപ പിഴയോടെ ജനുവരി 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 23 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. റീഅപ്പിയറൻസ് പരീക്ഷയെഴുതുന്നവർ 55 രൂപ രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കണം. ഇന്റേണൽ ഇവാല്യുവേഷൻ റീഡു ചെയ്യുന്നവർ പേപ്പറിന് 105 രൂപയും മറ്റുഫീസുകൾക്ക് പുറമെ അടയ്ക്കണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. ഓപ്പറേഷൻസ് റിസർച്ച് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 27 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. ജിയോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 27 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. മ്യൂസിക് വീണ, മ്യൂസിക് വോക്കൽ റഗുലർ/സപ്ലിമെന്ററി പരീക്ഷയുട ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിൽ ലഭിക്കും.

സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസിൽ (ഡി.എ.എസ്.പി.) ഡിപ്ലോമ ഇൻ ബേക്കറി ആന്റ് കൺഫെക്ഷനറി (ഒരു വർഷം), പി.ജി. ഡിപ്ലോമ ഇൻ ഡേറ്റ ആന്റ് ബിസിനസ് അനലിറ്റിക്‌സ് (ഒരു വർഷം) എന്നീ പ്രോഗ്രാമുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. പി.ജി. ഡിപ്ലോമ ഇൻ ഫുഡ് പ്രോസസിംഗ് ആന്റ് ക്വാളിറ്റി അഷ്വറൻസ് പ്രോഗ്രാമിൽ എസ്.സി./എസ്.ടി. വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ ജനുവരി 15ന് നടക്കുന്ന സ്‌പോട് അഡ്മിഷനുവേണ്ടി dasp.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481-2731066, 9747819882.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

ഡിഎൽഎഡ് കോഴ്സ്

എറണാകുളം: 2020-22 അധ്യയന വർഷത്തിലെ ഡിഎൽഎഡ് കോഴ്സിലേക്ക് എറണാകുളം ജില്ലയിലെ അപേക്ഷകരിൽ നിന്ന് യോഗ്യരായിട്ടുള്ളവർക്കുള്ള അഭിമുഖം ജനുവരി 27, 28, 29 തീയതികളിൽ സെൻറ് തെരേസാസ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ നടക്കും. 27 ന് സയൻസ് വിഭാഗത്തിൻ്റെയും 28ന് ഹ്യൂമാനിറ്റീസ് വിഭാഗത്തിൻ്റെയും 29 മുതൽ കൊമേഴ്സ് വിഭാഗത്തിൻ്റെയും അഭിമുഖമാണ് നടക്കുക. അപേക്ഷകൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 222227

നഴ്‌സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്‌സ് പരിക്ഷാഫലം

2020 മാർച്ചിൽ നടന്ന നഴ്‌സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്‌സിന്റെ (എൻ.റ്റി.ഇ.സി) ഒന്നും രണ്ടും വർഷ പരീക്ഷയുടെ ഫലം പരീക്ഷാ ഭവൻ വെബ്‌സൈറ്റിൽ (www.keralapareekshabhavan.in) പ്രസിദ്ധീകരിച്ചു.

ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ സീറ്റൊഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിങും സംയുക്തമായി തിരുവനന്തപുരത്തെ ട്രെയിനിങ് ഡിവിഷനിൽ ആരംഭിക്കുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ സീറ്റൊഴിവുണ്ട്. അപേക്ഷകർ പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത നേടിയിരിക്കണം. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

അപേക്ഷകർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറോകോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2474720, 0471-2467728, വെബ്‌സൈറ്റ്: http://www.captkerala.com.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Web Title: University announcement news education news 2021 january 12

Next Story
Victers Channel Timetable January 13: വിക്ടേഴ്‌സ് ചാനൽ; ജനുവരി 13 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com