University Announcements 08 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

മൂന്നാം വര്‍ഷ ബിഫാം പ്രാക്റ്റിക്കല്‍ പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ബിഫാം(സപ്ലിമെന്ററി, നവംബര്‍ 2019) പ്രാക്റ്റില്‍ പരീക്ഷകളും വൈവയും ജനുവരി 11ന് തുടങ്ങും. പ

ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ബിബിഎ എല്‍എല്‍ബി (2011 സ്‌കീം 2014 അഡ്മിഷന്‍ മാത്രം) എല്‍എല്‍ബി യൂണിറ്ററി(2015 സ്‌കീം 2016 പ്രവേശനം മാത്രം) എന്നിവയുടെ ഇന്റേണല്‍ മാര്‍ക്കുകള്‍ (പ്രൊജക്റ്റ് , വൈവ, പ്രാക്റ്റിക്കല്‍ പേപ്പറുകള്‍ ഒഴികെ) ഇംപ്രൂവ് ചെയ്യാന്‍ ഓണ്‍ലൈനായി 18 വരെയും 170 രൂപ ഫൈനോടുകൂടി 20 വരെയും ഫീസടച്ച് 22 വരെ രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല റഗുലര്‍ കോളേജുകളിലെയും വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെയും പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെയും രണ്ടാം സെമസ്റ്റര്‍ ബിഎ/ബിഎസ്‌സി റഗുലര്‍, സ്പ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2020 പരീക്ഷകള്‍ ഫെബ്രുവരി എട്ടിന് തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

എംപിഎഡ് പ്രാക്റ്റിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല മൂന്ന് നാല് സെമസ്റ്റര്‍ എംപിഎഡ് (2020 ഏപ്രില്‍, ജൂലൈ) പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ 18ന് ആരംഭിക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

ബിപിഎഡ് പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല രണ്ടാം സെമസ്റ്റര്‍ ബിപിഎഡ്(രണ്ടുവര്‍ഷം) റഗുലര്‍/സപ്ലിമെന്ററി ജൂണ്‍ 2020 (2017 അഡ്മിഷന്‍ മുതല്‍) മൂന്നാം സെമസ്റ്റര്‍ ബിപിഎഡ് റഗുലര്‍/സപ്ലിമെന്ററി നവംബര്‍ 2020 (2018 അഡ്മിഷന്‍ മുതല്‍)പരീക്ഷകള്‍ക്ക് പിഴയില്ലാതെ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് 22 വരെ റജിസ്റ്റര്‍ ചെയ്യാം.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വ്വകലാശാല പത്താം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി റഗുലര്‍ നവംബര്‍ 2020, ആറാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി (2015 അഡ്മിഷന്‍ ) റഗുലര്‍ പരീക്ഷ നവംബര്‍ 2020 പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്കുകള്‍ 11 മുതല്‍ അപ്‌ലോഡ് ചെയ്യാം.

പ്രാക്റ്റിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല മൂന്ന് നാല് സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ നവംബര്‍ 2019/ഏപ്രില്‍ 2020 പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ 18ന് തുടങ്ങും.

എംഫില്‍ പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല 2020-21 വര്‍ഷത്തേക്കുള്ള എംഫില്‍ പ്രവേശന പരീക്ഷ ജനുവരി 21ന് നടക്കും 15 മുതല്‍ ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. റാങ്ക് ലിസ്റ്റ് 29ന് പ്രസിദ്ധീകരിച്ച് ഫെബ്രുവരി നാലിന് ക്ലാസുകള്‍ തുടങ്ങും.

എംഎസ്‌സി ഫുഡ്‌സയന്‍സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ്, സാഫി കോളേജ് വാഴയൂര്‍ എന്നിവിടങ്ങളില്‍ സ്വാശ്രയ എംഎസ് സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സില്‍ ബിഎസ് സി ഫുഡ് സയന്‍സുകാര്‍ക്ക് രണ്ടൊഴിവിലേക്കും (എസ് സി, പിഎച് 1 വീതം) മറ്റ് ബിഎസ് സി കാര്‍ക്കുള്ള എട്ട് ഒഴിവിലേക്കും (ഇഡബ്ല്യു എസ്-2 എസ് സി 3, എസ്ടി 1, സ്‌പോര്‍ട്‌സ് -1, ലക്ഷദ്വീപ് -1) എന്‍ആര്‍ഐ മൂന്ന് ഒഴിവുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍ ജനുവരി 13-ന് 10.30-ന് കാലിക്കറ്റ് സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രേഖകളുമായി ഹാജരാവണം.

Kannur University Announcements: കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

പഠനസഹായി വിതരണം

വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തി സർ സയ്യിദ് കോളേജ് തളിപ്പറമ്പ്, പയ്യന്നൂർ കോളേജ് , സി.എ.എസ് കോളേജ് മാടായി എന്നീ കോളേജുകൾ പരീക്ഷ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത മൂന്നാം വർഷ ബിരുദ, രണ്ടാം വർഷ അഫ്സലുൽ ഉലമ പ്രിലിമിനറി വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ 12ന് രാവിലെ 10.30 മുതൽ 2.30 വരെ പിലാത്തറ സെൻറ് ജോസഫ്‌സ്  കോളേജിൽവിതരണം ചെയ്യും.

വിദ്യാർത്ഥികൾ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല അറിയിപ്പുകൾ

പരീക്ഷാ തിയതി

2020 ഡിസംബര്‍ 22ന് നടത്താനിരുന്നതും ഡിസംബര്‍ 31ലേക്ക് മാറ്റിവച്ചിരുന്നതുമായ രണ്ടാം സെമസ്റ്റര്‍ എം.എ. മലയാളം (സി.എസ്.എസ്. – 2012-2018 അഡ്മിഷന്‍ സപ്ലിമെന്ററി/മേഴ്സി ചാന്‍സ്) പരീക്ഷയുടെ നോവല്‍ സാഹിത്യം എന്ന പേപ്പറിന്റെ പരീക്ഷ ജനുവരി 14ന് നടത്തും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്സ്) പരീക്ഷകള്‍ 11 മുതല്‍ ആരംഭിക്കും.

മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. സൈബര്‍ ഫോറന്‍സിക് (സി.എസ്.എസ്. – 2018 അഡ്മിഷന്‍ റഗുലര്‍ – സീപാസ്) പരീക്ഷകള്‍ 21 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ 12 വരെയും 525 രൂപ പിഴയോടെ 13 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ 14 വരെയും അപേക്ഷിക്കാം.

സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ ആറാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി. (ഓണേഴ്സ് – 2016 അഡ്മിഷന്‍ മുതല്‍ റഗുലര്‍/2016ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ 22 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ 13 വരെയും 525 രൂപ പിഴയോടെ 14 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ 15 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

അപേക്ഷാ തിയതി നീട്ടി

മൂന്നാം സെമസ്റ്റര്‍ ബി.വോക് (2018 അഡ്മിഷന്‍ റഗുലര്‍/2018ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി – 2015 സ്‌കീം) പരീക്ഷകള്‍ക്ക് പിഴയില്ലാതെ 11 വരെയും 525 രൂപ പിഴയോടെ 12 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ 13 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

  • സെപ്റ്റംബറില്‍ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ (എജ്യൂക്കേഷന്‍ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
  • ജൂലൈയില്‍ സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ടി.ടി.എം. റഗുലര്‍ (ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
  • ജൂണില്‍ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ നടത്തിയ പിഎച്ച്.ഡി. കോഴ്സ് വര്‍ക്ക് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍തോട്ട് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ 2020-21 അധ്യയന വര്‍ഷത്തെ എം.എം. ഗാന്ധിയന്‍ സ്റ്റഡീസില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 11ന് സ്പോട് അഡ്മിഷന്‍ നടത്തും. ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യരായവര്‍ അത് തെളിയിക്കുന്ന രേഖകളുമായി വൈകിട്ട് നാലിന് മുമ്പായി പഠനവകുപ്പ് ഓഫീസില്‍ രജിസ്ട്രേഷന്‍ നടത്തണം. വിശദവിവരത്തിന് ഫോണ്‍: 0481-2731039.

Kerala University Announcements: കേരള സർവകലാശാല അറിയിപ്പുകൾ

ബിരുദ പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ് മാറ്റിവച്ചു

11,12,15 തീയതികളില്‍ കൊല്ലം, ആലപ്പുഴ, അടൂര്‍ മേഖലകളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന യു.ജി സ്‌പോട്ട് അലോട്ട്‌മെന്റ് മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം

സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ, കെ.യു.സി.ടി.ഇ കോളേജുകളിലെ ഒന്നാം വര്‍ഷ ബി.എഡ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍ / മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് കാര്യവട്ടത്തുള്ള യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറി്ങ്ങില്‍ നടത്തും.

ബി.എഡ് നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, സോഷ്യല്‍ സയന്‍സ്, ജിയോഗ്രാഫി എന്നീ വിഷയങ്ങള്‍ക്ക് 12-നും ബി.എഡ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, അറബിക്, സംസ്‌കൃതം, കോമേഴ്‌സ് എന്നീ വിഷയങ്ങള്‍ക്ക് 13-നുമാണ് സ്‌പോട്ട് അലോട്ട്‌മെന്റ്.

രാവിലെ 10ന് ഹാജരാകണം. ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് നിര്‍ബന്ധമായും കൊണ്ടുവരണം. ഒഴിവുള്ള കോളേജുകളുടെയും സീറ്റുകളുടെയും വിവരം സര്‍വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.

പി.ജി പ്രവേശനം

സര്‍വകലാശാലയുടെ കീഴിലുള്ള രാജാരവിവര്‍മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സിലേക്ക് മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ പെയിന്റിങ്്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 29. ഇതിലേക്കുള്ള പ്രവേശനപരീക്ഷ ഫെബ്രുവരി 15 നും അഭിമുഖം ഫെബ്രുവരി 17 നും നടത്തും. ക്ലാസുകള്‍ ഫെബ്രുവരി 24 ന് ആരംഭിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

  • മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഇലക്ട്രോണിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 15,18 തീയതികളില്‍ അതത് കേന്ദ്രങ്ങളില്‍ നടത്തം. വിശദവിവരം വെബ്‌സൈറ്റില്‍.
  • ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി കെമിസ്ട്രി/അനലിറ്റിക്കല്‍/അപ്ലൈഡ്/പോളിമര്‍ കെമിസ്ട്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ 11 മുതല്‍ 18 വരെ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
  • മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ് പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 11 മുതല്‍ അതത് കേന്ദ്രങ്ങളില്‍ നടത്തും. വിശദവിവരം വെബ്‌സൈറ്റില്‍.
  • യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ് കാര്യവട്ടത്തെ 2017 അഡ്മിഷന്‍ (2013 സ്‌കീം )വിദ്യാര്‍ത്ഥികളുടെ ആറാം സെമസ്റ്റര്‍ (ഒക്ടോബര്‍ 2020) പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷ 11,12,13 തീയതികളില്‍ പ്രസ്തുത കോളേജില്‍ നടത്തും.
  • ഒക്ടോബറില്‍ നടത്തിയ 6, 8 സെമസ്റ്റര്‍ ബി.കോം (Hearing Impaired) പരീക്ഷയുടെ പ്രാക്ടിക്കല്‍/ പ്രോജക്ട്/ വൈവ പരീക്ഷകള്‍ യഥാക്രമം 19, 21 തീയതികളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
  • മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി സുവോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 19 മുതല്‍ 22 വരെ അതത് കേന്ദ്രങ്ങളില്‍ നടത്തും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

  • 2019 ഒക്ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എ/ബി.എസ്‌സി /ബി.കോം/ബി.ബി.എ/ ബി.സി.എ/ബി.വോക്/ ബി.എം.എസ്/ ബി.എസ്.ഡബ്ല്യു സി.ബി.സി.എസ് കരിയര്‍ റിലേറ്റ്ഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ ഫൊട്ടോ പതിച്ച ഐ.ഡി കാര്‍ഡ്/ ഹാള്‍ ടിക്കറ്റുമായി ഇ.ജെ മൂന്ന് സെക്ഷനില്‍ 11 മുതല്‍ 19 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകണം.
  • 2019 ഒക്ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എ സി.ബി.സി.എസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ വിദ്യാര്‍ത്ഥികള്‍ ഫൊട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ ടിക്കറ്റുമായി 22 നുള്ളില്‍ ഇ.ജെ. അഞ്ച് സെക്ഷനില്‍ ഹാജരാകണം.
  • 2020 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി യുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ ഫൊട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹാള്‍ ടിക്കറ്റുമായി ജനുവരി 11,12,13 തീയതികളില്‍ ഇ.ജെ പത്ത് ഹാജരാകണം.

പരീക്ഷാ ഫലം

  • ഫെബ്രുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എഫ്.എ (പെയിന്റിങ് & സ്‌കള്‍പ്ച്ചര്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരം വെബ്‌സൈറ്റില്‍.
  • 2019 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി സൈക്കോളജി, കൗണ്‍സിലിങ് സൈക്കോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 18. വിശദവിവരം വെബ്‌സൈറ്റില്‍.
  • ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു വിശദവിവരം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് 18 വരെ അപേക്ഷിക്കാം.

More Education News: കൂടുതൽ വിദ്യാഭ്യാസ വാർത്തകൾ

വ്യാവസായിക പരിശീലന വകുപ്പിനു കീഴിലെ കളമശേരി വനിത ഐടിഐയില്‍ ഏതാനും ട്രേഡുകളില്‍ സീറ്റൊഴിവുണ്ട്. ആവശ്യമായ രേഖകള്‍ സഹിതം  13-ന് വൈകിട്ട് നാലിന് മുമ്പ് നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.

 

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook