University Announcements 28 September 2020: വിവിധ സർവകലാശാലകളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ടൈം ടേബിൾ

2020 ഒക്ടോബര്‍ 12 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് (ഡി.റ്റി.എസ്.) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

2020 ഒക്ടോബര്‍ 5 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.) പരീക്ഷയുടെ (2014സ്കീം – റെഗുലര്‍, സപ്ലിമെന്‍ററി, 2012 & 2013 അഡ്മിഷന്‍) (2011 സ്കീം – സപ്ലിമെന്‍ററി, 2006 സ്കീം – മേഴ്സിചാന്‍സ്) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫീസ്

സര്‍വകലാശാലയുടെ കാര്യവട്ടത്തുളള സൈക്കോളജി വിഭാഗം നടത്തുന്ന പി.ജി.ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് (ജറിയാട്രിക്സ്) സപ്ലിമെന്‍ററി (2018-19) പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്ടോബര്‍ 6 വരെയും 150 രൂപ പിഴയോടെ ഒക്ടോബര്‍ 9 വരെയും 400 രൂപ പിഴയോടെ ഒക്ടോബര്‍ 13 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫലം

2019 ജൂലൈയില്‍ നടന്ന ആറാം സെമസ്റ്റര്‍ ബി.ഡെ.സ്സ്., ഡിസംബറില്‍ നടന്ന ഏഴാം സെമസ്റ്റര്‍ ബി.ഡെ.സ്സ്. എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

2019 ഡിസംബറില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.ഫാം. (സപ്ലിമെന്‍ററി), 2020 ജനുവരിയില്‍ നടത്തിയ മൂന്നാം വര്‍ഷ ബി.ഫാം. (സപ്ലിമെന്‍ററി) എന്നീ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്പരിശോധനയ്ക്കും ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

More education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനം മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്‌സിന് തുടർപഠനം നടത്തുന്നവരുമായിരിക്കണം അപേക്ഷകർ.

//www.scholarships.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒക്‌ടോബർ 31ന് മുമ്പ് ഓൺലൈൻ വഴി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in, ഇ-മെയിൽ: centralsectorscholarship@gmail.com. ഫോൺ: 9446096580, 9446780308, 04712306580.

ലാറ്ററൽ എൻട്രി: റാങ്ക് ലിസ്റ്റിലുള്ളവർ ഹാജരാകണം

തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ ലാറ്ററൽ എൻട്രി വഴിയുള്ള രണ്ടാം വർഷ ക്ലാസ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥിനികൾ 30ന് രാവിലെ പത്തിനകം സർക്കാർ വനിതാ പൊളിടെക്‌നിക്കിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് ബ്രാഞ്ചിൽ മാത്രമേ ഒഴിവുകളുള്ളൂ. പ്രവേശനം ലഭിക്കുന്നവർ 13,190 രൂപ ഫീസ് നൽകണം. ഫീസ് എ.റ്റി.എം കാർഡ് മുഖേനയേ സ്വീകരിക്കൂ. എസ്.സി/എസ്.റ്റി വിഭാഗക്കാർ 500 രൂപ നൽകിയാൽ മതി. പ്രവേശന സമയത്ത് യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. വിശദ വിവരങ്ങൾക്ക് www.polyadmission.org/let, www.gwptctvpm.org. പി.എൻ.എക്‌സ്. 3285/2020

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook