Latest News
Tokyo Olympics: ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ജയം
29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണം
ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: നമ്പി നാരായണന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

University Announcements 25 February 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 25 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

കേരള സര്‍വകലാശാല ഫെബ്രുവരി 25 ന് നടത്താനിരുന്ന എം.എ./എം.എസ്.സി./എം.കോം. പരീക്ഷ മാറ്റി

കേരളസര്‍വകലാശാല ഫെബ്രുവരി 25 ന് നടത്താനിരുന്ന എം.എ./എം.എസ്.സി./എം.കോം. നാലാം സെമസ്റ്റര്‍ ജനുവരി 2021 സ്‌പെഷ്യല്‍ പരീക്ഷ മാര്‍ച്ച് 5 ന് രാവിലെ നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം – 2020 ജനറല്‍/മറ്റ് വിഭാഗങ്ങള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ – മാര്‍ച്ച് 1 ന്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ് /എയ്ഡഡ് /സ്വാശ്രയ/ യു.ഐ.റ്റി/ ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അനുവദിച്ച 7 കോഴ്‌സുകളിലേക്കും ജനറല്‍/മറ്റ് സംവരണ/ കമ്മ്യൂണിറ്റി ക്വാട്ട വിഭാഗങ്ങള്‍ക്ക് എസ് എന്‍ കോളേജ് കൊല്ലത്ത് വച്ച് മാര്‍ച്ച് 1 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോര്‍ട്ട് ചെയ്യണം. രജിസ്‌ട്രേഷന്‍ സമയം രാവിലെ 8 മണി മുതല്‍ 10 മണി വരെയാണ്. മേല്‍ പറഞ്ഞ സമയത്തിനകം ഹാജരായി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും റാങ്ക് പട്ടിക തയ്യാറാക്കി സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണം. കോളേജും കോഴ്‌സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്‌ട്രേഷന്‍ സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഓരോ മേഖലയിലും ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്‌സൈറ്റില്‍ http://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷന്‍ സമയം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. യാതൊരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. 2 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കുന്ന ഹാളിനുള്ളിലേക്ക് വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2020 പുതുതായി അനുവദിച്ച രണ്ട് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ – മാര്‍ച്ച് 1 ന്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള രണ്ട് എയ്ഡഡ് കോളേജുകളില്‍ പുതുതായി അനുവദിച്ച ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളിലേക്ക് ജനറല്‍/മറ്റ് സംവരണ/ കമ്മ്യൂണിറ്റി ക്വാട്ട വിഭാഗങ്ങള്‍ക്ക് സെന്റ് സിറില്‍സ് കോളേജ് അടൂരില്‍ മാര്‍ച്ച് 1-ാം തീയതി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സെന്റ് സിറില്‍സ് കോളേജ് അടൂരില്‍ രാവിലെ 10 മണിക്ക് മുമ്പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (ടി.സി ഉള്‍പ്പടെ) നേരിട്ട് ഹാജാരാകേണ്ടതാണ്. നിലവില്‍ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ മാത്രമാണ് സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നത്. കോളേജ് ട്രാന്‍സ്ഫര്‍/ കോഴ്‌സ് ട്രാന്‍സ്ഫര്‍ ഒന്നും തന്നെ പരിഗണിക്കുന്നതല്ല. നിലവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്.

അഡ്മിഷന്‍ ലഭിച്ചാല്‍ ഒടുക്കേണ്ട യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്കു 930 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1850 രൂപ) കൈയില്‍ കരുതേണ്ടതാണ്. മുമ്പ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പേയ്‌മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം.

പ്രസ്തുത കോളേജുകളിലെ ഓരോ വിഭാഗങ്ങള്‍ക്കും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കുന്നതാണ്.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷന്‍ സമയം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. യാതൊരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. 2 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കുന്ന ഹാളിനുള്ളിലേക്ക് വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
ടൈംടേബിള്‍

കേരളസര്‍വകലാശാല മാര്‍ച്ച് 19 ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റര്‍ ബി.ബി.എ. (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല മാര്‍ച്ച് 19 ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റര്‍ ബി.എസ്.സി. മാത്തമാറ്റിക്‌സ് (വിദൂരവിദ്യാഭ്യാസം – 2017 & 2018 അഡ്മിഷന്‍) റെഗുലര്‍, ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല മാര്‍ച്ച് 10 ന് ആരംഭിക്കുന്ന പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് ബി.കോം. ആന്വല്‍ സ്‌കീം പ്രൈവറ്റ്, എസ്.ഡി.ഇ. ആന്റ് സപ്ലിമെന്ററി പരീക്ഷയുടെ (ഏപ്രില്‍ 2020 ആന്റ് സെപ്റ്റംബര്‍ 2020 സെഷനുകള്‍), മാര്‍ച്ച് 19 മുതല്‍ ആരംഭിക്കുന്ന ബി.കോം. എസ്.ഡി.ഇ. മൂന്നും നാലും സെമസ്റ്റര്‍ എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷാസമയം രാവിലെ 9.30 മുതല്‍ 12.30 വരെ. പരീക്ഷാകേന്ദ്രങ്ങളിലുളള മാറ്റം പിന്നീട് അറിയിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല മാര്‍ച്ച് 2 ന് ആരംഭിക്കുന്ന ബി.എസ്.സി. ആന്വല്‍ സ്‌കീം പാര്‍ട്ട് ഒന്ന് ആന്റ് രണ്ട് (കമ്പൈന്‍ഡ് സെഷന്‍സ് ഓഫ് ഏപ്രില്‍ 2020 ആന്റ് ഒക്‌ടോബര്‍ 2020) മാര്‍ച്ച് 2021 പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. തിരുവനന്തപുരം ചെമ്പഴന്തി എസ്.എന്‍.ഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊല്ലം കരുവേലില്‍ തങ്ങള്‍കുഞ്ഞ് മുസലിയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ചേര്‍ത്തല എസ്.എന്‍.കോളേജ് എന്നിവിടങ്ങള്‍ മാത്രമായിരിക്കും പരീക്ഷാകേന്ദ്രങ്ങള്‍.

തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ്, ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജ്, തിരുവനന്തപുരം ചെമ്പഴന്തി എസ്.എന്‍.കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, എസ്.ഡി.ഇ. കാര്യവട്ടം എന്നിവിടങ്ങള്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ചെമ്പഴന്തി എസ്.എന്‍.കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.

കൊല്ലം എസ്.എന്‍.കോളേജ്, പന്തളം എന്‍.എസ്.എസ്.കോളേജ്, കൊല്ലം എഫ്.എം.എന്‍.കോളേജ്, അഞ്ചല്‍ സെന്റ്.ജോണ്‍സ് കോളേജ് എന്നിവിടങ്ങള്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കൊല്ലം തങ്ങള്‍കുഞ്ഞ് മുസലിയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.

ആലപ്പുഴ സെന്റ്.ജോസഫ്‌സ് കോളേജ് ഫോര്‍ വിമന്‍, ആലപ്പുഴ എസ്.ഡി.കോളേജ്, നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം.കോളേജ് എന്നിവിടങ്ങള്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ചേര്‍ത്തല എസ്.എന്‍.കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ 2020) 2013 സ്‌കീം ബയോടെക്‌നോളജി ആന്റ് ബയോകെമിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ‘റിയാക്ഷന്‍ എഞ്ചിനീയറിംഗ് ആന്റ് പ്രോസസ് കണ്‍ട്രോള്‍ ലാബ്’ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 2 ന് പാപ്പനംകോട് ശ്രീചിത്രതിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ (എസ്.സി.റ്റി.) വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്‌കീം) ഏപ്രില്‍ 2020 (സപ്ലിമെന്ററി) പരീക്ഷയുടെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ സിവില്‍ എഞ്ചിനീയറിംഗ് ലാബ് എന്ന പ്രാക്ടിക്കല്‍ പരീക്ഷ തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് മാര്‍ച്ച് 8 ന് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്‌കീം) ഏപ്രില്‍ 2020 (സപ്ലിമെന്ററി) പരീക്ഷയുടെ മെക്കാനിക്കല്‍ സ്ട്രീം – ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ഓട്ടോ ചാസിസ് ലാബ് എന്ന പ്രാക്ടിക്കല്‍ പരീക്ഷ പാപ്പനംകോട് ശ്രീചിത്രതിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ (എസ്.സി.റ്റി.) വച്ച് മാര്‍ച്ച് 4 ന് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്‌കീം) ഏപ്രില്‍ 2020 (സപ്ലിമെന്ററി) പരീക്ഷയുടെ സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ പ്രാക്ടിക്കല്‍ സര്‍വേയിങ് ക എന്ന പ്രാക്ടിക്കല്‍ പരീക്ഷ തിരുവനന്തപുരം കോളേജ് ഓഫ്. എഞ്ചിനീയറിംഗില്‍ വച്ച് മാര്‍ച്ച് 5 ന് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡെസര്‍ട്ടേഷന്‍ സമര്‍പ്പിക്കാം

കേരളസര്‍വകലാശാല 2019 – 2021 അദ്ധ്യയന വര്‍ഷത്തിലെ നാലാം സെമസ്റ്റര്‍ എം.എഡ്ഡ്. ഡിഗ്രി കോഴ്‌സിന്റെ ഡെസര്‍ട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മാര്‍ച്ച് 10.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല മാര്‍ച്ച് 22 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ (പെയിന്റിംഗ് ആന്റ് സ്‌കള്‍പ്പ്ച്ചര്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 3 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 6 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 9 വരെയും അപേക്ഷിക്കാം.

യു.ജി.സി.-നെറ്റ്/ജെ.ആര്‍.എഫ് പരീക്ഷാപരിശീലനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, യു.ജി.സി. – നെറ്റ്/ജെ.ആര്‍.എഫ്. ഹ്യുമാനിറ്റീസ് വിഷയങ്ങളുടെ ജനറല്‍ പേപ്പറിന് ഓണ്‍ലൈന്‍ പരിശീലനക്ലാസ് സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനിലുളള സ്റ്റുഡന്റ്‌സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കേരളസര്‍വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുമായി 0471 2304577 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി.-സി.ബി.സി.എസ്.എസ്. 2019 സ്‌കീം 2019 പ്രവേശനം ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ മാര്‍ച്ച് 22-ന് ആരംഭിക്കും. ടൈംടേബില്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

2013 മുതല്‍ പ്രവേശനം മൂന്നാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ ആരംഭിക്കും.

2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകളും 2016, 2018 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. സപ്തംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകളും മാര്‍ച്ച് 3 മുതല്‍ ആരംഭിക്കും.

രണ്ടാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഡിസംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ മാര്‍ച്ച് 22 മുതല്‍ ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. തമിഴ് നവംബര്‍ 2019 പരീക്ഷയുടേയും സി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹ്യൂമന്‍ ഫിസിയോളജി നവംബര്‍ 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ 2017 പ്രവേശനം ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2017 ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടേയും ഏപ്രില്‍ 2018 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് മാര്‍ച്ച് 5 വരെ അപേക്ഷിക്കാം.

MG University Announcements: എംജി സര്‍വകലാശാല

ബി.എ./ബി.കോം. പരീക്ഷകേന്ദ്രം

ഫെബ്രുവരി 27ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എ./ബി.കോം. (2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.കോം. (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ പരീക്ഷകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത സെന്ററുകളിൽ നിന്നും ഹാൾടിക്കറ്റുകൾ വാങ്ങി പരീക്ഷകേന്ദ്രമായി അനുവദിച്ചിരിക്കുന്ന കോളേജിൽ പരീക്ഷയ്ക്ക് എത്തണം.

പരീക്ഷ തീയതി

മൂന്നും നാലും സെമസ്റ്റർ എം.എ. പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്/2004-2011 അഡ്മിഷൻ – റഗുലർ/പ്രൈവറ്റ് അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയുടെ പേപ്പർ 14 – സാഹിത്യ 6, പേപ്പർ 13 – സാഹിത്യ 5 (കോമൺ-സംസ്‌കൃതം ജനറൽ 14) പരീക്ഷകൾ യഥാക്രമം മാർച്ച് ഒന്ന്, മൂന്ന് തീയതികളിൽ നടക്കും. പരീക്ഷസമയത്തിന് മാറ്റമില്ല.

നാലാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ/2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 16 മുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് രണ്ടുവരെയും 525 രൂപ പിഴയോടെ മാർച്ച് മൂന്നുവരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് നാലുവരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ റീഅപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റഗുലർ/2014-2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ മാർച്ച് 23 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന ഏഴാം സെമസ്റ്റർ ഡ്യുവൽ ഡിഗ്രി മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (2016 അഡ്മിഷൻ റഗുലർ/2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 12 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

ടൈംടേബിൾ

15.03.2021 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020) റെഗുലർ (2019 അഡ്മിഷൻ) പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

01.03.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ. (ഒക്റ്റോബർ 2020) റെഗുലർ/ സപ്ലിമെന്ററി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

More Education News: കൂടുതൽ വിദ്യാഭ്യാസവാർത്തകൾ

ജെ.ഡി.സി കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന സഹകരണ യൂണിയൻ ആരംഭിക്കുന്ന ജൂനിയർ ഡിപ്ലോമ-ഇൻ-കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് ഒന്നു മുതൽ 31 വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളിലും, ആറൻമുള, പാല, നോർത്ത് പറവൂർ, തിരൂർ, തലശ്ശേരി സഹകരണ പരിശീലന കോളേജുകളിലും അപേക്ഷാഫോം ലഭിക്കും.

അപേക്ഷകർ എസ്.എസ്.എൽ.സി/ തത്തുല്യമായ സംസ്ഥാന സർക്കാർ അംഗീകരിച്ച പരീക്ഷ പാസ്സായവരും 2021 ജൂൺ ഒന്നിന് 16 വയസ്സ് പൂർത്തിയായവരും 40 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരുമായിരിക്കണം. ഉയർന്ന പ്രായപരിധി പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് 45 വയസ്സും ഒ.ബി.സി വിഭാഗക്കാർക്ക് 43 വയസ്സുമാണ്. സഹകരണ സംഘം ജീവനക്കാർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല.

ജനറൽ (150 രൂപ), പട്ടികജാതി/പട്ടികവർഗം (75 രൂപ) സഹകരണ സംഘം ജീവനക്കാർ (300 രൂപ) എന്നീ മൂന്ന് വിഭാഗങ്ങളിലേക്കുമുള്ള അപേക്ഷാ ഫോം പ്രത്യേകം ലഭിക്കും. അപേക്ഷാ ഫോം തിരുവനന്തപുരം (കുറവൻകോണം, കവടിയാർ. പി.ഒ, ഫോൺ: 0471-2436689), കൊട്ടാരക്കര (അവന്നൂർ, 0474-2454787), ആറൻമുള (പഞ്ചായത്ത് സാംസ്‌ക്കാരിക നിലയം, ആറൻമുള- 0468-2278140), ചേർത്തല (ദീപികാ ജംഗ്ഷൻ, ചേർത്തല- 0478-2813070), കോട്ടയം (നാഗമ്പടം, കോട്ടയം- 0481-2564738), പാല (മീനച്ചൽ കോംപ്ലക്‌സ്, പാല- 0482-2213107), ഇടുക്കി (പടിഞ്ഞാറെ കവല, നെടുങ്കണ്ടം- 04868-234311), നോർത്ത് പറവൂർ (സഹകാരി ഭവൻ, നോർത്ത് പറവൂർ, എറണാകുളം- 0484-2447866), തൃശ്ശൂർ (സിവിൽ ലൈൻ റോഡ്, അയ്യന്തോൾ- 0487-2380462), പാലക്കാട് (കോളേജ് റോഡ്- 0491-2522946), തിരൂർ (സഹകരണ ഭവൻ, മാവുംകുന്ന്, തിരൂർ, മലപ്പുറം- 0494-2423929), കോഴിക്കോട് (തളി- 0495-2702095), തലശ്ശേരി (മണ്ണയാട്, നെട്ടൂർ.പി.ഒ, 0490-2354065), കണ്ണൂർ (സൗത്ത് ബസാർ, 0497-2706790), വയനാട് (കരണി, 04936-289725), കാസർഗോഡ് (മുന്നാട്, ചെങ്കള 04994-207350) എന്നീ സ്ഥലങ്ങളിലെ സഹകരണ പരിശീലന കേന്ദ്രങ്ങളിൽ/ കോളേജുകളിൽ ലഭിക്കും.

അപേക്ഷാ പ്രോസ്‌പെക്ടസിൽ (നിബന്ധനകളിൽ നിർദ്ദേശിച്ചിട്ടുള്ള രേഖകൾ സഹിതം ബന്ധപ്പെട്ട സഹകരണ പരിശീലന കേന്ദ്രം/ കോളേജ് പ്രിൻസിപ്പലിന് മാർച്ച് 31 വൈകിട്ട് നാലിന് മുമ്പ് ലഭിക്കണം.

വിവിധ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 നും 30 നും ഇടയില്‍ പ്രായമുളള യുവതീ യുവാക്കള്‍ക്കായി വിവിധ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫൈഡ്് നഴ്‌സിംഗ് പ്രോഗ്രാം-ERAM ടെക്‌നോളജി (പ്രൈ)ലിമിറ്റഡ്. യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു, പരിശീലന കാലാവധി മൂന്ന് മാസം. ഫോണ്‍ 9072572998, 7034932323. സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാം ഇന്‍ ബേസിക് ഓട്ടോമോട്ടീവ് സര്‍വീസിംഗ് – ടു വീലര്‍ കൂട്ടുകാരന്‍ ഇന്‍സ്റ്റിറ്റിയൂട്ട്. സ്‌കില്‍ ഡവലപ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം ഇന്‍ പ്ലാസ്റ്റിക് പ്രോഡക്ട് ഡിസൈനര്‍ ആന്റ് മാനുഫാക്ചറിംഗ് – CIPET. യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു പരിശീലന കാലാവധി മൂന്ന് മാസം. ഫോണ്‍ 9048521411. അപേക്ഷകര്‍ വെളളക്കടലാസിലുളള അപേക്ഷയോടൊപ്പം ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് മൂന്നിനകം കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൂന്നാംനിലയിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.

സ്‌കൂള്‍ പ്രവേശനം

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്ക്നിക്കല്‍ ഹൈസ്‌കൂളില്‍ അടുത്ത അധ്യയനവര്‍ഷത്തേക്കുളള പ്രവേശനത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് 8606251157, 9400006460, 7907788350, 9388163842, 9446686362.

Read more: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 february 25

Next Story
Victers Channel Timetable February 26: വിക്ടേഴ്‌സ് ചാനൽ, ഫെബ്രുവരി 26 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com