University Announcements 04 February 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 04 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

കേരള സര്‍വകലാശാല ബിരുദ പ്രവേശനം 2020 -21 സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 6 ന് രാവിലെ 10 മണിക്ക് മുമ്പായി അതത് കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. സ്‌പോര്‍ട്‌സ് ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാല ബിരുദ പ്രവേശനം 2020 -21 കമ്മ്യൂണിറ്റി ക്വാട്ട സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് കഴിഞ്ഞ കമ്മ്യൂണിറ്റി ക്വാട്ട കൗണ്‍സിലിംഗ് സമയത്തു റിപ്പോര്‍ട്ട് ചെയ്തു സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 6 ന് രാവിലെ 10 മണിക്ക് മുമ്പായി അതത് കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കമ്മ്യൂണിറ്റി ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2020 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ (കോര്‍-കെമിസ്ട്രി) ഫെബ്രുവരി 9 മുതല്‍ അതതു കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല ഫെബ്രുവരി 22 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ എം.ബി.എല്‍. (ഫെബ്രുവരി 2021) പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ഫെബ്രുവരി മാസത്തില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. ദ്വിവത്സര കോഴ്‌സ് (റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ഫെബ്രുവരിയില്‍ നടത്തുന്ന ബാച്ച്‌ലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (നാല് വര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്‌സ് – 2011 സ്‌കീം) നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തുന്ന മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (എം.പി.ഇ.) പ്രീവിയസ് (റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല നടത്തിയ പാര്‍ട്ട് മൂന്ന് അവസാന വര്‍ഷ ബി.കോം. (ആന്വല്‍ സ്‌കീം – പ്രൈവറ്റ് ആന്റ് സപ്ലിമെന്ററി) ഏപ്രില്‍ 2021 പരീക്ഷയ്ക്ക് ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഫെബ്രുവരി 11 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 16 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 18 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. രണ്ടാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാനുളള തീയതിയും പരീക്ഷാതീയതിയും പിന്നീട് അറിയിക്കുന്നതാണ്.

പരീക്ഷാ തീയതി

കേരളസര്‍വകലാശാല നടത്തുന്ന മൂന്നാം സെമസ്റ്റര്‍ എം.എഫ്.എ. (പെയിന്റിംഗ് ആന്റ് സ്‌കള്‍പ്പ്ച്ചര്‍) പരീക്ഷകള്‍ ഫെബ്രുവരി 18 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവകലാശാല ഇന്ന് (ഫെബ്രുവരി 5) നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം – 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി, ഒന്നാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം – 2013-2017 അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2011 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/2011 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്), അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം-2008-2010 അഡ്മിഷൻ സപ്ലിമെന്ററി/2007 അഡ്മിഷൻ ആദ്യ മേഴ്‌സിചാൻസ്/2006 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് (കോമൺ) പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷ തീയതി

ആറാം സെമസ്റ്റർ ബി.ആർക് – ഇലക്ടീവ് 2 ബിൽഡിംഗ് ഓട്ടോമേഷൻ ആന്റ് സെക്യൂരിറ്റി സിസ്റ്റംസ്/ഇന്റലിജന്റ് ബിൽഡിംഗ് സിസ്റ്റംസ് എന്ന വിഷയത്തിന്റെ പരീക്ഷ മാർച്ച് രണ്ടിന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

പ്രാക്ടിക്കൽ

2020 ഡിസംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.സി.എ. പരീക്ഷയുടെ പ്രാക്ടിക്കൽ ഇന്റേണൽ പരീക്ഷകളായി ഫെബ്രുവരി എട്ടുമുതൽ 20 വരെ അതത് കോളേജുകളിൽ നടക്കും. വിശദവിവരത്തിന് കോളേജ് ഓഫീസുമായി ബന്ധപ്പെടണം.

ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം; അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ അധ്യാപകർക്കും ഗവേഷകർക്കുമായി ‘പോസിറ്റീവ് സൈക്കോളജിക്കൽ ക്യാപിറ്റൽ ഓഫ് കോളേജ് സ്റ്റുഡന്റ്സ് ആന്റ് റോൾ ഓഫ് ടീച്ചേഴ്സ്’ എന്ന വിഷയത്തിൽ ഒരാഴ്ചത്തെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം നടത്തുന്നു. യു.ജി.സി. സ്ട്രൈഡ് പദ്ധതിയുടെ കീഴിൽ സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. മനശാസ്ത്ര കൗൺസലിംഗ്, മെന്ററിംഗ് എന്നീ വിഷയങ്ങൾ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രജിസ്ട്രേഷൻ ഫീസ് 500 രൂപ. താല്പര്യമുള്ളവർ https://forms.gle/v9GVf4i2orm6rdpr5 എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഫോൺ: 0481-2730922/8848301761/9995582671. UGC STRIDE COMPONENT – I, A/C No. 39226012194, IFS Code: SBIN0070669, SBI M.G University Campus Branch, P.B No. 4 എന്ന വിലാസത്തിൽ ഫീസടയ്ക്കണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലകളിലേയും കോളേജുകളിലേയും സാമൂഹികശാസ്ത്ര വിഭാഗം അദ്ധ്യാപകര്‍ക്കായി കരിക്കുലം ഡിസൈന്‍-ഡവലപ്‌മെന്റ് ആന്റ് അസസ്‌മെന്റ് എന്ന വിഷയത്തില്‍ 25-ന് ആരംഭിക്കുന്ന രണ്ടാഴ്ചത്തെ റിഫ്രഷര്‍ കോഴ്‌സിലേക്ക് 12 വരെ അപേക്ഷിക്കാവുന്നതാണ്. നോട്ടിഫിക്കേഷനും അപേക്ഷാഫോമും http://www.mhrdtlc.uoc.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 9446244359

പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഇലക്‌ട്രോണിക്‌സ് ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ 8-നും രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് 9-നും ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ലവകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2017 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ എക്കണോമിക്‌സ് ജൂണ്‍ 2019 പരീക്ഷയുടേയും 2018 പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2017, 2018 പ്രവേശനം സി.യു.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2020 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 12 വരേയും 170 രൂപ പിഴയോടെ 15 വരേയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

2011 സ്‌കീം, 2012 മുതല്‍ പ്രവേശനം അഞ്ച് വര്‍ഷ ബി.ബി.എ. എല്‍.എല്‍.ബി. ഓണേഴ്‌സ് 4, 6, 8 സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2012-2018 പ്രവേശനം രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്കും, 2011 സ്‌കീം 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്കും, മൂന്നു വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി 2015 സ്‌കീം, 2015 മുതല്‍ പ്രവേശനം നാലാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2015-2018 പ്രവേശനം രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്കും, 2015 സ്‌കീം 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 23 വരേയും 170 രൂപ പിഴയോടെ 25 വരേയും ഫീസടച്ച് 27 വരെ അപേക്ഷിക്കാം.

2017-2018 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 10 വരേയും 170 രൂപ പിഴയോടെ 12 വരേയും ഫീസടച്ച് 17 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

ഏപ്രിൽ 2020 നാലാം സെമസ്റ്റർ ബി.സി.എ ഡിഗ്രി റെഗുലർ, സപ്ലിമെൻററി, ഇമപ്രൂവ്മെൻറ് പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

സമ്പർക്ക ക്ലാസ്സ്

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ, രണ്ടാം വർഷ അഫ്സലുൽ ഉലമ പ്രിലിമിനറി വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസ്സുകൾ ഫെബ്രുവരി 7 രാവിലെ 10 മുതൽ വൈകിട്ട് 4 വരെ എൻ. എ. എസ്. കോളേജ് കാഞ്ഞങ്ങാട് വെച്ച് നടത്തും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

മൂന്നാം സെമസ്റ്റർ എം. പി. എഡ്, ബി. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2020 പരീക്ഷകളുടെ ഹോൾടിക്കറ്റ് പഠനവകുപ്പിൽ നിന്ന് വിതരണം ചെയ്യും.

പരീക്ഷ പുനഃക്രമീകരിച്ചു

09.02.2021 ന് നടത്താൻ നിശ്ചയിച്ചിരുന്ന സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. ബയോടെക്നോളജി/ മൈക്രോബയോളജി പരീക്ഷകൾ 22.02.2021 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരിഷ്കരിച്ച ടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി. സി. എ. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 16.02.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷ

ഒന്ന് രണ്ട് വർഷ വിദൂര വിദ്യാഭ്യാസ ബി. സി. എ. (ഏപ്രിൽ 2020) പ്രായോഗിക പരീക്ഷകൾ കോവിഡ് 19 മാനദണ്ഡ പ്രകാരം 05.02.2021, 08.02.2021 തീയതികളിൽ ചിൻമയ ആർട്സ് & സയൻസ് കോളേജ് ഫോർ വുമൺ, ചാലയിൽ വച്ച് നടക്കും.

ടോക്കൺ രജിസ്ട്രേഷൻ

ചികിത്സാസംബന്ധമായോ കോവിഡ് 19 അനുബന്ധ കാരണങ്ങളാലോ ഒന്നും രണ്ടും വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2020), ഒന്നാം വർഷ ബിരുദാനന്തര ബിരുദ (ജൂൺ 2020) പരീക്ഷകൾക്ക് യഥാസമയം അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് ടോക്കൺ രജിസ്ട്രേഷന് 17.02.2021 വരെ അപേക്ഷിക്കാം.

സർവകലാശാല വെബ്സൈറ്റിലെ ആപ്ലിക്കേഷൻ ഫോംസ് എന്ന ലിങ്കിൽ ലഭ്യമായ ടോക്കൺ രജിസ്ട്രേഷൻ അപേക്ഷാ ഫോമും പരീക്ഷാ രജിസ്ട്രേഷൻ ഫോമും പൂരിപ്പിച്ച് നിശ്ചിത ഫീസ് അടച്ച് മെഡിക്കൽ സർട്ടിഫിക്കറ്റും, വിദൂര വിദ്യാഭ്യാസ വിഭാഗം നൽകിയ ഐഡന്റിറ്റി കാർഡിന്റെ പകർപ്പും, ഒന്നാം വർഷ പരീക്ഷയുടെ ഹോൾടിക്കറ്റ്/ഗ്രേഡ് കാർഡിന്റെ പകർപ്പും സഹിതം അപേക്ഷിക്കണം. കോവിഡ് അനുബന്ധ കാരണങ്ങളാൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റിന് പകരം ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കിയാൽ മതിയാകും. ഏതെങ്കിലും വർഷം റീ അഡ്മിഷനെടുത്ത വിദ്യാർഥികൾ ബന്ധപ്പെട്ട ഉത്തരവിന്റെ പകർപ്പും ഹാജരാക്കണം.

2015 പ്രവേശനം നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക് ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 10 വരേയും 170 രൂപ പിഴയോടു കൂടി 12 വരേയും ഫീസടച്ച് 15 വരെ അപേക്ഷിക്കാം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 february 04

Next Story
Victers Channel Timetable February 05: വിക്ടേഴ്‌സ് ചാനൽ, ഫെബ്രുവരി 05 വെളളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com