University Announcements 17 September 2020: കാലിക്കറ്റ് യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി, ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി  എന്നിവിടങ്ങളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എം.ബി.എ പ്രവേശനം: 18-ന് അവസരം

കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍ (തൃശൂര്‍), തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എന്നീ സെന്ററുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് എം.ബി.എ പ്രവേശനത്തിന് അപേക്ഷ തന്നിട്ട് ഗൂഗിള്‍ മീറ്റ് വഴി അഡ്മിഷന്‍ നേടാത്തവര്‍ക്ക് സെപ്തംബര്‍ 18-ന് ഒരു അവസരം കൂടി നല്‍കും. 0494 2407363 എന്ന നമ്പറില്‍ രാവിലെ 11 മണിക്ക് ബന്ധപ്പെടുക. പി.ആര്‍ 735/2020

ബി.എ.എം.എസ് പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല സെക്കണ്ട് പ്രൊഫഷണല്‍ ബി.എ.എം.എസ് (2009 സ്‌കീം-2009 പ്രവേശനം, 2008 സ്‌കീം-2008 പ്രവേശനം, 2007 സ്‌കീം-2007 ഉം അതിന് മുമ്പുമുള്ള പ്രവേശനം) സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ സെപ്തംബര്‍ 24 വരെയും 170 രൂപ പിഴയോടെ സെപ്തംബര്‍ 28 വരെയും രജിസ്റ്റര്‍ ചെയ്യാം.

കോഴ്‌സ് അഫിലിയേഷന് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് സര്‍വകലാശാല ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ എന്‍.ഒ.സി ലഭിച്ച കോഴ്‌സുകള്‍ക്ക് താല്‍ക്കാലിക അഫിലിയേഷന്‍ നല്‍കുന്നതിന് വേണ്ടി അപേക്ഷ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കേണ്ടതാണ്. ലിങ്ക് സര്‍വകലാശാലയുടെ സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടലിലില്‍ ലഭ്യമാവും.

MG University Announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എം.ജി. സർവകലാശാല പി.ജി. പ്രവേശനം; ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷന് തുടക്കം

മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലെ ‘പി.ജി. ക്യാപ് 2020’ എന്ന ലിങ്കിലൂടെയാണ്‌ രജിസ്‌ട്രേഷൻ നടത്തേണ്ടത്.

മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി സീറ്റുകളിലേക്കും ലക്ഷദ്വീപ് നിവാസികൾക്ക്‌ സംവരണം ചെയ്ത സീറ്റുകളിലേക്കും അപേക്ഷിക്കുന്നവർ ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ അപേക്ഷയ്‌ക്കൊപ്പം നൽകണം. ഏകജാലക രജിസ്‌ട്രേഷൻ നടത്താത്തവർക്ക് മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാനാകില്ല.

ഭിന്നശേഷി, സ്‌പോർട്‌സ്, കൾച്ചറൽ ക്വാട്ട സീറ്റുകളിലേക്കും ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് പട്ടിക സർവകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതതു കോളജുകളിൽ ഓൺലൈനായി നടക്കും.

ഓൺലൈനായി പ്രവേശനം

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശനം പൂർണമായും ഓൺലെനിലാണ് നടക്കുക. സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ്, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്‌പെക്ടസ് വായിച്ചശേഷം അപേക്ഷ നൽകുക. സംവരണാനുകൂല്യത്തിനായി പ്രോസ്‌പെക്ടസിൽ നിർദേശിക്കുന്ന സാക്ഷ്യപത്രങ്ങൾ തന്നെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കണം. നിർദിഷ്ട സാക്ഷ്യപത്രങ്ങൾക്കു പകരം മറ്റുള്ളവ അപ്‌ലോഡ് ചെയ്താൽ പ്രവേശനം റദ്ദാക്കപ്പെടാം.

അപ്‌ലോഡ് ചെയ്യേണ്ട സാക്ഷ്യപത്രങ്ങൾ:

  • എസ്.സി./എസ്.ടി. സംവരണാനുകൂല്യം- ജാതി സർട്ടിഫിക്കറ്റ്
  • എസ്.ഇ.ബി.സി./ഒ.ഇ.സി. സംവരണാനുകൂല്യം- ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് (ഒറ്റ ഫയലായി) അല്ലെങ്കിൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്
  • ഇ.ഡബ്ല്യൂ.എസ്.- ഇൻകം ആൻഡ് അസറ്റ്‌സ് സർട്ടിഫിക്കറ്റ്
  • എൻ.സി.സി./എൻ.എസ്.എസ്. ബോണസ് മാർക്കിന്- ബിരുദതലത്തിലെ സാക്ഷ്യപത്രം
  • വിമുക്തഭടൻ/ജവാൻ ആശ്രിതർക്കുള്ള ബോണസ് മാർക്കിന്- ജില്ലാ സൈനിക ക്ഷേമ ഓഫീസിൽനിന്നുള്ള സാക്ഷ്യപത്രം (കര/നാവിക/വ്യോമ സേന വിഭാഗം മാത്രം)

സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ടു ലക്ഷം രൂപയിൽ കൂടുതലായി നൽകിയ ശേഷം സംവരണം ആവശ്യമില്ലെന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാം.

എസ്.സി./എസ്.ടി. വിഭാഗത്തിന് 725 രൂപയും മറ്റുള്ളവർക്ക് 1250 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. വിശദവിവരം വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാനതീയതി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ അക്ഷയകേന്ദ്രങ്ങളെയും മറ്റും ആശ്രയിക്കുന്നവർ തിരക്ക് ഒഴിവാക്കി സാമൂഹിക അകലം പാലിച്ച് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ ശ്രദ്ധിക്കണം.

എം.ബി.എ. പുനർമൂല്യനിർണയം; മെമോ അയച്ചു

2019 ജൂണിൽ മഹാത്മാഗാന്ധി സർവകലാശാല നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ. പരീക്ഷയുടെ പുനർമൂല്യനിർണയം പൂർത്തീകരിച്ചു. അപേക്ഷ സമർപ്പിച്ചവർക്ക് പുനർമൂല്യനിർണയഫലം ഉൾക്കൊള്ളിച്ച മെമ്മോ തപാൽമാർഗം അയച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു

Education News: മറ്റ് വിദ്യഭ്യാസ വാർത്തകൾ

കേരള മീഡിയ അക്കാദമി ഓണ്‍ലൈന്‍ പൊതുപ്രവേശനപരീക്ഷ സെപ്റ്റംബര്‍ 19 ന്

കേരള മീഡിയ അക്കാദമി-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ 2020-2021 ബാച്ച് പി.ജി.ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കുളള പൊതുപ്രവേശന പരീക്ഷ സെപ്റ്റംബര്‍ 19 ന് ഓണ്‍ലൈനില്‍ നടക്കും. ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 മണിവരെയാണ് പരീക്ഷാസമയം. ആദ്യമായാണ് മീഡിയ അക്കാദമി പ്രവേശന പരീക്ഷ ഓണ്‍ലൈനായി നടത്തുന്നത്. ഓരോ പരീക്ഷാര്‍ത്ഥികള്‍ക്കും വീട്ടിലിരുന്നും അല്ലെങ്കില്‍ മറ്റു സ്ഥലം തിരഞ്ഞെടുത്തും പരീക്ഷയില്‍ പങ്കെടുക്കാം.

ഒബ്ജക്ടീവ് ടൈപ്പ്/മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാകും പരീക്ഷയില്‍ ഉണ്ടാവുക. കറന്റ് അഫയേഴ്‌സ്, പൊതു വിജ്ഞാനം, മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കൊപ്പം ഇംഗ്ലീഷ്, മലയാളം, ഭാഷാപരിജ്ഞാനം എന്നിവയും പരിശോധിക്കുന്ന ചോദ്യങ്ങളാകും പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

അഡ്മിറ്റ് കാര്‍ഡ്, പരീക്ഷയുടെ ലിങ്ക്, പരീക്ഷ സംബന്ധിച്ച മറ്റ് വിവരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ വഴി അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് മീഡിയ അക്കാദമിയിലെ 9645090664 എന്ന നമ്പറില്‍ ബന്ധപ്പെടാം. പരീക്ഷയുമായി ബന്ധപ്പെട്ട സാങ്കേതികമായ വിവരങ്ങള്‍ക്ക് ഇനിപ്പറയുന്ന ICFOSS നമ്പറുകളില്‍ വിളിക്കാം. 914712700013, 7356610110, 9207199777 (ഈ നമ്പറുകള്‍ പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ലഭ്യമാകുക).

ഡി.എഡ് / ഡി എൽഡ് പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ 29 വരെ

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട ഡി.എഡ് / ഡി എൽഡ് പരീക്ഷകൾ 2020 സെപ്റ്റംബർ 22 മുതൽ 29 വരെ റ്റി ഡി എച്ച് എസ് മട്ടാഞ്ചേരി, ബി വി എച്ച് എസ് നായരമ്പലം, സെന്റ് ആൽബർട്സ് എച്ച്.എസ് എറണാകുളം, സെൻറ് മേരീസ് സി ജി എച്ച് എസ് എറണാകുളം, ഒ എൽ സി ജി എച്ച് എസ് പള്ളുരുത്തി, ഗവ ടി.ടി. ഐ ഇടപ്പള്ളി എന്നീ കേന്ദ്രങ്ങളിൽ വച്ച് നടത്തപ്പെടുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

നെയ്യാറ്റിൻകര പോളിടെക്‌നിക് കോളേജ് പ്രവേശനം 19ന്

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി വഴി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം 19ന് കൗൺസലിംഗിന് ഹാജരാകണം.

+2/ വി.എച്ച്.എസ്.ഇ റാങ്ക് ലിസ്റ്റിലെ ഒന്നു മുതൽ 500 വരെയുള്ള റാങ്കുകാരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ എസ്.സി/എസ്.ടി വിഭാഗം അപേക്ഷകരും രാവിലെ ഒൻപതിനും 501 മുതൽ 750 വരെയുള്ള റാങ്കുകാർ ഉച്ചയ്ക്ക് ഒന്നിനും റിപ്പോർട്ട് ചെയ്യണം.

പ്രവേശന സമയത്ത് ഫീസ് 2,500 രൂപ ക്യാഷ് ആയും 13,190 രൂപ എ.റ്റി.എം കാർഡ്/ ഡെബിറ്റ് കാർഡ് മുഖേനയുമായിരിക്കും സ്വീകരിക്കുക. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ www.gptcnta.ac.in ൽ ലഭിക്കും.

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook