University Announcements 18 September 2020: കാലിക്കറ്റ് യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി, ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി  എന്നിവിടങ്ങളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കണ്ണൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലശാലയുടെ സെപ്തംബര്‍ 22-ന് ആരംഭിക്കുന്ന പരീക്ഷകള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ അഡീഷണല്‍ സെന്ററായി അനുവദിച്ച കൃഷ്ണ മേനോന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വിമണ്‍സ് കോളേജിന് പകരം എസ്.എന്‍ കോളേജാണ് അഡീഷണല്‍ കേന്ദ്രം. വിദ്യാര്‍ത്ഥികള്‍ എസ്.എന്‍ കോളേജില്‍ പരീക്ഷക്ക് ഹാജരാകണം.

പബ്ലിക് അഡ്രസ് സിസ്റ്റം ഓപ്പറേറ്റര്‍: രേഖകള്‍ അയക്കണം

കാലിക്കറ്റ് സര്‍വകലാശാല പബ്ലിക് അഡ്രസ് സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ സെപ്തംബര്‍ 21-നകം curedocs@uoc.ac.in എന്ന ഇ-മെയിലിലേക്ക് അയക്കണം. വിവരങ്ങള്‍ www.uoc.ac.in എന്ന വെബ്‌സൈറ്റില്‍.

ബിരുദ പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ് www.cuonline.ac.in/ug ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം നേരത്തെ സമര്‍പ്പിച്ച കോളേജ്, കോഴ്‌സ് ഒപ്ഷനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ സെപ്തംബര്‍ 21 വരെ പുനഃക്രമീകരിക്കാം. ഇതിനായി വിദ്യാര്‍ത്ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് കോളേജ് കോഴ്‌സ് ഓപ്ഷന്‍ ഡ്രാഗ് ആന്റ് ഡ്രോപ് സൗകര്യം ഉപയോഗിച്ച് ക്രമീകരിക്കാം. പുതിയ കോളേജോ, കോഴ്‌സുകളോ ഈ അവസരത്തില്‍ കൂട്ടിചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും സാധിക്കുന്നതല്ല. പുനഃക്രമീകരണം നടത്തുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് സെപ്തംബര്‍ 21-നകം എടുക്കണം.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ സെപ്തംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ ഏഴ് വരെയും 170 രൂപ പിഴയോടെ ഒക്‌ടോബര്‍ 14 വരെയും ഫീസടച്ച് ഒക്‌ടോബര്‍ 16 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്-8, എക്‌സാം-ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 19-നകം ലഭിക്കണം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, രണ്ട്, മൂന്ന്, നാല്, ആറ് സെമസ്റ്റര്‍ എല്‍.എല്‍.ബി യൂണറ്ററി/ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി (ഓണേഴ്‌സ്)/ഒന്ന്, രണ്ട്, മൂന്ന്, ആറ് സെമസ്റ്റര്‍ എല്‍.എല്‍.ബി (ത്രിവത്സരം) ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് (ജനുവരി 2020) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം 2019 മെയില്‍ നടത്തിയ പ്രീവിയസ് എം.എ സംസ്‌കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍), എം.എ സംസ്‌കൃതം സാഹിത്യ (സ്‌പെഷ്യല്‍) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ ഒന്ന് വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.എസ്.സി/ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സർവ്വകലാശാല തൃശ്ശൂരിൽ എം വോക് കോഴ്സ് ആരംഭിക്കുന്നു

കാലിക്കറ്റ് സർവകലാശാല സ്വാശ്രയ മേഖലയിൽ തൃശ്ശൂർ ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിൽ ഈ വർഷം മുതൽ എം വോക് (സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ്) കോഴ്സ് ആരംഭിക്കുന്നു. സർവ്വകലാശാല നേരിട്ട് നടത്തുന്ന തൃശ്ശൂർ ജില്ലയിലെ സ്വാശ്രയ കേന്ദ്രങ്ങളായ തിരൂർ സി സി എസ് ഐ ടി കേന്ദ്രം മാറ്റി സ്ഥാപിക്കുന്ന പേരമംഗലത്തും പുല്ലുട്ട് സി സി എസ് ഐ ടി കേന്ദ്രം മാറ്റി സ്ഥാപിക്കുന്ന കൊടുങ്ങല്ലൂരുമാണ് കോഴ്സ് ആരംഭിക്കുന്നത്. വിജ്ഞാപനം ഉടൻ പുറത്തിറക്കും.

MG University Announcements: എം ജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എം.ജി. ബിരുദ പ്രവേശനം; ഓപ്ഷൻ പുനഃക്രമീകരണം

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദപ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും ഇന്ന് (സെപ്തംബർ 19) വൈകീട്ട് അഞ്ചുവരെ അവസരം ലഭിക്കും. സ്ഥിരപ്രവേശനം നേടിയവർക്കും ഒന്നാം അലോട്ട്‌മെന്റ് ലഭിച്ചിട്ട് സർവകലാശാല ഫീസ് അടയ്ക്കാതിരിക്കുകയോ പ്രവേശനം തെരഞ്ഞെടുക്കാതിരിക്കുകയോ പ്രവേശനം തെരഞ്ഞെടുത്തിട്ട് കോളേജുമായി ബന്ധപ്പെടാതിരിക്കുകയോ വിവിധ കാരണങ്ങളാൽ കോളേജുകൾ നിരസിക്കുകയോ ചെയ്തവർക്ക് ഓപ്ഷനുകൾ പുനഃക്രമീകരിക്കുവാനും ഒഴിവാക്കാനും കഴിയില്ല.

എം.ജി. ബിരുദ പ്രവേശനം; ഭിന്നശേഷി സംവരണ സീറ്റിൽ പ്രവേശനം 24 വരെ

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ബിരുദപ്രവേശനത്തിന് ഏകജാലകം വഴി ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റിലേക്ക് അപേക്ഷിച്ചവർക്കുള്ള പ്രവേശനം സെപ്തംബർ 24 വരെ അതത് കോളേജുകളിൽ നടത്തും. വിവിധ പ്രോഗ്രാമുകളുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ സെപ്തംബർ 24ന് വൈകീട്ട് 4.30നകം കോളേജുമായി ഫോണിൽ ബന്ധപ്പെട്ട് ഓൺലൈനായി കോളേജ് ഫീസടച്ച് പ്രവേശനം ഉറപ്പാക്കണം. പ്രവേശനം പൂർണമായി ഓൺലൈനിലാണ്. ടി.സി. ഉചിതമാർഗേണ നൽകണം. സെപ്തംബർ 24നകം പ്രവേശനമെടുക്കാത്തവരുടെ അവസരം നഷ്ടമാകും.

പ്രൊജക്ട് മൂല്യനിർണയവും വൈവാവോസിയും

2020 ജൂണിൽ നടന്ന നാലാം സെമസ്റ്റർ എം.ബി.എ. പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയവും വൈവാവോസിയും സെപ്തംബർ 23 മുതൽ 30 വരെ അതത് കോളേജുകളിൽ നടക്കും. വിശദവിവരം അതത് കോളേജുകളിൽ ലഭിക്കും.

അപേക്ഷ തീയതി

തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിലെ ഒന്നാം സെമസ്റ്റർ എം.എഫ്.എ. (2019 അഡ്മിഷൻ റഗുലർ/ഒന്നാം വർഷം 2019 അഡ്മിഷൻ വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്തംബർ 28 വരെയും 525 രൂപ പിഴയോടെ 29 വരെയും 1050 രൂപ സൂപ്പർഫൈനോടെ 30 വരെയും അപേക്ഷിക്കാം.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് സയൻസസിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഫിസിക്‌സ് (സി.എസ്.എസ്. – 2018-20 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.ജി. പി.ജി. പ്രവേശന പരീക്ഷ ഒക്‌ടോബർ ആറിനും ഏഴിനും

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററിലും പി.ജി. പ്രോഗ്രാം പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ഒക്‌ടോബർ ആറ്, ഏഴ് തീയതികളിൽ നടക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള തീയതി പിന്നീട് അറിയിക്കും. കൊവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചും മാസ്‌കും കയ്യുറയും ധരിച്ചും പരീക്ഷയ്ക്ക് ഹാജരാകണം. കൊവിഡ് 19 ഇല്ല എന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പരീക്ഷാർത്ഥികൾ ഹാജരാക്കണം. ഓപ്പൺ ഓൾ ഇന്ത്യ ക്വാട്ടയിലേക്കുള്ള പി.ജി. പ്രവേശനം യോഗ്യത പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നടക്കുക. വിശദവിവരത്തിന് ഫോൺ: 0481-2733595. ഇമെയിൽ: cat@mgu.ac.in

Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റ്

കേരളസര്‍വകലാശാലയുടെ 2020-21 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റ് (//admissions.keralauniversity.ac.in) പ്രസിദ്ധപ്പെടുത്തി. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കാം. ഒന്നാം ഘട്ട അലോട്ട്മെന്‍റ് ലഭിക്കാത്തവരും എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പുതുതായി അലോട്ട്മെന്‍റ് ലഭിക്കുകയും ചെയ്ത അപേക്ഷകര്‍ ഓണ്‍ലൈനായി അഡ്മിഷന്‍ ഫീസ് അടച്ച് തങ്ങളുടെ അലോട്ട്മെന്‍റ് ഉറപ്പാക്കേണ്ടതാണ്. ഒന്നാം ഘട്ട അലോട്ട്മെന്‍റ് ലഭിച്ച് അഡ്മിഷന്‍ ഫീസ് അടച്ചവര്‍ രണ്ടാം ഘട്ട അലോട്ട്മെന്‍റില്‍ ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ലഭിച്ചാല്‍ അഡ്മിഷന്‍ ഫീസ് വീണ്ടും അടയ്ക്കേണ്ടതില്ല.

അലോട്ട്മെന്‍റ് ലഭിച്ച് ഓണ്‍ലൈനായി ഫീസ് അടച്ച അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റ് എടുക്കാം. അലോട്ട്മെന്‍റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷന്‍ തീയതി എന്നിവ അലോട്ട്മെന്‍റ് മെമ്മോയില്‍ നിന്ന് ലഭിക്കും. മെമ്മോയില്‍ പറഞ്ഞിരിക്കുന്ന തീയതികളില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (കൂടുതല്‍ വിവരങ്ങള്‍ക്ക് അലോട്ട്മെന്‍റ് മെമ്മോ കാണുക) കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കണം.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍.

വൈവ വോസി

ആറാം സെമസ്റ്റര്‍ യൂണിറ്ററി ത്രിവത്സര എല്‍.എല്‍.ബി (ജൂണ്‍ 2020) പരീക്ഷയുടെ വൈവ വോസി ഒക്ടോബര്‍ 12 മുതല്‍ ആരംഭിക്കുന്നതാണ്. പ്രസ്തുത പരീക്ഷ സി.എസ്.ഐ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസ്, ചെറുവാരക്കോണത്ത് ഒക്ടോബര്‍ 12 നും ഗവ.ലോ കോളേജ്, തിരുവനന്തപുരത്ത് ഒക്ടോബര്‍ 13, 14, 15, 16 തീയതികളിലും കേരള ലോ അക്കാഡമി ലോ കോളേജ്, തിരുവനന്തപുരത്ത് ഒക്ടോബര്‍ 19, 20, 21, 22, 27, 28 എന്നീ തീയതികളിലും നടക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റുമായി രാവിലെ 9. 30 ന് തന്നെ ഹാജരാകേണ്ടതാണ്. കോവിഡ് പശ്ചാത്തലത്തില്‍ പ്രസ്തുത കോളേജുകളില്‍ ഹാജരാകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വൈവയ്ക്കായി ഒക്ടോബര്‍ 5 ന് മുന്‍പ് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

ആറാം സെമസ്റ്റര്‍ എം.സി.എ. പ്രോജക്ട് ആന്‍റ് വൈവ റെഗുലര്‍ ആന്‍റ് സപ്ലിമെന്‍ററി (2015 സ്കീം), സപ്ലിമെന്‍ററി (2011 സ്കീം – 2014 അഡ്മിഷന്‍ മാത്രം) പരീക്ഷ സെപ്റ്റംബര്‍ 22, 23, 24, 25 എന്നീ തീയതികളില്‍ അതതു കോളേജുകളില്‍ നടക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ച് (2013 സ്കീം) പ്രാക്ടിക്കല്‍ സര്‍വേയിയിംഗ് II, കോണ്‍ക്രീറ്റ് ലാബ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 25 ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം (CET) സെന്‍ററില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

യു.ഐ.ടി. പ്രിന്‍സിപ്പാള്‍ – അഭിമുഖം

കേരളസര്‍വകലാശാലയുടെ കീഴിലുളള വിവിധ യു.ഐ.ടി.കളിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍മാരെ തെരഞ്ഞെടുക്കുന്നതിലേക്കായുളള അഭിമുഖം 2020 സെപ്റ്റംബര്‍ 23 ന് രാവിലെ 11.00 മണിക്ക് സര്‍വകലാശാലയുടെ പാളയം ക്യാമ്പസില്‍ വച്ച് നടത്തുന്നു. അഭിമുഖത്തിന് ഹാജരാകുന്നതിനുളള മെമ്മോ ലഭിച്ചവര്‍ മെമ്മോയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളുമായി മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

പരീക്ഷാഫലം

2019 സെപ്റ്റംബറില്‍ നടന്ന രണ്ട്, നാല്, ആറ്, എട്ട് സെമസ്റ്റര്‍ – പഞ്ചവത്സര എം.ബി.എ (ഇന്‍റഗ്രേറ്റഡ്)/ബി.എം.-എം.എ.എം. (2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

2019 നവംബറില്‍ നടത്തിയ ബി.എസ്സി. എന്‍വയോണ്‍മെന്‍റ് ആന്‍റ് വാട്ടര്‍ മാനേജ്മെന്‍റ്, ബി.എസ്.സി ഫിസിക്സ് ആന്‍റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (റീസ്ട്രക്ച്ചേര്‍ഡ്,മേഴ്സിചാന്‍സ് 2008 അഡ്മിഷന്‍ ആന്‍റ് സപ്ലിമെന്‍ററി 2009 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

2019 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്സി. കെമിസ്ട്രി ആന്‍റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (റീസ്ട്രക്ച്ചേര്‍ഡ്,മേഴ്സിചാന്‍സ് 2008 അഡ്മിഷന്‍ ആന്‍റ് സപ്ലിമെന്‍ററി 2009 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 5 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

2019 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.കോം. ടൂറിസം ആന്‍റ് ട്രാവല്‍ മാനേജ്മെന്‍റ് (റീസ്ട്രക്ച്ചേര്‍ഡ്, മേഴ്സിചാന്‍സ് 2008 അഡ്മിഷന്‍ വരെ, സപ്ലിമെന്‍ററി 2009 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 5 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

2020 ജൂണില്‍ നടത്തിയ അവസാന വര്‍ഷ (ഓണ്‍ലൈന്‍) ബി.എ. അറബിക്/ബി.എ. അഫ്സല്‍-ഉല്‍-ഉലമ (ആന്വല്‍ സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി സെപ്റ്റംബര്‍ 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കരട് മാര്‍ക്ക്ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്

ഒന്നും രണ്ടും വര്‍ഷ ബി.ബി.എ. (റെഗുലര്‍, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 30 വരെയും 150 രൂപ പിഴയോടെ ഒക്ടോബര്‍ 6 വരെയും 400 രൂപ പിഴയോടെ ഒക്ടോബര്‍ 8 വരെയും അപേക്ഷിക്കാം. റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ ഒരു പേപ്പറിന് 125 രൂപയും 100 രൂപ മാര്‍ക്ക്ലിസ്റ്റ് ഫീസായും 200 രൂപ ക്യാമ്പ് ഫീസായും അടയ്ക്കേണ്ടതാണ്. ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി വിഭാഗക്കാര്‍ ഓരോ പേപ്പറിന് 150 രൂപയും 100 രൂപ രജിസ്ട്രേഷന്‍ ഫീസും 100 രൂപ മാര്‍ക്ക്ലിസ്റ്റിനും 200 രൂപ ക്യാമ്പ് ഫീസായും അടയ്ക്കേണ്ടതാണ്. ഇവയ്ക്കുപുറമെ 5% സെസായും അടയ്ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം – പരീക്ഷകള്‍

തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന പി.ജി.ഡിപ്ലോമ കൗണ്‍സിലിംഗ് സൈക്കോളജി സപ്ലിമെന്‍ററി പരീക്ഷ 28, 29, 30, ഒക്ടോബര്‍ 1, 3 തീയതികളില്‍ നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല. ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ഡിപ്പാര്‍ട്ട്മെന്‍റ്/സെന്‍റര്‍ എന്ന പേജില്‍ ലഭ്യമാണ്. ഫോണ്‍: 0471 – 2302523.

തുടര്‍വിദ്യഭ്യാസവ്യാപനകേന്ദ്രം യോഗ ആന്‍റ് മെഡിറ്റേഷന്‍ പരീക്ഷ ഒക്ടോബര്‍ 14, 15 തീയതികളില്‍ നടത്തുന്നതാണ്. പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്ടോബര്‍ 1 വരെയും 50 രൂപ പിഴയോടെ ഒക്ടോബര്‍ 5 വരെയും 250 രൂപ പിഴയോടെ ഒക്ടോബര്‍ 8 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ഡിപ്പാര്‍ട്ട്മെന്‍റ്/സി.എ.സി.ഇ.ഇ എന്ന പേജില്‍ ലഭിക്കും. ഫോണ്‍: 0471 – 2302523. പൂരിപ്പിച്ച അപേക്ഷ തപാലില്‍ അയയ്ക്കുക.

Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കണ്ണൂർ: സർവകലാശാല നടത്താൻ ബാക്കിയുള്ളതും കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചതുമായ ബിരുദതല പരീക്ഷകൾ തടത്താൻ തീരുമാനിച്ചു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ ഗോപിനാഥ് രവിന്ദ്രൻ, പരീക്ഷാ കൺട്രോളർ ഡോ. വിൻസൻറ് പി.ജെ, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ വിദ്യാർത്ഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനമെടുത്തത്.

തുടർന്ന് നടന്ന പരീക്ഷാ മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ നാലാം സെമസ്റ്റർ റെഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ് മാർച്ച്- 2020 പരീക്ഷകൾ സെപ്റ്റംബർ 29ന് തുടങ്ങാൻ തീരുമാനിച്ചു. വിശദമായ ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

കോവിഡ്-19 പശ്ചാത്തലത്തിൽ പരീക്ഷ സുഗമമായി നടത്തുന്നതിനായി സർവകലാശാല തലത്തിലും കോളേജ് തലത്തിലും എക്സാമിനേഷൻ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.

റിഫ്രഷർ കോഴ്സുകൾ

കണ്ണൂർ സർവകലാശാലയിൽ യു.ജി.സി- എച്ച്.ആർ.ഡി.സിക്ക് 2020-21 വർഷത്തിൽ യു.ജി.സി അനുവദിച്ച കോഴ്സുകളിൽ 09-10-2020 മുതൽ 22-10-2020 വരെ 14 ദിവസം നീണ്ടു നിൽക്കുന്ന റിഫ്രഷർ കോഴ്സുകൾ നടത്തും. സ്പെസിഫിക് റിഫ്രഷർ കോഴ്സ് ഇൻ ലാംഗ്വേജ്, കംപരറ്റീവ് ലിറ്ററേച്ചർ ആൻഡ് കൾച്ചറൽ സ്റ്റഡീസ്, സ്പെസിഫിക് റിഫ്രഷർ കോഴ്സ് ഇൻ ഫിസിക്കൽ സയൻസ് എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ 26-09-2020 വൈകിട്ട് 5 മണി വരെ സ്വീകരിക്കും.

പുനർമൂല്യനിർണയഫലം

നാലാം സെസ്റ്റർ എം.എസ്.സി, എം.കോം, ഏപ്രിൽ 2020 പരീക്ഷയുടെ പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റർ ബി.കോം സ്പെഷ്യൽ എക്സാമിനേഷൻ- സ്പോർട്സ് നവംബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്ടോബർ 3 വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ബിരുദ ഏകജാലക പ്രവേശനം- തെറ്റുകൾ തിരുത്താം

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലേക്ക് 2020-21 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം 15-09-2020ന് അവസാനിക്കുന്ന സാഹചര്യത്തിൽ അപേക്ഷയിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്താൻ ആഗ്രഹിക്കുന്നവർ sws@kannuruniv.ac.in എന്ന ഇ-മെയിലിൽ ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ സഹിതം അപേക്ഷിക്കുക. അപേക്ഷാ ഫീസ് 200 രൂപ. അവസാന തീയതി- 21-09-2020. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Education News: മറ്റ് വിദ്യഭ്യാസ വാർത്തകൾ

ഐ.എച്ച്.ആ4.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം

കേരളാ സർക്കാർ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴില്‍ എം.ജി. സർവ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മല്ലപ്പള്ളി (04692681426, 8547005033), പീരുമേട് (04869232373, 8547005041) പുതുപ്പള്ളി (04812351228, 8547005040), തൊടുപുഴ (04862257447, 8547005047), കട്ടപ്പന (04868250160, 8547005053), മറയൂര്‍ (04865253010, 8547005072), കോന്നി (046822382280, 8547005074) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 202021 അദ്ധ്യയന വർഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50% സീറ്റുകളില്‍ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ വഴി പ്രവേശനത്തിനായി അർഹരായവരില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ //ihrd.kerala.gov.in/cascap എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്.

19.09.2020 തീയതി 10 മണി മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമർപ്പിക്കാവുന്നതാണ്. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമർപ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 500/രൂപ (എസ്.സി, എസ്.റ്റി 200/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കേണ്ടതാണ്. ഓഫ് ലൈനായി അപേക്ഷിക്കു മ്പോള്‍ അപേക്ഷാ ഫാറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതിപട്ടികവർഗ്ഗ വിഭാഗക്കാർക്ക് 200/ രൂപ) രജിസ്‌ട്രേഷന്‍ ഫീസായി ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാവുന്നതാണ്. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ ഐ.എച്ച്.ആ4.ഡി വെബ്‌സൈറ്റായ www.ihrd.ac.in  മുഖാന്തിരം ലഭ്യമാണ്.

സി-ആപ്റ്റ് ഓൺലൈൻ ക്ലാസ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു

സി-ആപ്റ്റിന്റെ സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി മൈക്രോസോഫ്റ്റ്, ഇ.സി കൗൺസിൽ എന്നിവരുമായി സഹകരിച്ചു തുടങ്ങുന്ന സൈബർ സെക്യൂരിറ്റി & എത്തിക്കൽ ഹാക്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ ഓൺലൈൻ ക്ലാസ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് ട്രെയിനേഴ്‌സ് നയിക്കുന്ന ക്ലാസ്സുകളിൽ വിജയിക്കുന്ന കുട്ടികൾക്ക് സി-ആപ്റ്റിന്റെ കൂടാതെ മൈക്രോസോഫ്റ്റ് ഗ്ലോബൽ സർട്ടിഫിക്കേഷൻ, ഇ.സി കൗൺസിൽ എന്നിവരുടെ സർട്ടിഫിക്കറ്റുകളും നൽകും.

വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. എൻജിനിയറിഗ് വിദ്യാർത്ഥികൾക്ക് മുൻഗണനയുണ്ട്. കോഴ്‌സിന് ചേരാൻ താത്പര്യമുളള കുട്ടികൾ www.captmultimedia.com എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. ഫീസ് 18000 രൂപയും ജി.എസ്.ടിയും ഫോൺ: 8848336424.

സർക്കാർ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിലേക്ക് സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. https:itiadmissions.kerala.gov.in, https:det.keral.gov.in എന്നിവ മുഖേന അപേക്ഷ നൽകാം. പ്രോസ്‌പെക്ടസും മാർഗനിർദ്ദേശങ്ങളും വെബ്‌സൈറ്റുകളിൽ ലഭിക്കും. ഓൺലൈനായി 100 രൂപ ഫീസടക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് അവസാന തിയതി വരെ അപേക്ഷയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം. നിശ്ചിത തിയതിയിൽ ഓരോ ഐ.ടി.ഐ യുടെയും വെബ്‌സൈറ്റിൽ റാങ്ക് ലിസ്റ്റും അനുബന്ധവിവരങ്ങളും പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റുകൾ ഐ.ടി.ഐ കളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുളള വിവരങ്ങൾ യഥാസമയം എസ്.എം.എസ് മുഖേന ലഭിക്കും. സംസ്ഥാനത്തെ 14 വനിത ഐ.ടി.ഐ കൾ ഉൾപ്പെടെ 99 സർക്കാർ ഐ.ടി.ഐകളിലെ 76 ട്രേഡുകളിലായി 22000 ത്തോളം ട്രെയിനികൾക്ക് ട്രേഡുകളും പത്താം ക്ലാസ്സ് ജയിച്ചവർക്ക് അപേക്ഷിക്കാവുന്ന മെട്രിക് ട്രേഡുകളും നിലവിലുണ്ട്.

വനിതാ പോളിടെക്‌നിക് കോളേജ്: ഒഴിവുളള സീറ്റുകളിൽ പ്രവേശനം

തിരുവനന്തപുരം സർക്കാർ വനിത പോളിടെക്‌നിക് കോളേജിലെ ലാറ്ററൽ എൻട്രി രണ്ടാം വർഷ ക്ലാസ്സുകളിലേക്ക് ഒഴിവുളള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള എല്ലാ വിദ്യാർത്ഥിനികളും 23ന് രാവിലെ 11നകം വനിത പോളിടെക്‌നിക്കിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. പ്രവേശനം ലഭിക്കുന്നവർ അന്നുതന്നെ 13190 രൂപ ഫീസ് നൽകണം. എസ്.സി/എസ്.ടി വിഭാഗക്കാർ 500 രൂപയാണ് അടയ്‌ക്കേണ്ടത്. പി.ടി.എ ഫണ്ട് കരുതണം. ഫീസ് എ.ടി.എം കാർഡ് മുഖേനയേ സ്വീകരിക്കൂ. പ്രവേശനസമയത്ത് യോഗ്യത തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. വിശദ വിവരങ്ങൾ www.polyadmission.org/let www.gwptctvpm.org
എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

വട്ടിയൂർക്കാവ് പോളിടെക്‌നിക്ക്: ഒഴിവുളള സീറ്റുകളിൽ പ്രവേശനം 23ന്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ ലാറ്ററൽ എൻട്രി സ്‌കീമിൽ ഒഴിവുളള സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ടപ്രവേശനം 23ന് കോളേജിൽ നടത്തും. രാവിലെ 10ന് ഐറ്റിഐ പാസ്സായ മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ് വിഭാഗക്കാർ (റാങ്ക് 150 വരെ), 11 മുതൽ പ്ലസ്ടു / വിഎച്ച്എസ്ഇ പാസ്സായ റാങ്ക് 250 വരെയുള്ള എല്ലാ വിഭാഗക്കാരും, ഉച്ചയ്ക്ക് ഒന്ന് മുതൽ പ്ലസ്ടു / വിഎച്ച്എസ്ഇ പാസ്സായ ലാറ്റിൻ കാത്തലിക്, പിന്നാക്ക ഹിന്ദു, മുസ്ലിം എന്നീ വിഭാഗക്കാർക്കും (റാങ്ക് 350 വരെ), പട്ടികജാതിവിഭാഗം (റാങ്ക് 600 വരെ) ഉച്ചയ്ക്ക് 2.30 മുതൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി ബ്രാഞ്ച് (റാങ്ക് 600 വരെയുളള എല്ലാ വിഭാഗക്കാരും) പ്രവേശനം നടക്കും. കൂടുതൽ വിവരങ്ങൾ www.polyadmision.org/let, www.cpt.ac.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ സീറ്റൊഴിവ്

ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2020-21 അദ്ധ്യയന വർഷത്തെ ഒരു വർഷം ദൈർഷ്യമുളള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ കോഴ്‌സിലേയ്ക്കും, ഫുഡ് ആന്റ് ബിവറേജ് സർവീസ് കോഴ്‌സിലേക്കും പട്ടിക വർഗ വിഭാഗത്തിൽ ഓരോ സീറ്റും പൊതു വിഭാഗത്തിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട്. താത്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണം. ഫോൺ: 0471-2728340.

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook