University Announcements 21 September 2020: എംജി യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

അപേക്ഷാതീയതി നീട്ടി

കണ്ണൂർ സർവകലാശാല വിജ്ഞാപനം ചെയ്ത ന്യൂ ജെനറേഷൺ കോഴ്‌സുകൾക് അപേക്ഷിക്കാനുള്ള അവസാന തീയതി 23-09-2020 (ബുധനാഴ്ച) വരെ നീട്ടിയിരിക്കുന്നു. സർക്കാർ നിർദ്ദേശ പ്രകാരം അപേക്ഷിക്കുന്നതിനു നാക്ക് സ്കോർ, NIRF റാങ്കിങ് എന്നിവ നിര്ബന്ധമില്ല. കോളേജുകൾക് ഒരു 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം, രണ്ടു ബിരുദ പ്രോഗ്രാമുകൾ, രണ്ടു ബിരുധാനാന്തര ബിരുദ പ്രോഗ്രാമുകൾ എന്നിവക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

MG University Announcements: എം ജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

അപേക്ഷ തീയതി

നാലാം സെമസ്റ്റർ ബി.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ-ഇന്റലെക്ച്വൽ ഡിസെബിലിറ്റി/ലേണിങ് ഡിസെബിലിറ്റി(2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്റ്റംബർ 28 വരെയും 525 രൂപ പിഴയോടെ സെപ്റ്റംബർ 29 വരെയും 1050 രൂപ സൂപ്പർ ഫൈനോടെ സെപ്റ്റംബർ 30 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറിന് 55 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസും പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റിന് 135 രൂപയും അടയ്ക്കണം.

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook