University Announcements 26 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം – 2020

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.റ്റി/ ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അനുവദിച്ച 7 കോഴ്‌സുകളിലേക്കും ജനറല്‍/മറ്റ് സംവരണ/ കമ്മ്യൂണിറ്റി ക്വാട്ട വിഭാഗങ്ങള്‍ക്ക് എസ് എന്‍ കോളേജ് കൊല്ലത്തു മാര്‍ച്ച് 1-ാം തീയതി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കായംകുളം, എം.എസ് .എം കോളേജില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പുതിയ പ്രോഗ്രാമായ Statistics with specialisation in Data Analytics കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഉണ്ടായിരിക്കുന്നതല്ല.

വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോര്‍ട്ട് ചെയ്യണം. രജിസ്‌ട്രേഷന്‍ സമയം രാവിലെ 8 മണി മുതല്‍ 10 മണി വരെയാണ്. മേല്‍ പറഞ്ഞ സമയത്തിനകം ഹാജരായി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും റാങ്ക് പട്ടിക തയ്യാറാക്കി സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണം. കോളേജും കോഴ്‌സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്‌ട്രേഷന്‍ സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഓരോ മേഖലയിലും ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്‌സൈറ്റില്‍ (//admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയവ കാര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷന്‍ സമയം മുഴവന്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. യാതൊരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. 2 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കുന്ന ഹാളിനുള്ളിലേക്ക് വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.

പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല മാര്‍ച്ച് 2 ന് ആരംഭിക്കുന്ന പാര്‍ട്ട് ഒന്നും രണ്ടും ബി.എ. ഡിഗ്രി (ആന്വല്‍ സ്‌കീം) – ഏപ്രില്‍ 2020 ആന്റ് സെപ്റ്റംബര്‍ 2020 (കമ്പൈന്‍ഡ് സെഷന്‍) പരീക്ഷയ്ക്ക് നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി (2018 അഡ്മിഷന്‍ മാത്രം) അറബിക്, ഹിന്ദി സാഹിത്യാചാര്യ മെയിന്‍ വിദ്യാര്‍ത്ഥികളും ഓഫ്‌ലൈന്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ മണക്കാട് നാഷണല്‍ കോളജിലും ഹിസ്റ്ററി മെയിന്‍ (2019 അഡ്മിഷന്‍ മാത്രം) വിദ്യാര്‍ത്ഥികള്‍ നെടുമങ്ങാട് പനവൂരിലെ മുസ്ലീം അസോസിയേഷന്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലും ഹിസ്റ്ററി മെയിന്‍ (സപ്ലിമെന്ററി – ഓണ്‍ലൈന്‍), ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്‌സ്, സോഷ്യോളജി മെയിന്‍ വിദ്യാര്‍ത്ഥികള്‍ വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.

തിരുവനന്തപുരം ഗവ.വിമന്‍സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച സോഷ്യോളജി, ഹിന്ദി സാഹിത്യാചാര്യ മെയിന്‍ വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ആള്‍.സെയിന്റ്‌സ് കോളേജിലും ആണ്‍കുട്ടികള്‍ തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജിലും ആറ്റിങ്ങള്‍ ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഇംഗ്ലീഷ്, ഹിന്ദി സാഹിത്യാചാര്യ വിദ്യാര്‍ത്ഥികള്‍ വര്‍ക്കല എസ്.എന്‍.കോളേജിലും, അറബിക്, മലയാളം, ഇക്കണോമിക്‌സ് മെയിന്‍ വിദ്യാര്‍ത്ഥികള്‍ കല്ലമ്പലം കെ.ടി.സി.ടി.യിലും പരീക്ഷ എഴുതേണ്ടതാണ്.

ഗവ.ആര്‍ട്‌സ് കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ തുമ്പ സെന്റ്.സേവ്യേഴ്‌സ് കോളേജിലും ഗവ.ആര്‍ട്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച സോഷ്യോളജി, ഫിലോസഫി ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ ഒഴികെയുളളവര്‍ വാഴിച്ചല്‍ ഇമ്മാനുവേല്‍ കോളേജിലും കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ആണ്‍കുട്ടികള്‍ മാത്രം മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ തോന്നയ്ക്കല്‍ എ.ജെ.കോളേജിലും നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ചെമ്പഴന്തി എസ്.എന്‍.കോളേജിലും തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി മെയിന്‍ ഓണ്‍ലൈന്‍, എല്ലാ ഓഫ്‌ലൈന്‍ മെയിന്‍ വിദ്യാര്‍ത്ഥികളും ഒഴികെ കാഞ്ഞിരംകുളം കെ.എന്‍.എം.സെല്‍ഫ് ഫിനാന്‍സിംഗ് ആര്‍ട്‌സ് ആന്റ സയന്‍സ് കോളേജിലും കാഞ്ഞിരംകുളം കെ.എന്‍.എം.ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച കാഞ്ഞിരംകുളം കെ.എന്‍.എം.സെല്‍ഫ് ഫിനാന്‍സിംഗ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.

നിലമേല്‍ എന്‍.എസ്.എസ്.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി, മലയാളം മെയിന്‍ വിദ്യാര്‍ത്ഥികള്‍ ചടയമംഗലം മാര്‍ത്തോമ്മാ കോളേജ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലും കൊല്ലം എഫ്.എം.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കൊല്ലം എസ്.എന്‍.കോളേജിലും ആലപ്പുഴ എസ്.ഡി.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച സോഷ്യോളജി – 2019 അഡ്മിഷന്‍ പെണ്‍കുട്ടികള്‍ മാത്രം ആലപ്പുഴ സെന്റ്.ജോസഫ്‌സ് കോളേജ് ഫോര്‍ വിമനിലും ഇംഗ്ലീഷ്, ഹിന്ദി സാഹിത്യാചാര്യ, ഫിലോസഫി മെയിന്‍ വിദ്യാര്‍ത്ഥികളും, സോഷ്യോളജി (ഓണ്‍ലൈന്‍ – സപ്ലിമെന്ററി വിദ്യാര്‍ത്ഥികളും) ചേര്‍ത്തല എന്‍.എസ്.എസ്. കോളേജിലും ഹിസ്റ്ററി, പൊളിറ്റിക്കല്‍സയന്‍സ്, അറബിക്, മലയാളം മെയിന്‍ വിദ്യാര്‍ത്ഥികള്‍ പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് കോളേജിലും ഇക്കണോമിക്‌സ് മെയിന്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ത്തല എസ്.എന്‍.കോളേജിലും സോഷ്യോളജി (2018 അഡ്മിഷന്‍, 2019 അഡ്മിഷന്‍ ആണ്‍കുട്ടികള്‍) ഓഫ്‌ലൈന്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ ആലപ്പുഴ എസ്.ഡി.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.

നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലും കായംകുളം എം.എസ്.എം.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച സോഷ്യോളജി, അറബിക് മെയിന്‍ വിദ്യാര്‍ത്ഥികള്‍ മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലും ഇംഗ്ലീഷ്, ഇക്കണോമിക്‌സ് മെയിന്‍ വിദ്യാര്‍ത്ഥികള്‍ ഹരിപ്പാട് കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസിലും പരീക്ഷ എഴുതേണ്ടതാണ്.

മുകളില്‍ പരാമര്‍ശിക്കാത്ത വിദ്യാര്‍ത്ഥികള്‍ അവര്‍ അപേക്ഷിച്ച പരീക്ഷാകേന്ദ്രങ്ങളില്‍ തന്നെ പരീക്ഷ എഴുതേണ്ടതാണ്. ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് അനുവദിച്ച പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും ഹാള്‍ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം – 2020

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കായംകുളം, എം.എസ് .എം കോളേജില്‍ പുതുതായി അനുവദിച്ച M.Sc Statistics with specialisation in Data Analytics കോഴ്‌സ് റദ്ദ് ചെയ്തിരിക്കുന്നു.

ടൈംടേബിള്‍

കേരളസര്‍വകലാശാല മാര്‍ച്ച് 9 ന് ആരംഭിക്കുന്ന ബി.എ.അഫ്‌സല്‍-ഉല്‍-ഉലാമ പാര്‍ട്ട് രണ്ടും, ഒന്നും പരീക്ഷകളുടെ (ആന്വല്‍ സ്‌കീം – ഏപ്രില്‍ 2020, സെപ്റ്റംബര്‍ 2020 കമ്പൈന്‍ഡ് സെഷന്‍) ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഗവ.വിമന്‍സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ആള്‍.സെയിന്റ്‌സ് കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്. മറ്റു പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.

വൈവാവോസി

കേരളസര്‍വകലാശാല ഫെബ്രുവരിയില്‍ നടത്തുന്ന രണ്ടാം വര്‍ഷ എം.എ.മലയാളം മേഴ്‌സിചാന്‍സ് (1998 സ്‌കീം ആന്റ് 2001 സ്‌കീം) പരീക്ഷയുടെ വൈവാവോസി മാര്‍ച്ച് 12 ന് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വിദൂരവിദ്യാഭ്യാസം ഫെബ്രുവരി 27 ന് ക്ലാസില്ല

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം ഒന്നാം സെമസ്റ്റര്‍ യു.ജി. പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫെബ്രുവരി 27 (ശനിയാഴ്ച) ഉണ്ടായിരിക്കുന്നതല്ല. മറ്റു ദിവസങ്ങളിലെ ക്ലാസുകള്‍ക്ക് മാറ്റമില്ല.

MG University Announcements: എംജി സർവകലാശാല

പുതുക്കിയ പരീക്ഷ തീയതി

മാർച്ച് ഒന്നിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം/ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.എം.എച്ച്./ എം.ടി.എ. ആന്റ് എം.ടി.ടി.എം. (സി.എസ്.എസ്. – 2019 അഡ്മിഷൻ റഗുലർ/2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/ 2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാർച്ച് 15ന് നടക്കും.

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം – 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം – 2013-2017 അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/ 2011 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/ 2011ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്) അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം – 2008-2010 അഡ്മിഷൻ സപ്ലിമെന്ററി/2007 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/ 2006 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/ 2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷകൾ മാർച്ച് എട്ടുമുതൽ ആരംഭിക്കും.

രണ്ടാം വർഷ എം.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി/ പരീക്ഷകൾ മാർച്ച് 19 മുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് ഒന്നുവരെയും 525 രൂപ പിഴയോടെ മാർച്ച് രണ്ടുവരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് മൂന്നുവരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ (ലേണിംഗ് ഡിസെബിലിറ്റി ആന്റ് ഇന്റലക്ച്വൽ ഡിസെബിലിറ്റി – 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) മാർച്ച് 2021 പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് നാലുമുതൽ 10 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. എം.എ. ഹിന്ദി, സി.യു.സി.എസ്.എസ്. എം.എ. പോസ്റ്റ് അഫ്‌സല്‍ ഉലമ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം.

സി.യു.സി.എസ്.എസ്. എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജി, ബോട്ടണി, സി.ബി.സി.എസ്.എസ്. എം.എസ്.സി. പോളിമര്‍ കെമിസ്ട്രി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 9 വരെ അപേക്ഷിക്കാം.

2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ ഫിസിയോളജി നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എസ്.സി. ഫിസിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഇന്റേണൽ മാർക്ക്

അഞ്ചാം സെമസ്റ്റർ ബിരുദ(നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 01.032021 ന് 5 മണി വരെ ഓൺലൈനായി സമർപ്പിക്കാം.

പരീക്ഷാവിജ്ഞാപനം

രണ്ടാം സെമസ്റ്റർ എം. ഫിൽ. ഫിസിക്കൽ എജ്യൂക്കേഷൻ(റെഗുലർ/ സപ്ലിമെന്ററി) ജൂൺ 2020 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. അപേക്ഷകളും ഡസേർട്ടേഷനും 01.03.2021 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ.

Read more: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook