Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ അവസരം

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക്, കോവിഡ് 19 മഹാമാരി മൂലം യാത്ര ചെയ്യാന്‍ സാധിക്കാതെ വീടുകളില്‍ തങ്ങേണ്ടി വരുന്ന സാഹചര്യത്തില്‍ തങ്ങളുടെ ജില്ലകളില്‍ തന്നെ പരീക്ഷ എഴുതുതിന് സര്‍വകലാശാല അവസരം നല്‍കുന്നു. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആവശ്യമായ വിവരങ്ങളും നിര്‍ദ്ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷഫലം

കാലിക്കറ്റ് സര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ് (സി.യു.സി.എസ്.എസ്.) നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഒക്‌ടോബര്‍ 13 വരെ അപേക്ഷിക്കാം.

2019 നവംബറില്‍ നടത്തിയ എം.എ. ഫോക്‌ലോര്‍ സ്റ്റഡീസ് (സി.സി.എസ്.എസ്.) ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

2020 ഏപ്രിലില്‍ നടത്തിയ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് (സി.യു.സി.എസ്.എസ്.) നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 15 വരെ അപേക്ഷിക്കാം.

2018 ഏപ്രിലില്‍ നടത്തിയ എം.എസ്.സി. മൈക്രോബയോളജി (നോ സി.യു.സി.എസ്.എസ്.) ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ഏപ്രിലില്‍ നടത്തിയ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് രണ്ടാം വര്‍ഷ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഒക്‌ടോബര്‍ 15 വരെ അപേക്ഷിക്കാം.

എം.എഡ്. നാലാം സെമസ്റ്റര്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല എം.എഡ്. (2016 പ്രവേശനം) ജൂലൈ 2020 റഗുലര്‍/സപ്ലിമെന്ററി നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ 22-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പോസ്റ്റർ രചനാ മത്സരം

കണ്ണൂർ സർവകലാശാല എൻഎസ്എസ് സെല്ലിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സർവകലാശാല എൻഎസ്എസ് വോളണ്ടിയർമാർക്കായി ‘സമകാലിക ഇന്ത്യയും ഗാന്ധിജിയും’ എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. മത്സരാർത്ഥികൾ പ്രോഗ്രാം ഓഫീസർ മുഖാന്തിരം സൃഷ്ടികൾ dss@kannuruniv.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഒക്ടോബർ 2 വൈകിട്ട് 5 മണിക്ക് മുമ്പ് അയക്കുക. വിജയികൾക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ എം.കോം ഒക്ടോബർ 2019, ഒന്നും മൂന്നും അഞ്ചും സെമസ്റ്റർ എം.സി.എ നവംബർ 2019 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ ലഭ്യമാണ്.

വാചാ പരീക്ഷ

കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എം പിഎഡ്(റെഗുലർ /സപ്ലിമെന്ററി ) ,ഡിസ്സെർറ്റേഷൻ മൂല്യനിർണ്ണയം/വാചാ പരീക്ഷ ഒക്ടോബർ 06 ,07 തീയതികളിലായിമാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ ഡിപ്പാർട്മെൻറ് ഓഫ് ഫിസിക്കൽഎഡ്യൂക്കേഷൻ &സ്പോർട്സ് സയന്സസിൽ വെച്ച്നടക്കുന്നതായിരിക്കും.

ടൈം ടേബിൾ

2014 ഉം അതിനു മുൻപുമുള്ള അഡ്മിഷൻ ബി.എഡ്‌ ഡിഗ്രി (ഇയർലി പാറ്റേൺ സപ്ളിമെന്ററി )-ജൂൺ 2019 പരീക്ഷ ഒക്ടോബർ 5 ,6 തീയതികളിൽ കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസ്സിൽ വച്ച് നടത്തുന്നതായിരിക്കും. പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് . ഹാൾ ടിക്കറ്റ് പരീക്ഷ കേന്ദ്രത്തിൽ നിന്നും പരീക്ഷാ ദിവസം രാവിലെ വിതരണം ചെയ്യുന്നതായിരിക്കും. എല്ലാ വിദ്യാത്ഥികളും COVID – 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്, പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപ് പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണമെന്നറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലക്ക് കീഴിലെ തങ്കയം, ഫാപ്പിൻസ് കമ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയറൽ മാനേജ്മെന്റിൽ അധ്യയന വർഷത്തേക്കുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ലേണിങ് ഡിസബിലിറ്റി (പി ജി ഡി എൽ ഡി – പാർട്ട് ടൈം )കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങൾക് www.kannuruniversity.ac.in, www.phapind.com സന്ദർശിക്കുക
ഫോൺ- 0467-2211535, 9447051039

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ എം.കോം ഒക്ടോബർ 2019, ഒന്നും മൂന്നും അഞ്ചും സെമസ്റ്റർ എം.സി.എ നവംബർ 2019 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ ലഭ്യമാണ്.

യു. ജി രണ്ടാം ഘട്ട അലോട്ട്മെന്റ് നിർദ്ദേശങ്ങൾ

2020 – 21 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് //www.admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ 30.09.2020 ന് ലഭ്യമാക്കിയിട്ടുണ്ട്. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. രണ്ടാംഘട്ടത്തിൽ ആദ്യമായി (First time) അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 2020 സെപ്തംബർ 30 മുതൽ 2020 ഒക്ടോബർ 03 വൈകുന്നേരം 5 മണിവരെ വരെ Admission ഫീസ് SBI Collect വഴി നിർബന്ധമായും അടക്കേണ്ടതാണ്. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830/- രൂപയും SC/ST വിഭാഗത്തിന് 770/- രൂപയുമാണ്. U G Admission-Admission Fee(General/SEBC), UG Admission–Admission Fee(SC/ST) എന്നീ കാറ്റഗറികളിൽ മാത്രം ഓൺലൈനായി ഫീസ് അടക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മറ്റു കാറ്റഗറികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഒന്നാം അലോട്ട്മെന്റിൽ, അലോട്ട്മെന്റ് ലഭിച്ച്, ഫീസ് അടച്ച് ഫീസ് ഒടുക്കിയ വിവരങ്ങൾ അപ്‌ലോഡ് ചെയ്ത വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല.

അഡ്മിഷൻ ഫീസ് അടച്ച വിദ്യാർഥികൾ ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം 03.10.2020 ന് 5 മണിക്ക് മുൻപായി //www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ നൽകി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം യഥാസമയം വെബ്‌സൈറ്റിൽ ചേർക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെന് ലഭിച്ച വിദ്യാർഥികൾ തങ്ങൾക്കു ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടച്ച് ആ വിവരം നിശ്ചിത സമയത്തിനുള്ളിൽ വെബ്‌സൈറ്റിൽ ചേർക്കേണ്ടതാണ്.

അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം വെബ്‌സൈറ്റിൽ ചേർത്തശേഷം അവരുടെ ഹയർ ഓപ്‌ഷനുകൾ 03.10.2020 ന് 5 മണിക്കുള്ളിൽ നീക്കം ചെയ്യേണ്ടതാണ്. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്ത ഹയർ ഓപ്‌ഷനുകൾ ഒരു കാരണവശാലും പുനഃസ്ഥാപിച്ചു കൊടുക്കുന്നതല്ല. ഹയർ ഓപ്‌ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്‌ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ് .

മൂന്നാം അലോട്ട്മെന്റ് : 05.10.2020

കോളേജ് പ്രവേശനം

രണ്ടാം അലോട്ട്മെന്റിന് ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് മൂന്നാം ഘട്ട അലോട്ട്മെന്റ് നടത്തുന്നതാണ്. ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ മൂന്നാം അലോട്ട്മെന്റിനു ശേഷം മാത്രം അതാത് കോളേജുകളിൽ അഡ്‌മിഷന് വേണ്ടി ഹാജരാക്കേണ്ടതാണ് (അഡ്മിഷൻ ഷെഡ്യൂൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്). അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ മൂന്നാം അലോട്ട്മെന്റിന് ശേഷം മാത്രം വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.
1 . ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്
2.രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ SBI Collect വഴി ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്
3. യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്
4. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്
5. വിടുതൽ സർട്ടിഫിക്കേറ്റ്
6. കോഴ്സ് & കോണ്ടക്ട് സർട്ടിഫിക്കേറ്റ്
7. അസ്സൽ കമ്മ്യുണിറ്റി / EWS വിഭാഗങ്ങളിലുള്ളവർക്കുള്ള സർട്ടിഫിക്കേറ്റ്
8. അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കേറ്റ് (SEBC വിഭാഗങ്ങൾക്ക്)
9. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കേറ്റ്
10. HSE,VHSE,CBSC,ISCE,NIOS,കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്
11. അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്‌
12. ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്

ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഓൺലൈൻ പേയ്മെന്റ് വഴി ഫീസടച്ചവർ ഈ വെബ്‌സൈറ്റിലെ Payment History എന്ന ലിങ്ക് വഴി പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ് . ഈ പ്രിന്റ് ഔട്ട് അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്.

20.03.2020 ലെ സർക്കാർ ഉത്തരവ് പ്രകാരം, പൊതുവിഭാഗം/മുന്നോക്ക വിഭാഗത്തിലെ പിന്നോക്കം നിൽക്കുന്നവർക്കുള്ള 10% സംവരണ സീറ്റിൽ, സർവ്വകലാശാല ബിരുദ/ ബിരുദാനന്തര കോഴ്‌സുകളിലെ സീറ്റുകളിലേക്ക് EWS കാറ്റഗറിയിൽ അപേക്ഷിച്ച വിദ്യാർത്ഥികൾ, സർവ്വകലാശാല പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്ന Annexure പ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ ആയ Certificate to be produced by the Applicants belonging to Anthyodaya Annayojana (AAY) and Priority House Hold (PHH) Income and Assets certificate to be produced by EWS in General category
എന്നിവയിൽ ഏതെങ്കിലും ഒന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി നൽകുന്നത് മാത്രമേ അഡ്മിഷന്‌ പരിഗണിക്കുകയുള്ളൂ.

MG University Announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷ ഫലം

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം(മോഡൽ 1,2,3-2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 15 വരെ സർവകലാശാല വെബ്‌സൈറ്റിലെ ‘സ്റ്റുഡന്റ് പോർട്ടൽ’ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

കൗൺസിലിങ് വൈദഗ്ധ്യത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്

മഹാത്മാഗാന്ധി സർവകലാശാല ഇന്റർയൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്‌ മനശാസ്ത്ര കൗൺസിലിങ് വൈദഗ്ധ്യത്തിൽ 15 ദിവസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. മനശാസ്ത്ര കൗൺസിലിങ്, നടപടിക്രമം, കൗൺസിലിങ് വൈദഗ്ധ്യം, ഏതൊക്കെ മേഖലകളിൽ കൗൺസിലിങ് നൽകണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. താൽപര്യമുള്ളവർ iucdswwebinar@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 9995582671.

എം.ബി.എ. സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ. പ്രോഗ്രാമിൽ എസ്.സി, എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ബാച്ചിലർ ബിരുദം നേടിയ യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്‌ടോബർ അഞ്ചിന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ എത്തണം. സീ മാറ്റ്, ക്യാറ്റ്, കെ മാറ്റ് പരീക്ഷകളിൽ അംഗീകൃത സ്‌കോർ നേടിയവർക്ക് മുൻഗണന. ഫോൺ: 0481 2732288.

കോളജുകൾ വിവരങ്ങൾ നൽകണം

മഹാത്മാഗാന്ധി സർവകലാശാല നടത്തിയ യു.ജി., പി.ജി. പരീക്ഷകൾ കോവിഡ്- 19 വ്യാപനത്തെത്തുടർന്ന് എഴുതാൻ സാധിക്കാതെ പോയ വിദ്യാർഥികളുടെ പട്ടിക അതത് കോളജ് പ്രിൻസിപ്പൽമാർ ബന്ധപ്പെട്ട അസിസ്റ്റന്റ് രജിസ്ട്രാറുടെ ഇ-മെയിൽ വിലാസത്തിലേക്ക് ഒക്ടോബർ അഞ്ചിനകം അയച്ചുനൽകണമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

അയിരൂർ അപ്ലൈഡ് സയൻസ് കോളേജിൽ ഡിഗ്രി പ്രവേശനം

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള അയിരൂർ അപ്ലൈഡ് സയൻസ് കോളേജിൽ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി.കോ മോഡൽ 3 (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്) ബി.എസ്‌സി ഫിസിക്‌സ് മോഡൽ 2 (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്) കോഴ്‌സുകളിൽ കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും പ്രോസ്‌പെക്റ്റസും www.ihrd.ac.in ൽ ലഭ്യമാണ്. അപേക്ഷാ ഫോം പൂരിപ്പിച്ച് രജിസ്‌ട്രേഷൻ ഫീസായി കോളേജ് പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളേജിൽ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

എം.ടെക് അഡ്മിഷൻ

കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇആർ ആൻഡ് ഡി സി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഒഴിവുവന്ന എസ്.സി/ എസ്.ടി സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എംടെക് വി.എൽ.എസ്.ഐ ആൻഡ്എംബഡഡ് സിസ്റ്റംസിൽ രണ്ടു സീറ്റും എംടെക് സൈബർ ഫോറൻസിക്‌സ് ആൻഡ്ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ രണ്ടു സീറ്റും ആണ് ഒഴിവുള്ളത്. അർഹരായ വിദ്യാർഥികൾ ഒക്ടോബർ അഞ്ചിന് പകൽ 12 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.erdciit.ac.in. ഫോൺ 0471-2723333 -250, മോബൈൽ – 8547897106.

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക്/ നോൺ മെട്രിക് ട്രേഡുകളിൽ 2020-2021 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in ലെ ഐ.ടി.ഐ അഡ്മിഷൻ 2020 എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എസ്.സി. വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം, എസ്.റ്റി വിഭാഗത്തിന് 10 ശതമാനം, മറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകൾ നിലവിലുള്ളത്. ഈ മാസം 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ്, അയ്യങ്കാളി ഭവൻ, വെള്ളയമ്പലം, കവടിയാർ.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471 2316680, ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, ഫോൺ: 0495 2371451, ജില്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവരിൽ നിന്നും വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾക്ക്: 9947683806, 9446516428.

സിവിൽ സർവീസ് പ്രാഥമിക പരീക്ഷ നാലിന്: മാർഗ നിർദ്ദേശങ്ങളായി

യു.പി.എസ്.സി അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന സിവിൽ സർവീസ് (പ്രാഥമിക) പരീക്ഷ ഒക്‌ടോബർ നാലിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ 78 കേന്ദ്രങ്ങളിൽ നടക്കും. കേരളത്തിൽ നിന്നും 30000 ത്തോളം അപേക്ഷകരാണുളളത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷാനടത്തിപ്പിനായി വിശദമായ മാർഗരേഖ യു.പി.എസ്.സി പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾക്കും പരീക്ഷാ നടത്തിപ്പിനായുളള ജീവനക്കാർക്കും അവരുടെ അഡ്മിറ്റ് കാർഡും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് പരീക്ഷാകേന്ദ്രത്തിലേക്ക് തടസമില്ലാതെ യാത്ര ചെയ്യാം. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുളളവർക്കും ഇത്തരത്തിൽ യാത്ര ചെയ്യാം. കെ.എസ്.ആർ.ടി.സി, കൊച്ചി മെട്രോ അടക്കമുളള പൊതുഗതാഗത സേവനങ്ങൾ ഇതിനായി സർവീസ് നടത്തും.

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, ഡിജിറ്റൽ/സ്മാർട്ട് വാച്ചുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ തുടങ്ങി യാതൊരു വിവരസാങ്കേതിക ഉപകരണങ്ങളും കൊണ്ടുവരാൻ അനുവദിക്കില്ല. ഇതുറപ്പാക്കാൻ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് മുതൽ പരീക്ഷാഹാളിലേക്ക് പ്രവേശനം നൽകും. കൃത്യമായ സാമൂഹിക അകലം പാലിച്ച് മാത്രമെ പരീക്ഷാ ഹാളിലേക്കും പുറത്തേക്കുമുളള യാത്ര അനുവദിക്കൂ. ഏതെങ്കിലും പരീക്ഷാർത്ഥിക്ക് പനിയോ, ചുമയോ, തുമ്മലോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ ഇൻവിജിലേറ്ററെ അറിയിക്കണം. ഇവർക്ക് പരീക്ഷ എഴുതാൻ പ്രത്യേക മുറി അനുവദിക്കും. പരീക്ഷ നടക്കുന്നതിന് പത്ത് മിനിറ്റ് മുൻപ് കേന്ദ്രത്തിലേക്കുളള പ്രവേശന കവാടം അടയ്ക്കും. അതിന് ശേഷം വരുന്ന പരീക്ഷാർത്ഥികൾക്ക് പ്രവേശനം അനുവദിക്കില്ല. എല്ലാ പരീക്ഷാർത്ഥികളും മുഖാവരണം ധരിക്കണം. തിരിച്ചറിയലിനായി ഇൻവിജിലേറ്റർ ആവശ്യപ്പെടുമ്പോൾ മാത്രമേ മുഖാവരണം മാറ്റേണ്ടതുളളൂ. 50 മീ. ചെറിയ ബോട്ടിൽ സാനിറ്റൈസർ പരീക്ഷാർത്ഥികൾക്ക് കൈയിൽ കരുതാം.

ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം

ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2021 ജൂലൈയിൽ നടക്കുന്ന പ്രവേശന പരീക്ഷ പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനത്തിന് അർഹതയുള്ളത്. ജൂലൈയിൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2008 ജൂലൈ രണ്ടിന് മുൻപും 2010 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹത ഇല്ല. അഡ്മിഷൻ നേടിയതിനുശേഷം ജനന തിയതിയിൽ മാറ്റം അനുവദിക്കില്ല.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും, വിവരങ്ങളും, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.റ്റി വിഭാഗത്തിലെ കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുമ്പോൾ 555 രൂപയ്ക്കും അപേക്ഷഫോം സ്പീഡ് പോസ്റ്റിൽ ലഭിക്കും. നിർദ്ദിഷ്ട അപേക്ഷ ലഭിക്കുന്നതിന് മേൽ തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് ദി കമാൻഡന്റ്, രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഡ്രായർ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ടെൽ ഭവൻ, ഡെറാഡൂൺ, ഉത്തരാഞ്ചൽ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ എടുത്ത് കത്ത് സഹിതം ദി കമാൻഡന്റ്, രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഉത്തരാഞ്ചൽ-248003 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ www.rimc.gov.in ൽ ലഭിക്കും.

കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് നവംബർ 30നു മുൻപ് ലഭിക്കുന്ന തരത്തിൽ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയക്കണം. ഡെറാഡൂൺ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോം (രണ്ട് കോപ്പി), പാസ്‌പോർട്ട് വലിപ്പത്തിലുള്ള മൂന്ന് ഫോട്ടോകൾ എന്നിവ ഒരു കവറിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം, സ്ഥലത്തെ ജനന-മരണ രജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് ( State Domicile Certificate ), കുട്ടി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദ്ദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതി അടങ്ങിയ കത്തും കുട്ടി ഏതു ക്ലാസ്സിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയരേഖ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പ്, 9:35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേൽ വിലാസം എഴുതി 27 രൂപയുടെ സ്റ്റാമ്പ് പതിച്ചത്) എന്നിവ ഉള്ളടക്കം ചെയ്യണം.

വിദ്യാഭ്യാസ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

കൊച്ചി: 2020-21 അധ്യയന വര്‍ഷം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി/പ്ലസ് ടു/ഡിഗ്രി/പി.ജി/പ്രൊഫഷണല്‍ ഡിഗ്രി പരീക്ഷകളില്‍ ഉന്നതവിജയം നേടി ആദ്യപ്രാവശ്യം പാസായ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും പ്രോത്സാഹന അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏറ്റവും കുറഞ്ഞത് എസ്.എസ്.എല്‍.സിക്ക് ആറ് ബി, നാല് സി ഗ്രേഡുകളും (സിബിഎസ്ഇ) മൂന്ന് ബി, രണ്ട് സി എന്നീ ഗ്രേഡുകളും, പ്ലസ് ടു നാല്, രണ്ട് സി ഗ്രേഡുകള്‍, ഡിഗ്രിയ്ക്ക് ഫസ്റ്റ് ക്ലാസ്, പോസ്റ്റ് ഗ്രാജ്വേഷന്‍ ഫസ്റ്റ് ക്ലാസ്. അപേക്ഷകന്റെ പേര്, മേല്‍ വിലാസം, ജാതി, പഠിച്ചിരുന്ന സ്ഥാപനം, പാസായ പരീക്ഷ, രജിസ്റ്റര്‍ നമ്പര്‍, നേടിയ മാര്‍ക്ക്/ഗ്രേഡ്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍ക്കൊളളിച്ച് വെളളകടലാസില്‍ തയാറാക്കിയ അപേക്ഷകള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി/പ്ലസ് ടു/ഡിഗ്രി/പി.ജി/പ്രൊഫഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, വിദ്യാര്‍ഥിയുടെ പേരിലുളള ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്കിന്റെ ആദ്യത്തെ പേജിന്റെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 15-ന് മുമ്പ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ 686669 വിലാസത്തില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ആലുവ/ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മൂവാറ്റുപുഴ (0485-2814957, 2970337) എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

കൊച്ചി: സമര്‍ത്ഥരായ പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നത് ലക്ഷ്യംവെച്ചുകൊണ്ട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന വിജയഭേരി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതി മുഖേന യോഗ്യത പരീക്ഷയില്‍ 50 ശതമാനവും അതില്‍ കൂടുതലും മാര്‍ക്ക് നേടി പ്രവേശനം ലഭിച്ച് ബിരുദം/ബിരുദാനന്തര ബിരുദം/പ്രെഫഷണല്‍ ഗവേഷണ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ ജില്ലയിലെ പഞ്ചായത്തു പ്രദേശത്ത് സ്ഥിരതാമസമുളളവരും, സര്‍ക്കാരില്‍ നിന്നുളള വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുളളവരുമായിരിക്കണം. അപേക്ഷകര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സ്ഥാപനമേധാവിയില്‍ നിന്നുളള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് കോപ്പി, ആധാര്‍കാര്‍ഡിന്റെ കോപ്പി, ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും (പട്ടികജാതി വികസന ഓഫീസര്‍) ഗ്രാമപഞ്ചായത്തില്‍ നിന്നും ഇതേ ആനുകൂല്യം കൈപ്പറ്റിയിട്ടില്ല എന്ന സാക്ഷ്യപത്രം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബര്‍ 15-ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2422256.

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook