University Announcements 21 September 2020: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ
Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
നൂതന കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ നാക് അക്രഡിറ്റേഷനുള്ള ഗവണ്‍മെന്റ്, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിന്ന് 2020-21 അധ്യയന വര്‍ഷത്തേക്ക് ഇന്നൊവേറ്റീവ്/ഇന്റര്‍ ഡിസിപ്ലിനറി കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബര്‍ 23 വരെ നീട്ടി. അപേക്ഷയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് cucdcnc@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. ഷെഡ്യൂള്‍ഡ് കാസ്റ്റ്, കമ്മ്യൂണിറ്റി ട്രസ്റ്റുകള്‍ നടത്തുന്ന എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ക്ക് നാക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമില്ല. അപേക്ഷയുടെ മാതൃകക്കും മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കും സര്‍വകലാശാലയുടെയോ, സി.ഡി.സിയുടെയോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പ്രവേശന പരീക്ഷയുള്ള ഡിഗ്രി, പി.ജി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല പ്രവേശന പരീക്ഷ മുഖേനയുള്ള ഡിഗ്രി, പി.ജി കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി ചേര്‍ക്കാനുള്ള അവസരം സെപ്തംബര്‍ 23-ന് ഉച്ചക്ക് ഒരു മണി മുതല്‍ സെപ്തംബര്‍ 26 വൈകുന്നേരം അഞ്ച് വരെ ലഭ്യമാവും. ബി.എച്ച്.എം, ബി.കോം ഓണേഴ്‌സ്, ബി.പി.എഡ്, ബി.പി.എഡ് ഇന്റഗ്രേറ്റഡ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവര്‍ മാര്‍ക്ക് ലിസ്റ്റിലെ അതേ ക്രമത്തില്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തണം. നിശ്ചിത സമയപരിധിക്കകം മാര്‍ക്ക് രേഖപ്പെടുത്താത്തവരെ പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. മാര്‍ക്ക് രേഖപ്പെടുത്തിയ ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന (ഇ.ഡബ്ല്യൂ.എസ്) വിഭാഗക്കാര്‍ ആയത് കൂടി ചേര്‍ത്ത് അപേക്ഷ പൂര്‍ത്തിയാക്കണം.
പ്രവേശന പരീക്ഷ മുഖേനയുള്ള ഡിഗ്രി, പി.ജി കോഴ്‌സുകളിലേക്ക് അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും പുതുതായി അപേക്ഷിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം. വിവരങ്ങള്‍ http://www.cuonline.ac.in വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017.
അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി ട്രയല്‍ അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാല അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് സെപ്തംബര്‍ 23-ന് ഉച്ചക്ക് രണ്ട് മണിക്ക് പ്രസിദ്ധീകരിക്കും. ഒപ്ഷനുകള്‍ 24 വരെ പുനഃക്രമീകരിക്കാം. വിദ്യാര്‍ത്ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് കോളേജ് കോഴ്‌സ് ഒപ്ഷന്‍ ഡ്രാഗ് ആന്റ് ഡ്രോപ് സൗകര്യം ഉപയോഗിച്ച് പുഃനക്രമീകരിക്കാം. പുതിയ കോളേജോ, കോഴ്‌സുകളോ കൂട്ടിചേര്‍ക്കാനോ ഒഴിവാക്കാനോ സാധിക്കുന്നതല്ല. പുനഃക്രമീകരണം നടത്തുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് സെപ്തംബര്‍ 24-നകം എടുക്കണം. ഒന്നാം അലോട്ട്‌മെന്റ് സെപ്തംബര്‍ 28-നും രണ്ടാം അലോട്ട്‌മെന്റ് ഒക്‌ടോബര്‍ അഞ്ചിനും പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ഒക്‌ടോബര്‍ 15-ന് ആരംഭിക്കും.
അദീബെ ഫാസില്‍ ഗ്രേഡ് കാര്‍ഡ്
കാലിക്കറ്റ് സര്‍വകലാശാല ഫെബ്രുവരി ആറിന് പ്രസിദ്ധീകരിച്ച അദീബെ ഫാസില്‍ പ്രിലിമിനറി രണ്ടാം വര്‍ഷ ഏപ്രില്‍ 2019 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡുകള്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്-2019 സിലബസ്-2019 പ്രവേശനം മാത്രം) ബി.എ/ബി.എസ്.സി/ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍/ബി.കോം/ബി.ബി.എ/ബി.എ മള്‍ട്ടിമീഡിയ/ബി.സി.എ/ബി.കോം ഓണേഴ്‌സ്/ബി.കോം വൊക്കേഷണല്‍/ബി.എസ്.ഡബ്ല്യൂ/ബി.ടി.എച്ച്.എം/ബി.എച്ച്.എ/ബി.കോം പ്രൊഫഷണല്‍/ബി.വോക്/ബി.ടി.എ/ബി.എ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍/ബി.എ ഫിലിം ആന്റ് ടെലിവിഷന്‍/ബി.എ മള്‍ട്ടിമീഡിയ/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ഒക്‌ടോബര്‍ ഏഴ് വരെയും 170 രൂപ പിഴയോടെ ഒക്‌ടോബര്‍ 14 വരെയും ഫീസടച്ച് ഒക്‌ടോബര്‍ 16 വരെ രജിസ്റ്റര്‍ ചെയ്യാം.
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ് -2015 മുതല്‍ 2018 വരെ പ്രവേശനം) ബി.എ/ബി.എസ്.സി/ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍/ബി.കോം/ബി.ബി.എ/ബി.എ മള്‍ട്ടിമീഡിയ/ബി.സി.എ/ബി.കോം ഓണേഴ്‌സ്/ബി.കോം വൊക്കേഷണല്‍/ബി.എസ്.ഡബ്ല്യൂ/ബി.ടി.എച്ച്.എം/ബി.വി.സി/ബി.എം.എം.സി/ബി.എച്ച്.എ/ബി.കോം പ്രൊഫഷണല്‍/ബി.ടി.എഫ്.പി/ബി.വോക്/ബി.ടി.എ/ബി.എ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍/ബി.എ ഫിലിം ആന്റ് ടെലിവിഷന്‍/ബി.എ മള്‍ട്ടിമീഡിയ/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ ഒക്‌ടോബര്‍ ഏഴ് വരെയും 170 രൂപ പിഴയോടെ ഒക്‌ടോബര്‍ 14 വരെയും ഫീസടച്ച് ഒക്‌ടോബര്‍ 16 വരെ രജിസ്റ്റര്‍ ചെയ്യാം. 2015 പ്രവേശനക്കാര്‍ക്ക് ഇത് അവസാന അവസരമായിരിക്കും.
Other Educational News:മറ്റ് വിദ്യഭ്യാസവാർത്തകൾ
ലാറ്ററൽ എൻട്രി: സ്‌പോട്ട് അഡ്മിഷൻ 23 മുതൽ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ രണ്ടാം സ്‌പോട്ട് അഡ്മിഷൻ 23 മുതൽ 25 വരെ അതത് സ്ഥാപനങ്ങളിൽ നടക്കും. അപേക്ഷകർ http://www.polyadmission.org/let ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിലെ സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് എത്തണം. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ജില്ലയിലെ ഏത് സ്ഥാപനങ്ങളിലെയും ഏത് ബ്രാഞ്ചുകളിലേയ്ക്കും ഓപ്ഷനുകൾ നൽകാം.
തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം
സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള 12 ഐ.ടി.ഐ കളിലായി 13 ട്രേഡുകളിൽ പ്രവേശനത്തിന് തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ അംഗങ്ങളുടെ മക്കൾക്ക് അപേക്ഷിക്കാം. 260 സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്. http://www.labourwelfarefund.in യിൽ ഓൺലൈനായി 28ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2570440, 9747625935.
Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം