University Announcements 09 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

MG University Announcements: എം ജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പ്രൈവറ്റ് യു.ജി./പി.ജി. അപേക്ഷ തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാല യു.ജി./പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് പിഴയില്ലാതെ ജനുവരി 20 വരെയും പിഴയോടെ ജനുവരി 22 വരെയും സൂപ്പർഫൈനോടെ ജനുവരി 25 വരെയും അപേക്ഷിക്കാം.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

യു.പി.എസ്.സി പരീക്ഷാ പരിശീലനം

സിവിൽ സർവീസ് അക്കാദമിയിൽ ടെസ്റ്റ് സീരീസിന് രജിസ്റ്റർ ചെയ്യാം. യു.പി.എസ്.സി. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതുന്നവർക്ക് ഓൺലൈൻ ടെസ്റ്റ് സീരീസ് 13 മുതൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ ആരംഭിക്കും. ടെസ്റ്റ് സീരീസിനായി 12 ന് മുമ്പ് അക്കാദമിയിൽ പേര് രജിസ്റ്റ്ർ ചെയ്യണം. 4,760 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, ചാരാച്ചിറ, തിരുവനന്തപുരം. വെബ്‌സൈറ്റ്: www.ccek.org. www.kscsa.org. ഇ-മെയിൽ: directorccek@gmail.com. ഫോൺ: 0471-2313065, 2311654, 8281098864, 8281098867, 8281098862.

ഫാഷൻ ഡിസൈൻ കോഴ്‌സ്: സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് നടത്തുന്ന രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് ഏതാനും സീറ്റൊഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. കോഴ്സിൽ പ്രധാനമായും വസ്ത്രനിർമ്മാണം, അലങ്കാരം, രൂപകല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയ പരിശീലനം നൽകും. പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ആറാഴ്ച നീളുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വമികവും ഇംഗ്ലീഷ് ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും.

താൽപര്യമുളളവർ ജനുവരി 11, 12, 13 തീയതികളിൽ നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടത്തുന്ന സ്‌പോട്ട് അഡ്മിഷനിൽ കോവിഡ് 19 പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പങ്കെടുക്കണം. കോഴ്‌സും അഡ്മിഷനും സംബന്ധിച്ച സംശയനിവാരണങ്ങൾക്ക് 9746407089, 9074141036.

ഫിറ്റ്നസ് ട്രെയിനിംഗ് കോഴ്സ്

തിരുവനന്തപുരം എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ആറുമാസത്തെ ഫിറ്റ്നസ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18,000 രൂപയാണ് ഫീസ്. അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. അവസാന തീയതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847444462,www.srccc.in.

സീറ്റൊഴിവ്

പാലക്കാട്‌ : തൃത്താല ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബി.എസ്.സി മാത്തമാറ്റിക്‌സില്‍ ഇ.ഡബ്ല്യു.എസ്, എസ്.സി / എസ്.ടി വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരി 11 ന് മൂന്നിനകം ബന്ധപ്പെട്ട രേഖകളുമായി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ – 0466 2270335, 2270353

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook