University Announcements 17 February 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 17 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം. ഫെബ്രുവരി 26 ലെ പരീക്ഷ മാര്‍ച്ച് 4 ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

ടൈംടേബിള്‍

കേരളസര്‍വകലാശാല ഫെബ്രുവരി 23 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. (ത്രിവത്സരം) ഫെബ്രുവരി 2021 ലെ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ അവരവരുടെ കോളേജുകളില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതാണ്. പ്രസ്തുത പരീക്ഷയുടെ സമയം രാവിലെ 9.30 മുതല്‍ 12.30 വരെ. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ.ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, ബി.എ. മലയാളം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (2018 അഡ്മിഷന്‍ – റെഗുലര്‍, 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2014 – 2016 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ഗ്രൂപ്പ് 2 (മ) നാലാം സെമസ്റ്റര്‍ ബി.എ. ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബി.എസ്.സി. കെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241) (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2016, 2015, 2014 അഡ്മിഷന്‍ സപ്ലിമെന്ററി) എന്നീ പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ഗ്രൂപ്പ് 2 (മ) ബി.എസ്.സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (328) (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2016, 2015, 2014 അഡ്മിഷന്‍ സപ്ലിമെന്ററി) പ്രോഗ്രാമിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

യു.ജി.സി.- നെറ്റ്/ജെ.ആര്‍.എഫ്. പരീക്ഷാ പരിശീലനം

യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, യു.ജി.സി. -നെറ്റ്/ജെ.ആര്‍.എഫ്. ഹ്യുമാനിറ്റീസ് വിഷയങ്ങളുടെ ജനറല്‍ പേപ്പറിന് ഓണ്‍ലൈന്‍ പരിശീലനക്ലാസ് സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനിലുളള സ്റ്റുഡന്റ്‌സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കേരളസര്‍വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുമായി 0471 – 2304577 എന്ന നമ്പറില്‍ ബന്ധപ്പെടുക.

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാറ്റി

മഹാത്മാഗാന്ധി സർവകലാശാല ഫെബ്രുവരി 20ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷകേന്ദ്രം

അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018 – ബി.എസ്.ഡബ്ല്യഉ., ബി.ബി.എ., ബി.ബി.എം., ബി.സി.എ., ബി.എസ് സി. പെട്രോകെമിക്കൽസ്, ബി.എസ് സി. കമ്പ്യൂട്ടർ സയൻസ്, ബി.എസ് സി. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ബി.എസ് സി. ഇൻഫർമേഷൻ ടെക്‌നോളജി, ബി.എസ് സി. മൈക്രോബയോളജി, ബി.എസ് സി. ബയോടെക്‌നോളജി, ബി.എസ് സി. അക്വാകൾച്ചർ പരീക്ഷകളുടെ പരീക്ഷകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ അനുവദിച്ച പരീക്ഷകേന്ദ്രത്തിൽ നിന്നും ഹാൾടിക്കറ്റുകൾ വാങ്ങി അവിടെത്തന്നെ പരീക്ഷയ്ക്ക് എത്തണം.

പുനഃപരീക്ഷ ഫെബ്രുവരി 26ന്

2019 ഡിസംബറിൽ നടത്തിയതും ഉപേക്ഷിച്ചതുമായ മൂന്നാം സെമസ്റ്റർ ബി.ടെക് (സീപാസ് – 2015 അഡ്മിഷൻ മുതൽ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) – ബേസിക്‌സ് ഓഫ് ഓർഗാനിക് കെമിസ്ട്രി (പോളിമർ എൻജിനീയറിംഗ് ബ്രാഞ്ച്) പുനഃപരീക്ഷ ഫെബ്രുവരി 26ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും. വിദ്യാർഥികൾ പരീക്ഷഫീസടയ്‌ക്കേണ്ടതില്ല.

പരീക്ഷ തീയതി

രണ്ടാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ, 2008-2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 19 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 24 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 26 വരെയും അപേക്ഷിക്കാം.

നാലാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 21 മുതൽ നടക്കും. പിഴയില്ലാതെ ഫെബ്രുവരി 24 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 26 വരെയും അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളില്‍ 2016 മുതലുള്ള പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരേയും 170 രൂപ പിഴയോടെ മാര്‍ച്ച് 1 വരേയും ഫീസടച്ച് 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ 27 വരേയും 170 രൂപ പിഴയോടെ മാര്‍ച്ച് 2 വരേയും ഫീസടച്ച് 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ 2016 മുതലുള്ള പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരേയും 170 രൂപ പിഴയോടെ മാര്‍ച്ച് 1 വരേയും ഫീസടച്ച് 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

2008 സ്‌കീം 2011 മുതല്‍ 2014 വരെ പ്രവേശനം 3 വര്‍ഷ എല്‍.എല്‍.ബി. 2008 സ്‌കീം, 2009, 2010 പ്രവേശനം 5 വര്‍ഷ ബി.എ.-എല്‍.എല്‍.ബി. ജനുവരി 2021 ഇന്റേണല്‍ മാര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് 170 രൂപ പിഴയോടെ 18 വരെ ഫീസടച്ച് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2008 സ്‌കീം 1, 3, 5 സെമസ്റ്റര്‍ മൂന്ന് വര്‍ഷ എല്‍.എല്‍.ബി. ഏപ്രില്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-ന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണല്‍ സ്ട്രീം, നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം മാര്‍ച്ച് 15-ന് ആരംഭിക്കും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 february 17

Next Story
Victers Channel Timetable February 18: വിക്ടേഴ്‌സ് ചാനൽ; ഫെബ്രുവരി 18 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express