University Announcements 02 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – സ്‌പോട്ട് അലോട്ട്‌മെന്റ് – ഫെബ്രുവരി 03, 04 തീയതികളില്‍

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.റ്റി/ ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് മേഖലാ തലത്തില്‍ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. തിരുവനന്തപുരം, കൊല്ലം മേഖലയിലുള്ള കോളേജുകളുടെ സ്‌പോട്ട് അലോട്ട്‌മെന്റ് ഫെബ്രുവരി 03-ാം തീയതിയിലും ആലപ്പുഴ മേഖലയിലുള്ള കോളേജുകളുടെ സ്‌പോട്ട് അലോട്ട്‌മെന്റ് ഫെബ്രുവരി 04-ാം തീയതിയിലും നടത്തുന്നതാണ്.

ഓരോ മേഖലയിലും ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജിലും, കൊല്ലത്ത് എസ് എന്‍ കോളേജിലും ആലപ്പുഴ എസ്.ഡി കോളേജിലും വച്ചാണ് അലോട്ട്‌മെന്റ് നടത്തുന്നത്.

സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്.

നിലവില്‍ എയ്ഡഡ് കോളേജുകളില്‍ ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കും അന്നേ ദിവസം തന്നെ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നതാണ്. ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളുടെയും കോഴ്‌സുകളുടെയും വിവരം വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

അലോട്ട്‌മെന്റ് ലഭിച്ചാല്‍ ഒടുക്കേണ്ട യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 930 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1850 രൂപ) കൈയില്‍ കരുതേണ്ടതാണ്.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കുന്ന ഹാളിനുള്ളിലേക്ക് വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം സ്‌പോട്ട് അലോട്ട്‌മെന്റ് ഫെബ്രുവരി 05 ന്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ കെ.യു.സി.ടി.ഇ കോളേജുകളില്‍ ഒന്നാം വര്‍ഷ ബി.എഡ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് കൊല്ലം, എസ് എന്‍ കോളേജജില്‍ ഫെബ്രുവരി 05-ാം തീയതിയില്‍ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. സ്‌പോട്ട് അലോട്ട്‌മെന്റ് രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്.

സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്. കോളേജുകളിലെ ഓരോ കോഴ്സുകളുടെയും കാറ്റഗറി തിരിച്ചുള്ള ഒഴിവുകളുടെ വിവരം വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഇത് വരെ അഡ്മിഷന്‍ നേടാതെ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ കൈവശം യോഗ്യതയും ജാതി തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. അലോട്ട്‌മെന്റ് ലഭിച്ചാല്‍ ഒടുക്കേണ്ട യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 230 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1130 രൂപ) കൈയില്‍ കരുതേണ്ടതാണ്.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കുന്ന ഹാളിനുള്ളിലേക്ക് വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എം.സി.എ. (2015 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 4, 5 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

2020 നവംബറില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.ബി.എ. (ആന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) റെഗുലര്‍, ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷ തീയതി

രണ്ടാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ-പുതിയ സ്‌കീം) പരീക്ഷകൾ ഫെബ്രുവരി 18 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി എട്ടുവരെയും 525 രൂപ പിഴയോടെ ഫെബ്രുവരി ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 10 വരെയും അപേക്ഷിക്കാം.

അപേക്ഷ തീയതി

മൂന്നും നാലും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്.എസ്. 2017 ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയ്ക്ക് പിഴയില്ലാതെ ഫെബ്രുവരി 18 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 26 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ അപേക്ഷ ഫീസായി സെമസ്റ്ററിന് 30 രൂപയും സി.വി. ക്യാമ്പ് ഫീസായി പേപ്പറൊന്നിന് 35 രൂപയും (പരമാവധി 210 രൂപ) പരീക്ഷഫീസിന് പുറമെ അടയ്ക്കണം. 2012, 2013 അഡ്മിഷൻ വിദ്യാർഥികൾ സ്‌പെഷൽ ഫീസായി 5250 രൂപ പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. അഞ്ച് ആറ് സെമസ്റ്റർ (സി.ബി.സി.എസ്.എസ്. – മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് 5250 രൂപ സ്‌പെഷൽ മേഴ്‌സി ചാൻസ് ഫീസടച്ചിട്ടുള്ള 2012, 2013 അഡ്മിഷൻ വിദ്യാർഥികൾ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. epay.mgu.ac.in എന്ന പോർട്ടലിലൂടെയാണ് ഫീസടയ്‌ക്കേണ്ടത്. ബി.എ. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 4 (പരീക്ഷ)യ്ക്കും ബി.കോം വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 10 (പരീക്ഷ)യ്ക്കുമാണ് അപേക്ഷ നൽകേണ്ടത്.

ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. പരീക്ഷയുടെ വിവിധ വിഷയങ്ങളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ ഫെബ്രുവരി അഞ്ചിന് രാവിലെ 11 നും വൈകീട്ട് നാലിനുമിടയിൽ ഫോട്ടോ പതിച്ച അസൽ തിരിച്ചറിയൽ രേഖകളുമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർവകലാശാല അസംബ്ലിഹാളിൽ എത്തണം.

മൂക് ഓൺലൈൻ പരിശീലനം

മഹാത്മാഗാന്ധി സർവകലാശാലയിൽ മൂക് ഓർഗാനിക് ഫാമിംഗ് കോഴ്‌സുമായി ബന്ധപ്പെട്ട് ആദ്യബാച്ച് കോ-ഓർഡിനേറ്റർമാർക്കുള്ള ഓൺലൈൻ പരിശീലനം ഫെബ്രുവരി നാലിന് രാവിലെ 10 മുതൽ നടക്കും. പങ്കെടുക്കേണ്ടവരുടെ വിവരം സർവകലാശാല വെബ്‌ സൈറ്റിൽ ലഭിക്കും.

പരീക്ഷഫലം

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 16നകം സർവകലാശാല വെബ്‌ സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 16 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഹാള്‍ ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാല 8-ന് ആരംഭിക്കുന്ന ഏപ്രില്‍ 2020 അദീബ് ഇ ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷയുടേയും സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടേയും ഹാള്‍ ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2011 സ്‌കീം, 2014 പ്രവേശനം ബി.ബി.എ., എല്‍.എല്‍.ബി., 2015 സ്‌കീം, 2016 പ്രവേശനം എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതലും 60 ശതമാനത്തില്‍ കുറവും ഇന്റേണല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 2021 ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴ കൂടാതെ 5 വരേയും 170 രൂപ പിഴയോടു കൂടി 8 വരേയും ഫീസടച്ച് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

2008 സ്‌കീം, 2011-2014 പ്രവേശനം മൂന്ന് വര്‍ഷ എല്‍.എല്‍.ബി., 2008 സ്‌കീം, 2009-2010 പ്രവേശനം അഞ്ച് വര്‍ഷ ബി.എ. എല്‍.എല്‍.ബി. ജനുവരി 2021 ഇന്റേണല്‍ മാര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴ കൂടാതെ 8 വരേയും 170 രൂപ പിഴയോടെ 10 വരേയും ഫീസടച്ച് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. ഫൈനല്‍ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2020 വൈവാവോസി കോഴിക്കോട്, മലപ്പുറം വയനാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 10 മുതല്‍ 15 വരെ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലും തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 10 മുതല്‍ 17 വരെ പഴഞ്ഞി എം.ഡി. കോളേജിലും നടക്കും.

നാലാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 പ്രൊജക്ട്/വൈവാവോസി പുതുക്കിയ ടൈംടേബിള്‍ പ്രകാലം 3-ന് ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook