University Announcements 03 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സർവകലാശാല

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2020 മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. ഡിഗ്രി കോഴ്‌സിന്റെ പ്രായോഗിക പരീക്ഷ ഫെബ്രുവരി 8 മുതല്‍ അതതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.സി. ഇലക്‌ട്രോണിക്‌സ് കോഴ്‌സിന്റെ പ്രായോഗിക പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഫെബ്രുവരി 8 മുതല്‍ 12 വരെ അതതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം) ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ‘Digital Circuits Lab’ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 8 ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരത്ത് (സി.ഇ.ടി.) വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ (കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.) ബി.എസ്.സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിന്റെ ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 10 മുതല്‍ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വൈവാ വോസി

കേരളസര്‍വകലാശാല 2020 മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ (കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.) ബി.എസ്.ഡബ്ല്യൂ. പരീക്ഷയുടെ വൈവാ വോസി ഫെബ്രുവരി 10 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുതുക്കിയ പരീക്ഷ തീയതി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന എം.എ./എം.എസ്.സി./എം.കോം. മൂന്നാം സെമസ്റ്റര്‍ ഫെബ്രുവരി 8, 10 തീയതികളിലെ പരീക്ഷകള്‍ യഥാക്രമം ഫെബ്രുവരി 9, 11 തീയതികളിലേക്കും നാലാം സെമസ്റ്ററിന്റെ ഫെബ്രുവരി 23, 25, മാര്‍ച്ച് 1 തീയതികളിലെ പരീക്ഷകള്‍ യഥാക്രമം ഫെബ്രുവരി 24, 26, മാര്‍ച്ച് 2 തീയതികളിലേക്കും മാറ്റിയിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

MG University Announcements: എംജി സർവകലാശാല

എം.ജി. പി.ജി. പ്രവേശനം; ഫൈനൽ റാങ്ക് ലിസ്റ്റിനായി ഓപ്ഷൻ രജിസ്ട്രേഷൻ ഫെബ്രുവരി അഞ്ചുവരെ വരെ

മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി പി.ജി. പ്രവേശനത്തിന് ഫൈനൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ഇതിനായി ഫെബ്രുവരി അഞ്ചിന് വൈകീട്ട് നാലുവരെ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്മെന്റുകളിൽ പ്രവേശനം ലഭിച്ചവരുൾപ്പെടെ എല്ലാവർക്കുമായാണ് ഫൈനൽ റാങ്ക് പട്ടിക. അപേക്ഷകൻ ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്‌മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും ഉപയോഗിച്ച് cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ പുതുതായി ഓപ്ഷനുകൾ നൽകാം. നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും ഉപയോഗിച്ച് വെബ് സൈറ്റിലെ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുക്കാം. പുതിയ ആപ്ലിക്കേഷൻ നമ്പർ പിന്നീടുള്ള ഓൺലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വയ്ക്കണം.

ലോഗിൻ ചെയ്ത ശേഷം അപേക്ഷകന് നേരത്തേ നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്താം, പുതുതായി ഓപ്ഷനുകൾ നൽകാം. ഓപ്ഷനുകൾ നൽകിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫൈനൽ റാങ്ക് പട്ടിക ഫെബ്രുവരി ആറിന് പ്രസിദ്ധീകരിക്കും. റാങ്ക് പട്ടിക പ്രകാരം ഫെബ്രുവരി ആറുമുതൽ 10ന് വൈകീട്ട് നാലുവരെ ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നടത്തും. പ്രവേശനം പൂർണമായും മെരിറ്റ് അടിസ്ഥാനത്തിലായതിനാൽ റാങ്ക് പട്ടികയിലുൾപ്പെടുന്നവർ ഫെബ്രുവരി ആറിനുതന്നെ കോളേജുമായി ബന്ധപ്പെടണം. പ്രവേശന സാധ്യത മനസിലാക്കി പ്രവേശനം ഉറപ്പുവരുത്തണം. (പി.ആർ.ഒ/39/181/2021

പരീക്ഷ തീയതി

സീപാസിലെ ഏഴാം സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി എട്ടുവരെയും 525 രൂപ പിഴയോടെ ഫെബ്രുവരി ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 10 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപയും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2011 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2018 അഡ്മിഷൻ റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി. (ഓണേഴ്‌സ് – 2015ന് മുമ്പുള്ള അഡ്മിഷൻ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ റഗുലർ/2015, 2016 അഡ്മിഷൻ സപ്ലിമെന്ററി), ബി.കോം എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2018 അഡ്മിഷൻ റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2015ന് മുമ്പുള്ള അഡ്മിഷൻ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ റഗുലർ/2015, 2016 അഡ്മിഷൻ സപ്ലിമെന്ററി), ബി.ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2018 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ഫെബ്രുവരി 17 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

ഒന്നാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി./ബി.ബി.എ. എൽ.എൽ.ബി./ ബി.കോം എൽ.എൽ.ബി. (ഓണേഴ്‌സ്) 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി, ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) 2018ന് മുമ്പുള്ള അഡ്മിഷൻ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി. (ഓണേഴ്‌സ് – 2018ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.കോം വൈവാവോസി

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. ഫൈനല്‍ എം.കോം. ഏപ്രില്‍ 2020 പരീക്ഷയുടെ വൈവാവോസീ ഏഴ് കേന്ദ്രങ്ങളിലായി 9-ന് ആരംഭിക്കും.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2019 സ്‌കീം, 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ 18-ന് ആംരഭിക്കും.

ട്യൂഷന്‍ ഫീ 15 വരെ അടക്കാം

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബിരുദ കോഴ്‌സുകള്‍ക്ക് 2018-ല്‍ പ്രവേശനം നേടി അഞ്ചും ആറും സെമസ്റ്റര്‍ ട്യൂഷന്‍ ഫീ ഇതുവരെ അടക്കാത്തവര്‍ക്ക് 100 രൂപ ഫൈനോടു കൂടി ഒറ്റ ഗഡുവായി 15-ന് മുമ്പായി അടക്കാന്‍ അവസരം. ഫീസ് അടക്കുന്നതിനുള്ള ഓണ്‍ലൈന്‍ ലിങ്ക് എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0494 2407356

Kannur University Announcements: കണ്ണൂർ സർവകലാശാല

ഗ്രേഡ് കാർഡ് വിതരണം

വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 2020 മാർച്ച് മൂന്നാം വർഷ ബിരുദ (റെഗുലർ, സപ്ലിമെൻററി, ഇംപ്രൂവ്മെൻറ്) പരീക്ഷ എഴുതിയ എൻ.എ.എസ് കോളേജ് , ഇ.കെ.എൻ.എം കോളേജ് എളേരിത്തട്ട്, സെൻറ് പയസ് കോളേജ് രാജപുരം എന്നീ കോളേജുകൾ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത ബിരുദ (ബി.എ, ബി.കോം, ബി.ബി.എ, ബി.എസ്.സി) വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് ഫെബ്രുവരി 5, വെള്ളിയാഴ്ച എൻ.എ.എസ് കോളേജ്, കാഞ്ഞങ്ങാട് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ വിതരണം ചെയ്യും. വിദ്യാർത്ഥികൾ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുക. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

മാർജിനൽ ഇൻക്രീസ്

അഫിലിയേറ്റഡ് കോളേജുകളിൽ 2020-21 അധ്യയന വർഷത്തിൽ ബിരുദ- ബിരുദാനന്തര കോഴ്സുകളിലെ സീറ്റുകളുടെ എണ്ണത്തിൽ ആവശ്യമുള്ള കോളേജുകൾ പ്രിൻസിപ്പാൾ മുഖാന്തിരം അപേക്ഷ സമർപ്പിക്കുക. അവസാന തീയതി- മാർച്ച് 4- വൈകിട്ട് 5 മണി. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസിൽ ഒؗന്നാം വർഷ എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിൽ എസ് സി /എസ് ടി വിഭാഗത്തിൽ രണ്ടി സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി കെമിസ്ട്രി /ഫിസിക്സ് യോഗ്യതയുള്ളവർ അസ്സൽ രേഖകൾ സഹിതം സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിലെ കെമിസ്ട്രി വിഭാഗത്തിൽ ഫെബ്രുവരി 5ന് രാവിലെ 10.30ന് ഹാജരാകുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook