Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

University Announcements 24 September 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

University Announcements 24 September 2020: കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, ie malayalam

University Announcements 24 September 2020: വിവിധ സർവകലാശാലകളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

CUSAT B-Tech Admission- Rank list Announced- കുസാറ്റ് ബി.ടെക് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല 2020-21 അക്കാദമിക വർഷത്തിൽ വിവിധ ബി.ടെക് കോഴ്സുകളിൽ പ്രവേശന ത്തിനുള്ള റാങ്ക് ലിസ്റ്റ് സർവകലാശാല വെബ് സൈറ്റായ admissions.cusat.ac.in ൽ ലഭ്യമാണ്. ഓപ്ഷൻ രജിസ്ട്രേഷൻ സെപ്റ്റംബർ 25 ന് ആരംഭിക്കും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ബിരുദപ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-21 വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ വഴി അലോട്ട്‌മെന്റ് പരിശോധിക്കുകയും അലോട്ട്‌മെന്റ് ലഭിച്ചവരില്‍ എസ്.സി/എസ്.ടി./ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പു വരുത്തേണ്ടതുമാണ്. മാന്‍ഡേറ്ററി ഫീസ് അടക്കുന്നതിനുള്ള ലിങ്ക് 29.09.2020 വൈകീട്ട് 5 മണി വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ഹയര്‍ ഓപ്ഷന്‍ റദ്ദു ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷന്‍ റദ്ദു ചെയ്യുന്നവര്‍ നിര്‍ബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. രണ്ടാം അലോട്ട്‌മെന്റിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികള്‍ കോളേജുകളില്‍ പ്രവേശനം നേടേണ്ടതുള്ളൂ.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ എം.സി.എ. (2014 പ്രവേശനം) റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 3 വരേയും 170 രൂപ പിഴയോടെ ഒക്‌ടോബര്‍ 6 വരേയും ഫീസടച്ച് ഒക്‌ടോബര്‍ 8 വരെ രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ മാസ്റ്റര്‍ ഓഫ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് (സി.യു.സി.എസ്.എസ്.) നാലാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 12 വരെ അപേക്ഷിക്കാം.

MG University Announcements: എം ജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പി.ജി. പ്രവേശനം; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

മഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി ഒക്‌ടോബർ ആറ്, ഏഴ് ദിവസങ്ങളിൽ നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് http://www.cat.mgu.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഇന്നുമുതൽ (സെപ്തംബർ 25) ഡൗൺലോഡ് ചെയ്യാം. കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നതോടൊപ്പം മാസ്‌ക്, കൈയ്യുറകൾ എന്നിവ ധരിച്ചുവേണം പരീക്ഷയ്ക്ക് ഹാജരാകേണ്ടത്. അഡ്മിറ്റ് കാർഡിനൊപ്പം ചേർത്തിരിക്കുന്ന മെഡിക്കൽ സെൽഫ് ഡിക്ലറേഷൻ ഫോം പരീക്ഷയെഴുതുന്ന എല്ലാവരും ഹാജരാക്കണം. ഓപ്പൺ ഓൾ ഇന്ത്യ ക്വാട്ടയിലുള്ള പി.ജി. പ്രവേശനം യോഗ്യത പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. വിശദവിവരത്തിന് ഇമെയിൽ: cat@mgu.ac.in, ഫോൺ: 0481-2733595.

പരീക്ഷഫലം

2020 ജൂണിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ആറാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം/4 പി.എം.-9 പി.എം. – റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ എട്ടുവരെ അപേക്ഷിക്കാം.

2019 ഡിസംബറിൽ സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ്. (2019-21 ബാച്ച് – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

വൈവ വോസി

വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ബി.എ.സോഷ്യോളജി പരീക്ഷയുടെ വൈവ വോസി സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 3 വരെ ഓണ്‍ലൈനായി നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക് വിദൂരവിദ്യാഭ്യാസകേന്ദ്രവുമായി ബന്ധപ്പെടുക.

ബിരുദപ്രവേശനം 2020 – മാനേജ്മെന്‍റ് ക്വാട്ടയിലേക്ക് അപേക്ഷിക്കാം

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളിലെ ബിരുദ കോഴ്സുുകള്‍ക്കുളള മാനേ ജ്മെന്‍റ് ക്വാട്ട സീറ്റുകളിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ബിരുദപ്രവേശനത്തിന് നേരത്തെതന്നെ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിനായി സർവകലാശാല അലോട്ട്മെന്റ് നടത്തുന്നതല്ല. ഇതിലേക്കായി വിദ്യാർത്ഥികൾ നേരിട്ട് അതതു കോളേജുകളെ സമീപിക്കേണ്ടതാണ്.

Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ടൈംടേബിൾ

29.09.2020 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ബി. കോം., ബി. ബി. എ., ബി. ബി. എ. റ്റി. റ്റി. എം., ബി. ബി. എ. –ആർ. റ്റി. എം., ബി. ബി. എ എ എച്ച്. പരീക്ഷകൾ സെപ്റ്റംബർ 29, 30 തീയതികളിലും ബി. എസ് സി., ബി. എസ് സി. ഓണേഴ്സ്, ബി. സി. എ. പരീക്ഷകൾ ഒക്ടോബർ 1, 6, 7, 8 തീയതികളിലും ബി. എ., ബി. എസ്. ഡബ്ല്യൂ., ബി. റ്റി. റ്റി. എം., ബി. ബി. എം. പരീക്ഷകൾ ഒക്ടോബർ 8, 9, 12 തീയതികളിലും നടക്കും.

ബി. എ. പൊളിറ്റിക്കൽ സയൻസ് 4B06POL- State Politics in India പേപ്പറിന്റെ പുനഃപരീക്ഷ ഒക്ടോബർ 8 നും നടക്കും.

ബി. എഡ്. (ഇയർലി പാറ്റേൺ) പരീക്ഷ

ബി. എഡ്. (ഇയർലി പാറ്റേൺ) സപ്ലിമെന്ററി പരീക്ഷ 05.10.2020 ന് ആരംഭിക്കും.

More Educational News:കൂടുതൽ  വിദ്യഭ്യാസവാർത്തകൾ

ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ മുതല്‍ തുടങ്ങുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) (രണ്ട് സെമസ്റ്റര്‍). യോഗ്യത ഡിഗ്രി പാസ്. ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) (രണ്ട് സെമസ്റ്റര്‍) യോഗ്യത എസ്.എസ്.എല്‍.സി പാസ്. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) (ഒരു സെമസ്റ്റര്‍) യോഗ്യത പ്ലസ് ടു പാസ്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) (ഒരു സെമസ്റ്റര്‍) യോഗ്യത പ്ലസ് ടു പാസ്. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് (എ.ഡി.ബി.എം.ഇ) (ഒരു സെമസ്റ്റര്‍). യോഗ്യത ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി) (ഒരു സെമസ്റ്റര്‍) എം.ടെക്/ബിടെക്/എം.എസ്.സി പാസ്. ഈ കോഴ്‌സുകളില്‍ പഠിക്കുന്ന എസ്.സി/എസ്.റ്റി മറ്റ് പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാ ഫോറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ http://www.ihrd.ac.in നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫാറങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 100 രൂപ) ഡി.ഡി സഹിതം അപേക്ഷകള്‍ ഒക്‌ടോബര്‍ 12-ന് മുമ്പ് അതത് സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം.

പട്ടിക വിഭാഗക്കാര്‍ക്ക് 2021 ലെ നീറ്റ്, എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പരിശീലനം

കൊച്ചി: 2020 മാര്‍ച്ചിലെ പ്ലസ് ടു സയന്‍സ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡു ലഭിച്ച പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2021 ലെ നീറ്റ്/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കു മുമ്പായി ദീര്‍ഘകാല കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്തു പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2020 ലെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയും പരിശീലത്തിനു പരിഗണിക്കുന്നതാണ്. എന്നാല്‍ രണ്ടില്‍ കൂടുതല്‍ പ്രവേശന പരീക്ഷാ പരിശീലനത്തില്‍ പങ്കെടുത്തവരെ വീണ്ടും ഈ കോച്ചിംഗ് ക്ലാസിലേക്ക് പരിഗണിക്കുന്നതല്ല.

അപേക്ഷകരില്‍ നിന്നും ഏറ്റവും യോഗ്യരായ 90 പേരെ തിരഞ്ഞെടുത്ത് 2021 ലെ നീറ്റ്, എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനായി സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന ദീര്‍ഘകാലത്തെ പ്രത്യേക പ്രവേശന പരീക്ഷാ പരിശീലന പരിപാടി (ഓണ്‍ലൈന്‍ ക്ലാസുകള്‍) നടത്തുന്നതാണ്. പങ്കെടുക്കാന്‍ താത്പര്യമുളള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം), ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം ഇവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് സഹിതമുള്ള അപേക്ഷ സെപ്തംബര്‍ 30-ന് വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ,. മൂവാറ്റുപുഴ – 686669, വിലാസത്തില്‍ ലഭിക്കണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിര്‍ദ്ദിഷ്ട പരി ശീലനത്തിന്? പങ്കെടുക്കുന്നതിനു ലാപ്‌ടോപ്പ്/സ്മാര്‍ട്ട് ഫോണ്‍/ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമായിട്ടുളളവരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.

എം.എസ്.സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

പത്തനംതിട്ട ജില്ലയിൽ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് (സി.എഫ്.ആർ.ഡി) ന്റെ കീഴിൽ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന എം.എസ്.സി. ഫുഡ് ടെക്‌നോളജി & ക്വാളിറ്റി അഷ്വറൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും http://www.supplycokerala.com സന്ദർശിക്കുക.

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 september 24

Next Story
NEET SS result 2020: Here’s how to check marks online- നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി ഫലം പരിശോധിക്കുന്നത് എങ്ങനെ?exam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X