University Announcements 06 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.ജി. പി.ജി. ഏകജാലകം സപ്ലിമെന്ററി അലോട്ട്മെന്റ്

മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നു മുതൽ (ജനുവരി 7) ജനുവരി ഒൻപതുവരെ ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഓപ്ഷൻ നൽകാം.

ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്‌മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേക ഫീസടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുക്കാം. പുതിയ ആപ്ലിക്കേഷൻ നമ്പർ പിന്നീടുള്ള ഓൺലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. അപേക്ഷയിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്താം, പുതിയ ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്ക് ഫീസടച്ച് അലോട്‌മെന്റിൽ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്‌മെന്റിൽ പങ്കെടുക്കുന്ന അപേക്ഷകർ പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷനുകൾ നൽകിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിൽ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സപ്ലിമെന്ററി അലോട്‌മെന്റ് ലിസ്റ്റ് ജനുവരി 13ന് പ്രസിദ്ധീകരിക്കും. ഓൺലൈൻ രജിസ്ട്രേഷന് www.cap.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സപ്ലിമെന്ററി അലോട്മെന്റ് സ്‌പോട് അലോട്‌മെന്റല്ല. മുൻ അലോട്‌മെന്റുകളിലും മാനേജ്‌മെന്റ്/ കമ്മ്യൂണിറ്റി/ മെറിറ്റ്/ സ്‌പോർട്‌സ്/ കൾച്ചറൽ/ പി ഡി ക്വാട്ടാകളിലേക്ക് സ്ഥിരപ്രവേശം നേടിയവർ സപ്ലിമെന്ററി അലോട്‌മെന്റിലൂടെ വീണ്ടും ഓപ്ഷനുകൾ നൽകുകയും അലോട്‌മെന്റ് ലഭിക്കുകയും ചെയ്താൽ പുതുതായി അലോട്‌മെന്റ് ലഭിക്കുന്ന ഓപ്ഷനിലേക്ക് നിർബന്ധമായും മാറണം. നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. സ്ഥിര പ്രവേശനം ലഭിച്ചവർ പ്രത്യേക അലോട്‌മെന്റിൽ പങ്കെടുക്കുമ്പോൾ ഓപ്ഷൻ നൽകുന്നതിൽ അതീവ ശ്രദ്ധ പുലർത്തണം.

പരീക്ഷ തീയതി

കോവിഡ് 19 നിയന്ത്രണങ്ങൾമൂലം പരീക്ഷയെഴുതാൻ കഴിയാതിരുന്ന സീപാസിലെ എട്ടാം സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഡിജിറ്റൽ ഇമേജ് പ്രോസസിംഗ് (ഇ.സി.) പരീക്ഷ ജനുവരി എട്ടിനും കമ്മ്യൂണിക്കേഷൻ സ്വിച്ചിംഗ് സിസ്റ്റംസ് (ഇ.സി.) പരീക്ഷ ജനുവരി 11നും റിലയബിലിറ്റി എൻജിനീയറിംഗ് (ഇ.സി.) പരീക്ഷ ജനുവരി 13നും നടക്കും.

മൂന്നാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി – 2015 സ്‌കീം) പരീക്ഷകൾ ജനുവരി 20 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി എട്ടുവരെയും 525 രൂപ പിഴയോടെ ജനുവരി 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 12 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

രണ്ടാം സെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ജനുവരി 15 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി എട്ടുവരെയും 525 രൂപ പിഴയോടെ ജനുവരി 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 12 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷ തീയതി

ബി.എസ് സി. സ്‌പെഷൽ മേഴ്‌സി ചാൻസ് പ്രാക്ടിക്കൽ (1998-2008 അഡ്മിഷൻ റഗുലർ) പരീക്ഷയ്ക്ക് പിഴയില്ലാതെ ജനുവരി 12 വരെയും 525 രൂപ പിഴയോടെ ജനുവരി 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 14 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ 5250 രൂപ സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. ബി.എസ് സി. സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കുകയും പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പ്രത്യേകമായി രജിസ്റ്റർ ചെയ്യാതിരുന്നതുമായ വിദ്യാർഥികൾ പ്രാക്ടിക്കൽ പരീക്ഷയുടെ ഫീസടച്ച് രജിസ്റ്റർ ചെയ്യണം. മുമ്പ് സ്‌പെഷൽ ഫീസടച്ചതിന്റെ രസീത് പ്രാക്ടിക്കൽ പരീക്ഷയുടെ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

ഇന്റേണൽ റീഡുവിന് ജനുവരി 20 വരെ അപേക്ഷിക്കാം

ഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ ബി.ടെക് (2010ന് മുമ്പുള്ള അഡ്മിഷൻ, 2010 മുതലുള്ള അഡ്മിഷൻ) പരീക്ഷയുടെ ഇന്റേണൽ റീഡുവിന് ജനുവരി 20 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.ജി. പ്രവേശനത്തിന് അവസരം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക പ്രവേശനത്തിന് കോളേജുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്കും തുടര്‍ന്ന് വരാവുന്ന ഒഴിവുകളിലേക്കും റിപ്പോര്‍ട്ട് ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. നിലവില്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ജനുവരി 5-നുള്ളില്‍ ലേറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും ഓണ്‍ലൈനായോ കോളേജില്‍ നേരിട്ടോ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. അപേക്ഷയില്‍ തെറ്റ് വരുത്തിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും കോളേജില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്ന് കോളേജുകള്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് 12 മുതല്‍ 14-ന് വൈകീട്ട് 3 മണി വരെ പ്രവേശനം നേടാവുന്നതാണ്.

വണ്‍ ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 16 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല 2005 മുതലുള്ള പ്രവേശനത്തില്‍ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ട ബി.കോം. വിദ്യാര്‍ത്ഥികള്‍ക്ക് അവസാന വര്‍ഷ പാര്‍ട്ട്-3 പേപ്പറുകളില്‍ നടത്തുന്ന വണ്‍ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 16 വരെ അപേക്ഷിക്കാം. അപേക്ഷയുടെ കോപ്പിയും അനുബന്ധരേഖകളും 19-ന് മുമ്പായി പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല 2014 സ്‌കീം 2019 പ്രവേശനം 3, 5 സെമസ്റ്റര്‍ ബി.ടെക്. (കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം), മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2019 റഗുലര്‍ പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 22 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, എം.എസ്.സി. മാത്തമറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

സീറ്റ് ഒഴിവ്

കഴക്കൂട്ടം ഗവ. ഐ.റ്റി.ഐയില്‍ ഡ്രസ് മേക്കിംഗ്, സ്വീയിംഗ് ടെക്ക്നോളജി ട്രേഡുകളില്‍ ഏതാനം സീറ്റുകള്‍ ഒഴിവുള്ളതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. അഡ്മിഷന്‍ ആവശ്യമുള്ളവര്‍ ജനുവരി 16ന് മുന്‍പ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം രക്ഷകര്‍ത്താവിനൊപ്പം കോളേജിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446183579, 9495485166.

ഡിപ്ലോമ ഇന്‍ ബ്യൂട്ടികെയര്‍ & മാനേജ്‌മെന്റ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ബ്യൂട്ടികെയര്‍ ആന്‍ഡ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന കോഴ്‌സിന് ഒരു വര്‍ഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസ്സുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്‌സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ എന്നിവ സംയുക്തമായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. അപേക്ഷഫോറവും പ്രോസ്പക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരി സെഷനില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുളള പ്രോഗ്രാമില്‍ കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്. തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തപ്പെടുന്നത്.

അപേക്ഷാഫോറവും, പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷാ ഫോറം //srccc.in/download എന്ന ലിങ്കില്‍ ലഭ്യമാണ്. 15 വയസ്സിനു മേല്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447683169.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook