scorecardresearch

University Announcements 13 April 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 13 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

University Announcements 13 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

author-image
Education Desk
New Update
university announcements, ie malayalam

University Announcements 13 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Advertisment

എംജി സർവകലാശാല

പരീക്ഷ തീയതി

നാലാം വർഷ ബി എസ് സി നഴ്സിംഗ് (2016 അഡ്മിഷൻ) ഏപ്രിൽ 30 നു ആരംഭിക്കും.പിഴയില്ലാതെ ഏപ്രിൽ 16 വരെയും 525 രൂപ പിഴയോടെ ഏപ്രിൽ 17 വരെയും 1050 രൂപ സൂപ്പർ ഫൈനോടു കൂടി ഏപ്രിൽ 19 വരെയും അപേക്ഷിക്കാം .

മൂന്നാം സെമസ്റ്റർ ബി പി എഡ് (2019 അഡ്മിഷൻ റെഗുലർ 2015 -2018 അഡ്മിഷൻ സപ്പ്ളിമെന്ററി പരീക്ഷകൾ ഏപ്രിൽ 27നു ആരംഭിക്കും.പിഴയില്ലാതെ ഏപ്രിൽ 15 വരെയും 525 രൂപ പിഴയോടെ ഏപ്രിൽ 16 വരെയും 1050 രൂപ സൂപ്പർ ഫൈനോടു കൂടി ഏപ്രിൽ 17 വരെയും അപേക്ഷിക്കാം .

മാർച്ച് 26 ,ഏപ്രിൽ അഞ്ച് ,ഏപ്രിൽ 6,ഏപ്രിൽ 7 തീയതികളിൽ നടത്താനിരുന്നതും പിന്നീട് മാറ്റി വച്ചതുമായ പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു.വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ .

Advertisment

ആറാം സെമസ്റ്റർ(സി ബി സി എസ്(2018 അഡ്മിഷൻ റെഗുലർ / 2017 അഡ്മിഷൻ റീ അപ്പീയറൻസ് പ്രൈവറ്റ് റെജിസ്ട്രേഷൻ)ബിരുദ പരീക്ഷകൾ ഏപ്രിൽ 28 നു ആരംഭിക്കും

രണ്ടാം സെമസ്റ്റർ എം എസ് സി അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാ കൾച്ചർ (സി എസ് എസ് 2016 ,2017 ,2018 അഡ്മിഷൻ സപ്പ്ളിമെന്ററി 2012 ,2013 ,2014 ,2015 അഡ്മിഷൻ മേഴ്‌സി ചാൻസ് പരീക്ഷയുടെ ജനറ്റിക് ആൻഡ് ബിയോടെക്നോളജി ഇൻ അക്വാ കൾച്ചർ പരീക്ഷ ഏപ്രിൽ 23 നും ഹെൽത്ത് മാനേജ്‌മന്റ് ഇൻ അക്വാ കൾച്ചർ പരീക്ഷ ഏപ്രിൽ 26 നും നടക്കും.

പരീക്ഷകൾ മാറ്റി

ഏപ്രിൽ 16 നു ആരംഭിക്കാനിരുന്ന ത്രിവത്സര എൽ എൽ ബി (1993 നു മുൻപുള്ള അഡ്മിഷൻ / 1993 -97 അഡ്മിഷൻ ആനുവൽ സ്കീം അദാലത് സ്പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷകൾ )3 വർഷ/ 5 വർഷ എൽ എൽ ബി (1998 -99 സ്കീം അദാലത് സ്പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷകൾ ) മാറ്റി.

കാലിക്കറ്റ് സർവകലാശാല

ബിരുദ-ബിരുദാന്തര കോഴ്‌സുകളില്‍ പ്രവേശനത്തിന് വീണ്ടും അവസരം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയനവര്‍ഷത്തെ ബിരുദ-ബിരുദാന്തര കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി അപേക്ഷിക്കാന്‍ വീണ്ടും അവസരം. 17 മുതല്‍ 24 വരെ 500 രൂപ ഫൈനോടു കൂടി അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാഫോറം ആവശ്യമായ രേഖകള്‍ സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍, വിദൂരവിദ്യാഭ്യാസ വിഭാഗം കാലിക്കറ്റ് സര്‍വകലാശാ പി.ഒ. എന്ന വിലാസത്തില്‍ 30-നകം ലഭിക്കണം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2016 മുതല്‍ 2018 വരെ പ്രവേശനം എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.കോം, ബി.ബി.എ. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ്പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 29-ന് ആരംഭിക്കും.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ 2019 സ്‌കീം, 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. നാലാം സെമസ്റ്റര്‍ ബിരുദാന്തരബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 24 വരേയും 170 രൂപ പിഴയോടെ 27 വരേയും ഫീസടച്ച് 28 വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ 2016 സ്‌കീം, 2016 മുതല്‍ പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.ബി.എ (ഫുള്‍ ടൈം / പാര്‍ട് ടൈം) ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരേയും 170 രൂപ പിഴയോടെ 24 വരേയും ഫീസടച്ച് 26 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബോട്ടണി നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജൂലൈ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: