University Announcements 23 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

ഫെബ്രുവരി 25 ലെ സ്‌പെഷ്യല്‍ എക്‌സാമിനേഷന്‍ മാറ്റിവച്ചു

കേരളസര്‍വകലാശാല ഫെബ്രുവരി 25 ന് നടത്താനിരുന്ന എം.എ./എം.എസ്.സി./എം.കോം. നാലാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ എക്‌സാമിനേഷന്‍, ജനുവരി 2021 പരീക്ഷകള്‍ മാറ്റിവച്ചു.

പുതുക്കിയ പരീക്ഷ തീയതി

കേരളസര്‍വകലാശാല ഫെബ്രുവരി 25 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. സപ്ലിമെന്ററി (2013 സ്‌കീം) Sustainable Development ന്റെ പരീക്ഷ മാര്‍ച്ച് 24 ലേക്കും ഫെബ്രുവരി 24 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. സപ്ലിമെന്ററി (2013 സ്‌കീം) Landscape Architecture ന്റെ പരീക്ഷ മാര്‍ച്ച് 25 ലേക്കും മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. സപ്ലിമെന്ററി (2008 സ്‌കീം) Structural Mechanics – II ന്റെ പരീക്ഷ മാര്‍ച്ച് 15 ലേക്കും മാറ്റിവച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രങ്ങളിലോ സമയത്തിലെ മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം വഴി ഫെബ്രുവരി 24 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം. (എസ്.ഡി.ഇ. – 2018 അഡ്മിഷന്‍ റെഗുലര്‍ ആന്റ് 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷ മാര്‍ച്ച് 9 ലേക്ക് മാറ്റിവച്ചിരിക്കുന്നു. പരീക്ഷാ കേന്ദ്രങ്ങളിലോ സമയത്തിലെ മാറ്റം ഉണ്ടായിരിക്കുന്നതല്ല സപ്ലിമെന്ററി, മേഴ്‌സിചാന്‍സ് പരീക്ഷകള്‍ മാറ്റമില്ലാതെ നടത്തുന്നതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല നടത്തുന്ന ബി.എ./ബി.എസ്.സി. ആന്വല്‍ പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് (കമ്പൈന്‍ഡ് സെഷന്‍സ് ഏപ്രില്‍ 2020 ആന്റ് സെപ്റ്റംബര്‍ 2020) പരീക്ഷകള്‍ മാര്‍ച്ച് 2 മുതല്‍ ആരംഭിക്കുന്നതാണ്. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാകേന്ദ്രങ്ങളിലെ മാറ്റം പിന്നാലെ വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതാണ്.

മറ്റു ജില്ലകളില്‍ പരീക്ഷാകേന്ദ്രം ഇല്ല

കേരളസര്‍വകലാശാല മുന്‍പ് നടത്തിയ പരീക്ഷകള്‍ക്ക് (സി.ബി.സി.എസ്./സി.ആര്‍.) അനുവദിച്ചിരുന്ന സബ്‌സെന്ററുകള്‍, മറ്റു ജില്ലാകേന്ദ്രങ്ങള്‍ ഇവ തുടര്‍ന്ന് നടത്തുന്ന പരീക്ഷകള്‍ക്ക് അനുവദിക്കുന്നതല്ല.

സി.ഇ. മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കേരളസര്‍വകലാശാല നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബി.എ./ബി.എസ്.സി./ബി.കോം. ഡിഗ്രി പരീക്ഷകളുടെ ഫെബ്രുവരി 2021 (2018 അഡ്മിഷന്‍ റെഗുലര്‍, 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ സി.ഇ. മാര്‍ക്ക് മാര്‍ച്ച് 23 വരെ കോളേജുകളില്‍ നിന്ന് അപ്‌ലോഡ് ചെയ്യാവുന്നതാണ്.

യൂണിവേഴ്‌സിറ്റി മെരിറ്റ് സ്‌കോളര്‍ഷിപ്പ് 2019 – 2020 അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല 2019 – 20 വര്‍ഷത്തെ യൂണിവേഴ്‌സിറ്റി മെരിറ്റ് സ്‌കോളര്‍ഷിപ്പിനുളള അപേക്ഷകള്‍ ക്ഷണിക്കുന്നു. സര്‍വകലാശാലയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലും അഫിലിയേറ്റഡ് കോളേജുകളിലും (ഓട്ടോണമസ് കോളേജുകള്‍ ഒഴികെ), യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ്, കാര്യവട്ടം 2019 – 2020 വര്‍ഷം വിവിധ ബിരുദ ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ക്കും (ബി.എ./ബി.എസ്.സി./ബി.കോം./ബി.ബി.എ./ ബി.സി.എ./ബി.എഡ്./ബി.ടെക്./എല്‍.എല്‍.ബി./എം.എ./എം.എസ്.സി./എം.കോം./എം.എസ്.ഡബ്ലൂ./എം.സി.ജെ./എം.ബി.എ./എം.എഡ്./എല്‍.എല്‍.എം./എം.എ-ജര്‍മന്‍/എം.എ.-റഷ്യന്‍/എം.ടെക്.) പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കോളേജ്/ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി വഴി നിശ്ചിത ഫോമിലുളള അപേക്ഷയും യോഗ്യതാ പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31. വിശദവിവരങ്ങള്‍ക്ക് (അപേക്ഷാഫോം, യൂണിവേഴ്‌സിറ്റി മെരിറ്റ് സ്‌കോളര്‍ഷിപ്പിനുളള നിയമാവലി) സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല മാര്‍ച്ച് 30 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. കരിയര്‍ റിലേറ്റഡ് ബി.എ./ബി.എസ്.സി./ബി.കോം./ബി.പി.എ./ബി.ബി.എ./ബി.സി.എ./ബി.എം.എസ്./ബി.എസ്.ഡബ്ല്യൂ./ബി.വോക്. 2018 അഡ്മിഷന്‍ – റെഗുലര്‍, 2015 മുതല്‍ 2017 വരെ അഡ്മിഷന്‍ – സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി ഫെബ്രുവരി 23 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 2 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 5 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 8 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദമായ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

കേരളസര്‍വകലാശാല മാര്‍ച്ച് 30 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്.സി./ബി.കോം. ഡിഗ്രി (റെഗുലര്‍ 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015, 2016, 2017 അഡ്മിഷന്‍) മാര്‍ച്ച് 2021 പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 2 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 5 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 8 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2019 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.കോം. (2005 സ്‌കീം), എം.എ. ഇക്കണോമിക്‌സ് (2013, 2005 സ്‌കീം), പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ (2001 സ്‌കീം), എം.എസ്.സി. സുവോളജി (2013 സ്‌കീം) മേഴ്‌സിചാന്‍സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സര്‍വകലാശാല

പരീക്ഷ മാറ്റി

മഹാത്മാഗാന്ധി സർവകലാശാല ഫെബ്രുവരി 24ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന്/നാല് സെമസ്റ്റർ എം.എ/എം.എസ്.സി/ എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് (2018 അഡ്‌മിഷൻ റെഗുലർ, 2015,2016,2017 അഡ്‌മിഷൻ സപ്ലിമെന്ററി, 2004 മുതൽ 2011 വരെ അഡ്മിഷൻ-അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018 പരീക്ഷകൾ).

25/02/2021ൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട്.

25/02/2021 ൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് ലെ സെക്കൻഡ് സെമസ്റ്റർ എം ഫിൽ വൈവ വോസി പരീക്ഷ 04/03/2021 രാവിലെ 10 മണിക്ക് നടത്താൻ തീരുമാനിച്ചു.

പരീക്ഷ തീയതി

മൂന്ന്/നാല് സെമസ്റ്റർ എം.എ പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകൾ (2018 അഡ്‌മിഷൻ റെഗുലർ, 2015,2016,2017 അഡ്‌മിഷൻ സപ്ലിമെന്ററി, 2013,2014 അഡ്മിഷൻസ് മേഴ്‌സി ചാൻസ്/ 2004 മുതൽ 2011 വരെ അഡ്മിഷൻസ് റെഗുലർ/പ്രൈവറ്റ്-സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018) അപേക്ഷിച്ചിരിക്കുന്നവരുടെ റിസർച് മെത്തഡോളജി ഫോർ എക്കണോമിക്സ് എന്ന വിഷയത്തിന്റെ പരീക്ഷ 19/03/2021ൽ നടക്കുന്നതാണ്.

പരീക്ഷഫലം

ഐ ഐ ആർ ബി എസ് 2019 ഫെബ്രുവരി മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലനറി മാസ്റ്റർ ഓഫ് സയൻസ് (സയൻസ് ഫാക്കൽറ്റി,സി എസ് എസ് ) പരീക്ഷ ഫലം 22/02/2021 ൽ പ്രസിദ്ധീകരിച്ചു.

ഡോ. കെ എൻ രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിങ് ആൻഡ് സെന്റർ- സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസ് 2020 നവംബർ മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം എ എക്കണോമിക്സ് (സോഷ്യൽ സയൻസ് ഫാക്കൽറ്റി,സി എസ് എസ് ) പരീക്ഷ ഫലം 19/02/2021 ൽ പ്രസിദ്ധീകരിച്ചു.

അപേക്ഷ തീയതി

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013 – 2016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 27 വരെയും അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.

ഒൻപതാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ റെഗുലർ 2014 -15 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 09/03/2021 നു ആരംഭിക്കും. പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 27 വരെയും അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.

യു ജി/പി ജി പ്രൈവറ്റ് രജിസ്‌ട്രേഷൻ അപേക്ഷ തീയതി നീട്ടി

2020-21 അദ്ധ്യയന വർഷത്തിൽ യു ജി/പി ജി പ്രൈവറ്റ് രജിസ്‌ട്രേഷൻ 2100 രൂപ സൂപ്പർ ഫൈനോടെ 27/02/2021 വരെ അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് www.mgu.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2013 പ്രവേശനം രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കും.

2015 പ്രവേശനം മൂന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ച് 8-ന് ആരംഭിക്കും.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല ലോ കോളേജുകളിലെ 2017 മുതല്‍ പ്രവേശനം മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 3 വരേയും 170 രൂപ പിഴയോടെ 5 വരേയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

മൂന്നാം വർഷ ബി. എ./ ബി. എസ് സി./ ബി. സി. എ./ ബി. ബി. എ. (മാർച്ച് 2020) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു..

പ്രായോഗിക പരീക്ഷകൾ

രണ്ടാം സെമസ്റ്റർ ബി. സി. എ. ഡിഗ്രി ഏപ്രിൽ 2020 പ്രായോഗിക പരീക്ഷകൾ 01.03.2021, 02.03.2021 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതാത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രവേശന പരീക്ഷാഫലം

കണ്ണൂർ സർവ്വകലാശാല 2020-21 അധ്യയന വർഷത്തേക്ക് വിവധ വിഷയങ്ങളുടെ (അറബിക്, ബോട്ടണി, ഫിലോസഫി, ട്രാവൽ ആൻഡ് ടൂറിസം ഒഴികെ) പി.എച്ച്.ഡി പ്രവേശനത്തിന് നടത്തിയ പരീക്ഷാ ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രൈവറ്റ് രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രഷൻ മുഖേന വിവിധ പ്രോഗ്രാമുകളിലേക്ക് 500 രൂപ പിഴയോടു കൂടി മാർച്ച് 2 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് 10 നകം സർവകലാശാലയിൽ സമർപ്പിക്കണം.

Read more: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook