University Announcements 22 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഫെബ്രുവരി 23 ലെ പരീക്ഷകള്‍ 24 ലേക്ക് മാറ്റിവച്ചു

കേരളസര്‍വകലാശാല ഫെബ്രുവരി 23 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ഫെബ്രുവരി 24 ലേക്ക് മാറ്റിവച്ചിരിക്കുന്നു. പരീക്ഷാ സമയത്തിനോ മറ്റു ദിവസത്തെ പരീക്ഷകള്‍ക്കോ മാറ്റമില്ല.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഹോം സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷയും ഇന്റേണ്‍ഷിപ്പ് വൈവാ വോസി പരീക്ഷയും 2021 മാര്‍ച്ച് 2, 3, 4, 12 തീയതികളില്‍ ഗവ.കോളേജ് ഫോര്‍ വിമന്‍, തിരുവനന്തപുരം, സെന്റ്.ജോസഫ്‌സ് കോളേജ് ഫോര്‍ വിമന്‍, ആലപ്പുഴ, ശ്രീ നാരായണ കോളേജ് ഫോര്‍ വിമന്‍, കൊല്ലം എന്നീ കോളേജുകളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 ഏപ്രിലില്‍ ആരംഭിക്കുന്ന അവസാനവര്‍ഷ ബി.ബി.എ. (ആന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) റെഗുലര്‍ ആന്റ് സപ്ലിമെന്ററി ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ മാര്‍ച്ച് 3 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 6 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 9 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. റെഗുലര്‍ പരീക്ഷാഫീസിനു പുറമേ 1235 രൂപ (ഡൗണ്‍ലോഡ് ആപ്ലിക്കേഷന്‍ ഫോമിന് 25 രൂപ അധികമായി അടയ്‌ക്കേണ്ടതാണ്.) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓരോ പരീക്ഷാകേന്ദ്രം മാത്രമേ ഉണ്ടാവുകയുളളൂ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സര്‍വകലാശാല

പരീക്ഷ തീയതി

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പത്താം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 19 മുതൽ നടക്കും. പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് ഒന്നുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പ്രാക്ടിക്കൽ

ഒന്നും നാലും വർഷ ബി.എഫ്.എ. മാർച്ച് 2021 പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് ഒന്നുമുതൽ 26 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിൽ നടക്കും.

മഹാത്മാഗാന്ധി സർവകലാശാലയിൽ എം.ടെക് പ്രവേശനം

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിന്റെ കീഴിൽ എനർജി സയൻസിൽ എംടെക് ബിരുദ പ്രോഗ്രാം ആരംഭിക്കുന്നു. ഫെബ്രുവരി 28ന് പ്രവേശനനടപടികൾ അവസാനിക്കും. മാർച്ച് ആദ്യവാരം മുതൽ ക്ലാസുകൾ ആരംഭിക്കും. പ്രാരംഭഘട്ടത്തിൽ 12 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുക. ആകെ സീറ്റുകളിൽ 2 എണ്ണം വിദേശവിദ്യാർത്ഥികൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളും പരിഗണയിലുണ്ട്. സുസ്ഥിര ഊർജശ്ശാസ്ത്രത്തിൽ വിദ്യാർത്ഥികളുടെ കഴിവ് വർധിപ്പിക്കുക എന്നതാണ് ഈ കോഴ്‌സിന്റെ പ്രധാനലക്ഷ്യം. വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനായി അന്താരാഷ്ട്രലാബുകൾ ഉപയോഗിക്കുന്നതുൾപ്പടെയുള്ള സൗകര്യങ്ങൾ സർവകലാശാല ഒരുക്കുന്നു. കൂടുതൽവിവരങ്ങൾക്ക് cat.mgu.ac.in എന്നവെബ്‌സൈറ്റ്‌സന്ദർശിക്കുകയോ 0481 – 2733595 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. E mail id: cat@mgu.ac.in

ബി.കോം പ്രൈവറ്റ് ഹാൾടിക്കറ്റ് വിതരണം

ഫെബ്രുവരി 25ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.കോം. പ്രൈവറ്റ് സി.ബി.സി.എസ്. പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ (സപ്ലിമെന്ററി, 2017, 2018 അഡ്മിഷൻ) ഇന്ന് (ഫെബ്രുവരി 23) മുതൽ മുഖ്യ പരീക്ഷകേന്ദ്രങ്ങളിൽ നിന്നും വിതരണം ചെയ്യും. പരീക്ഷകേന്ദ്രങ്ങളുടെ ക്രമീകരണങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

പരീക്ഷഫലം

2021 ജനുവരിയിൽ സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ (2019-2020 ബാച്ച് – എൻവയൺമെന്റ് മാനേജ്‌മെന്റ്‌ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെയും എസ്.ഡി.ഇ., പ്രൈവറ്റ് രജിസട്രേഷന്‍ വിഭാഗത്തിലേയും സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ഓപ്പണ്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 23-ന് ആരംഭിക്കും.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 3 വരേയും 170 രൂപ പിഴയോടെ 5 വരേയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

2018 മുതലുള്ള പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 1 വരേയും 170 രൂപ പിഴയോടെ 3 വരേയും ഫീസടച്ച് 5 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

2017 മുതലുള്ള പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 4 വരേയും 170 രൂപ പിഴയോടെ 6 വരേയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല 2017 പ്രവേശനം എം.ഫില്‍ സംസ്‌കൃതം ഒക്‌ടോബര്‍ 2018 ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടേയും ജൂണ്‍ 2019 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

ട്യൂഷൻ ഫീസ്

കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് (3945) 335 രുപ പിഴയോടുകൂടി മാർച്ച് 15 വരെ സ്വീകരിക്കും.

ഹാൾ ടിക്കറ്റുകൾ

ഫെബ്രുവരി 26 ന് ആരംഭിക്കുന്ന ഒന്നാം വർഷവിദൂര വിദ്യാഭ്യാസ ഡിഗ്രി പരീക്ഷ, ഏപ്രിൽ 2020 (2011 അഡ്മിഷൻ മുതൽ 2018 വരെ യുള്ള വിദ്യാർത്ഥികളുടെ മാത്രം – സപ്ലിമെന്ററി/ഇമ്പ്രൂവ്മെൻറ്)ഹാൾ ടിക്കറ്റുകൾ യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിൻറ് എടുത്തു ഫോട്ടോ ഒട്ടിച്ച്അറ്റസ്‌റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ പറഞ്ഞ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതേണ്ടതാണ്.

ഇന്റെർണൽ മാർക്ക് – തീയ്യതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർബിരുദാനന്തര ബിരുദം (ഒക്ടോബർ 2020 ),അഞ്ചാംസെമസ്റ്റർ ബിരുദം (നവംബർ 2020 )പരീക്ഷകളുടെ ഇന്റെർണൽ മാർക്കുകൾ അപ്‌ലോഡ് ചെയ്യാനുള്ളതീയ്യതി 26.02.2021, 05.00pm വരെ നീട്ടി.

Read more: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook