Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

University Announcements 09 April 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

University Announcements 09 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ മാറ്റി

കേരളസര്‍വകലാശാല ഏപ്രില്‍ 12 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്./കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ഡിഗ്രി പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

ലൈബ്രറിസയന്‍സ് പരീക്ഷാത്തീയതി

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം 16 മുതല്‍ 28 വരെ നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പരീക്ഷ മെയ് 4 മുതല്‍ 17 വരെ നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

ടൈംടേബിള്‍

കേരളസര്‍വകലാശാല ഏപ്രിലില്‍ നടത്താനിരിക്കുന്ന നാലാം സെമസ്റ്റര്‍ എം.പ്ലാനിംഗ് (2013 സ്‌കീം – സപ്ലിമെന്ററി) ഫെബ്രുവരി 2021 പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (ഫുള്‍ടൈം/യു.ഐ.എം./ട്രാവല്‍ ആന്റ് ടൂറിസം/ഈവനിംഗ് – റെഗുലര്‍) പരീക്ഷയുടെ 2018 സ്‌കീം ഇന്റേണ്‍ഷിപ്പ് ആന്റ് വൈവാ വോസിയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2020 ഒക്‌ടോബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2021 ഏപ്രില്‍ 12, 13, 15 തീയതികളില്‍ ഇ.ജെ – ഃ (പത്ത്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല മെയ് 5 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.വി.എ. (ആര്‍ട്ട് ഹിസ്റ്ററി), മെയ് 10 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.വി.എ. (പെയിന്റിംഗ്) പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 15 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 19 വരെയും 400 രൂപ പിഴയോടെ ഏപ്രില്‍ 21 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷസമയം പുനക്രമീകരിച്ചു

നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2017, 2018 അഡ്മിഷൻ) പരീക്ഷകളുടെ സമയക്രമം ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെയായി (വെള്ളിയാഴ്ചകളിൽ രണ്ടുമുതൽ അഞ്ചുവരെ) പുനക്രമീകരിച്ചു.

അപേക്ഷ തീയതി നീട്ടി

2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ എം.ബി.എ. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാം.

പിഎച്ച്.ഡി. പ്രവേശന പരീക്ഷ അന്തിമഫലം പ്രസിദ്ധീകരിച്ചു

2020 നവംബർ 27, 28, 29 തീയതികളിൽ കോട്ടയം സി.എം.എസ്. കോളേജിൽ നടത്തിയ പിഎച്ച്.ഡി. എൻട്രൻസ് പരീക്ഷ 2020ന്റെ അന്തിമഫലം പ്രസിദ്ധീകരിച്ചു.

യു.ജി.സി. നെറ്റ്/ജെ.ആർ.എഫ്. സൗജന്യ പരീക്ഷ പരിശീലനം

മാനവിക വിഷയങ്ങൾക്കുള്ള യു.ജി.സി. നെറ്റ്/ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിനുവേണ്ടിയുള്ള സൗജന്യ പരീക്ഷ പരിശീലനം മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് അവസരം. വിശദവിവരത്തിന് ഫോൺ: 0481-2731025, 09605674818.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റ് സർവകലാശാല എംഎസ്‌സി ഫിസിക്സ്, കെമിസ്ട്രി നവംബർ 2019 പരീക്ഷയുടെ ഒന്നാം സെമസ്റ്റർ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

കാലിക്കറ്റ് സർവകലാശാല പുതുക്കിയ സമയപട്ടിക പ്രകാരം ഈ മാസം 19, 20 തീയതികളിൽ നടക്കുന്ന വിദൂര വിദ്യാഭ്യാസം മുഖേനയുളള ബിഎ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ്, മലയാളം റഗുലർ/സപ്ലിമെന്ററി ഏപ്രിൽ 2020 പരീക്ഷയ്ക്ക് എൻഎസ്എസ് ട്രെയിനിങ് കോളേജ് ഒറ്റപ്പാലം സെന്റർ ലഭിച്ചവർ എഎംസി ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ, മണിശ്ശേരി ഒറ്റപ്പാലം സെന്ററിൽ ഹാജരാകണം.

പരീക്ഷാ ഫലം

കാലിക്കറ്റ് സർവകലാശാല എംഎ കംപാരേറ്റീവ് ലിറ്ററേച്ചർ നാലാം സെമസ്റ്റർ ഏപ്രിൽ 2020 പരീക്ഷയുടെ (സിസിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാകേന്ദ്രങ്ങൾ

16.04.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ കോവിഡ് സ്പെഷ്യൽ (ഏപ്രിൽ 2020) പരീക്ഷൾ സി. കെ. നായർ കോളേജ് ഓഫ് ആർട്സ് & സയൻസ്, സെയ്ന്റ് ജോസഫ്സ് കോളേജ് പിലാത്തറ, എസ്. എൻ. കോളേജ് തോട്ടട, ഗവ. കോളേജ് മാനന്തവാടി എന്നിവടങ്ങളിൽ നടക്കും.

പരീക്ഷാവിജ്ഞാപനം

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ മുതൽ, മാർച്ച് 2021) പരീക്ഷൾ വിജ്ഞാപനം ചെയ്തു. 16.04.2021 മുതൽ 21.04.2021 വരെ പിഴയില്ലാതെയും 23.04.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചെലാനും 27.04.2021 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.
ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ, നവംബർ 2020) പരീക്ഷൾ വിജ്ഞാപനം ചെയ്തു. 26.04.2021 മുതൽ 29.04.2021 വരെ പിഴയില്ലാതെയും 03.05.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി. എഡ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2020) പരീക്ഷൾ വിജ്ഞാപനം ചെയ്തു. 28.04.2021 മുതൽ 03.05.2021 വരെ പിഴയില്ലാതെയും 04.05.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.
പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പ്രായോഗിക പരീക്ഷൾ

നാലാം സെമസ്റ്റർ എം. എ. ഭരതനാട്യം ഡിഗ്രി (സി. ബി. എസ്. എസ്. – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- 2014 പ്രവേശനം മുതൽ) ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ 12.04.2021, 13.04.2021 തീയതികളിൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വച്ച് നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

Web Title: University announcement news education news 2021 april 09

Next Story
Victers Channel Timetable April 10: വിക്ടേഴ്‌സ് ചാനൽ, ഏപ്രിൽ 10 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters Channel Timetable April 14, വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 13 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ Victers Channel Timetable April 13: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഏപ്രിൽ 13 ചൊവ്വാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 'ഫസ്റ്റ്ബെൽ' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ 'ഫസ്റ്റ്‌ബെൽ' ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. Read More: Victers Channel Timetable April 12: വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 12 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾ ക്ലാസുകൾ പതിനൊന്നാം ക്ലാസ് 08.00ന്- പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം രാത്രി 8.00ന്) 08.30ന്- സോഷ്യോളജി (പുനഃസംപ്രേഷണം രാത്രി 8.30 ന്) 09.00ന്- ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 9.00ന്) 09.30ന്- മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം രാത്രി 9.30ന്) ഒൻപതാം ക്ലാസ് 10.00 ന്- ഊർജതന്ത്രം (പുനഃസംപ്രേഷണം രാത്രി 10.00ന്) 10.30ന്-ജീവശാസ്ത്രം (പുനഃസംപ്രേഷണം രാത്രി 10.30ന്) പ്രീ പ്രൈമറി 11.00 ന്- കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം വൈകിട്ട് 6.00ന്) ഒന്നാം ക്ലാസ്സ് 11.30 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്) 12.00ന്- മലയാളം (പുനഃസംപ്രേഷണം ചൊവ്വാഴ്ച രാവിലെ 07.00ന്) രണ്ടാം ക്ലാസ്സ് 12.30 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം ചൊവ്വാഴ്ച രാവിലെ 07.30ന്) മൂന്നാം ക്ലാസ്സ് 1.00 ന്- പരിസരപഠനം 1.30 ന്- ഗണിതം നാലാം ക്ലാസ്സ് 2.00 ന്- ഗണിതം അഞ്ചാം ക്ലാസ്സ് 2.30 ന്- കേരളപാഠാവലി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.00ന്) 3.00 ന്- ഹിന്ദി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.30ന്) ആറാം ക്ലാസ്സ് 3.30 ന്- ഗണിതം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 6.00ന്) ഏഴാം ക്ലാസ്സ് 4.00ന്- ഹിന്ദി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 6.30ന്) 4.30 ന്- കേരള പാഠാവലി എട്ടാം ക്ലാസ്സ് 5.00 ന്- അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.00ന്) 5.30ന്- ഗണിതം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.30ന്) വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും. For More News on Education, Follow this link Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com