scorecardresearch
Latest News

University Announcements 13 February 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

University Announcements 13 February 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

MG University Announcements: എംജി സര്‍വകലാശാല

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ സുവോളജി (2016-2017 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകിയമ്മാൾ ക്യാമ്പസിൽ ഒؗന്നാം വർഷ എം എസ് സി കമ്പ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ് സി /എസ് ടി വിഭാഗത്തിൽ രണ്ട് സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി ലൈഫ് സയൻസ് വിഷയങ്ങൾ/ കെമിസ്ട്രി /ഫിസിക്സ്/ കമ്പ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ രേഖകൾ സഹിതം ജാനകിയമ്മാൾ ക്യാമ്പസ്സിലെ ബയോടെക്നോളജി/മൈക്രോബയോളജി വകുപ്പിൽ ഫെബ്രുവരി 15ന് രാവിലെ 11 മണിക്ക് ഹാജരാകുക.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

ഐ.ടി.ഐ പ്രവേശനം

കൊച്ചി: 2020 അധ്യയന വര്‍ഷത്തെ അഡ്മിഷന്‍ തീയതി നീട്ടിയ സാഹചര്യത്തില്‍ ഐടിഐ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ മെട്രിക്; പെയിന്റര്‍ ജനറല്‍, നോണ്‍ മെട്രിക്; കാര്‍പെന്റര്‍ എന്നീ ട്രേഡുകളില്‍ അഡ്മിഷന്‍ എടുക്കുവാന്‍ താത്പര്യമുളളവര്‍ ഫെബ്രുവരി 15 ന് രാവിലെ ഒമ്പതിന് സ്‌പോട്ട് അഡ്മിഷനു എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.dey.kerala.gov.in , http://www.itikalamassery.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0484-2555505 നമ്പരില്‍ ബന്ധപ്പെടുക.

ടെലിവിഷന്‍ ജേര്‍ണലിസം

തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായ പരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക് 8137969292, 6238840883.

സൗജന്യ എം.ബി.എ പ്രവേശന പരീക്ഷാ പരിശീലനം
എം.ബി.എ പ്രവേശനത്തിനുളള 2021 ലെ കെ-മാറ്റ്, സി-മാറ്റ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) രണ്ടാഴ്ചത്തെ സൗജന്യ ഓൺലൈൻ പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യം അപേക്ഷിക്കുന്ന 250 വിദ്യാർഥികൾക്കാണ് അവസരം. http://bit.ly/kmatmockregistration ലിങ്കിലൂടെയോ ഫോണിലൂടെയോ (8547618290) പേര് രജിസ്റ്റർ ചെയ്യാം.

സ്‌കോൾ കേരള: തിരിച്ചറിയൽ കാർഡ് കൈപ്പറ്റണം

സ്‌കോൾ-കേരള 2020-22 ബാച്ചിൽ ഹയർ സെക്കണ്ടറി കോഴ്‌സ് ഓപ്പൺ റെഗുലർ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചു. http://www.scolekerala.org യിൽ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം. പഠന/ പരീക്ഷാകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചറുടെ ഒപ്പും സ്‌കൂൾ സീലും വാങ്ങണം. കൂടുതൽ വിവരങ്ങൾ അതത് ജില്ലാ ഓഫീസുകളിൽ ലഭിക്കും. ഫോൺ: 0471-2342950.

കെ-ടെറ്റ് പരീക്ഷ മേയിൽ നടക്കും

2021 ലെ കെ-ടെറ്റ് പരീക്ഷ മേയ് മാസം നടത്തും. ടൈടേംബിൾ ഉൾക്കൊള്ളുന്ന വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.

ഡി.എല്‍.എഡ് പരീക്ഷ സമയക്രമം പ്രസിദ്ധീകരിച്ചു

ഫെബ്രുവരിയില്‍ നടക്കുന്ന ഡി.എല്‍.എഡ് (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ പുതുക്കിയ സമയക്രമം keralapareekshabhavan.in ല്‍ പ്രസിദ്ധീകരിച്ചു

സ്‌കോള്‍ കേരള ഡിസിഎ കോഴ്‌സ് പ്രവേശനം നീട്ടി

സ്‌കോള്‍ കേരള തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് 27 വരെയും 60 രൂപ പിഴയോടെ മാര്‍ച്ച് ആറ് വരെ രജിസ്റ്റര്‍ ചെയ്യാം.

നെറ്റ് പരീക്ഷാ പരിശീലനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി എംപ്ളോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ യുജിസി നെറ്റ്/ ജെ.ആർ.എഫ് ഹ്യുമാനിറ്റീസ് വിഷയങ്ങളുടെ ജനറൽ പേപ്പറിന് ഓൺലൈൻ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ തിരുവനന്തപുരം പി.എം.ജി സ്റ്റുഡൻസ് സെന്ററിൽ പ്രവർത്തിക്കുന്ന ഗൈഡൻസ് ബ്യൂറോയുമായി ബന്ധപ്പെടുക. ഫോൺ: 0471-2304577.

പട്ടികവർഗ്ഗ വകുപ്പിന് കീഴിലെ സ്‌കൂളുകളിൽ ഒന്നാംക്ലാസ് പ്രവേശനം

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ, കുറ്റിച്ചൽ ജി.കെ.എം.ആർ.എസ് സി.ബി.എസ്.ഇ എന്നീ സ്‌കൂളുകളിൽ 2021-22 അധ്യയന വർഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് പട്ടികവർഗവിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. പ്രവേശനം പട്ടികവർഗ്ഗക്കാർക്കും, പട്ടികജാതിക്കാർക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് ജാതിക്കാർക്കും സംവരണം ചെയ്തതാണ്. നിശ്ചിത ഫോമിലുള്ള പൂരിപ്പിച്ച അപേക്ഷകൾ പ്രോജക്ട് ഓഫീസർ, നെടുമങ്ങാട് ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്, നെടുമങ്ങാട് എന്ന വിലാസത്തിൽ 27ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷയുടെ മാതൃകയും, മറ്റു വിശദ വിവരങ്ങളും നെടുമങ്ങാട് സത്രം ജംഗ്ഷനിലെ ഐ.റ്റി.ഡി.പി ഓഫീസിലോ, കാട്ടാക്കട, വാമനപുരം(നന്ദിയോട്), നെടുമങ്ങാട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂൾ ഞാറനിലി, ജി.കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സി.ബി.എസ്.ഇ സ്‌കൂൾ കൂറ്റിച്ചൽ(നന്ദിയോട്) എന്നിവിടങ്ങളിൽ ലഭിക്കും.

അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും, അപേക്ഷ സമർപ്പിക്കുന്ന കുട്ടിയുടെ മാതാപിതാക്കൾ/രക്ഷിതാക്കൾ എന്നിവർ തങ്ങൾ കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ ജീവനക്കാർ അല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും സമർപ്പിക്കണം. ഇ-മെയിൽ: ndditdp@gmail.com, ഫോൺ: 0472-2812557.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcement news education news 2021 february 13