University Announcements 11 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എ. ഫിലോസഫി എസ്.സി./എസ്.ടി. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല ഫിലോസഫി പഠന വിഭാഗത്തില്‍ എം.എ. ഫിലോസഫിക്ക് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 18-ന് പകല്‍ 1 മണിക്കു മുമ്പായി അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാവണം.

ബിരുദപഠനം തുടരാന്‍ അവസരം

കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ 2015 മുതല്‍ 2018 വരേയുള്ള വര്‍ഷങ്ങളില്‍ ബിരുദപഠനത്തിനു ചേര്‍ന്ന് ഒന്നു മുതല്‍ 5 സെമസ്റ്റര്‍ വരേയുള്ള പരീക്ഷകള്‍ എഴുതിയതിനു ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വഴി ആറാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാവുന്നതാണ്. 18-ന് മുമ്പായി അപേക്ഷിക്കണം. അഡ്മിഷന്‍ സംബന്ധിച്ച രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0494 2407357, 2407494

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2016 സിലബസ്സ്, രണ്ടാം വര്‍ഷ അദീബെ ഫാസില്‍ ഉറുദു പ്രിലിമിനറി ഏപ്രില്‍/മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 21-ന് ആരംഭിക്കും.

2019 പ്രവേശനം അഫ്‌സല്‍ ഉലമ പ്രിലിമിനറി റഗുലര്‍, പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ ഒന്നാം വര്‍ഷ റഗുലര്‍ പരീക്ഷ മെയ് 2020 ഫെബ്രുവരി 17-ന് ആരംഭിക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. അപ്ലൈഡ് സുവോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

MG University Announcements: എം ജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.ജി. ബി.എഡ്. ഏകജാലകം; രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ ഏകജാലകം വഴി ബി.എഡ്. പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് ജനുവരി 15ന് വൈകീട്ട് നാലിന് മുമ്പായി അലോട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. ഫീസടയ്ക്കാത്തവരുടേയും ഫീസടച്ച ശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്മെന്റ് റദ്ദാക്കും. നിലവിൽ മുൻ അലോട്മെന്റുകളിലോ മറ്റ് ക്വാട്ടാകളിലോ പ്രവേശനം നേടിയവർ സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിക്കുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്താൽ നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. ഇവർ നിർബന്ധമായും സപ്ലിമെന്ററി അലോട്മെന്റിൽ അലോട്ട് ചെയ്ത കോളേജിൽ പ്രവേശനം നേടണം. പ്രിൻസിപ്പൽമാർ ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തേണ്ടതും വിദ്യാർഥികൾക്ക് അറിയിപ്പ് നൽകേണ്ടതുമാണ്.

പരീക്ഷ തീയതി

രണ്ടാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്‌കീം – 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി) (2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 22 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 12 വരെയും 525 രൂപ പിഴയോടെ ജനുവരി 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 14 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പ്രൊഫോർമ സമർപ്പിക്കൽ

2019-2020 അധ്യയന വർഷത്തേക്കുള്ള സർവകലാശാല വിദ്യാർഥി ജനറൽ കൗൺസിൽ രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനവും അംഗങ്ങളുടെ പ്രാഥമിക പട്ടികയും സർവകലാശാല ഓഫീസിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു. നിർദ്ദിഷ്ട പ്രൊഫോർമ ഇനിയും സമർപ്പിച്ചിട്ടില്ലാത്ത എല്ലാ കൗൺസലർമാരും അതത് കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ ജനുവരി 12ന് സർവകലാശാല ഇലക്ഷൻ വിഭാഗത്തിൽ സമർപ്പിക്കണം.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook