University Announcements 19 February 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 19 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 19 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 ഡിസംബര്‍ 18 ന് നടത്തിയ എം.ഡി. കമ്മ്യൂണിറ്റി മെഡിസിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല ഏപ്രിലില്‍ നടത്തുന്ന പാര്‍ട്ട് മൂന്ന് അവസാന വര്‍ഷ ബി.കോം ആന്വല്‍ സ്‌കീമിന്റേയും (പ്രൈവറ്റ് ആന്റ് സപ്ലിമെന്ററി) അഡീഷണല്‍ ഇലക്ടീവ് കോപ്പറേഷന്റേയും പരീക്ഷയ്ക്ക് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി നീട്ടിയിരിക്കുന്നു. പിഴകൂടാതെ മാര്‍ച്ച് 5 വരെ യും 150 രൂപ പിഴയോടെ മാര്‍ച്ച് 10 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 12 വരേയും ഓണ്‍ലൈനായും ഓഫ്‌ലൈനായും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്ക്കാനുള്ള തീയതി പിന്നീട് അറിയിക്കുന്നതാണ്.

ഒന്നാം വര്‍ഷ ബി. എഡ് പ്രവേശനം – 2020

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ബസേലിയസ് മാര്‍ത്തോമാ മാത്യൂസ് കക ട്രെയിനിങ് കോളേജില്‍ ഒന്നാം വര്‍ഷ ബി.എഡ്. കോഴ്‌സിലേക്ക് അധികമായി അനുവദിച്ച 25 സീറ്റുകളിലേക്ക് ജനറല്‍ / മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് ഫെബ്രുവരി 20 – ന് കോളേജ് തലത്തില്‍ നടത്തുന്നു.

ബി.എഡ് ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്‌സ്, സോഷ്യല്‍സയന്‍സ്, നാച്ചുറല്‍സയന്‍സ്, ഫിസിക്കല്‍സയന്‍സ് എന്നീ വിഷയങ്ങള്‍ക്കാണ് സ്‌പോട്ട്അലോട്ട്‌മെന്റ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ടും അഡ്മിഷന്‍ ഫീസും ((SC/ST – Rs. 230/- മറ്റുള്ളവര്‍ക്ക് Rs. 1130/-) നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. നിലവില്‍ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ മാത്രമാണ് സ്‌പോട്ട് അഡ്മിഷനു പരിഗണിക്കുന്നത്. കോളേജ് ട്രാന്‍സ്ഫര്‍/ കോഴ്‌സ് ട്രാന്‍സ്ഫര്‍ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

ഒഴിവുള്ള സീറ്റുകളുടെ വിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കുന്നതാണ്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ 10 മണിക്ക് തന്നെ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

എം.ജി. പി.ജി. മൂന്നാം ഫൈനൽ ഓപ്ഷൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 26 വരെ

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ പി.ജി. പ്രവേശനനത്തിനുള്ള മൂന്നാം ഫൈനൽ ഓപ്ഷൻ രജിസ്‌ട്രേഷൻ/ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 26 വൈകീട്ട് മൂന്നുവരെ നടത്താം. റാങ്ക് ലിസ്റ്റ് പ്രകാരം പ്രവേശനം ഫെബ്രുവരി 27ന് വൈകീട്ട് നാലുവരെ ബന്ധപ്പെട്ട കോളേജുകളിൽ നടത്തും. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർ ഫെബ്രുവരി 27ന് തന്നെ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസിലാക്കി കോളേജുകൾ നിഷ്‌കർഷിക്കുന്ന സമയത്തിനു മുൻപായി പ്രവേശനം നേടണം. കോളേജ് നിഷ്‌കർഷിക്കുന്ന സമയത്ത് ഹാജരാകാത്തവരുടെ പ്രവേശനം റദ്ദാക്കപ്പെടുന്നതും തുടർ റാങ്കിലുള്ളവരെ പ്രവേശനത്തിന് പരിഗണിക്കുന്നതുമായിരിക്കും. പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനം ഫെബ്രുവരി 27ന് പൂർത്തീകരിക്കും.

പുതുക്കിയ പരീക്ഷ തീയതി

ഫെബ്രുവരി 20ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എൽഐബി.ഐ.എസ് സി. (2019 അഡ്മിഷൻ റഗുലർ – അഫിലിയേറ്റഡ് കോളേജുകൾ), രണ്ടാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം) പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 22, മാർച്ച് ഒന്ന് തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പരീക്ഷ തീയതി

നാലാം വർഷ ബി.പി.ടി. (2008 അഡ്മിഷൻ മുതൽ) റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 17 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 24 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 26 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷഫലം

2021 ജനുവരിയിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ മലയാളം (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ), എം.ഫിൽ ഇംഗ്ലീഷ് (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ), എം.ഫിൽ തിയേറ്റർ ആർട്‌സ് (ഫൈൻ ആർട്‌സ്) (2018-2019 – സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവകലാശാല

ഓപ്പൺ കോഴ്സ് ടൈംടേബിൾ

കാലിക്കറ്റ് സർവകലാശാല റഗുലർ വിദ്യാർഥികളുടെ എല്ലാ ബിരുദ കോഴ്സുകളുടെയും (CUCBCSS-UG) അഞ്ചാം സെമസ്റ്റർ ഓപ്പൺ കോഴ്സുകളുടെ നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷ മാർച്ച് 23 നു തുടങ്ങും.

അഞ്ചാം സെമസ്റ്റർ ബിഎസ്‌സി, ബിസിഎ ടൈംടേബിൾ

കാലിക്കറ്റ് സർവകലാശാല റഗുലർ കോളജ് വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ ബിഎസ്‌സി, ബിഎസ്‌സി ഇൻ ഓൾട്ടർനേറ്റ് പാറ്റേൺ (CUCBCSS-UG) റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബർ 2020 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷ മാർച്ച് 15 ന് തുടങ്ങും.

മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ

കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ ഹിയറിങ് ഇംപയേഡ് (2018 അഡ്മിഷൻ മുതൽ) നവംബർ 2020 പരീക്ഷയ്ക്ക് ഫൈനില്ലാതെ 25 വരെയും 170 രൂപ ഫൈനോടെ 27 വരെയും ഫീസടച്ച് മാർച്ച് ഒന്നുവരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈംടേബിൾ

01.03.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ. (ഒക്റ്റോബർ 2020) റെഗുലർ/ സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

15.03.2021 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (2014 – 2018 അഡ്മിഷനുകൾ) പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 february 19

Next Story
Victers Channel Timetable February 20: വിക്ടേഴ്‌സ് ചാനൽ, ഫെബ്രുവരി 20 ശനിയഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com