University Announcements 24 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം – 2020

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കെ.യു.സി.ടി.ഇ. കായംകുളം കോളേജിലേക്ക് ഫിസിക്കല്‍ സയന്‍സിന് ഒരു ഒഴിവും, കാഞ്ഞിരംകുളം കുഞ്ഞുകൃഷ്ണ നാടാര്‍ ബി.എഡ.് കോളേജിലേക്ക് സോഷ്യല്‍ സയന്‍സിന് ഒരു ഒഴിവും കോളേജ് തലത്തില്‍ ഫെബ്രുവരി 26-ാം തീയതി സ്‌പോട്ട് അഡ്മിഷന്‍ നടത്തി നികത്തുന്നതാണ്.

താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അതതു കോളേജുകളില്‍ രാവിലെ 10 മണിക്ക് മുമ്പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (ടി.സി ഉള്‍പ്പടെ) കോളേജില്‍ നേരിട്ട് ഹാജാരാകേണ്ടതാണ്. നിലവില്‍ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ മാത്രമാണ് സ്‌പോട്ട് അഡ്മിഷനു പരിഗണിക്കുന്നത്. കോളേജ് ട്രാന്‍സ്ഫര്‍/ കോഴ്‌സ് ട്രാന്‍സ്ഫര്‍ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

അഡ്മിഷന്‍ ലഭിച്ചാല്‍ ഒടുക്കേണ്ട യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 230 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1130 രൂപ) കൈയില്‍ കരുതേണ്ടതാണ്. മുമ്പ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പേയ്‌മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷന്‍ സമയം മുഴവന്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. യാതൊരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. 2 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കുന്ന ഹാളിനുള്ളിലേക്ക് വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.

ബി.എച്ച്.എം.സി.റ്റി. റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള ലൂര്‍ദ് മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എച്ച്.എം.സി.റ്റി., കുറ്റിച്ചല്‍, തിരുവനന്തപുരം, സ്‌നേഹാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി, കരുവാറ്റ, ആലപ്പുഴ, ശ്രീനാരായണഗുരു മെമ്മോറിയല്‍ കാറ്ററിംഗ് കോളേജ്, തുറവൂര്‍, ആലപ്പുഴ എന്നീ കോളേജുകളിലേക്കുളള 2021 ഫെബ്രുവരി 10 ന് നടത്തിയ ബി.എച്ച്.എം.സി.റ്റി. പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല മാര്‍ച്ചില്‍ ആരംഭിക്കുന്ന റെഗുലര്‍ ബി.ടെക്. എട്ടാം സെമസ്റ്റര്‍ കോഴ്‌സ്‌കോഡില്‍ വരുന്ന ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് 2013 സ്‌കീം എട്ടാം സെമസ്റ്റര്‍, ആറാം സെമസ്റ്റര്‍, നാലാം സെമസ്റ്റര്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല മാര്‍ച്ചില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി (പി.ജി.ഡി.ജി.ഐ.എസ്.ടി.) പരീക്ഷയ്ക്ക് പിഴകൂടാതെ മാര്‍ച്ച് 4 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 8 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

മാര്‍ക്ക് ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം എം.എ. സോഷ്യോളജി പ്രീവിയസ് ഇയര്‍ മെയ് 2019, ഫൈനല്‍ ഇയര്‍ ഏപ്രില്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ മെയിന്‍ സെന്ററുകളില്‍ നിന്നും ലഭ്യമാണ്.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ റീ അഡ്മിഷന്‍ നേടിയവരും സ്ട്രീം ചെയ്ഞ്ച് നടത്തിയവരുമായ വിദ്യാര്‍ത്ഥികളില്‍ 2020-ല്‍ അഡീഷണല്‍ സ്‌പെഷ്യലൈസേഷന് പ്രവേശനം നേടിയവര്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ലിങ്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിഴ കൂടാതെ 27 വരേയും 170 രൂപ പിഴയോടെ മാര്‍ച്ച് 2 വരേയും ഫീസടച്ച് 4 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ ബി.കോം. വൊക്കേഷണല്‍, ബി.ടി.എച്ച്.എം., ബി.എച്ച്.എ. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

MG University Announcements: എംജി സര്‍വകലാശാല

പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവകലാശാല ഇന്ന് (ഫെബ്രുവരി 25) നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷകേന്ദ്രം

മൂന്ന്, നാല് സെമസ്റ്റർ എം.എ./എം.കോം./എം.എസ് സി. (2018 അഡ്മിഷൻ – റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ പരീക്ഷകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ, പരിക്ഷകേന്ദ്രം സംബന്ധിച്ച വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്ന സെന്ററിൽ നിന്നും വാങ്ങി അനുവദിച്ച പരീക്ഷകേന്ദ്രത്തിൽ പരീക്ഷയെഴുതണം. ഹാൾടിക്കറ്റുകൾ ഇന്നുമുതൽ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്ന കേന്ദ്രത്തിൽ നിന്നും വാങ്ങാം.

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ മാർച്ച് 19 മുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് രണ്ടുവരെയും, 525 രൂപ പിഴയോടെ മാർച്ച് മൂന്നുവരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് നാലുവരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും മൂന്നാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾ മാർച്ച് അഞ്ചിന് നടക്കും. പിഴയില്ലാതെ ഫെബ്രുവരി 26 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് ഒന്നുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

ഫെബ്രുവരി 17, 18, 19, 20, 22, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി.എസ്.ഡബ്ല്യു., ബി.ബി.എ., ബി.ബി.എം., ബി.സി.എ., ബി.എസ് സി. പെട്രോകെമിക്കൽസ്, ബി.എസ് സി. കമ്പ്യൂട്ടർ സയൻസ്, ബി.എസ് സി. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ബി.എസ് സി. ഇൻഫർമേഷൻ ടെക്‌നോളജി, ബി.എസ് സി. മൈക്രോബയോളജി, ബി.എസ് സി. ബയോടെക്‌നോളജി, ബി.എസ് സി. അക്വാകൾച്ചർ പരീക്ഷകളുടെ സ്‌പെഷൽ മേഴ്‌സി ചാൻസ് (അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ യഥാക്രമം മാർച്ച് 23, 24, 25, 26, 27, 29 തീയതികളിൽ നടക്കും.

പ്രാക്ടിക്കൽ

നാലാം വർഷ ബി.ഫാം. സപ്ലിമെന്ററി (2016ന് മുമ്പുള്ള അഡ്മിഷൻ) ജനുവരി 2021 പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 25 മുതൽ മാർച്ച് ആറുവരെ ഡി.പി.എസ്., സീപാസ്, ചെറുവാണ്ടൂരിലും, ഡി.പി.എസ്., സീപാസ്, പുതുപ്പള്ളിയിലും നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന രണ്ടാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി – സപ്ലിമെന്ററി (2008 അഡ്മിഷൻ മുതൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ഒൻപതുവരെ അപേക്ഷിക്കാം.

2020 ജൂലൈയിൽ നടന്ന മൂന്നാം വർഷ ബാച്ചിലർ ഓഫ് ഫാർമസി സപ്ലിമെന്ററി – പുതിയ സ്‌കീം (2016 അഡ്മിഷൻ), പഴയ സ്‌കീം (2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ഒൻപതുവരെ അപേക്ഷിക്കാം.

യു.ജി.സി.- നെറ്റ്/ജെ.ആർ.എഫ്. പരീക്ഷ പരിശീലനം

മാനവിക വിഷയങ്ങൾക്കുള്ള യു.ജി.സി. – നെറ്റ്/ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിന് വേണ്ടിയുള്ള പരിശീലനം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. നേരിട്ട് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 25 പേർക്ക് മാത്രമാണ് അവസരം. വിശദവിവരത്തിന് ഫോൺ: 0481-2731025

Kannur University Announcements:കണ്ണൂർ സര്‍വകലാശാല

സീറ്റൊഴിവ്

മാനന്തവാടി ക്യാമ്പസിൽ ഒؗന്നാം വർഷ എം എസ് സി പ്ലാൻറ് സയൻസസ് പ്രോഗ്രാമിൽ എസ് സി /എസ് ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി ബോട്ടണി/ പ്ലാൻറ് സയൻസ് യോഗ്യതയുള്ളവർ അസ്സൽ രേഖകൾ സഹിതം മാനന്തവാടി ക്യാമ്പസിലെ പ്ലാൻറ് സയൻസസ് വകുപ്പിൽ ഫെബ്രുവരി 27ന് രാവിലെ 10.30ന് ഹാജരാകുക

സമ്പർക്ക ക്ലാസ്സ്

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ രണ്ടാം വർഷ ഹിസ്റ്ററി ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസ്സുകൾ ഫെബ്രുവരി 27,28 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ എസ്.എൻ കോളേജ് കണ്ണൂർ, എൻ. എ. എസ്. കോളേജ് കാഞ്ഞങ്ങാട് എന്നീ പഠന കേന്ദ്രങ്ങളിൽ വെച്ച് നടത്തും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

(1) രണ്ടാം സെമസ്റ്റർ എം. എസ് .ഡബ്ല്യൂ ഡിഗ്രി (റെഗുലർ -2019 അഡ്മിഷൻ / സപ്പ്ളിമെന്ററി / ഇമ്പ്രൂവ്മെൻറ് )ഏപ്രിൽ 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനുംസൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനുമുള്ളഅപേക്ഷകൾ 06.03.2021 ന് വൈകുന്നേരം 5 മണി വരെ സർവ്വകലാശാലയിൽ സ്വീകരിക്കും.

(2)ഒന്നാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി(റെഗുലർ/ സപ്പ്ളിമെന്ററി) നവംബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനുംസൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനും 08.03.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

(3) ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി ,ഏപ്രിൽ 2020 (റഗുലർ/ വിദൂര വിദ്യാഭ്യാസം- 2011 അഡ്മിഷൻ മുതൽ 2019 അഡ്മിഷൻ വരെ ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃ:പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്കുള്ള അപേക്ഷകൾ 08.03.2021 വരെ സ്വീകരിക്കും. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയ്യതി പിന്നീട് അറിയിക്കും.

ടൈംടേബിൾ പ്രസിദ്ധീകരിച്ചു

01.03.2021ന് ആരംഭിക്കുന്ന സർവ്വകലാശാല ഐ ടി പഠനവകുപ്പിലെ അഞ്ചാം സെമസ്റ്റർ എം സി എ പ്രോഗ്രാം(സി സി എസ് എസ്-റെഗുലർ/സപ്പ്ളിമെന്ററി) നവംബർ2020 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

More Education News: കൂടുതൽ വിദ്യാഭ്യാസവാർത്തകൾ

കെൽട്രോൺ അക്കൗണ്ടിംഗ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ നോളജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (ഡിസിഎഫ്എ- എട്ട് മാസം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിംഗ് (പിഡിഎ- ഏഴ് മാസം), ഡിപ്ലോ ഇൻ ഓഫീസ് അക്കൗണ്ടന്റ് (ഡിഒഎ-ആറ് മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (സിഎഫ്എ-മൂന്ന് മാസം) എന്നിവയാണ് കോഴ്‌സുകൾ. വിശദവിവരങ്ങൾക്ക്: കെൽട്രോൺ നോളഡ്ജ് സെന്റർ സ്‌പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം. ഫോൺ: 9072592401, 9072592421.

എല്‍.ബി.എസില്‍ കോഴ്സ് പ്രവേശനം

പാലക്കാട്: എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന ആറു മാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍), ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. യഥാക്രമം പ്രീഡിഗ്രി / പ്ലസ് ടു, എസ്.എസ്.എല്‍.സിയാണ് യോഗ്യത. എസ്.സി / എസ്.ടി / ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ഫീസ് ആനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഓഫീസര്‍ – ഇന്‍ – ചാര്‍ജ്ജ്, എല്‍.ബി.എസ് സെന്റര്‍, ആലത്തൂര്‍ വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 04922 222660, 9447430171.

സ്‌കോള്‍ കേരള ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാം

സ്‌കോള്‍ കേരള ഹയര്‍ സെക്കണ്ടറി 2020-22 ബാച്ചിലേയ്ക്ക് പ്ലസ് വണ്ണിന് നജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സ്‌കോള്‍ കേരളയുടെ ജില്ലാ ഓഫീസു വഴി രഫെബ്രുവരി 26 വരെ ജിസ്റ്റര്‍ ചെയ്യാം. കാസർഗോഡ് ജില്ലയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ തളങ്കര ഗവ. മുസ്ലിം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോള്‍ കേരള ജില്ലാ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം. ഫോണ്‍: 9447913820

‘ലിറ്റിൽ കൈറ്റ്സ്’ അംഗത്വത്തിന് മാർച്ച് 10 വരെ അപേക്ഷിക്കാം

‘ലിറ്റിൽ കൈറ്റ്സ്’ ക്ലബിലേക്ക് യൂണിറ്റ് നിലവിലുള്ള പൊതുവിദ്യാലയങ്ങളിൽ ഈ വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. ഏപ്രിലിൽ സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയിൽ നാൽപതു ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്നവരിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെയാണ് ഓരോ യൂണിറ്റിലും തിരഞ്ഞെടുക്കുന്നത്. അഭിരുചി പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ മാർച്ച് പത്തിനകം ക്ലാസ് ടീച്ചർ മുഖേന അതത് പ്രഥമാധ്യാപകർക്ക് സമർപ്പിക്കണം. രണ്ടായിരത്തിലധികം സ്‌കൂൾ യൂണിറ്റുകളിലായി അറുപതിനായിരം കുട്ടികൾക്ക് ഈ വർഷം അവസരം ലഭിക്കും.

അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലെ ഇ@വിദ്യ, എട്ടാം ക്ലാസിലെ കൈറ്റ് വിക്ടേഴിസിലൂടെ സംപ്രേഷണം ചെയ്ത ഐ.സി.ടി ക്ലാസുകൾ, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം, ലോജിക്കൽ റീസണിംഗ് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയായിരിക്കും അഭിരുചി പരീക്ഷ. അഭിരുചി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കൈറ്റ് വിക്ടേഴ്സിലൂടെ മാർച്ച് രണ്ടാം വാരം പ്രത്യേക പരിശീലന ക്ലാസ് സംപ്രേഷണം ചെയ്യും.

അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ്, ഐ.ഒ.ടി, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം ലിറ്റിൽ കൈറ്റ്സ് വഴി വിദ്യാർഥികൾക്ക് നൽകി വരുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ ‘എ ഗ്രേഡ്’ ലഭിക്കുന്ന കുട്ടികൾക്ക് 2020 മാർച്ച് മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നു. ഡിജിറ്റൽ മീഡിയ ലിറ്ററസി ഉൾപ്പെടെ നിരവധി പുതിയ പദ്ധതികൾ ലിറ്റിൽ കൈറ്റ്സ് വഴി കൈറ്റ് നടപ്പാക്കുന്നു.

ഡാറ്റ എൻട്രി കോഴ്സിന് അപേക്ഷിക്കാം

തിരുവന്തപുരം എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി കേന്ദ്രത്തിൽ മാർച്ച് മൂന്നിന് തുടങ്ങുന്ന ഡാറ്റ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന്( ഇംഗ്ലീഷ് ആന്റ് മലയാളം) 28 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.lbscentre.kerla.gov.in.

ഡി.എൽ.എഡ്: സ്‌പോട്ട് അഡ്മിഷൻ മാർച്ച് ഒന്നിന്

ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) (ഹിന്ദി, ഉറുദു, സംസ്‌കൃതം) കോഴ്‌സുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കോഴിക്കോട് വടകര ഡയറ്റിൽ സംസ്‌കൃതത്തിനും ഗവ. വനിത ടി.ടി.ഐ കോഴിക്കോട്, ഗവ. ടി.ടി.ഐ മലപ്പുറം എന്നീ സ്ഥാപനങ്ങളിൽ ഉറുദുവിനും എച്ച്.ടി.ടി.ഐ രാമവർമ്മപുരം തൃശ്ശൂർ, ആർ.ഐ.എൽ.ടി തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളിലും സ്വാശ്രയ സ്ഥാപനങ്ങളായ പെർഫെക്ട് ടി.ടി.ഐ, പെരിന്തൽമണ്ണ, മലപ്പുറം, മലബാർ ഹിന്ദി പ്രചാരകേന്ദ്ര കൊണ്ടോട്ടി, മലപ്പുറം, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട എന്നീ സ്ഥാപനങ്ങളിൽ ഹിന്ദിക്കുമാണ് സീറ്റൊഴിവുള്ളത്. സ്‌പോട്ട് അഡ്മിഷൻ മാർച്ച് ഒന്നിന് അതത് സ്ഥാപനങ്ങളിൽ നടക്കും. വിദ്യാർഥികൾ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും പുറത്തിറക്കിയ വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്ന യോഗ്യതകളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10ന് അതത് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം.

ബി.എസ്‌സി പാരാമെഡിക്കൽ കോഴ്സ്

പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലെ സീറ്റുകളിൽ ഓൺലൈൻ അലോട്ട്മെന്റ് നടത്തും. റാങ്ക്ലിസ്റ്റിലുള്ളവർക്ക് www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയ കോളേജ്/ കോഴ്സ് ഓപ്ഷനുകൾ നാളെ (ഫെബ്രുവരി 25) വരെ നൽകാം. മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുള്ള അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ: 0471-2560363, 364.

സൗജന്യ ഐ ടി പരിശീലനം

കാസർഗോഡ്: പട്ടികജാതിവികസന വകുപ്പും സി ഡിറ്റും സംയുക്തമായി നടപ്പിലാക്കിവരുന്ന സൈബര്‍ശ്രീ പ്രൊജെക്ടില്‍ 2021ലെ പരിശീലനത്തിന് പട്ടികജാതി വിഭാഗത്തിലെ ബിടെക്/ഡിഗ്രി ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ്്, ഐ ടി ഓറിയന്റഡ് ബിസിനസ് മാനേജ്മന്റ്, വിഷ്വല്‍ ഇഫക്ട് ആന്‍ഡ് ത്രീഡി അനിമേഷന്‍, ഐടി ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ എന്നിവയിലാണ് പരിശീലനം. പരിശീലനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് 5000 രൂപ പ്രതിമാസം സ്‌റ്റൈപ്പന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷ ഫോമും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ തപാലായോ cybersricdit@gmail.com എന്ന ഇ മെയിലിലോ അയക്കാം. ഫോണ്‍: 0471 2933944, 9447401523, 9895788334

ഹിന്ദി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍

ആലപ്പുഴ: കേരള പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സ് മെറിറ്റ് സ്പോട്ട് അഡ്മിഷന്‍ മാര്‍ച്ച് ഒന്നിന് രാവിലെ 10ന് അടൂര്‍ സെന്ററായ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ നടക്കും. 50 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടൂ, ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. വിശദവിവരത്തിന് ഫോണ്‍: 8547126028

ഡി.സി.എ. കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ഡി.സി.എ(എസ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവര്‍ക്ക് ആറു മാസത്തെ ഡി.സി.എ.(എസ്) കോഴ്‌സിലേക്ക് അപേക്ഷിക്കാം. പട്ടിക ജാതി, പട്ടികവിഭാഗം, ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇല്ല. വിശദവിവരത്തിന് എല്‍.ബി.എസ്. സബ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 9947123177.

Read more: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook