University Announcements 08 February 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 08 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2020 ജനറല്‍/മറ്റ് വിഭാഗങ്ങള്‍ കോളേജ് തലത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ – ഫെബ്രുവരി 9 ന്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആര്‍.ഡി. കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുളള സീറ്റുകളേലേക്ക് ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് കോളേജ് തലത്തില്‍ ഫെബ്രുവരി 9 – ാം തീയതി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

താല്‍പ്പര്യയുളള വിദ്യാര്‍ത്ഥികള്‍ അതത് കോളേജുകളില്‍ രാവിലെ 10 മണിക്ക് മുമ്പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (ടി.സി. ഉള്‍പ്പെടെ) കോളേജില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. നിലവില്‍ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ മാത്രമാണ് സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നത്. കോളേജ് ട്രാന്‍സ്ഫര്‍/കോഴ്‌സ് ട്രാന്‍സ്ഫര്‍ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

അഡ്മിഷന്‍ ലഭിച്ചാല്‍ ഒടുക്കേണ്ട യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് (എസ്.ടി./എസ്.സി. വിഭാഗങ്ങള്‍ക്ക് 930 രൂപ, ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1850 രൂപ) കൈയില്‍ കരുതേണ്ടതാണ്. മുമ്പ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പേയ്‌മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം.

ഓരോ കോളേജിലെ ഒഴിവുളള സീറ്റുകളുടെ വിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കുന്നതാണ്.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷന്‍ സമയം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. യാതൊരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. 2 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കുന്ന ഹാളിനുളളിലേക്ക് വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുളളൂ.

ടൈംടേബിള്‍

കേരളസര്‍വകലാശാല നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹോം സയന്‍സ് (ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്) (2018 സ്‌കീം), ഒക്‌ടോബര്‍ 2020 പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ നാലാം വര്‍ഷ ബി.എഫ്.എ. (പെയിന്റിംഗ്, സ്‌കള്‍പ്പ്ച്ചര്‍ & അപ്ലൈഡ് ആര്‍ട്ട്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 05 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് – അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലാശാല സെന്റര്‍ ഫോര്‍ അഡല്‍ട്ട് ആന്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ എക്സ്റ്റന്‍ഷന്‍ യൂണിറ്റിന്റെ (സി.എ.സി.ഇ.ഇ.)കീഴില്‍ തിരുവനന്തപുരം കല്ലറ പാങ്ങോട് മന്നാനിയ കോളേജില്‍ നടത്തി വരുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, കോഴ്‌സ് കാലാവധി: 6 മാസം, കോഴ്‌സ് ഫീസ്: 7500, വിശദവിവരങ്ങള്‍ക്ക്: 9048538210. ഉയര്‍ന്ന പ്രായപരിധി ഇല്ല.

എംജി സർവകലാശാല

വൈവാവോസി

2021 ജനുവരിയിൽ നടന്ന പത്താം സെമസ്റ്റർ ബി.എ./ബി.കോം./ബി.ബി.എ. (റഗുലർ/സപ്ലിമെന്ററി), ബി.എ. ക്രിമിനോളജി (ഓണേഴ്‌സ് – സപ്ലിമെന്ററി) പഞ്ചവത്സര എൽ.എൽ.ബി. പരീക്ഷകളുടെ വൈവാവോസി ഫെബ്രുവരി 16 മുതൽ മാർച്ച് രണ്ടുവരെ എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 february 08

Next Story
Victers Channel Timetable February 09: വിക്ടേഴ്‌സ് ചാനൽ; ഫെബ്രുവരി 09 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com