Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

University Announcements 29 September 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

University Announcements 29 September 2020: കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, ie malayalam

University Announcements 29 September 2020: വിവിധ സർവകലാശാലകളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ബിരുദ ഏകജാലക പ്രവേശനം ഫീസടക്കാന്‍ ഒരവസരം കൂടി

കാലിക്കറ്റ് സര്‍വകലാശാലയുടെ 2020-21 അദ്ധ്യയന വര്‍ഷത്തെ ബിരുദ ഏകജാലക പ്രവേശനത്തില്‍ അപേക്ഷ ഫൈനല്‍ സബ്മിഷന്‍ നടത്തി ഫീസ് അടക്കാതെ പുറത്തായവര്‍ക്ക് ഫീസടക്കാന്‍ ഒരവസരം കൂടി നല്‍കുന്നു. 30.09.2020, 01.10.2020 തീയതികളില്‍ അപേക്ഷകര്‍ക്ക് ഫീസ് അടച്ച് അപേക്ഷ പൂര്‍ത്തീകരിക്കാം. പൂര്‍ത്തീകരിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്തു സൂക്ഷിക്കണം.

ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി

2020-21 അദ്ധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് അപേക്ഷിക്കാനുള്ള തീയതി 03.10.2020 വൈകീട്ട് 5 മണി വരെ നീട്ടി. എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 280 രൂപയുമാണ് അപേക്ഷാ ഫീസ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെയുള്ള വിവരങ്ങള്‍ തിരുത്തുന്നുതിനുള്ള സൗകര്യം രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വൈബ്‌സൈറ്റ് സന്ദര്‍ശിക്കുക.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ അറബിക് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ നിന്നും ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഷോര്‍ട്ട് ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ ബി.എഡ്. ഒന്നാം സെമസ്റ്റര്‍, ബി.പി.എഡ്. മൂന്നാം സെമസ്റ്റര്‍, 2018 നവംബറില്‍ നടത്തിയ ബി.പി.എഡ്. രണ്ടാം സെമസ്റ്റര്‍, 2019 ഏപ്രിലില്‍ നടത്തിയ എം.എസ്.സി. ബയോകെമിസ്ട്രി (സി.യു.സി.എസ്.എസ്.) നാലാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഈ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 14 വരെ അപേക്ഷിക്കാം. 2019 ഏപ്രിലില്‍ നടത്തിയ എം.എ. ഇസ്ലാമിക് ഹിസ്റ്ററി (സി.യു.സി.എസ്.എസ്.) നാലാം സെമസ്റ്റര്‍, 2020 ഏപ്രിലില്‍ നടത്തിയ എം.എസ്.സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് (സി.യു.സി.എസ്.എസ്.) നാലാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 12 വരെ അപേക്ഷിക്കാം. 2019 ഏപ്രിലില്‍ നടത്തിയ എം.എ. ഫിലോസഫി (സി.യു.സി.എസ്.എസ്.) നാലാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 13 വരെ അപേക്ഷിക്കാം. 2019 ഏപ്രിലില്‍ നടത്തിയ അദീബെ ഫാസില്‍ (പ്രിലിമിനറി) രണ്ടാം വര്‍ഷ പരീക്ഷാഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എം.എസ്.സി. ബയോടെക്‌നോളജി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ നാഷണല്‍ സ്ട്രീം എം.എസ്.സി. ബയോടെക്‌നോളജി (2018 പ്രവേശനം) ജൂണ്‍ 2020 നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഭാഗമായുള്ള ഡെസര്‍ട്ടേഷന്‍ സമര്‍പ്പണം, ഡെസര്‍ട്ടേഷന്‍ ഇവാല്വേഷന്‍, വൈവാവോസീ എന്നിവ ഒക്‌ടോബര്‍ 16-ലേക്ക് നീട്ടിയിരിക്കുന്നു. പി.ആര്‍ 791/2020

Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം. എ. ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (റെഗുലർ/സപ്ലിമെന്ററി) മേയ് 2020 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനക്കും പകർപ്പിനും 13.10.2020 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവകലാശാലക്ക് കീഴിലെ നാലാം സെമസ്റ്റർ എം സി എ (2013 അഡ്മിഷൻ – മേഴ്‌സി ചാൻസ് & 2014 അഡ്മിഷൻ – സപ്ലിമെന്ററി ), എം സി എ (2013 അഡ്മിഷനും അതിനു മുമ്പും – മേഴ്‌സി ചാൻസ്) പരീക്ഷ, ഏപ്രിൽ 2020 പരീക്ഷകൾ 2020 ഒക്ടോബർ 6ആം തീയതി മുതൽ മങ്ങാട്ടുപറമ്പ് ഐ ടി പഠന വകുപ്പിൽ വച്ച് നടത്തും. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

നാലാം സെമസ്റ്റര്‍ ബി.എഡ്. ഓണ്‍ലൈന്‍ പുനഃപരീക്ഷ

ജൂണ്‍ 23, 24 തീയതികളില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എഡ്. ഓണ്‍ലൈന്‍ പരീക്ഷ, കോവിഡ്-19 സാഹചര്യം മൂലം എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 9 ന് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിലായി പരീക്ഷ നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ അവര്‍ പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന പരീക്ഷാകേന്ദ്രങ്ങള്‍ അവരവരുടെ പ്രൊഫൈലില്‍ ഒക്ടോബര്‍ 4 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

സെപ്റ്റംബര്‍ 30 ന് നടത്താനിരുന്ന ഇലക്ഷന്‍ മാറ്റിവച്ചു

കേരളസര്‍വകലാശാല സെപ്റ്റംബര്‍ 30 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള യൂണിവേഴ്സിറ്റി യൂണിയന്‍ (2019-20), സ്റ്റുഡന്‍റ്സ് കൗണ്‍സില്‍, സെനറ്റ് തെരഞ്ഞെടുപ്പുകള്‍ ഇനിയൊരറയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചിരിക്കുന്നു.

സൂക്ഷ്മപരിശോധന, പുനര്‍മൂല്യനിര്‍ണ്ണയം – തീയതി നീട്ടി

2020 മാര്‍ച്ചില്‍ നടന്ന ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ., ബി.എസ്സി., ബി.കോം., ബി.വോക്., ബി.ബി.എ., ബി.സി.എ., സി.ബി.സി.എസ്.എസ്. പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും അപേക്ഷകള്‍ നല്‍കുന്നതിനുളള അവസാന തീയതി ഒക്ടോബര്‍ 12 വരെ നീട്ടിയിരിക്കുന്നു.

എം.കോം. റൂറല്‍ മാനേജ്മെന്‍റ് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ സെന്‍റര്‍ ഫോര്‍ റൂറല്‍ സ്റ്റഡീസ്, ആലപ്പുഴയുടെ കീഴില്‍ പുതിയതായി ആരംഭിക്കുന്ന എം.കോം. റൂറല്‍ മാനേജ്മെന്‍റിന് അപേക്ഷ ക്ഷണിച്ചു. പി.ജി. പ്രവേശന പരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷിക്കാനുളള അവസാന തീയതി ഒക്ടോബര്‍ 4. വിശദവിവരങ്ങള്‍  http://www.admissions.keralauniversity.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

2019 ഡിസംബറില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ എം.സി.എ. റെഗുലര്‍ ആന്‍റ് സപ്ലിമെന്‍ററി (2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

MG University Announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷ തീയതി

നാലാം സെമസ്റ്റർ എം.എഡ്(ദ്വിവത്സരം-2018 അഡ്മിഷൻ റഗുലർ/2016,2017, അഡ്മിഷൻ സപ്ലിമെന്ററി/2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ ഒക്‌ടോബർ 20 മുതൽ ആരംഭിക്കും. പിഴ കൂടാതെ ഒക്‌ടോബർ അഞ്ചു വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ ആറു വരെയും 1050 രൂപ സൂപ്പർ ഫൈനോടെ ഒക്‌ടോബർ ഏഴു വരെയും അപേക്ഷിക്കാം. പരീക്ഷ ഫീസിനു പുറമേ റഗുലർ വിദ്യാർഥികൾ 210 രൂപയും സപ്ലിമെന്ററി വിദ്യാർഥികൾ പേപ്പറൊന്നിന് 55 രൂപ വീതം(പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം.

Education News: പ്രധാന വിദ്യഭ്യാസവാർത്തകൾ

കേരള മീഡിയ അക്കാദമി പ്രവേശനം: ഇന്റര്‍വ്യു ഒക്‌ടോബര്‍ 07 മുതല്‍

കൊച്ചി: കേരള മീഡിയ അക്കാദമി 2020 – 2021 അധ്യയന വര്‍ഷം നടത്തുന്ന ജേര്‍ണലിസം കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് എന്നീ വിഭാഗങ്ങളിലുളള പി.ജി.ഡിപ്ലോമാ പ്രവേശനത്തിനുളള സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക അക്കാദമിയുടെ http://www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാം. ഇന്റര്‍വ്യൂവിന്റെ സമയവും മറ്റ് വിശദാംശങ്ങളും ഇ-മെയില്‍ മുഖേന അപേക്ഷകര്‍ക്ക് ലഭിക്കും.

പ്രത്യേക പ്രോത്സാഹന സമ്മാന വിതരണം 2020-21

കൊച്ചി: വിവിധ കോഴ്‌സുകളുടെ 2019-20 ലെ വാര്‍ഷിക പരീക്ഷയില്‍ (എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, റ്റി.റ്റി.സി, ഡിപ്ലോമ, ഡിഗ്രി, പി.ജി മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍) ഉന്നത വിജയം കരസ്ഥമാക്കിയ പട്ടിജാതി വിദ്യാര്‍ഥികള്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തെ പ്രത്യേക പ്രോത്സാഹന സമ്മാന ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യ്ക്ക് കുറഞ്ഞത് ആറ് ബി, നാല് സി ഗ്രേഡുകള്‍ ലഭിച്ചവര്‍ (സി, സി പ്ലസ് ഗ്രേഡുകളുടെ ആകെ എണ്ണം നാലില്‍ കൂടരുത്) പ്ലസ് ടു/വി.എച്ച്.എസ്.സി കുറഞ്ഞത് നാല് ബി, രണ്ട് സി ഗ്രേഡുകള്‍ ലഭിച്ചവര്‍ (സി, സി പ്ലസ്, ഗ്രേഡുകളുടെ ആകെ എണ്ണം രണ്ടില്‍ കൂടരുത്) ഡിഗ്രി, ഡിപ്ലോമ, പി.ജി തുടങ്ങിയ അറുപത് ശതമാനത്തില്‍ അധികം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ അപേക്ഷിക്കാന്‍ യോഗ്യരാണ്. ഡി ഗ്രേഡ് ഉളളവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല. ഇ-ഗ്രാന്റ്‌സ് 3.0 വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് ധനസഹായം നല്‍കുന്നത്. വിദ്യാര്‍ഥികള്‍ ഇ-ഗ്രാന്റ്‌സ് 3.0 സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കുകയും ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി അനുബന്ധ രേഖകള്‍ എന്നിവ വിദ്യാര്‍ഥി സ്ഥിര താമസമാക്കിയിട്ടുളള ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.

മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം

കൊച്ചി: 2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിവരും കുടുംബ വാര്‍ഷിക വരുമാനം നാല് ലക്ഷത്തി അമ്പതിനായിരം രൂപയില്‍ കവിയാത്തവരും 2020-21 അധ്യയന വര്‍ഷം ജില്ലയിലെ ഗവ:/ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പഠിക്കുന്ന പട്ടികജാതിയില്‍പ്പെട്ട ഒന്നാംവര്‍ഷ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ജാതി/ വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് പരിശീലന സ്ഥാപനത്തില്‍ ഫീസ് ഒടുക്കിയതിന്റെ രസീത് എന്നിവ സഹിതം ഒക്‌ടോബര്‍ 15 ന് വൈകിട്ട് അഞ്ചിനു മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം.

ഐ.എച്ച്.ആര്‍.ഡി അയിരൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ ഡിഗ്രി പ്രവേശനം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള അയിരൂരില്‍ (8921379224) പുതുതായി അനുവദിച്ച അപ്ലൈയ്ഡ് സയന്‍സ് കോളേജിലേക്ക് 2020-21 അധ്യയന വര്‍ഷത്തില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കെ. മോഡല്‍ 3 (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) ബി.എസ്.സി ഫിസിക്‌സ് മോഡല്‍ 2 (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) എന്നീ കോഴ്‌സുകളില്‍ കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും http://www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രസ്തുത അപേക്ഷാ ഫാറം പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ഫീസായി കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളേജില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍ഡി http://www.ihrd.ac.in വെബ്‌സൈറ്റില്‍ അറിയാം

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം

കൊച്ചി: സംസ്ഥാന മത്സ്യ വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതാണ്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷരീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം ഒക്‌ടോബര്‍ ഏഴിന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.

ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സിവില്‍ സര്‍വ്വീസ് പരിശീലനം സിവില്‍ സര്‍വ്വീസ് അക്കാദമി, പ്ലാമൂട,് തിരുവനന്തപുരം എന്ന സ്ഥാപനം മുഖേനയാണ് നടത്തുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുകയുളളു. വിശദ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ 0484-2394476 എന്ന ഫോണ്‍ നമ്പറില്‍ ലഭ്യമാകുന്നതാണ്.

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 september 29

Next Story
Victers Channel Timetable September 30: വിക്ടേഴ്സ് ചാനൽ: സെപ്റ്റംബർ 30 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, August 07, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com