University Announcements 08 April 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

University Announcements 08 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാ തീയതി

കേരളസര്‍വകലാശാല മാര്‍ച്ച് 22 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റര്‍ എം.എഫ്.എ. (പെയിന്റിംഗ് ആന്റ് സ്‌കള്‍പ്പ്ച്ചര്‍) പരീക്ഷകള്‍ ഏപ്രില്‍ 19 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ഗവ.ലോ കോളേജില്‍ 2020 ഒക്‌ടോബര്‍ 21 ന് നടക്കേണ്ടിയിരുന്ന രണ്ടാം സെമസ്റ്റര്‍ (ത്രിവത്സരം), ആറാം സെമസ്റ്റര്‍ (പഞ്ചവത്സരം) പരീക്ഷയുടെ (മേഴ്‌സിചാന്‍സ് – ഒക്‌ടോബര്‍ 2020) പരീക്ഷയുടെ ഒന്നാം പേപ്പര്‍ – ജൂറിസ്പ്രുഡന്‍സ് പരീക്ഷ ഏപ്രില്‍ 12 ന് രാവിലെ 9.30 മുതല്‍ 12.30 വരെ നടത്തുന്നതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം യഥാക്രമം മേയ് 10, 19 എന്നീ തീയതികളില്‍ ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എല്‍.ഐ.എസ്.സി. (എസ്.ഡി.ഇ. – 2018 അഡ്മിഷന്‍ റെഗുലര്‍ ആന്റ് 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് ഏപ്രില്‍ 9 മുതല്‍ അപേക്ഷിക്കാം. പിഴകൂടാതെ ഏപ്രില്‍ 19 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 22 വരെയും 400 രൂപ പിഴയോടെ ഏപ്രില്‍ 24 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്രോഗസ്സ് റിപ്പോര്‍ട്ട്

കേരളസര്‍വകലാശാല കൊമേഴ്‌സ് വിഭാഗം ഏപ്രില്‍ 12 മുതല്‍ 21 വരെ കേരളസര്‍വകലാശാലയ്ക്ക് കീഴിലുളള എല്ലാ റിസര്‍ച്ച് സെന്ററുകളിലേയും കൊമേഴ്‌സ് വിഭാഗത്തിലുളള ഗവേഷകരുടെ പ്രബന്ധത്തിന്റെ നാളിതുവരെയുളള പ്രോഗസ്സ് റിപ്പോര്‍ട്ട് അവതരണം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുളള ഗവേഷകര്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക്: 9895636874

MG University Announcements: എംജി സർവകലാശാല

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം-2018 അഡ്മിഷൻ റഗുലർ), മൂന്നാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം – 2014-2017 അഡ്മിഷൻ സപ്ലിമെന്ററി/2013 അഡ്മിഷൻ ആദ്യമേഴ്‌സി ചാൻസ്/2012 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/2012ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്, ഏഴാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം – 2008-2010 അഡ്മിഷൻ സപ്ലിമെന്ററി/2007 അഡ്മിഷൻ ആദ്യമേഴ്‌സി ചാൻസ്/2006 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷകൾ ഏപ്രിൽ 23 മുതൽ ആരംഭിക്കും.

അപേക്ഷ തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 2021-22 അക്കാദമിക വർഷ പ്രിലിംസ് കം മെയ്ൻസ് കോച്ചിംഗ് പ്രോഗ്രാമിലേക്ക് അഡ്മിഷൻ നടത്തുന്നതിന് ഏപ്രിൽ 15 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 9188374553.

അപേക്ഷ തീയതി

അഞ്ച്, ആറ് സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. – 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ 13 വരെയും 525 രൂപ പിഴയോടെ ഏപ്രിൽ 16 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഏപ്രിൽ 17 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായി 135 രൂപ അടയ്ക്കണം. വിദ്യാർഥികൾ സെമസ്റ്ററിന് 30 രൂപ വീതം അപേക്ഷഫോമിനും പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായും പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ബി.എ. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 4 (പരീക്ഷ)നും ബി.കോം വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 10 (പരീക്ഷ)നും അപേക്ഷ നൽകണം.

പരീക്ഷഫലം

2020 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന 2019-2020 ബാച്ച് ഒന്നാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രോജക്ട് ഡോക്, പ്രൊജക്ട് ഫെലോ ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാല ഇന്റർനാഷണൽ ആന്റ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോസയൻസ് ആന്റ് നാനോടെക്‌നോളജിയിലേക്ക് സി.ഇ.എഫ്.ഐ.പി.ആർ.എ., ലേസർ സയൻസ് വിഷയങ്ങളിൽ പോസ്റ്റ് ഡോകിന്റെ ഓരോ ഒഴിവും ഇൻഡോഫ്രാൻസ് കൊളാബ്രേഷൻ പ്രൊജക്ടിൽ ഒന്നും ഒഴിവുണ്ട്. വിശദവിവരത്തിന് ഫോൺ: 9447452706. വെബ്‌സൈറ്റ്: http://www.iiucnn.mgu.ac.in

ഫാക്കൽറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം

യു.ജി.സി. സ്‌ട്രൈഡിന്റെയും മാന്നാനം കെ.ഇ. കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘ഇന്നൊവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ്’ എന്ന വിഷയത്തിൽ 2021 ഏപ്രിൽ 15 മുതൽ 21 വരെ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം നടത്തുന്നു. സർവകലാശാലയുടെ കീഴിൽവരുന്ന ഡിപ്പാർട്ട്‌മെന്റുകൾ, സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ അധ്യാപകർ, ഗവേഷകർ എന്നിവർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. വിശദവിവരത്തിന് ഫോൺ: 9496081404, 8848301761, ഇമെയിൽ: stride@mgu.ac.in

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2015 പ്രവേശനം ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഓണേഴ്‌സ്, 2017 പ്രവേശനം അഞ്ചാം സെമസ്റ്റര്‍ 3 വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിസംബര്‍ 2020 സേ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 12 വരേയും 170 രൂപ പിഴയോടെ 15 വരേയും ഫീസടച്ച് 16 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

സര്‍വകലാശാല പഠനവിഭാഗങ്ങളിലെ സി.ബി.സി.എസ്.എസ്. 2017 പ്രവേശനം ബിരുദാനന്തരബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും 2019 പ്രവേശനം എം.എസ്.സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 16 വരേയും 170 രൂപ പിഴയോടെ 20 വരേയും ഫീസടച്ച് 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 381/2021

പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല 9-ന് നടത്താന്‍ നിശ്ചയിച്ച സി.ബി.സി.എസ്.എസ്. 2019 സ്‌കീം, 2019 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2020 റഗുലര്‍ പരീക്ഷ മാറ്റി വെച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്. 2019 സ്‌കീം, 2019 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എ. മലയാളം വിത്ത് ജേണലിസം നവംബര്‍ 2020 റഗുലര്‍ പരീക്ഷ 21-ന് നടക്കും.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ 22 വരെ ലഭ്യമാണ്.

Kannur University Announcements: കണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസ്സ്

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ ഏപ്രിൽ 10,11 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ എസ്. എൻ കോളേജ് കണ്ണൂർ, സി.കെ നായർ ആർട്സ് അൻഡ് മാനേജ്മെൻറ് കോളേജ് കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ വെച്ച് നടത്തും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ് സെറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷൾ

ആറാം സെമസ്റ്റർ ബി. എ. ഭരതനാട്യം പ്രായോഗിക പരീക്ഷകൾ 12.04.2021, 13.04.2021 തീയതികളിലായി പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ചു നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷകേന്ദ്രവുമായി ബന്ധപ്പെടുക.

Web Title: University announcement news education news 2021 april 08

Next Story
10, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com