University Announcements 16 September 2020: കാലിക്കറ്റ് യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി, ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി  എന്നിവിടങ്ങളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

MG University Announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷഫലം

2020 ഫെബ്രുവരിയിൽ സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ നടന്ന 2018-2020 ബാച്ച് മൂന്നാം സെമസ്റ്റർ എം.എസ്‌സി. എൻവയൺമെന്റ് സയൻസ് ആന്റ് മാനേജ്‌മെന്റ്, എം.എസ്‌സി. എൻവയൺമെന്റ് സയൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ഡിസംബറിൽ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിൽ നടന്ന പിഎച്ച്.ഡി. കോഴ്‌സ് വർക്ക് (2018 അഡ്മിഷൻ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.ബി.എ. സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ 2020-22 ബാച്ചിലേക്കുള്ള എം.ബി.എ. കോഴ്‌സിന് എസ്.സി./എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. യോഗ്യരായവർ സെപ്തംബർ 22ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ നേരിട്ട് ഹാജരാകണം. സിമാറ്റ്/ക്യാറ്റ്/കെമാറ്റ് പരീക്ഷയിൽ അംഗീകൃത സ്‌കോർ നേടിയവർക്ക് മുൻഗണന. വിശദവിവരത്തിന് ഫോൺ: 0481-2732288.

ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന

ആഗസ്ത് 13 നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച ആറാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധന ( സ്‌ക്രൂട്ടിനി ) സെപ്തംബർ 18, 22, 23, 25 തീയതികളിൽ സർവകലാശാലാ അസംബ്ലി ഹാളിൽ നടക്കും. സൂക്ഷ്മപരിശോധനക്കായി അപേക്ഷകർ എത്തേണ്ട സമയക്രമം സ്റ്റുഡന്റ്‌സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് അറിയിക്കും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ബി.ആര്‍ക് കോളേജ് മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകള്‍ക്ക് ഇടയില്‍ 2020-21 വര്‍ഷത്തില്‍ ബി.ആര്‍ക് കോളേജ് മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബി.ആര്‍ക് ഒന്നും രണ്ടും സെമസ്റ്റര്‍ പൂര്‍ത്തിയാക്കി പരീക്ഷ എഴുതിയവരും മൂന്നാം സെമസ്റ്ററിലേക്ക് പ്രമോട്ട് ചെയ്യാന്‍ അര്‍ഹത നേടിയവരുമായിരിക്കണം.

നിര്‍ദ്ദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ കോളേജ് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തി യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ അറ്റസ്റ്റഡ് കോപ്പി, ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍, 335 രൂപയുടെ ചലാന്‍ എന്നിവ സഹിതം രജിസ്ട്രാര്‍ക്ക് സെപ്തംബര്‍ 25-നകം സമര്‍പ്പിക്കണം. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ സമര്‍പ്പിക്കണം. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ മാത്രം കോളേജ് മാറ്റത്തിന് അപേക്ഷിച്ചാല്‍ മതി. അത് തെളിയിക്കുന്ന രേഖ അപേക്ഷയോടൊപ്പം അയക്കണം. പഠിച്ചുകൊണ്ടിരിക്കുന്ന കോളേജിന്റെ പ്രിന്‍സിപ്പല്‍ മുഖാന്തരമല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. വെബ്‌സൈറ്റിലെ വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.

ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് 18-ന്

കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് സെപ്തംബര്‍
18-ന് വൈകുന്നേരം അഞ്ച് മണി മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാവും. ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം നേരത്തെ സമര്‍പ്പിച്ച കോളേജ്, കോഴ്‌സ് ഓപ്ഷനുകള്‍ സെപ്തംബര്‍ 21 വരെ പുനഃക്രമീകരിക്കാം. ഇതിനായി വിദ്യാത്ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് കോളേജ് കോഴ്‌സ് ഓപ്ഷന്‍ ഡ്രാഗ് ആന്റ് ഡ്രോപ് സൗകര്യം ഉപയോഗിച്ച് പുനഃക്രമീകരിക്കാം. പുതിയ കോളേജോ, കോഴ്‌സുകളോ ഈ അവസരത്തില്‍ കൂട്ടിചേര്‍ക്കാനോ, ഒഴിവാക്കാനോ സാധിക്കുന്നതല്ല. ഒന്നാം അലോട്ട്‌മെന്റ് സെപ്തംബര്‍ 24-നും രണ്ടാം അലോട്ട്‌മെന്റ് ഒക്‌ടോബര്‍ ആറിനും പ്രസിദ്ധീകരിക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.എ/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ/ബി.എസ്.ഡബ്ല്യൂ (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.

Sree Sankaracharya Sanskrit University Announcements: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷാഫലം

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല 2020 ജൂണ്‍ മാസത്തില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ലു. പരീക്ഷകളുടെ പ്രൊവിഷണല്‍ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫലം സര്‍വ്വകലാശാല വെബ്സൈറ്റില്‍ (www.ssus.ac.in) ലഭ്യമാണ്.

Education News: മറ്റ് വിദ്യഭ്യാസ വാർത്തകൾ

നോർക്ക സ്‌കോളർഷിപ്പോടെ നൂതന സാങ്കേതിക വിദ്യാപഠനം

നോർക്ക റൂട്ട്സിന്റെ 75 ശതമാനം സ്‌കോളർഷിപ്പോടെ നടത്തുന്ന നൂതന സാങ്കേതിക വിദ്യാ കോഴ്സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ (ആർ .പി.എ) ഫുൾസ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ സയൻസ് & അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ്, എസ്റ്റെൻഡഡ് റിയാലിറ്റി എന്നിവയ്ക്ക് അപേക്ഷിക്കാം. 350 മുതൽ 400 മണിക്കൂർ വരെ ഓൺലൈനായാണ് ക്ലാസ് നടത്തുന്നത്. ബിരുദമാണ് യോഗ്യത. അവസാനവർഷ ഫലം കാത്തിരിക്കുന്ന ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഒക്ടോബർ 15 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഉയർന്ന പ്രായപരിധി 45 വയസ്സ്.
ഐ.സി.ടി അക്കാദമി ഓഫ് കേരളയാണ് പരിശീലനം നല്കുന്നത്. വിവിധ കോഴ്സുകൾക്ക് 17,900 മുതൽ 24,300 രൂപ വരെയാണ് ഫീസ്. ഇതിൽ 75 ശതമാനം തുക നോർക്ക സ്‌കോളർഷിപ്പ് അനുവദിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റ്റി.സി.എസ് അയോൺ ഇന്റേൺഷിപ് ലഭിക്കും. ക്ളാസ് ഒക്ടോബർ 27 ന് ആരംഭിക്കും. ഒക്ടോബർ അഞ്ച് വരെ www.ictkerala.org യിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471-2700811/12/13, 8078102119.

നേഴ്സറി ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോഴ്സ് പരീക്ഷ 24 മുതൽ

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ഒന്നാം വർഷ നേഴ്സറി ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോഴ്സ് പരീക്ഷ 24 മുതൽ 26 വരെ നടത്തും. പുന:ക്രമീകരിച്ച സമയക്രമ പട്ടിക keralapareekshabhavan.in ൽ ലഭിക്കും.

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കളമശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2020-21 അധ്യയന വർഷത്തെ ഹോട്ടൽ മാനേജ്മെൻ്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള ഫുഡ് & ബിവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കൊ മൊഡേഷൻ ഓപ്പറേഷൻ എന്നീ കോഴ്സുകളിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – 0484 2558385, 9400455066

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook