University Announcements 11 February 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 11 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 11 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ഫെബ്രുവരി 23 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. (ത്രിവത്സരം) പരീക്ഷകളുടെ (ഫെബ്രുവരി 2021) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ച് 3 മുതല്‍ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി./സ്പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാസമയം രാവിലെ 09.30 മുതല്‍ 04.30 വരെ.

കേരളസര്‍വകലാശാല 2020 നവംബറില്‍ നടത്തിയ ആറ്, എട്ട്, പത്ത് സെമസ്റ്റര്‍ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് എം.ബി.എ. (ബി.എം.-എം.എ.എം.) പരീക്ഷയുടെ പ്രോജക്ട്/വര്‍ക്ക്എക്സ്പീരിയന്‍സ്/പ്രോജക്ട് ആന്‍റ് കോംപ്രിഹെന്‍സീവ് വൈവ വോസി യുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക്. 2008 സ്കീം/2013 സ്കീം – സപ്ലിമെന്‍ററി/സെഷണല്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഡിസംബര്‍ 2020 ന്‍റെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. 2008 സ്കീമിന് ഫെബ്രുവരി 24 മുതലും 2013 സ്കീമിന് ഫെബ്രുവരി 23 മുതലും പരീക്ഷ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ഇന്‍ പെയിന്‍റിംഗ്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി – അപേക്ഷാ തീയതി നീട്ടി

കേരളസര്‍വകലാശാലയുടെ കീഴിലുളള രാജാരവിവര്‍മ്മ സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിലേക്ക് മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ഇന്‍ പെയിന്‍റിംഗ്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്ക് 2020-21 വര്‍ഷത്തേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുളള അവസാന തീയതി ഫെബ്രുവരി 20 വരെ നീട്ടിയിരിക്കുന്നു. ഫെബ്രുവരി 25 ന് പ്രവേശനപരീക്ഷയും 26 ന് അഭിമുഖവും നടത്തുന്നതായിരിക്കും. പ്രസ്തുത കോഴ്സിന് മാര്‍ച്ച് 8 ന് ക്ലാസുകള്‍ ആരംഭിക്കുന്നതായിരിക്കും.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല മാര്‍ച്ച് 10 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ് (2015 സ്കീം – സപ്ലിമെന്‍ററി ആന്‍റ് മേഴ്സിചാന്‍സ്) ഡിഗ്രി പരീക്ഷ, മാര്‍ച്ച് 2021 പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഫെബ്രുവരി 17 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 20 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 23 വരെയും രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

MG University Announcements: എംജി സര്‍വകലാശാല

പരീക്ഷ മാറ്റി

ഫെബ്രുവരി 17 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സ്‌പെഷൽ മേഴ്‌സി ചാൻസ് (അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018, യു.ജി.) പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.

അപേക്ഷ തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ നാലാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – സി.എസ്.എസ്.) പരീക്ഷയ്ക്ക് പിഴയില്ലാതെ ഫെബ്രുവരി 13 വരെ ഫീസടയ്ക്കാം.

പരീക്ഷ തീയതി

തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിലെ ഒന്നാമത്തെയും അവസാനത്തെയും വർഷ ബി.എഫ്.എ. പരീക്ഷകൾ മാർച്ച് 23ന് ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 17 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 18 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 19 വരെയും അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ പിഎച്ച്.ഡി. കോഴ്‌സ് വർക്ക് (2020 ബാച്ച്) എക്‌സ്റ്റേണൽ പരീക്ഷകൾ ഫെബ്രുവരി 19 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 16 വരെയും 500 രൂപ പിഴയോടെ ഫെബ്രുവരി 17 വരെയും സൂപ്പർഫൈനോടെ ഫെബ്രുവരി 18 വരെയും അപേക്ഷിക്കാം.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ ഒന്നാം സെമസ്റ്റർ എം.ഫിൽ (2019-2020 ബാച്ച്) പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 22 വരെയും 530 രൂപ പിഴയോടെ ഫെബ്രുവരി 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 24 വരെയും അപേക്ഷിക്കാം.

ആറ്, ഏഴ് സെമസ്റ്റർ ബി.പി.ഇ.എസ്. (2017 അഡ്മിഷൻ റഗുലർ) പരീക്ഷകൾ മാർച്ച് രണ്ടുമുതൽ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 17 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 18 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 19 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. (2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് – 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് – 2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ആരംഭിക്കും.

അപേക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2015 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2011 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ റഗുലർ, 2013-2016 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ റഗുലർ – 2013-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴയില്ലാതെ ഫെബ്രുവരി 24 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 26 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

അഫിലിയേറ്റഡ് കോളേജുകളിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2016 അഡ്മിഷൻ റഗുലർ), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2015 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2011 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2016 അഡ്മിഷൻ റഗുലർ, 2013-2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് – 2016 അഡ്മിഷൻ റഗുലർ – 2013-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴയില്ലാതെ ഫെബ്രുവരി 24 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 26 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷഫലം

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ് – റഗുലർ, സപ്ലിമെന്ററി), അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

16.02.2021 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി. ജി. ഡി. സി. പി./ പി. ജി. ഡി. എൽ. ഡി. (മെയ് 2020) റെഗുലർ പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. സപ്ലിമെന്ററി വിദ്യാർഥികൾ പരീക്ഷാകേന്ദ്രത്തിൽ നിന്നും ഹോൾടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിൽ ഒؗന്നാം വർഷ എം എസ് സി പ്ലാൻറ് സയൻസസ് പ്രോഗ്രാമിൽ എസ് സി /എസ് ടി വിഭാഗത്തിൽ രണ്ട് സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി ബോട്ടണി/ പ്ലാൻറ് സയൻസ് യോഗ്യതയുള്ളവർ അസ്സൽ രേഖകൾ സഹിതം മാനന്തവാടി ക്യാമ്പസിലെ പ്ലാൻറ് സയൻസസ് വകുപ്പിൽ ഫെബ്രുവരി 15ന് രാവിലെ 10.30ന് ഹാജരാകുക.

More Education News: കൂടുതൽ വിദ്യാഭ്യാസവാർത്തകൾ

എസ്.എസ്.എൽ.സി. പരീക്ഷ: എ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷ ‘എ ലിസ്റ്റ്’ https://sslcexam.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ കാന്റിഡേറ്റ് ഡാറ്റ പാർട്ട് സർട്ടിഫിക്കറ്റ് വ്യൂവും (Candidate Data Part Certificate View) ലഭിക്കും.

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി 2020 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ആട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) കോഴ്സിന്റെ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. http://www.ihrd.ac.in എന്ന വെബ്സൈറ്റിലും ഫലം പ്രദ്ധീകരിച്ചിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 24 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ 0471 2322035.

ഡി.ഡി.റ്റി.ഒ.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആർ.ഡി 2020 നവംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) കോഴ്സിന്റെ റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാർക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും. http://www.ihrd.ac.in ലും പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ ഫെബ്രുവരി 24 വരെ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ പിഴ കൂടാതെയും 27 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും നൽകാം. ഏപ്രിൽ/മേയ് 2021ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്ക് പ്രത്യേകാനുമതി (special sanction) ആവശ്യമുള്ളവർ അപേക്ഷകൾ മാർച്ച് 20 ന് മുൻപും 200 രൂപ ലേറ്റ് ഫീയോടെ 24 വരെയും അതത് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം.

മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: താത്കാലിക ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (എൻ.എം.എം.എസ്) 2020 പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചികകൾ http://www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 february 11

Next Story
Victers Channel Timetable February 12: വിക്ടേഴ്‌സ് ചാനൽ, ഫെബ്രുവരി 12 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com