Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

University Announcements 07 January 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 07 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എ. ഇംഗ്ലീഷ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് പഠനവിഭാഗത്തില്‍ എം.എ. ഇംഗ്ലീഷിന് ജനറല്‍ കാറ്റഗറിയില്‍ ഒരു സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ പേരും റാങ്ക്‌ലിസ്റ്റിലെ ക്രമനമ്പറും 11-ന് മുമ്പായി എന്ന ഇ-മെയിലില്‍ അറിയിക്കണം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല പ്രൊഫഷണല്‍ ബി.എ.എം.എസ്. 2007 സ്‌കീം 2007 പ്രവേശനം , 2008 സ്‌കീം 2008 പ്രവേശനം, 2009 സ്‌കീം 2009 പ്രവേശനം രണ്ടാം സെമസ്റ്റര്‍ സപ്തംബര്‍ 2018 സപ്ലിമെന്ററി പരീക്ഷ 18-നും, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷകള്‍ 19-നും ആരംഭിക്കും.

തൃശൂര്‍ ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എഫ്.എ., ബി.എഫ്.എ. ഇന്‍ ആര്‍ട്ട് ഹിസ്റ്ററി ആന്റ് വിഷ്വല്‍ സ്റ്റഡീസ് ഏപ്രില്‍ 2020 പരീക്ഷകള്‍ 12-ന് ആരംഭിക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. 2016, 2017, 2018 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫിസിക്‌സ് നവംബര്‍ 2019 ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി, എം.എ. ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാസമയം പുനഃക്രമീകരിച്ചു

08.01.2021 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2020) പരീക്ഷാസമയം ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയായി പുനഃക്രമീകരിച്ചു. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

19.01.2021 ന് ആരംഭിക്കുന്ന ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ജൂൺ 2020) പരീക്ഷാസമയം ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയായി പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാവിജ്ഞാപനം

മൂന്നാം സെമസ്റ്റർ ബി. പി. എഡ്., എം. പി. എഡ്. റെഗുലർ/ സപ്ലിമെന്ററ (നവംബർ 2020) പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 11.01.2021 വരെ പിഴയില്ലാതെയും 13.01.2021 വരെ 170 രൂപ പിഴയോടുകൂടെയും പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം. അപേക്ഷകളുടെ ഹാർഡ് കോപ്പിയും ചലാനും 15.01.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

സീറ്റ് ഒഴിവ്

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മരിയാപുരം ഗവ. ഐ.റ്റി.ഐയില്‍ കാര്‍പെന്റര്‍ ട്രേഡില്‍ സീറ്റ്് ഒഴിവുള്ളതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഒരുവര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. പഠനയാത്ര, സ്‌റ്റൈപെന്റ്, ലംപ്സം ഗ്രാന്‍ഡ്, ഭക്ഷണം, യൂണിഫോം എന്നിവയും ഫീസും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2234230, 9605235311.

നഴ്സിംഗ് സീറ്റ് ഒഴിവ്

പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ്്, ബി.എസ്സി നഴ്സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തുന്നു. റാങ്ക്ലിസ്റ്റിലുള്ളവര്‍ക്ക്് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പുതിയ കോളേജ് ഓപ്ഷനുകള്‍ http://www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ജനുവരി പത്തുവരെ നല്‍കാം. മുന്‍ അലോട്ട്മെന്റുകളില്‍ സ്വാശ്രയ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. അലോട്ട്മെന്റ് ജനുവരി 12 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍: 0471-2560363, 364.

അപേക്ഷ ക്ഷണിച്ചു

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് ഹിന്ദി പ്രചാര കേന്ദ്രം അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടുവും രണ്ടാം ഭാഷയായി ഹിന്ദിയോ തെരഞ്ഞെടുത്തവര്‍ക്ക് അപേക്ഷിക്കാം. രണ്ടാം ഭാഷ ഹിന്ദി തെരഞ്ഞെടുത്തിട്ടില്ലാത്ത ഭാഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ കോഴ്സുകള്‍ പാസായവര്‍ക്കും അപേക്ഷിക്കാം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവും ഫീസ് ഇളവും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി 2021 ജനുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 8457126028.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 january 07

Next Story
Victers Channel Timetable January 08: വിക്ടേഴ്‌സ് ചാനൽ, ജനുവരി 08 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com