University Announcements 01 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും
Kerala University Announcements: കേരള സര്‍വകലാശാല
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2020 ഡിസംബറില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 09 മുതലും , നാലാം സെമസ്റ്റര്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 22 മുതലും അതത് കേന്ദ്രങ്ങളില്‍ വച്ച് നടത്തപ്പെടുന്നതാണ്. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2020 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ (കോര്‍- ബയോകെമിസ്ട്രി) ഫെബ്രുവരി 8 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2008 സ്കീം) ഫെബ്രുവരി 2020 (സപ്ലിമെന്ററി) പരീക്ഷയുടെ കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചിലെ പ്രോഗ്രാമിങ് ലാബ് എന്ന പരീക്ഷ കാര്യവട്ടത്തുള്ള യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ചു ഫെബ്രുവരി 09 നു നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷഫലം
കേരളസര്‍വകലാശാല 2020 ജനുവരി മാസത്തില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ (എസ്.ഡി.ഇ, 2018 അഡ്മിഷന് റെഗുലര്‍, 2017 അഡ്മിഷന് സപ്ലിമെന്ററി) പരീക്ഷഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്ക്കും ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.
കേരളസര്‍വകലാശാല 2020 സെപ്റ്റംബര്‍ മാസം നടത്തിയ രണ്ടാം വര്‍ഷ ബി.എ അഫ്സല് -ഉല്-ഉലമ (ആന്വല്‍ സ്കീം) പാര്‍ട്ട് – 1 പരീക്ഷകളുടെ ഫലവും കരട് മാര്‍ക്ക് ലിസ്റ്റും വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്ക്കുമായി ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 10 വരെയും ഓഫ്ലൈന് വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
കേരളസര്‍വകലാശാല 2020 ജനുവരി മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ബയോടെക്നോളജി പരീക്ഷയുടെ ഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. സൂക്ഷമപരിശോധനയ്ക്ക് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.
കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – സ്പോട്ട് അലോട്ട്മെന്റ് – ഫെബ്രുവരി 03, 04 തീയതികളില്‍
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.റ്റി/ ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് മേഖലാ തലത്തില്‍ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. തിരുവനന്തപുരം, കൊല്ലം മേഖലയിലുള്ള കോളേജുകളുടെ സ്പോട്ട് അലോട്ട്മെന്റ് ഫെബ്രുവരി 03-ാം തീയതിയിലും ആലപ്പുഴ മേഖലയിലുള്ള കോളേജുകളുടെ സ്പോട്ട് അലോട്ട്മെന്റ് ഫെബ്രുവരി 04-ാം തീയതിയിലും നടത്തുന്നതാണ്.
ഓരോ മേഖലയിലും ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്സൈറ്റില്‍ (വേേു://മറാശശൈീി.െസലൃമഹമൗിശ്ലൃശെ്യേ.മര.ശി) പ്രസിദ്ധീകരിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് കാര്യവട്ടം യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിലും, കൊല്ലത്ത് എസ് എന്‍ കോളേജിലും ആലപ്പുഴ എസ്.ഡി കോളേജിലും വച്ചാണ് അലോട്ട്മെന്റ് നടത്തുന്നത്. സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്.
നിലവില്‍ എയ്ഡഡ് കോളേജുകളില്‍ ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കും അന്നേ ദിവസം തന്നെ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നതാണ്. ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളുടെയും കോഴ്സുകളുടെയും വിവരം വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ചാല്‍ ഒടുക്കേണ്ട യൂണിവേഴ്സിറ്റി അഡ്മിഷന് ഫീസ് (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 930 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1850 രൂപ) കൈയില്‍ കരുതേണ്ടതാണ്.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ അഡ്മിഷന് സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സ്പോട്ട് അലോട്ട്മെന്റ് നടക്കുന്ന ഹാളിനുള്ളിലേക്ക് വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. വിശദവിവരങ്ങള്‍ക്ക് https://keralauniversity.ac.in//press-release
കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം സ്പോട്ട് അലോട്ട്മെന്റ് ഫെബ്രുവരി 05 ന്
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ കെ.യു.സി.ടി.ഇ കോളേജുകളില്‍ ഒന്നാം വര്‍ഷ ബി.എഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് കൊല്ലം, എസ് എന്‍ കോളേജജില്‍ ഫെബ്രുവരി 05-ാം തീയതിയില്‍ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. സ്പോട്ട് അലോട്ട്മെന്റ് രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്.
സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്.കോളേജുകളിലെ ഓരോ കോഴ്സുകളുടെയും കാറ്റഗറി തിരിച്ചുള്ള ഒഴിവുകളുടെ വിവരം വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇത് വരെ അഡ്മിഷന് നേടാതെ സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ കൈവശം യോഗ്യതയും ജാതി തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. അലോട്ട്മെന്റ് ലഭിച്ചാല്‍ ഒടുക്കേണ്ട യൂണിവേഴ്സിറ്റി അഡ്മിഷന് ഫീസ് (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 230 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1130 രൂപ) കൈയില്‍ കരുതേണ്ടതാണ്.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ അഡ്മിഷന് സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സ്പോട്ട് അലോട്ട്മെന്റ് നടക്കുന്ന ഹാളിനുള്ളിലേക്ക് വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
പരീക്ഷാഫലം
ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് 2017 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ജൂണ്‍ 2019 എം.ഫില്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. പ്രീവിയസ് എം.എ. സോഷ്യോളജി മെയ് 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല, വയനാട്, ലക്കിടി ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റിലെ വിദ്യാര്‍ത്ഥികളില്‍ ബി.എച്ച്.എം. 2016 മുതല്‍ പ്രവേശനം ഏപ്രില്‍ 2020 രണ്ടാം വര്‍ഷ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2015 മുതല്‍ പ്രവേശനം ഏപ്രില്‍ 2020 മൂന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 8 വരേയും 170 രൂപ പിഴയോടെ 12 വരേയും ഫീസടച്ച് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ 2019 മുതല്‍ പ്രവേശനം, സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളുടെ നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 12 വരേയും 170 രൂപ പിഴയോടെ 16 വരേയും ഫീസടച്ച് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബിരുദ കോഴ്സുകളുടെ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 12 വരേയും 170 രൂപ പിഴയോടെ 16 വരേയും ഫീസടച്ച് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്, 2019 പ്രവേശനം, സി.ബി.സി.എസ്.എസ്.-യു.ജി. ബിരുദ കോഴ്സുകളുടെ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരേയും 170 രൂപ പിഴയോടെ 22 വരേയും ഫീസടച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്, സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബിരുദ കോഴ്സുകളുടെ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരേയും 170 രൂപ പിഴയോടെ 22 വരേയും ഫീസടച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2016 പ്രവേശനം, എട്ടാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 12 വരേയും 170 രൂപ പിഴയോടുകൂടി 15 വരേയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എട്ടാം സെമസ്റ്റര്‍ ബി.ടെക് 2014 സ്കീം, 2014 പ്രവേശനം, 2009 സ്കീം, 2012-2013 പ്രവേശനം സപ്ലിമെന്ററി പരീക്ഷകള്‍ക്കും പാര്‍ട്ട് ടൈം ബി.ടെക്. 2009 സ്കീം, 2012-2014 പ്രവേശനം സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 12 വരേയും 170 രൂപ പിഴയോടു കൂടി 15 വരേയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല 2017 മുതല്‍ പ്രവേശനം, രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. രണ്ട് വര്‍ഷ കോഴ്സ് ജൂണ്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 17-ന് ആരംഭിക്കും.
2011 സ്കീം, 2012 മുതല്‍ പ്രവേശനം ഏഴാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. ഓണേഴ്സ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 17-ന് ആരംഭിക്കും.
2015 സ്കീം, 2015 മുതല്‍ പ്രവേശനം മൂന്നാം സെമസ്റ്റര്‍ മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 17-ന് ആരംഭിക്കും.
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ 4 മുതല്‍ ആരംഭിക്കും.
ആറാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 പരീക്ഷയുടെ പ്രൊജക്ട്/വൈവാവോസി 3, 4, 5 തീയതികളില്‍ നടക്കും.
Kannur University Announcements: കണ്ണൂർ സർവകലാശാല അറിയിപ്പുകൾ
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസ്സിൽ ഒؗന്നാം വർഷ എം എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിൽ എസ് സി /എസ് .ടി വിഭാഗത്തിൽ രണ്ട് സീറ്റ് ഒഴിവുണ്ട് . ബി എസ് സി കെമിസ്ട്രി/ ഫിസിക്സ് യോഗ്യതയുള്ളവർ അസ്സൽ രേഖകൾ സഹിതം പയ്യന്നൂർ ക്യാമ്പസ്സിലെ കെമിസ്ട്രി വിഭാഗത്തിൽ ഫെബ്രുവരി 3ന് രാവിലെ 10.30ന് ഹാജരാകുക.
ഗ്രേഡ് കാർഡ് വിതരണം
വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 2020 മാർച്ച് മൂന്നാം വർഷ ബിരുദ (റെഗുലർ, സപ്ലിമെൻററി, ഇംപ്രൂവ്മെൻറ്) പരീക്ഷ എഴുതിയ ഗവ. കോളേജ് കാസർകോട്, ജി.പി.എം കോളേജ് മഞ്ചാശ്വർ എന്നീ കോളേജുകൾ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത ബിരുദ (ബി.എ, ബി.കോം) വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് ഫെബ്രുവരി 4, വ്യാഴാഴ്ച കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ് ചാല, കാസർകോട് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ വിതരണം ചെയ്യും. വിദ്യാർത്ഥികൾ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുക. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ
ടി.എച്ച്.എസ്.എൽ.സി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
മാർച്ചിലെ ടി.എച്ച്.എസ്.എൽ.സി പൊതുപരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 17ന് (ബുധൻ) ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ മലയാളം/കന്നട, 18ന് (വ്യാഴം) ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ ഇംഗ്ലീഷ്, 19ന് (വെള്ളി) ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ ജനറൽ എഞ്ചിനിയറിംഗ് (II), ഉച്ചയ്ക്ക് 2.40 മുതൽ 5.00 വരെ ഇലക്ട്രിക്കൽ ടെക്നോളജി (ഐ.എച്ച്.ആർ.ഡി), 22ന് (തിങ്കൾ) ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ സോഷ്യൽ സയൻസ്, 23ന് (ചൊവ്വ) ഉച്ചയ്ക്ക് 1.40 മുതൽ 5.00 വരെ എഞ്ചിനിയറിംഗ് ഡ്രോയിംഗ് (III), ഉച്ചയ്ക്ക് 1.40 മുതൽ 4.00 വരെ ഇലക്ട്രോണിക്സ് ട്രേഡ് തീയറി (ഐ.എച്ച്.ആർ.ഡി), 24ന് (ബുധൻ) ഉച്ചയ്ക്ക് 1.40 മുതൽ 4.00 വരെ കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി (ഐ.എച്ച്.ആർ.ഡി), 25ന് (വ്യാഴം) ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ ഊർജ്ജതന്ത്രം, 26ന് (വെള്ളി) ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ ട്രേഡ് തീയറി (15 വിഭാഗങ്ങൾ അനക്സർ ഇ), ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ ജീവശാസ്ത്രം (ഐ.എച്ച്.ആർ.ഡി), 29ന് (തിങ്കൾ) ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ ഗണിതശാസ്ത്രം, 30ന് (ചൊവ്വ) ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ രസതന്ത്രം എന്നിങ്ങനെയാണ് പരീക്ഷ. ഇൻഫർമേഷൻ ടെക്നോളജി പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും.
കിലെ സിവിൽ സർവീസ് ക്രാഷ് കോഴ്സിന് അഞ്ചു വരെ അപേക്ഷിക്കാം
കേരളത്തിലെ സംഘടിത അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ മക്കൾക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ & എംപ്ലോയ്മെന്റ് (കിലെ) ആരംഭിക്കുന്ന സിവിൽ സർവീസ് ക്രാഷ് കോഴ്സ് പരിശീലനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി അഞ്ച് വരെ നീട്ടി. അപേക്ഷ kilecivilservice@gmail.com എന്ന ഇ-മെയിൽ വഴി നൽകാം. കൂടുതൽ വിവരങ്ങൾ http://www.kile.kerala.gov.in ൽ ലഭിക്കും.
അപേക്ഷ ക്ഷണിച്ചു
എറണാകുളം: 2020-22 അദ്ധ്യയന വർഷത്തെ ഡി. എൽ. എഡ് കോഴ്സിന്റെ ഒഴിഞ്ഞു കിടക്കുന്ന സ്വാശ്രയ മെറിറ്റ് സീറ്റുകളില്ലേക്ക് ഈ മാസം 6 വൈകിട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും http://www.ddeernakulam.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം