University Announcements 18 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.
Kerala University Announcements: കേരള സര്‍വകലാശാല
ഒന്നാം വര്‍ഷ ബി. എഡ് പ്രവേശനം – 2020
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ബസേലിയസ് മാര്‍ത്തോമാ മാത്യൂസ് II ട്രെയിനിങ് കോളേജില്‍ ഒന്നാം വര്‍ഷ ബി.എഡ്. കോഴ്സിലേക്ക് അധികമായി അനുവദിച്ച 25 സീറ്റുകളിലേക്ക് ജനറല്‍ / മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് സ്പോട്ട് അലോട്ട്മെന്റ് ഫെബ്രുവരി 20 – ന് കോളേജ് തലത്തില്‍ നടത്തുന്നു.
ബി.എഡ് ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, സോഷ്യല്‍സയന്‍സ്, നാച്ചുറല്‍സയന്‍സ്, ഫിസിക്കല്‍സയന്‍സ് എന്നീ വിഷയങ്ങള്‍ക്കാണ് സ്പോട്ട്അലോട്ട്മെന്റ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ടും അഡ്മിഷന് ഫീസും ((SC/ST Rs. 230/- മറ്റുള്ളവര്‍ക്ക് Rs.1130/-) നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. നിലവില്‍ അഡ്മിഷന് ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ മാത്രമാണ് സ്പോട്ട് അഡ്മിഷനു പരിഗണിക്കുന്നത്. കോളേജ് ട്രാന്‍സ്ഫര്‍/ കോഴ്സ് ട്രാന്‍സ്ഫര്‍ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.
ഒഴിവുള്ള സീറ്റുകളുടെ വിവരം സര്‍വകലാശാല വെബ്സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കുന്നതാണ്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ 10 മണിക്ക് തന്നെ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
പുതുക്കിയ പരീക്ഷ തീയതി
കേരളസര്‍വകലാശാല ഫെബ്രുവരി 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.എല്‍.ഐ.എസ്.സി. (എസ്.ഡി.ഇ.) ഡിഗ്രിയുടെ Library classification and cataloguing (LISB43) തിയറി പരീക്ഷ ഫെബ്രുവരി 26 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. എസ്.ഡി.ഇ. കാര്യവട്ടമാണ് പരീക്ഷാകേന്ദ്രം.
കേരളസര്‍വകലാശാല ഫെബ്രുവരി 25 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ. ഓണേഴ്സ് ഡിഗ്രി പരീക്ഷ ഫെബ്രുവരി 26 ലെക്ക് മാറ്റിവച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല ഏപ്രില്‍ 8 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) എല്‍.എല്‍.ബി. പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി 24 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 1 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 3 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല മാര്‍ച്ചില്‍ നടത്തുന്ന ബി.എ./ബി.എ. അഫ്സല് ഉല് ഉലാമ ആന്വല്‍ സ്കീം പ്രൈവറ്റ്/വിദൂരവിദ്യാഭ്യാസം മൂന്നാം വര്‍ഷം റീ-രജിസ്ട്രേഷന് എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 3 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 8 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 12 വരെയും ഫീസടയ്ക്കാം.
സീറ്റ് ഒഴിവ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എം.ഫില്‍ 2020 – 2021 ബാച്ചിലേക്കുളള പ്രവേശനത്തിന് ബോട്ടണി, ഇക്കണോമിക്സ്, ഹിന്ദി, മലയാളം വകുപ്പുകളില്‍ ഓരോ എസ്.റ്റി. സീറ്റ് ഒഴിവുണ്ട്. സംസ്കൃത കോളേജില്‍ സംസ്കൃതം എം.ഫില്‍. കോഴ്സിനും ഒരു എസ്.റ്റി. സീറ്റ് ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 22 ന് 10 മണിക്ക് അതത് കോളേജിലെ വകുപ്പദ്ധ്യക്ഷന്മാരുടെ മുന്നില്‍ ഹാജരാകേണ്ടതാണ്.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്.സി. ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് (2014 – 2016 അഡ്മിഷന് – സപ്ലിമെന്ററി), ബി.എം.എസ്. ഹോട്ടല്‍ മാനേജ്മെന്റ് (2018 അഡ്മിഷന് – റെഗുലര്‍/2017 അഡ്മിഷന് ഇംപ്രൂവ്മെന്റ്) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 1 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 1 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
വിദൂരവിദ്യാഭ്യാസവിഭാഗം – ഫെബ്രുവരി 20 ന് ക്ലാസില്ല
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം ഒന്നാം സെമസ്റ്റര്‍ യു.ജി പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫെബ്രുവരി 20 (ശനിയാഴ്ച) ഉണ്ടായിരിക്കുന്നതല്ല. മറ്റ് ദിവസങ്ങളിലെ ക്ലാസുകള്‍ക്ക് മാറ്റമില്ല.
MG University Announcements: എംജി സർവകലാശാല
യു.ജി./പി.ജി. പ്രൈവറ്റ് രജിസ്ട്രേഷൻ; അപേക്ഷ തീയതി നീട്ടി
മഹാത്മാഗാന്ധി സർവകലാശാല യു.ജി./പി.ജി. പ്രൈവറ്റ് രജിസ്ട്രേഷന് സൂപ്പർഫൈനോടെ ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.
അപേക്ഷ തീയതി
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013 – 2016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 24 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 26 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. റീഅപ്പിയറൻസ് പരീക്ഷയെഴുതുന്നവർ 55 രൂപ രജിസ്ട്രേഷൻ ഫീസായി മറ്റ് ഫീസുകൾക്ക് പുറമെ അടയ്ക്കണം. ഇന്റേണൽ ഇവാല്യുവേഷൻ റീഡു ചെയ്യുന്നവർ പേപ്പറിന് 105 രൂപ വീതം ഫീസടച്ച് അപേക്ഷിക്കണം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷഫലം
2020 മെയിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.
2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.കോം. (ഇ-കോമേഴ്സ്) സി.എസ്.എസ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മെരിറ്റ് സ്കോളർഷിപ്പ്, ക്യാഷ് അവാർഡ്, മെഡിക്കൽ ധനസഹായം; അപേക്ഷിക്കാം
അംഗപരിമിതരായ വിദ്യാർഥികൾക്കുള്ള 2019-20 അക്കാദമിക വർഷത്തെ മെറിറ്റ് സ്കോളർഷിപ്പ്, 2019, 20 വർഷങ്ങളിൽ ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തിട്ടുള്ള എൻ.സി.സി., എൻ.എസ്.എസ്. വോളന്റിയർമാർക്കുള്ള ക്യാഷ് അവാർഡ്, അർഹരായ വിദ്യാർഥികൾക്കുള്ള മെഡിക്കൽ ധനസഹായം എന്നിവയ്ക്കുള്ള അപേക്ഷകൾ 2021 മാർച്ച് അഞ്ച് വൈകീട്ട് 4.30 വരെ ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസസ്, മഹാത്മാഗാന്ധി സർവകലാശാല, പി.ഡി.ഹിൽസ് പി.ഒ., കോട്ടയം – 686560 എന്ന വിലാസത്തിൽ സ്വീകരിക്കും. കോളേജ് പ്രിൻസിപ്പൽമാർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം. നിർദ്ദിഷ്ട അപേക്ഷഫോമിനും വിശദവിവരങ്ങൾക്കും http://www.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481-2731031.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
സിണ്ടിക്കേറ്റ് യോഗം
കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് യോഗം 19-ന് പകല്‍ 2.30-ന് സര്‍വകലാശാല സെനറ്റ് ഹൗസില്‍ ചേരും.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ്.സി. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22-ന് ആരംഭിക്കും.
പരീക്ഷ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം രണ്ടാം വര്‍ഷ അഫ്സല് ഉലമ പ്രിലിമിനറി മാര്‍ച്ച് 2021 പരീക്ഷക്കും 2016 സിലബസ്, 2016, 2017, 2018 പ്രവേശനം രണ്ടാം വര്‍ഷ അഫ്സല് ഉലമ പ്രിലിമിനറി മാര്‍ച്ച് 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷക്കും പിഴ കൂടാതെ മാര്‍ച്ച് 1 വരേയും 170 രൂപ പിഴയോടെ 4 വരേയും ഫീസടച്ച് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്.-എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം. നവംബര്‍ 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.