University Announcements 06 February 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 06 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും..

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം – 2020എസ്.സി/ എസ്.ടി സ്‌പോട്ട് അലോട്ട്‌മെന്റ് – ഫെബ്രുവരി 08 ന്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.റ്റി/ഐ.എച്ച്.ആര്‍.ഡി.കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള എസ്.സി/ എസ്.ടി സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് കാര്യവട്ടത്തുളള യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് ഫെബ്രുവരി 08 ന് നടത്തും.

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം രാവിലെ 10 ന് ഹാജരായി റിപ്പോര്‍ട്ട് ചെയ്യണം. വിവിധ കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളുടെ വിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കുന്നതാണ്

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയവ കാര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷന്‍ സമയം മുഴവന്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. യാതൊരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. 2 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കുന്ന ഹാളിനുള്ളിലേക്ക് വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.

പ്രത്യേക കുറിപ്പ്: (എല്ലാ എഡിഷനുകളിലും പ്രസിദ്ധീകരിക്കുന്നതിന്)

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2020 മേയില്‍ നടത്തിയ ബി.കോം. (2മ) കൊമേഴ്‌സ് ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് (339) രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 11, 12 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.സി.എ., എം.എസ്.ഡബ്ല്യു. കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ പുതുതായി ആരംഭിച്ച കോഴിക്കോട് പേരാമ്പ്ര സെന്ററില്‍ എം.സി.എ., എം.എസ്.ഡബ്ല്യു. കോഴ്‌സുകള്‍ക്ക് 9-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 440 രൂപയും മറ്റുള്ളവര്‍ക്ക് 650 രൂപയുമാണ് അപേക്ഷാഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407017. 2407016 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല 10-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകളിലേയും എസ്.ഡി.ഇ., പ്രവൈറ്റ് രജിസട്രേഷന്‍ വിദ്യാര്‍ത്ഥികളുടേയും യു.ജി. സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. മലയാളം കോമണ്‍ കോഴ്‌സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളും സ്‌പെഷ്യല്‍ പരീക്ഷകളുള്‍പ്പെടെ 8-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. എസ്.ഡി.ഇ. ഫൈനല്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ വൈവാവോസി 15-ലേക്ക് മാറ്റി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.എ., ബി.എസ്.സി. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019 റഗുലര്‍ സ്‌പെഷ്യല്‍ പരീക്ഷയും സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. സുവോളജി ഏപ്രില്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷയും 9-ന് ആരംഭിക്കും.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ 2016 സ്‌കീം, 2016 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 15 വരേയും 170 രൂപ പിഴയോടെ 17 വരേയും ഫീസടച്ച് 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം സി.സി.എസ്.എസ്.-യു.ജി. ബി.കോം., ബി.ബി.എ., ബി.എ., ബി.എ. അഫ്‌സല്‍ ഉലമ ഒന്നാം സെമസ്റ്റര്‍ സപ്തംബര്‍ 2018, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019 നാലാം സെമസ്റ്റര്‍ സപ്തംബര്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളുടേയും സി.സി.എസ്.എസ്. 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. മൈക്രോബയോളജി നവംബര്‍ 2019 പരീക്ഷയുടേയും സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി മാര്‍ച്ച് 2019 പരീക്ഷയുടേയും സി.യു.സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ ബി.കോം ഓണേഴ്‌സ്, ബി.കോം. പ്രൊഫഷണല്‍ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 പരീക്ഷയുടേയും വിദൂരവിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്. നവംബര്‍ 2019 ബിരുദ പരീക്ഷകളുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാവിജ്ഞാപനം

അഞ്ചും മൂന്നും സെമസ്റ്റർ എം. സി. എ./ എം. സി. എ. (ലാറ്ററൽ എൻട്രി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (2014 അഡ്മിഷൻ മുതൽ) നവംബർ 2020 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. അഞ്ചാം സെമസ്റ്ററിന് 25.02.2021 മുതൽ 27.02.2021 വരെ പിഴയില്ലാതെയും 01.03.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 04.03.2021 നകം സർവകലാശാലയിൽ ലഭിക്കണം. മൂന്നാം സെമസ്റ്ററിന് 02.03.2021 മുതൽ 04.03.2021 വരെ പിഴയില്ലാതെയും 06.03.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 10.03.2021 നകം സർവകലാശാലയിൽ ലഭിക്കണം. പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകിയമ്മാൾ ക്യാമ്പസിൽ ഒؗന്നാം വർഷ എം എസ് സി കമ്പ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ് സി /എസ് ടി വിഭാഗത്തിൽ രണ്ട് സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി ലൈഫ് സയൻസ് വിഷയങ്ങൾ/ കെമിസ്ട്രി /ഫിസിക്സ്/ കമ്പ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ രേഖകൾ സഹിതം ജാനകിയമ്മാൾ ക്യാമ്പസ്സിലെ ബയോടെക്നോളജി/മൈക്രോബയോളജി വകുപ്പിൽ ഫെബ്രുവരി 11ന് രാവിലെ 10.30ന് ഹാജരാകുക.

കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസിൽ ഒؗന്നാം വർഷ എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിൽ എസ് സി /എസ് ടി വിഭാഗത്തിൽ രണ്ടി സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി കെമിസ്ട്രി /ഫിസിക്സ് യോഗ്യതയുള്ളവർ അസ്സൽ രേഖകൾ സഹിതം സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിലെ കെമിസ്ട്രി വിഭാഗത്തിൽ ഫെബ്രുവരി 8ന് രാവിലെ 10.30ന് ഹാജരാകുക.

ഗ്രേഡ് കാർഡ് വിതരണം

വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 2020 മാർച്ച് മൂന്നാം വർഷ ബിരുദ (റെഗുലർ, സപ്ലിമെൻററി, ഇംപ്രൂവ്മെൻറ്) പരീക്ഷ എഴുതിയ ഗവ. കോളേജ് മാനന്തവാടി പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത ബിരുദ (ബി.എ, ബി.കോം, ബി.ബി.എ, ബി.എസ്.സി) വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് ഫെബ്രുവരി 9, ചൊവ്വായാഴ്ച മേരി മാത ആർട്സ് ആൻഡ് സയൻസ് കോളേജ് മാനന്തവാടി വെച്ച് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ വിതരണം ചെയ്യും. വിദ്യാർത്ഥികൾ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുക. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 february 06

Next Story
Victers Channel Timetable February 07: വിക്ടേഴ്‌സ് ചാനൽ, ഫെബ്രുവരി 07 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com