University Announcements 05 February 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 05 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 05 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം – 2020 എസ്.സി/ എസ്.ടി സ്‌പോട്ട് അലോട്ട്‌മെന്റ് – ഫെബ്രുവരി 08 ന്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.റ്റി/ഐ.എച്ച്.ആര്‍.ഡി.കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള എസ്.സി/ എസ്.ടി സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് കാര്യവട്ടത്തുളള യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് ഫെബ്രുവരി 08 ന് നടത്തും.

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം രാവിലെ 10 ന് ഹാജരായി റിപ്പോര്‍ട്ട് ചെയ്യണം. വിവിധ കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളുടെ വിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ http://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കുന്നതാണ്

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയവ കാര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷന്‍ സമയം മുഴവന്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. യാതൊരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. 2 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കുന്ന ഹാളിനുള്ളിലേക്ക് വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2020 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്‌സിന്റെ പ്രാക്ടിക്കല്‍ (വൊക്കേഷണല്‍ -മൈക്രോബയോളജി) ഫെബ്രുവരി 8 മുതല്‍ അതത് കേന്ദ്രങ്ങളില്‍ വച്ച് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.സി. കെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ 2021 ഫെബ്രുവരി 9, 10, 11 തീയതികളില്‍ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2020 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ് (351) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 9 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ബി.ആര്‍ക്ക്. (2013 സ്‌കീം) കമ്പൈന്‍ഡ് ഒന്ന്-രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ഫെബ്രുവരി 22 മുതല്‍ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എല്‍.ഐ.എസ്.സി. (വിദൂരവിദ്യാഭ്യാസവിഭാഗം 2019 അഡ്മിഷന്‍ റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കാര്യവട്ടത്തുളള വിദൂരവിദ്യാഭ്യാസ വിഭാഗമാണ് (എസ്.ഡി.ഇ.) പരീക്ഷാകേന്ദ്രം.

സമ്പര്‍ക്ക ക്ലാസ്

കേരളസര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ഒന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുളള (2020 അഡ്മിഷന്‍) സമ്പര്‍ക്ക ക്ലാസുകള്‍ ഓണ്‍ലൈനായി ഫെബ്രുവരി 6 ന് ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് ംംം.ശറലസൗ.ില േസന്ദര്‍ശിക്കുക.

സീറ്റ് ഒഴിവ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എം.ഫില്‍. 2020-2021 ബാച്ചിലേക്കുളള പ്രവേശനത്തിന് ബോട്ടണി, കെമിസ്ട്രി, ഇംഗ്ലീഷ്, ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റില്‍ എസ്.സി. വിഭാഗത്തിന് ഓരോ സീറ്റും ബോട്ടണി, ഇക്കണോമിക്‌സ്, ഹിന്ദി, മലയാളം ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ എസ്.ടി. വിഭാഗത്തിന് ഓരോ സീറ്റും ഒഴിവുണ്ട്. സംസ്‌കൃത കോളേജില്‍ എം.ഫിലിന് ഒരു എസ്.സി. സീറ്റും ഒരു എസ്.ടി. സീറ്റും ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതാത് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഫെബ്രുവരി 8 ന് 10 മണിക്ക് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാല എം.ഫില്‍. 2020-2021 ബാച്ചിലേക്കുളള പ്രവേശനത്തിന് ഫിസിക്‌സ്, ജിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ബോട്ടണി, തമിഴ്, ഒപ്‌റ്റോഇലക്‌ട്രോണിക്‌സ്, ബയോകെമിസ്ട്രി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്, കെമിസ്ട്രി, നാനോസയന്‍സ്, മാനുസ്‌ക്രിപ്‌റ്റോളജി, കൊമേഴ്‌സ്, ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് എന്നീ കോഴ്‌സുകളിലേക്ക് എസ്.സി./എസ്.ടി. സീറ്റുകളില്‍ ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കാര്യവട്ടം ക്യാമ്പസിലെ അതാത് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഫെബ്രുവരി 9 ന് 10 മണിക്ക് ഹാജരാകേണ്ടതാണ്.

സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

CM @ Campus െപരിപാടി നടക്കുന്നതിനാല്‍ കേരളസര്‍വകലാശാല സെനറ്റ് ഹൗസ് ക്യാമ്പസില്‍ അക്കാദമിക് ആവശ്യങ്ങള്‍ക്ക് വരുന്ന സന്ദര്‍ശകര്‍ക്ക് നാളെ (ഫെബ്രുവരി 6, ശനി) ഉച്ചയ്ക്ക് 1 മണി വരെ നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

പുതുക്കിയ പരീക്ഷ തീയതി

കോവിഡ് 19 മൂലം 2020 ജൂണിൽ നടന്ന നാലാം സെമസ്റ്റർ എം.എ./എം.എസ് സി. (2018 അഡ്മിഷൻ – റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/ 2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ് (സി.എസ്.എസ്.) പരീക്ഷയെഴുതാൻ സാധിക്കാതിരുന്നവർക്കുള്ള പരീക്ഷ ഫെബ്രുവരി ഒൻപതിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

പരീക്ഷഫലം

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. മദ്ദളം (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 19ന് മുമ്പായി സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

2019 ഡിസംബറിൽ സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ എൻവയൺമെന്റ് മാനേജ്‌മെന്റ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പഠിക്കാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശാസ്ത്രവിപ്ലവങ്ങൾക്ക് ഊർജമേകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും മഹാത്മാഗാന്ധി സർവകലാശാലയിൽ പഠിക്കാം. സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്‌സിൽ എം.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് പ്രവേശനത്തിന് ഫെബ്രുവരി എട്ടുവരെ അപേക്ഷിക്കാം. http://www.cat.mgu.ac.in എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

നാല് സെമസ്റ്ററുകളിലായി രണ്ടുവർഷമാണ് പ്രോഗ്രാമിന്റെ കാലാവധി. എം.ജി. സർവകലാശാല അംഗീകരിച്ച കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ സൈബർ ഫോറൻസിക്‌സ്/ ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ് വിഷയമായുള്ള സയൻസ് വിഷയങ്ങളിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് മുഖ്യ വിഷയമാകുന്ന ബി.ടെക് കമ്പ്യൂട്ടർ സയൻസ്/ ഐ.ടി./ ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ തത്തുല്യ ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. 12 സീറ്റാണുള്ളത്. യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും മെഷീൻ ലേണിംഗിലും രാജ്യാന്തരതലത്തിൽ പ്രശസ്തരായ അധ്യാപകരാണ് ക്ലാസെടുക്കുക. പ്രായോഗിക പരിശീലനവും ലഭിക്കും. മാത്തമാറ്റിക്കൽ അൽഗോരിതം, സെൻസറുകൾ, കൺട്രോൾ സിസ്റ്റങ്ങൾ, റോബോട്ടിക്‌സ് മെക്കാനിസം തുടങ്ങി വിവിധ വിഷയങ്ങൾ കോഴ്‌സിന്റെ ഭാഗമാണ്. രാജ്യാന്തര നിലവാരത്തിൽ ഇന്റർഡിസിപ്ലിനറിയായാണ് പ്രോഗ്രാമിന്റെ പാഠ്യപദ്ധതി തയാറാക്കിയിട്ടുള്ളത്. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ചെറുകിട വിൽപ്പന, ബാങ്കിംഗ് തുടങ്ങി വിവിധ മേഖലകളിൽ വിപുലമായ സ്വാധീനം ചെലുത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആഗോളവിപണിമൂല്യം നാലുവർഷത്തിനുള്ളിൽ മൂന്നുലക്ഷം കോടി ഡോളറിലെത്തുമെന്നാണ് കണക്കുകൂട്ടൽ. തൊഴിൽ മേഖലയിൽ വൻ അവസരങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധരെ കാത്തിരിക്കുന്നുവെന്നാണ് വിലയിരുത്തൽ. എസ്.സി./എസ്.ടി. വിഭാഗത്തിന് 550 രൂപയും മറ്റുള്ളവർക്ക് 1100 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. വിശദവിവരത്തിന് ഫോൺ: 0481-2733595. ഇമെയിൽ: cat@mgu.ac.in

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സൈക്കോളജി എം.ഫില്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ സൈക്കോളജി എം.ഫില്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇ.ഡബ്ല്യു.എസ്. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 9-ന് വൈകീട്ട് 4 മണിക്കു മുമ്പായി സൈക്കോളജി പഠന വിഭാഗത്തില്‍ ഹാജരാകണം.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ 2016 സ്‌കീം 2016 പ്രവേശനം സി.യു.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.ബി.എ.ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 15 വരേയും 170 രൂപ പിഴയോടുകൂടി 17 വരേയും ഫീസടച്ച് 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍എം.എ. എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് ഏപ്രില്‍ 2020 പരീക്ഷകളുടേയും 2018 പ്രവേശനം, സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. സുവോളജി 2019 നവംബര്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്. ബി.എസ്.സി., ബി.സി.എ. ഏപ്രില്‍ 2020 പരീക്ഷയുടെയും 2, 4 സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ എം.എസ്.സി. കെമിസ്ട്രി, എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടേയും എസ്.ഡി.ഇ. പ്രീവിയസ് എം.എ. പൊളിറ്റിക്കല്‍ സയന്‍സ് മെയ് 2019 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സ്‌പോര്‍ട്‌സ്, എന്‍.സി.സി. പങ്കാളിത്തത്തെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.എ., ബി.എസ്.സി.ഏപ്രില്‍ 2019 റഗുലര്‍ സ്‌പെഷ്യല്‍ പരീക്ഷകള്‍ 8-ന് ആരംഭിക്കും.

നാലാം സെമസ്റ്റര്‍ 5 വര്‍ഷ ബി.ബി.എ. എല്‍.എല്‍.ബി., ആറാം സെമസ്റ്റര്‍ 3 വര്‍ഷ യൂണിറ്ററി എല്‍.എല്‍.ബി. ഓണ്‍ലൈന്‍ എക്‌സ്റ്റേണല്‍ വൈവാവോസി 15-ന് ആരംഭിക്കും.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല 8-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാ വിഭാഗം രണ്ടാം സെമസ്റ്റര്‍ ബി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ചൂലൂര്‍ സാവിത്രീദേവി സാബു മെമ്മോറിയല്‍ വിമന്‍സ് കോളേജ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ MDATASY001 മുതല്‍ 044 വരെയുള്ളവരും സോഷ്യോളജി മെയിന്‍ സപ്ലിമെന്ററി പരീക്ഷാര്‍ത്ഥികളും വടകര മേഴ്‌സി കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലും MDATASY045 മുതല്‍ 134 വരെയുള്ളവര്‍ നാദാപുരം ടി.ഐ.എം. ട്രെയ്‌നിംഗ് കോേളജ് സെന്ററിലും, ഇംഗ്ലീഷ് മെയിന്‍, സപ്ലിമെന്ററി പരീക്ഷാര്‍ത്ഥികള്‍ ദേവഗിരി സെന്റ് ജോസഫ് കോളേജിലും പുതുക്കിയ ഹാള്‍ടിക്കറ്റ് സഹിതം പരീക്ഷക്ക് ഹാജരാകണം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാവിജ്ഞാപനം

26.03.2021 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2020 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 15.02.2021 മുതൽ 17.02.2021 വരെ പിഴയില്ലാതെയും 18.02.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 23.02.2021 നകം സർവകലാശാലയിൽ ലഭിക്കണം.

29.03.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2020 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 22.02.2021 മുതൽ 24.02.2021 വരെ പിഴയില്ലാതെയും 26.02.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 02.03.2021 നകം സർവകലാശാലയിൽ ലഭിക്കണം.

പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. സി. എ./ എം. സി. എ. (ലാറ്ററൽ എൻട്രി) ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മെയ് 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 18.02.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 february 05

Next Story
Victers Channel Timetable February 06: വിക്ടേഴ്‌സ് ചാനൽ, ഫെബ്രുവരി 06 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com