University Announcements 10 February 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 10 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം – 2020 ജനറല്‍/മറ്റ് വിഭാഗങ്ങള്‍ കോളേജ് തലത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ – ഫെബ്രുവരി 12-ന്

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ കെ.യു.സി.ടി.ഇ കോളേജുകളില്‍ ഒന്നാം വര്‍ഷ ബി.എഡ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് കോളേജ് തലത്തില്‍ ഫെബ്രുവരി 12-ാം തീയതി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അതാത് കോളേജുകളില്‍ രാവിലെ 10 മണിക്ക് മുമ്പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (ടി.സി ഉള്‍പ്പടെ) കോളേജില്‍ നേരിട്ട് ഹാജാരാകേണ്ടതാണ് . നിലവില്‍ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ മാത്രമാണ് സ്‌പോട്ട് അഡ്മിഷനു പരിഗണിക്കുന്നത്. കോളേജ് ട്രാന്‍സ്ഫര്‍/ കോഴ്‌സ് ട്രാന്‍സ്ഫര്‍ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

അഡ്മിഷന്‍ ലഭിച്ചാല്‍ ഒടുക്കേണ്ട യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 230 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1130 രൂപ) കൈയില്‍ കരുതേണ്ടതാണ്. മുമ്പ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പേയ്‌മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം. ഓരോ കോളേജിലെ ഒഴിവുള്ള സീറ്റുകളുടെ വിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയവ കാര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷന്‍ സമയം മുഴവന്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. യാതൊരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. 2 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കുന്ന ഹാളിനുള്ളിലേക്ക് വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടന്ന നാലാം സെമസ്റ്റര്‍ ബി.എസ്.സി. ഇലക്‌ട്രോണിക്‌സ് കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് (2018-റെഗുലര്‍, 2017-ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി, 2016,2015,2014- സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റിവാല്യൂഷന്‍/സക്രൂട്ടിനി എന്നിവയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി 20.02.2021. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടന്ന കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് ഗ്രൂപ്പ് 2 (ബി) നാലാം സെമസ്റ്റര്‍ ബി.എസ്.ഡബ്ല്യു (315) പ്രോഗ്രാമിന്റെ ( 2018 അഡ്മിഷന്‍ റെഗുലര്‍ , 2017 അഡ്മിഷന്‍ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് , 2014,2015,2016 അഡ്മിഷന്‍ സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടന്ന നാലാം സെമസ്റ്റര്‍ ബി.ബി.എ. (195) 2014, 2015, 2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 അഡ്മിഷന്‍ റെഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാല ഫെബ്രുവരി മാസം 15 ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ ബി.എസ്.സി നേഴ്‌സിംഗ് (മേഴ്‌സി ചാന്‍സ്-2006 മുതല്‍ 2009 വരെയുളള അഡ്മിഷന്‍) ഏപ്രില്‍ 2020 പരീക്ഷയുടെ ടൈംടേബിളില്‍ 19.02.2021-ല്‍ നടത്തുന്ന പേപ്പര്‍ III ഫാര്‍മക്കോളജി പരീക്ഷയുടെ സമയം 09.30 am മുതല്‍ 12.30 pm ന് പകരം 09.30 am മുതല്‍ 11.30 pm എന്ന് പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2020 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി, ബി.എസ്.സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) എന്നീ കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ അതതു കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 മെയ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് ബി.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്, എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 12 നു നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷമ പരിശോധന

കേരളസര്‍വകലാശാല 2019 ഒക്‌ടോബര്‍, ഡിസംബര്‍ 2020 മാര്‍ച്ചില്‍ നടന്ന മൂന്നും ആഞ്ചും, ആറും സെമസ്റ്റര്‍ ബി.കോം സി.ബി.സി.എസ് പരീക്ഷയുടെ സൂക്ഷമപരിശോധനയ്ക്കായി അപേക്ഷിച്ചിട്ടുള്ളവര്‍ ഹാള്‍ടിക്കറ്റും ഐഡി കാര്‍ഡുമായി ഫെബ്രുവരി 11 മുതല്‍ 20 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ഇ.ജെ കക സെക്ഷനില്‍ ഹാജരാകേണ്ടതാണ്.

വാക് ഇന്‍ ഇന്റര്‍വ്യൂ

കേരളസര്‍വകലാശാലയുടെ കീഴില്‍ കാര്യവട്ടത്തു പ്രവര്‍ത്തിക്കുന്ന വനിത ഹോസ്റ്റലിലേക്ക് മേട്രന്‍ തസ്തികയില്‍ ആറു മാസത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഫെബ്രുവരി 16 നു ഉച്ചയ്ക്ക് 01.00 മണിക്ക് പ്രൊ.വൈസ് ചാന്‍സിലറുടെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക.

MG University Announcements: എംജി സർവകലാശാല

എം.ജി. പി.ജി. പ്രവേശനം; രണ്ടാം ഫൈനൽ റാങ്ക് ലിസ്റ്റ് വഴി പ്രവേശനത്തിന് ഓപ്ഷൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 15 വരെ

മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി പി.ജി. പ്രവേശനത്തിന് രണ്ടാം ഫൈനൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ഇതിനായി ഫെബ്രുവരി 15ന് വൈകീട്ട് നാലുവരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്‌മെന്റുകളിൽ പ്രവേശനം ലഭിച്ചവരുൾപ്പെടെ എല്ലാവർക്കുമായാണ് രണ്ടാം ഫൈനൽ റാങ്ക് പട്ടിക. അപേക്ഷകൻ ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും ഉപയോഗിച്ച് cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെ പുതുതായി ഓപ്ഷനുകൾ നൽകാം. നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും ഉപയോഗിച്ച് വെബ് സൈറ്റിലെ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുക്കാം. പുതിയ ആപ്ലിക്കേഷൻ നമ്പർ പിന്നീടുള്ള ഓൺലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വയ്ക്കണം.

ലോഗിൻ ചെയ്ത ശേഷം അപേക്ഷകന് നേരത്തേ നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്താം, പുതുതായി ഓപ്ഷനുകൾ നൽകാം. ഓപ്ഷനുകൾ നൽകിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രണ്ടാം ഫൈനൽ റാങ്ക് പട്ടിക ഫെബ്രുവരി 16ന് പ്രസിദ്ധീകരിക്കും. റാങ്ക് പട്ടിക പ്രകാരം ഫെബ്രുവരി 16 മുതൽ 18ന് വൈകീട്ട് നാലുവരെ ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നടത്തും. പ്രവേശനം പൂർണമായും മെരിറ്റ് അടിസ്ഥാനത്തിലായതിനാൽ റാങ്ക് പട്ടികയിലുൾപ്പെടുന്നവർ ഫെബ്രുവരി 16നുതന്നെ കോളേജുമായി ബന്ധപ്പെടണം. പ്രവേശന സാധ്യത മനസിലാക്കി പ്രവേശനം ഉറപ്പുവരുത്തണം.

പുതുക്കിയ പരീക്ഷ തീയതി

ഫെബ്രുവരി എട്ടിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എഡ്. (2019 അഡ്മിഷൻ റഗുലർ/2019ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷ ഫെബ്രുവരി 15ന് നടക്കും.

രണ്ടാം സെമസ്റ്റർ എം.എസ് സി. സി. ഇ. ആന്റ് എൻ.ടി. (കമ്പ്യൂട്ടർ എൻജിനീയറിംഗ് ആന്റ് നെറ്റ്‌വർക്ക് ടെക്‌നോളജി) – അഫിലിയേറ്റഡ് കോളേജുകൾ – 2019 അഡ്മിഷൻ റഗുലർ (സി.എസ്.എസ്.)/2016-2018 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 17ന് നടക്കും.

നാലാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2018 അഡ്മിഷൻ റഗുലർ/2015-2017 അഡ്മിഷൻ സപ്ലിമെന്ററി – ദ്വിവത്സരം) കോവിഡ് 19 മൂലം എഴുതാൻ കഴിയാതിരുന്നവർക്കുള്ള പരീക്ഷ ഫെബ്രുവരി 15ന് നടക്കും.

ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. സ്‌പെഷൽ മേഴ്‌സി ചാൻസ് (അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018), നാലാം സെമസ്റ്റർ എം.ബി.എ. (2016 അഡ്മിഷൻ സപ്ലിമെന്ററി/2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാർച്ച് അഞ്ചിന് നടക്കും.

രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം – അഫിലിയേറ്റഡ് കോളേജുകൾ), നാലാം വർഷ ബി.ഫാം സപ്ലിമെന്ററി (2016ന് മുമ്പുള്ള അഡ്മിഷൻ), രണ്ടാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്‌കീം – 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി), (2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 12ന് നടക്കും.

നാലാം വർഷ ബി.എസ് സി. എം.എൽ.റ്റി. റഗുലർ/സപ്ലിമെന്ററി (2008 അഡ്മിഷൻ മുതൽ) പരീക്ഷ ഫെബ്രുവരി 15ന് നടക്കും.

ഒന്നുമുതൽ നാലുവരെ വർഷ ബി.എസ് സി. നഴ്‌സിംഗ് (2012-2015 അഡ്മിഷൻ സപ്ലിമെന്ററി, 2007-2009 മേഴ്‌സി ചാൻസ്) പരീക്ഷ മാർച്ച് 10ന് നടക്കും.

മൂന്നാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (പുതിയ സ്‌കീം – 2018 അഡ്മിഷൻ റഗുലർ, 2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ ഫെബ്രുവരി 15ന് നടക്കും.

നാലാം സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. – 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷ ഫെബ്രുവരി 22ന് നടക്കും. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷ തീയതി

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം – 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ എന്റർപ്രെണേറിയൽ ലീഡേഴ്‌സ്, വുമൺ ഇൻ ഇന്ത്യൻ ഡെമോക്രസി എന്നീ വിഷയങ്ങളുടെ പരീക്ഷ ഫെബ്രുവരി 12ന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

രണ്ടാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം) പരീക്ഷയുടെ ബി.വോക് ഫാഷൻ ടെക്‌നോളജി ആന്റ് മെർക്കൻഡൈസിംഗ് – മെഷിനറി ആന്റ് എക്വിപ്‌മെന്റ്, റൈറ്റിംഗ് ആന്റ് പ്രസന്റേഷൻ സ്‌കിൽസ് ഇൻ ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 18, 20 തീയതികളിൽ നടക്കും.

അപേക്ഷ തീയതി

ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും പിഴയില്ലാതെ ഫെബ്രുവരി 19 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 20 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 22 വരെയും അപേക്ഷിക്കാം.

വൈവാവോസി

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ എം.ഫിൽ (2018-19, 2017-18 ബാച്ച്) – പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ വൈവാവോസി ഫെബ്രുവരി 25ന് രാവിലെ 10ന് സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിൽ നടക്കും. ഡിസർട്ടേഷനുകൾ ഫെബ്രുവരി 24നകം നൽകണം. epay.mgu.ac.in എന്ന പോർട്ടൽ വഴിയാണ് ഫീസടയ്‌ക്കേണ്ടത്.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. സോഷ്യോളജി (പ്രൈവറ്റ്) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2015 അഡ്മിഷൻ മുതലുള്ളവർ ഫെബ്രുവരി 22 വരെ ഓൺലൈനായും 2015ന് മുമ്പുള്ള അഡ്മിഷൻ വിദ്യാർഥികൾ പരീക്ഷകൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടും അപേക്ഷ നൽകണം.

2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു., ബി.ടി.ടി.എം., സി.ബി.സി.എസ്. (മോഡൽ 3 – 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു., ബി.ടി.എസ്. സി.ബി.സി.എസ്.എസ്. (മോഡൽ 3 – 2013-2016 അഡ്മിഷൻ സപ്ലിമെന്ററി/ബെറ്റർമെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ് സി. മോഡൽ 1, 2, 3 (2013-2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. മോഡൽ 1, 2, 3 (2013-2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഓഗസ്റ്റിൽ നടന്ന ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ എം.സി.എ. സ്‌പെഷൽ മേഴ്‌സി ചാൻസ് (2007-2010 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 23 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

വൈവാവോസി

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. ഫൈനല്‍ എം.എ. സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍), സാഹിത്യ (സ്‌പെഷ്യല്‍) ഏപ്രില്‍ 2020 പരീക്ഷയുടെ വൈവാവോസി 15-ന് നടക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 february 10

Next Story
Victers Channel Timetable February 11: വിക്ടേഴ്‌സ് ചാനൽ; ഫെബ്രുവരി 11 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com