University Announcements 01 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.
MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
എൽ.എൽ.ബി. പരീക്ഷകൾ മാറ്റി
അഫിലിയേറ്റഡ് കോളേജുകളിൽ ഇന്ന് (ജനുവരി ഒന്ന്) നടത്താനിരുന്ന പഞ്ചവത്സര എൽ.എൽ.ബി. പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
സ്‌പോട് അഡ്മിഷൻ
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ഈ അധ്യയന വർഷത്തിൽ ഗാന്ധിയൻ സ്റ്റഡീസ് വിഷയത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജനുവരി അഞ്ചിന് സ്‌പോട് അഡ്മിഷൻ നടത്തുന്നു. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി വൈകീട്ട് നാലിന് മുമ്പ് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ രജിസ്‌ട്രേഷൻ നടത്തണം. വിശദവിവരത്തിന് ഫോൺ: 0481-2731039.
പരീക്ഷഫലം
2020 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.പി.എഡ്. (2018 അഡ്മിഷൻ റഗുലർ, 2013 മുതൽ 2017 വരെ അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 14 വരെ അപേക്ഷിക്കാം.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്‌സിൽ 2020-22 ബാച്ച് (സി.എസ്.എസ്.) എം.എസ് സി. ഫിസിക്‌സിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായവർ അസൽ രേഖകളുമായി ജനുവരി നാലിന് രാവിലെ 10.30ന് പഠനവകുപ്പ് ഓഫീസിലെത്തണം.
Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാമിന് ഒ.ബി.എക്‌സ്., ഒ.ബി.എച്ച്., ഇ.ഡബ്ല്യു.എസ്. എന്നീ റിസര്‍വേഷന്‍ വിഭാഗങ്ങളില്‍ ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ 6-ന് രാവിലെ 10 മണിക്ക് അസ്സല്‍ രേഖകളും ഫീസും സഹിതം ഹാജരാകണം.
പരീക്ഷാ ഫലം
കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. തമിഴ് 2019 നവംബര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2009 പ്രവേശനം ഫൈനല്‍ എം.ബി.ബി.എസ്. പാര്‍ട്ട് 2 നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷയുടേയും 2008-നും അതിനു മുമ്പും പ്രവേശനം ലഭിച്ച ഫൈനല്‍ എം.ബി.ബി.എസ്. പാര്‍ട്ട് 2 ഏപ്രില്‍ 2019 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
ഡസര്‍ട്ടേഷന്‍ സമര്‍പ്പണം 15 വരെ നീട്ടി
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിഴ കൂടാതെ ഡസര്‍ട്ടേഷന്‍ സമര്‍പ്പിക്കുന്നതിന് മെയ് 15 വരെ അവസരമുണ്ട്.
Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം