University Announcements 23 September 2020: വിവിധ സർവകലാശാലകളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

Malayalam University Announcements: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല അറിയിപ്പുകൾ

ബിരുദാനന്തര ബിരുദ പരീക്ഷഫലം പ്രസിദ്ധീകരിച്ചു

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ രണ്ട്, നാല് സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷഫലം സര്‍വകലാശാലയുടെ വെബ്സൈറ്റായ www.malayalamuniversity.edu.in ലഭ്യമാണ്.

Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

സർവകലാശാല ബിരുദ പ്രവേശനം; ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു

കണ്ണൂർ: സർവകലാശാലയുടെ 2020-21 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെൻറ് www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പരിശോധിക്കാം. അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ സെപ്തംബർ 24,25,26 തീയതികളിലായി അഡ്മിഷൻ ഫീസ് എസ്.ബിഐ കളക്ട് വഴി അടക്കുക. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെൻറ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെൻറ് പ്രക്രിയയിൽ നിന്ന് പുറത്താകുകയും ചെയ്യും. ഫീസ് അടയ്ക്കുന്നവർ അതത് കാറ്റഗറിയിൽ കൃത്യമായി ഫീസ് അടയ്ക്കണം. കാറ്റഗറി മാറി ഫീസടച്ചാൽ പരിഗണിക്കുന്നതല്ല.

ഫീസ് അടച്ച ശേഷം വിദ്യാർത്ഥികൾ സെപ്റ്റംബർ 26ന് വൈകിട്ട് 5 മണിക്ക് മുമ്പ് വെബ്സൈറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തി അലോട്ട്മെൻറ് ഉറപ്പാക്കുക. ലഭിച്ച സീറ്റിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾ തുടർ അലോട്ട്മെൻറുകളിൽ പരിഗണിക്കുന്നതിന് അഡ്മിഷൻ ഫീസ് അടച്ച് വിവരങ്ങൾ വെബ്സൈറ്റിൽ രേഖപ്പെടുത്തുക.

അപേക്ഷകർ ലഭിച്ച സീറ്റിൽ തൃപ്തരാണെങ്കിൽ ഫീസ് അടച്ച വിവരം രേഖപ്പെടുത്തി ഹയർ ഓപ്ഷനുകൾ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യണം. റദ്ദ് ചെയ്ത ഹയർ ഓപ്ഷനുകൾ പുനഃസ്ഥാപിച്ചു നൽകുന്നതല്ല. ഹയർ ഓപ്ഷൻ നിലനിർത്തുന്നവരെ അടുത്ത അലോട്ട്മെൻറിൽ ആ ഓപ്ഷനിലേക്ക് പരിഗണിക്കുന്നതും പുതിയ അലോട്ട്മെൻറ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്. രണ്ടാംഘട്ട അലോട്ട്മെൻറ് സെപ്റ്റംബർ 28നും മൂന്നാംഘട്ട അലോട്ടമെൻറ് ഒക്ടോബർ 5നും പ്രസിദ്ധീകരിക്കും.

ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളിൽ അലോട്ട്മെൻറ് ലഭിക്കുന്നവർ മൂന്നാം അലോട്ട്മെനറിന് ശേഷം മാത്രം കോളേജുകളിൽ അലോട്ട്മെൻറിന് ഹാജരായാൽ മതിയാകും. മൂന്നാം അലോട്ട്മെൻറിന് ശേഷം വെബ്സൈറ്റിൽ നൽകുന്ന അലോട്ട്മെൻറ് മെമ്മോയോടൊപ്പം അനുബന്ധ രേഖകളും പ്രവേശന സമയത്ത് കോളേജുകളിൽ ഹാജരാക്കണം.

ഓൺലൈനായി രജിസ്റ്റർ ചെയ്ത് ഫീസടച്ച വിദ്യാർത്ഥികൾ പ്രിൻറ് ഔട്ട് സൂക്ഷിച്ച് പ്രവേശന സമയത്ത് അതാത് കോളേജിൽ ഹാജരാക്കുക. വിശദ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2017 ജൂലൈയില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം എം.ബി.എ. (സി.യു.സി.എസ്.എസ്.) മൂന്ന്, നാല് സെമസ്റ്ററുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 2 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല 2018 നവംബറിലും 2019 ഏപ്രിലിലും നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.കോം / ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്.) പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

MG University Announcements: എം.ജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എം.ജി. ബിരുദ പ്രവേശനം: രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിന്റെ രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർ അലോട്മെന്റ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി മുമ്പ് ലഭിച്ച ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ ഉപയോഗിച്ച് ക്യാപ് വെബ്സൈറ്റിൽ (www.cap.mgu.ac.in) ലോഗിൻ ചെയ്യണം. തുടർന്ന് സർവകലാശാലയ്ക്കുള്ള ഫീസടച്ച് ഉചിതമായ പ്രവേശനം (സ്ഥിര/താത്കാലികപ്രവേശനം) തെരഞ്ഞെടുക്കണം. ഒന്നാം ഓപ്ഷനിൽ അലോട്മെന്റ് ലഭിച്ചവർക്ക് സ്ഥിരപ്രവേശം മാത്രമേ തെരഞ്ഞെടുക്കാനാകൂ. എന്നാൽ മറ്റ് ഓപ്ഷനുകളിൽ അലോറ്റ്മെന്റ് ലഭിച്ചവർക്ക് താത്കാലിക പ്രവേശം തെരഞ്ഞെടുക്കാം. ഇതിനു ശേഷം ലഭ്യമാവുന്ന അലോട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് ഒപ്പിട്ട് പിന്നീട് സർവകലാശാല നിഷ്‌കർഷിക്കുന്ന സമയത്ത് കോളജുകളിൽ സമർപ്പിക്കണം. ഈ പ്രക്രിയ പൂർത്തീകരിച്ചതിനു ശേഷം അപേക്ഷകർ അലോട്മെന്റ് ലഭിച്ച കോളേജുമായി ഫോണിൽ ബന്ധപ്പെട്ട് കോളേജ് നിഷ്‌കർഷിക്കുന്ന ഓൺലൈൻ രീതിയിൽ ഫീസടച്ച് പ്രവേശനം ‘കൺഫേം’ ചെയ്യണം.

സ്ഥിരപ്രവേശം ലഭിക്കുന്നവർ മാത്രമേ കോളജുകളിൽ ഫീസടയ്ക്കേണ്ടതുള്ളൂ. എന്നാൽ എല്ലാ അപേക്ഷകരും പ്രവേശനം കൺഫേം ചെയ്യുന്നതിനായി കോളജുകൾ പ്രവേശനത്തിനായി നൽകിയ ഫോൺ നമ്പരിൽ ബന്ധപ്പെടണം. കോളജുകളുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ ക്യാപ്പ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. സ്ഥിരപ്രവേശം തെരഞ്ഞെടുത്തവർ പ്രവേശന സമയത്ത് ടി.സി, കോണ്ടക്ട് സർട്ടിഫിക്കറ്റ്, ഒപ്പ് രേഖപ്പെടുത്തിയ അലോട്മെന്റ് മെമ്മോ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് കോളജ് നിർദ്ദേശിക്കുന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു നൽകണം. പ്രവേശനം നേടി 15 ദിവസത്തിനകം ടി.സി, കോണ്ടക്ട് സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ കോളജുകളിൽ തപാൽമാർഗമോ മറ്റ് മാർഗങ്ങളിലോ സമർപ്പിക്കണം. രണ്ടാം അലോട്മെന്റ് ലഭിച്ചവർക്ക് സെപ്റ്റംബർ 28 വരെ കോളജ് തലത്തിൽ പ്രവേശനം ‘കൺഫേം’ ചെയ്യാം. സെപ്റ്റംബർ 28നു ശേഷം നിശ്ചിത സർവകലാശാല ഫീസടച്ച് കോളേജുകളുമായി ബന്ധപ്പെട്ട് സ്ഥിര/താത്കാലിക പ്രവേശനം കൺഫേം ചെയ്യാത്തവരുടെ അലോട്മെന്റ് റദ്ദാക്കപ്പെടും.

അലോട്മെന്റ് ലഭിച്ചവർ കോളജുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ല. നിലവിൽ താൽക്കാലിക പ്രവേശനം ലഭിച്ചിട്ടുള്ളവർക്ക് രണ്ടാം അലോട്ട്‌മെന്റിലും അതേ സ്റ്റാറ്റസ് തന്നെയാണെങ്കിൽ അപേക്ഷകർ ഒന്നും ചെയ്യേണ്ടതില്ല. മൂന്നാം അലോട്ട്‌മെന്റിനായി കാത്തിരിക്കാവുന്നതും ആവശ്യമെങ്കിൽ നിശ്ചിത തീയതികളിൽ ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാവുന്നതുമാണ്. കോളജുകളിൽ പ്രവേശനം കൺഫേം ചെയ്തവർ ക്യാപ് വെബ്സൈറ്റിൽ സെപ്റ്റംബർ 28നു മുമ്പായി ലോഗിൻ ചെയ്ത് കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കോളജുകൾ പ്രവേശനം കൺഫേം ചെയ്തതിന്റെ തെളിവാണ് കൺഫർമേഷൻ സ്ലിപ് എന്നതിനാൽ നിശ്ചിത സമയത്ത് പരിശോധിച്ച് പ്രവേശനം ഉറപ്പാക്കാൻ അപേക്ഷകൻ ശ്രദ്ധിക്കണം. നിശ്ചിത തീയതിക്കു ശേഷം ഇതു സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതല്ല. ഓപ്ഷനുകൾ പുനക്രമീകരിക്കാനും ഒഴിവാക്കാനും സെപ്റ്റംബർ 29, 30 തീയതികളിൽ സൗകര്യം ലഭിക്കും.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ മൂന്നുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ്/മാസ്റ്റർ ഓഫ് ടൂറിസം അഡ്മിനിസ്‌ട്രേഷൻ (2018 അഡ്മിഷൻ റഗുലർ, 2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെനററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ മൂന്നുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.

ഗ്രേസ് മാർക്ക് വിതരണത്തിന് അപേക്ഷിക്കാം

പുനർമൂല്യനിർണയം/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം കാത്തിരിക്കുന്ന 2017 അഡ്മിഷൻ (സി.ബി.സി.എസ്.) റഗുലർ വിദ്യാർഥികൾക്ക് ഗ്രേസ്മാർക്കുകൾ ഉൾപ്പെടുത്തിയ പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നതിനായി അപേക്ഷിക്കാം. ഇപ്രകാരം അപേക്ഷിക്കുന്നതനുസരിച്ച് ഗ്രേസ് മാർക്ക് വിതരണം നടത്തുമ്പോൾ നിലവിൽ ലഭിച്ച മാർക്കുകൾക്കൊപ്പം ഗ്രേസ് മാർക്കുകൾ കൂട്ടിച്ചേർക്കും. ഒരു തവണ ഗ്രേസ് മാർക്ക് ഉൾപ്പെടുത്തി പരീക്ഷഫലം പ്രസിദ്ധീകരിച്ചാൽ ഗ്രേസ്മാർക്ക് പുനർവിതരണത്തിനോ വരാനുള്ള പുനർമൂല്യനിർണയം/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷഫലങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന് അർഹതയുണ്ടാവില്ല. ഈ രീതിയിൽ ഗ്രേസ് മാർക്ക് നൽകി വിദ്യാർഥി ജയിക്കുകയാണെങ്കിൽ ഇതുവരെ ഫലം പ്രസിദ്ധീകരിക്കാത്ത അനർഹമായ പരീക്ഷകൾ റദ്ദുചെയ്യപ്പെടും. ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷഫോം സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിൽ ലഭിക്കും

More Educational News:കൂടുതൽ  വിദ്യഭ്യാസവാർത്തകൾ

ഓറിയന്റേഷന്‍ ക്ലാസ്സ്

പ്രവേശന പരിക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കായി എറണാകുളം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ അഭിമുഖ്യത്തില്‍ 25ന് ഓറിയന്റേഷന്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളളവര്‍ ബന്ധപെടേണ്ട ഫോണ്‍നമ്പര്‍ 04842422452, 9744998342

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook