University Announcements 03 April 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 03 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല പാളയം ക്യാമ്പസ് ക്യാഷ് കൗണ്ടര്‍ ഏപ്രില്‍ 5, 7 തീയതികളിലെ പ്രവര്‍ത്തനം പരിമിതം

കേരളസര്‍വകലാശാല പാളയം ക്യാമ്പസിലെ ക്യാഷ് കൗണ്ടര്‍ ഏപ്രില്‍ 5, 7 തീയതികളില്‍ പരിമിതമായ രീതിയില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ. ഈ ദിവസങ്ങളില്‍ ഫീസ് ഒടുക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. കോളേജില്‍ നിന്നും മറ്റുമുളള മൊത്തത്തിലുളള പണം ഒടുക്കലുകള്‍ മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ അനുവദിക്കുന്നതല്ലെന്നും, ആയവ ഏപ്രില്‍ 8 മുതല്‍ പുനരാരംഭിക്കുമെന്നും അറിയിക്കുന്നു.

ടൈംടേബിള്‍

കേരളസര്‍വകലാശാല ഏപ്രില്‍ 15 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (2018 അഡ്മിഷന്‍ – റെഗുലര്‍/2016 – 2017 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല മാര്‍ച്ച് 18 മുതല്‍ ആരംഭിച്ച നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്.സി. സ്‌പെഷ്യല്‍ പരീക്ഷയുടെ ഭാഗമായിട്ടുളള ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ 9 മുതല്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വൈവ വോസി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ഫെബ്രുവരിയില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ എം.എസ്.സി. മാത്തമാറ്റിക്‌സ് (2018 അഡ്മിഷന്‍) പരീക്ഷയുടെ വൈവ വോസി ഏപ്രില്‍ 8, 9, 13, 15 എന്നീ തീയതികളില്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ഡെസര്‍ട്ടേഷന്റെ രണ്ട് കോപ്പിയും ഹാള്‍ടിക്കറ്റുമായി പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍:0471 – 2386442

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2017 അഡ്മിഷന്‍) പരീക്ഷയുടെ വൈവാ വോസി ഏപ്രില്‍ 9 ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ബി.എ. (2019 & 2018 അഡ്മിഷന്‍) റെഗുലര്‍, ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി, ബി.എസ്.സി. മാത്തമാറ്റിക്‌സ് (2019, 2018 & 2017 അഡ്മിഷന്‍ റെഗുലര്‍, ഇംപ്രൂവ്‌മെന്റ ആന്റ് സപ്ലിമെന്ററി) എന്നീ പരീക്ഷകള്‍ക്ക് ഏപ്രില്‍ 5 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴകൂടാതെ ഏപ്രില്‍ 15 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 19 വരെയും 400 രൂപ പിഴയോടെ ഏപ്രില്‍ 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പുതുക്കിയ പരീക്ഷ തീയതി

2019 നവംബർ 12 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. ഓപ്പറേഷൻസ് റിസർച്ച് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (2019 അഡ്മിഷൻ – റഗുലർ) പരീക്ഷകൾ 2021 ഏപ്രിൽ ഒൻപതു മുതൽ ആരംഭിക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷ തീയതി

തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിലെ ഒന്നാം സെമസ്റ്റർ 2019 അഡ്മിഷൻ റഗുലർ/ഒന്നാം വർഷ 2019ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്‌സി ചാൻസ് എം.എഫ്.എ. പരീക്ഷകൾ ഏപ്രിൽ 15 മുതൽ നടക്കും.

പരീക്ഷഫലം

2020 ജനുവരിയിൽ നടന്ന മൂന്നാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 15 വരെ അപേക്ഷിക്കാം.

2020 ഫെബ്രുവരിയിൽ നടന്ന ഒന്നാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി സപ്ലിമെന്ററി (2008-2014 അഡ്മിഷൻ, 2015, 2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 15 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ട്യൂഷന്‍ ഫീ

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബിരുദ കോഴ്‌സുകളുടെ 2019 പ്രവേശനം രണ്ടാം വര്‍ഷം 3, 4 സെമസ്റ്റര്‍ ട്യൂഷന്‍ ഫീ അടക്കാത്തവര്‍ 100 രൂപ പിഴയോടെയും 2018 പ്രവേശനം മൂന്നാം വര്‍ഷം 5, 6 സെമസ്റ്റര്‍ ട്യൂഷന്‍ ഫീ അടക്കാത്തവര്‍ 500 രൂപ പിഴയോടെയും 16-ന് മുമ്പേ ഓണ്‍ലൈനായി അടക്കേണ്ടതാണ്. ഓണ്‍ലൈന്‍ ലിങ്കിനായി വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ എം.എ. മലയാളം വിത്ത് ജേണലിസം നവംബര്‍ 2020 പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 9-ന് ആരംഭിക്കും.

2013 മുതല്‍ പ്രവേശനം ഒന്നാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 19-ന് ആരംഭിക്കും.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 16 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2020 പരീക്ഷയുടെ സ്‌പെഷ്യല്‍ റീവാല്വേഷന്‍ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2019 പരീക്ഷയുടേയും സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് നവംബര്‍ 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 april 01

Next Story
Victers Channel Timetable April 05: വിക്ടേഴ്‌സ് ചാനൽ, ഏപ്രിൽ 05 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com