University Announcements 09 February 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 09 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം(പി.ജി) – 2020 ജനറല്‍/മറ്റ് വിഭാഗങ്ങള്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് മേഖല തലത്തില്‍

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആര്‍.ഡി. കോളേജുകളില്‍ ഒന്നാം വര്‍ഷ പി.ജി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് മേഖല തലത്തില്‍ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു.

തിരുവനന്തപുരം, കൊല്ലം മേഖലയിലുള്ള കോളേജുകളുടെ സ്‌പോട്ട് അലോട്ട്‌മെന്റ് ഫെബ്രുവരി 12, 15 തീയതികളിലും ആലപ്പുഴ മേഖലയിലുള്ള കോളേജുകളുടെ സ്‌പോട്ട് അലോട്ട്‌മെന്റ് ഫെബ്രുവരി 16, 17 തീയതികളിലും നടത്തുന്നതാണ്. മേഖലാടിസ്ഥാനത്തിലുള്ള സെന്ററുകള്‍ താഴെ പറയുന്നവയാണ്.

തിരുവനന്തപുരം – യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടം
കൊല്ലം – എസ് എന്‍ കോളേജ് കൊല്ലം
ആലപ്പുഴ – സെന്റ് ജോസഫ് കോളേജ് ഫോര്‍ വിമെന്‍, ആലപ്പുഴ

എസ്.സി/എസ്.ടി സ്‌പോട്ട് അലോട്ട്‌മെന്റിന് ശേഷം ഒഴിവ് വന്ന സീറ്റുകള്‍ അര്‍ഹരായ മറ്റു വിഭാഗങ്ങളിലേയ്ക്ക് നിയമാനുസൃതം മാറ്റി ഈ സ്‌പോട്ട് അലോട്ട്‌മെന്റ് വഴി നികത്തുന്നതാണ്. രജിസ്‌ട്രേഷന്‍ സമയവും സ്ഥലവും കോഴ്‌സുകളുടെ വിവരവും ചുവടെ ചേര്‍ക്കുന്നു

Zone and Venue Date Course Registration Time
Trivandrum Zone- 12/02/2021 M.Sc 08.00 am to 10.00 am
University College 12/02/2021M Com 02.00 pm to 03.00 pm
of Engineering 15/02/2021 M.A 08.00 am to 10.00 am
Kariavatttom

Kollam Zone- 12/02/2021 M.Sc 08.00 am to 10.00 am
SN College Kollam 12/02/2021M Com 02.00 pm to 03.00 pm
15/02/2021 M.A 08.00 am to 10.00 am

Alappuzha Zone- 16/02/2021 M.Sc 08.00 am to 10.00 am
St. Joseph College 16/02/2021 M Com 02.00 pm to 03.00
for Women, Alappuzha17/02/2021 M.A 08.00 am to 10.00 am

വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോര്‍ട്ട് ചെയ്യണം. മേല്‍ പറഞ്ഞ സമയത്തിനകം ഹാജരായി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും റാങ്ക് പട്ടിക തയ്യാറാക്കി സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള എല്ലാവരേയും പരിഗണിച്ചതിന് ശേഷം മാത്രമേ അലോട്ട്‌മെന്റില്‍ പരിഗണിക്കുകയുള്ളൂ. നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണം. കോളേജും കോഴ്‌സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്‌ട്രേഷന്‍ സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഓരോ മേഖലയിലും ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in)

അലോട്ട്‌മെന്റ് ലഭിച്ചാല്‍ ഉടന്‍ തന്നെ ഒടുക്കേണ്ടതായ പ്രവേശന ഫീസ് 1030/- രൂപ (എസ്.സി/എസ്.ടി വിഭാഗം 300/-രൂപ) കൈയില്‍ കരുതേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ രജിസ്‌ട്രേഷന്‍ ഫീസായ 600/- രൂപയും (എസ്.സി/എസ്.ടി വിഭാഗം 300/-രൂപ) ഒടുക്കേണ്ടതാണ്. ഇതിനായി കൂടുതല്‍ സമയം അനുവദിക്കുന്നതല്ല. നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് എന്നിവ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. പ്രവേശന ഫീസ് മുന്‍പ് ഒടുക്കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ വീണ്ടും ഈ തുക ഒടുക്കേണ്ടതില്ല. ആയതിനാല്‍ അവര്‍ ഈ തുക ഒടുക്കിയ രസീതിന്റെ പകര്‍പ്പ് നിശ്ചയമായും കൈവശം സൂക്ഷിക്കേണ്ടതാണ്.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയവ കാര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷന്‍ സമയം മുഴവന്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. യാതൊരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. 2 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കുന്ന ഹാളിനുള്ളിലേക്ക് വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.

പരീക്ഷാ തീയതി

2021 ജനുവരി 15 ന് നടത്തേണ്ടിയിരുന്ന എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. സപ്ലിമെന്ററി (2008 സ്‌കീം) അറ്മിരലറ ടൃtuരൗേൃമഹ ട്യേെലാ െന്റെ പരീക്ഷ മാര്‍ച്ച് 9 ന് നടത്തുന്നതാണ്. പരീക്ഷാകേന്ദ്രങ്ങളിലോ സമയത്തിലോ മാറ്റം ഉണ്ടായിരിക്കുന്നതല്ല.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തുന്ന (2020 മേയ് സെഷന്‍) രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രി കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 15 മുതല്‍ 19 വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തുന്ന ബി.എ./ബി.എ.അഫ്‌സല്‍-ഉല്‍-ഉലമ (ആന്വല്‍ സ്‌കീം) പരീക്ഷകള്‍ക്ക്ക്കുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഫെബ്രുവരി 18 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 22 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 24 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ.കമ്മ്യൂണിക്കേറ്റീവ് അറബിക് (2018 അഡ്മിഷന്‍ – റെഗുലര്‍/2017 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്/2014-2016 അഡ്മിഷന്‍-സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.ബി.എ. (195) 2014, 2015, 2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 അഡ്മിഷന്‍ റെഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകൾ

സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് 27 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.-യു.ജി. സ്‌കീമില്‍ അഫിലിയേറ്റഡ് കോളേജുകളില്‍ 2009 മുതല്‍ 2013 വരേയും, സി.സി.എസ്.എസ്.-യു.ജി സ്‌കീമില്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2011 മുതല്‍ 2013 വരേയും ബിരുദ കോഴ്‌സുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 3, 5, 6 സെമസ്റ്ററുകളിലേക്ക് ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 27 വരെ അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസ് ഓരോ സെമസ്റ്ററിനും 500 രൂപ വീതമാണ്. പരീക്ഷാ ഫീസും പരീക്ഷാ തീയതിയും പിന്നീട് അറിയിക്കും.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 8-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2016 സിലബസ് ഒന്നാം വര്‍ഷ അദീബെ ഫാസില്‍ ഉറുദു പ്രിലിമിനറി പാര്‍ട്ട് 1 പേപ്പര്‍ 1 എ.എഫ്.യു.പി.-എം.എല്‍.-01 ഏപ്രില്‍, മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 16-ന് നടക്കും.

സര്‍വകലാശാല പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ്.സി. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 12, 17 തീയതികളില്‍ നടക്കും.

8-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 17-നും 1, 2 സെമസ്റ്റര്‍ എം.എസ്.സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും രണ്ടാം സെമസ്റ്റര്‍ പ്രൊഫഷണല്‍ ബി.എ.എം.എസ്. സപ്തംബര്‍ 2018 സപ്ലിമെന്ററി പരീക്ഷകളും 12-നും തൃശൂര്‍ ചിയ്യാനൂര്‍ ചേതന കോളേജ് ഓഫ് മീഡിയ ആന്റ് പെര്‍ഫോമിംഗ് ആര്‍ട്‌സിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ 19-നും നടക്കും.

8-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ യു.ജി. സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 24-ന് നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2020 പരീക്ഷയുടേയും എസ്.ഡി.ഇ. പ്രീവിയസ് എം.എ. അറബിക് മെയ് 2019 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ബി.എ. മള്‍ട്ടിമീഡിയ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല ബി.എ. മള്‍ട്ടിമീഡിയ പ്രോഗ്രാമിലേക്ക് 2020-21 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പിഴ കൂടാതെ 18 വരേയും 100 രൂപ പിഴയോടു കൂടി 25 വരേയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും 5-ന് മുമ്പായി സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍, ഫോണ്‍ : 0494 2407356, 2400288.

MG University Announcements: എംജി സര്‍വകലാശാല അറിയിപ്പുകൾ

അപേക്ഷ തീയതി

ഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ ബി.ടെക് (2010 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി/മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് പിഴയില്ലാതെ ഫെബ്രുവരി 24 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 26 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 55 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. 2012 അഡ്മിഷൻ (ആദ്യ മേഴ്‌സി ചാൻസ്) വിദ്യാർഥികൾ 5250 രൂപയും 2011 അഡ്മിഷൻ (രണ്ടാം മേഴ്‌സി ചാൻസ്) വിദ്യാർഥികൾ 7350 രൂപയും 2010 അഡ്മിഷൻ (മൂന്നാം മേഴ്‌സി ചാൻസ്) വിദ്യാർഥികൾ 10500 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ. (മോഡൽ 1, 2, 3 -2013-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (മോഡൽ 1, 2, 3 – 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം. (മോഡൽ 1, 2, 3 – 2018 അഡ്മിഷൻ റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. (മോഡൽ 1, 2, 3 – 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ/സപ്ലിമെന്ററി) എം.എസ് സി. ബയോഇൻഫർമാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു. – 2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 23വരെ ഓൺലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം. സി. എ. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മെയ് 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 20.02.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

സമ്പർക്ക ക്ലസ്സുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ, രണ്ടാം വർഷ അഫ്ളലുൽ ഉലമ പ്രിലിമിനറി വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലസ്സുകൾ ഫെബ്രുവരി 13, 14 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തും. വിശദ വിവരങ്ങൾ സര്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

More Education News: മറ്റ് വിദ്യാഭ്യാസവാർത്തകൾ

സീറ്റ് ഒഴിവ്

മരിയാപുരം ഗവ. ഐ.റ്റി.ഐയില്‍ എന്‍.സി.വി.റ്റി അംഗീകാരമുള്ള സര്‍വ്വേയര്‍, എം.എം.വി ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുള്ളതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2234230, 9605235311.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 february 09

Next Story
Victers Channel Timetable February 10: വിക്ടേഴ്‌സ് ചാനൽ, ഫെബ്രുവരി 10 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com