University Announcements 15 September 2020: കാലിക്കറ്റ് യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി, ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി  എന്നിവിടങ്ങളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

MG University Announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എം.ജി. ബിരുദപ്രവേശനം

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദപ്രവേശനത്തിന് ഏകജാലകം വഴി ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് സെപ്തംബർ 17ന് വൈകീട്ട് 4.30നകം പ്രവേശനം കൺഫേം ചെയ്യണം. സ്ഥിരപ്രവേശനം നേടുന്നവർ കോളേജുമായി ബന്ധപ്പെട്ട് നിശ്ചിതഫീസടച്ച് പ്രവേശനം സ്ഥിരപ്പെടുത്തണം. സെപ്തംബർ 17ന് വൈകീട്ട് 4.30നകം നിശ്ചിതഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം അലോട്ട്‌മെന്റ് കൺഫേം ചെയ്യാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. കോളേജുകൾ പ്രവേശനം കൺഫേം ചെയ്തു എന്നതിന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. പ്രവേശനം സംബന്ധിച്ച പരാതികൾക്ക് കൺഫർമേഷൻ സ്ലിപ് നിർബന്ധമാണ്. ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കാനും സെപ്തംബർ 18, 19 തീയതികളിൽ അവസരം ലഭിക്കും. ഭിന്നശേഷിക്കാർക്കുള്ള പ്രവേശനം സെപ്തംബർ 18 മുതൽ 24 വരെ ഓൺലൈനായി നടക്കും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എസ്.സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി (2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ സെപ്തംബര്‍ 24 വരെയും 170 രൂപ പിഴയോടെ സെപ്തംബര്‍ 26 വരെയും ഫീസടച്ച് സെപ്തംബര്‍ 28 വരെ രജിസ്റ്റര്‍ ചെയ്യാം.

കാലിക്കറ്റ് സര്‍വകലാശാല പി.ജി ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി (2019 പ്രവേശനം) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ സെപ്തംബര്‍ 19 വരെയും 170 രൂപ പിഴയോടെ സെപ്തംബര്‍ 22 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ ഇസ്‌ലാമിക് ഫിനാന്‍സ് (2018 പ്രവേശനം) ഏപ്രില്‍ 2020 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസം ബി.എ സ്‌പെഷ്യല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.എ (സി.യു.സി.ബി.സി.എസ്.എസ്) കോമണ്‍ കോഴ്‌സ് അറബിക്-കള്‍ച്ചര്‍ ആന്റ് സിവിലൈസേഷന്‍ (2017 പ്രവേശനം) സ്‌പെഷ്യല്‍ പരീക്ഷ സെപ്തംബര്‍ 22-ന് ഉച്ചക്ക് 1.30-ന് തിരുനാവായ ഖിദ്മത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും.

പുതുതലമുറ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ കോളേജുകളില്‍ പുതുതലമുറ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബന്ധപ്പെട്ട കോളേജുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍ സംബന്ധിച്ച വിവരങ്ങളും മറ്റ് നിബന്ധനകളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പുനഃപ്രവേശനം

കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ബി.എഡ് കോളേജുകളിലും സർവകലാശാലയുടെ ടീച്ചർ എഡ്യുക്കേഷൻ സെൻററുകളിലും 2020-21 അധ്യയന വർഷത്തെ ബി.എഡ് പ്രോഗ്രാമിൻറെ നാലാം സെമസ്റ്ററിൽ പുനഃപ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബർ 23.

Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളേജുകള്‍ / സെന്‍ററുകള്‍ എന്നിവിടങ്ങളിലെ 2020-21 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു (//admissions.keralauniversity.ac.in).

എല്ലാ കോളേജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും എസ്.സി./എസ്.ടി./ എസ്.ഇ.ബി.സി. സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്‍റ്. കേരള സര്‍വകലാശാലയുടെ കീഴില്‍ ബിരുദാനന്തര ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിച്ചിരിക്കണം.

കമ്മ്യൂണിറ്റി ക്വാട്ട, സ്പോര്‍ട്ട്സ് ക്വാട്ട പ്രവേശനത്തിനായുള്ള രജിസ്ട്രേഷന്‍ ഓണ്‍ലൈനായി നടത്തുന്നതാണ്. കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.

സ്പോര്‍ട്സ് ക്വാട്ട

സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയിലെ സ്പോര്‍ട്സ് കോളത്തിന് നേരെ ‘യെസ് ‘ എന്ന് രേഖപ്പെടുത്തണം. സ്പോര്‍ട്സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തിരിക്കണം. സ്പോര്‍ട്സ് നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ നല്‍കിയിട്ടുള്ള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുള്ളു. സ്പോര്‍ട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന, സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത എല്ലാ വിദ്യാര്‍ത്ഥികളും വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രൊഫോര്‍മയുടെ പകര്‍പ്പ് അപേക്ഷയില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ (പ്രവേശനത്തിന് താല്‍പര്യമുള്ള കോളേജുകളില്‍ മാത്രം) രജിസ്ട്രേഷന്‍ അവസാനിക്കുന്ന തീയതിക്കുള്ളില്‍ നേരിട്ടോ ഇ-മെയില്‍ ആയോ സമര്‍പ്പിക്കേണ്ടതാണ്. ഒരു കോളേജിലെ ഒന്നിലധികം കോഴ്സുകളിലേയ്ക്കുള്ള സ്പോര്‍ട്സ് ക്വാട്ട സീറ്റിലേയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവയിലേയ്ക്കെല്ലാം പരിഗണിക്കുന്നതിനായി ഒരു കോളേജില്‍ ഒരു പ്രൊഫോര്‍മ സമര്‍പ്പിച്ചാല്‍ മതി.

കമ്മ്യൂണിറ്റി ക്വാട്ട

എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മെറിറ്റ് അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കുന്നതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ലോഗിന്‍ ചെയ്ത ശേഷം താല്‍പര്യമുള്ള വിഷയങ്ങള്‍ / കോളേജുകള്‍ പ്രത്യേക ഓപ്ഷനായി നല്‍കാവുന്നതാണ്. ഓപ്ഷനുകള്‍ നല്‍കിയതിന് ശേഷം സേവ് ചെയ്ത് അതിന്‍റെ പ്രിന്‍റൗട്ടെടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക. പ്രിന്‍റൗട്ടിന്‍റെ പകര്‍പ്പ് കോളേജുകളിലോ സര്‍വകലാശാലയിലോ സമര്‍പ്പിക്കേണ്ടതില്ല. കമ്മ്യൂണിറ്റി ക്വാട്ടക്കു മാത്രമായി പുതിയ രജിസ്ട്രേഷന്‍ അനുവദിക്കുന്നതല്ല. നിലവില്‍ രജിസ്ട്രേഷനുള്ളവര്‍ക്ക് മാത്രം അപേക്ഷ സമര്‍പ്പിക്കാം. നിശ്ചിത സമയം കഴിഞ്ഞ് രജിസ്ട്രേഷന്‍ നടത്താന്‍ കഴിയുന്നതല്ല.

പ്രത്യേക ശ്രദ്ധയ്ക്ക്: ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈന്‍ വഴി മാത്രം അടയ്ക്കേണ്ടതാണ്. ഡിമാന്‍റ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല.സംശയനിവാരണത്തിന് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 8281883052, 8281883053 എന്നീ ഹെല്‍പ്പ്ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്ക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതത് കോളേജുകളില്‍ ഹാജരാക്കിയാല്‍ മതിയാകും.

പ്രോസ്പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് //admissions.keralauniversity.ac. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2020- ഒന്നാം ഘട്ട അലോട്ട്മെന്‍റ്

കേരള സര്‍വകലാശാലയുടെ 2020-21 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകര്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് നിശ്ചിത സര്‍വകലാശാല ഫീസ് (ഫീസ് വിശദാംശങ്ങള്‍ വെബ്സൈറ്റില്‍) സെപ്റ്റംബര്‍ 17-ന് വൈകുന്നേരം 5 മണിക്കകം ഓണ്‍ലൈനായി ഒടുക്കി തങ്ങളുടെ അലോട്ട്മെന്‍റ് ഉറപ്പാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ടൈംടേബിള്‍

2020 സെപ്റ്റംബര്‍ 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ്ഡ്. റിസര്‍ച്ച് പ്രൊപ്പോസല്‍ പ്രിപ്പറേഷന്‍ ആന്‍റ് പ്രെസന്‍റേഷന്‍ ആന്‍റ് ഇന്‍റര്‍ഫേസ് വിത്ത് എക്സ്റ്റേണല്‍ ബോര്‍ഡ് (ഐ.ഇ.ബി) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

ബി.എ ആന്വല്‍ സ്കീം പാര്‍ട്ട് മൂന്ന് ഇംഗ്ലീഷ്, ഏപ്രില്‍ 2020 പരീക്ഷയുടെ വൈവ വോസി സെപ്റ്റംബര്‍ 17, 18, 22, 23 എന്നീ തീയതികളില്‍ കേരള സര്‍വകലാശാല സെനറ്റ് ഹാളിലും, സെപ്റ്റംബര്‍ 23, 24, 25 എന്നീ തീയതികളില്‍ കെ.യു.സി.റ്റി.ഇ ബോയിസ് എച്ച്.എസ്.ക്യാമ്പസ് തേവളളി, കൊല്ലത്തും , സെപ്റ്റംബര്‍ 24, 25 എന്നീ തീയതികളില്‍ എസ്.ഡി. കോളേജ്, ആലപ്പുഴയിലും വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

എല്‍.എല്‍.ബി പരീക്ഷകള്‍ക്ക് പുതിയ നാല് പരീക്ഷാകേന്ദ്രങ്ങള്‍

സെപ്റ്റംബര്‍ 28 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവല്‍സരം) എല്‍.എല്‍.ബി പരീക്ഷകള്‍ക്ക് സര്‍വകലാശാലയുടെ കീഴിലുളള ഏഴ് ലോ കോളേജുകള്‍ കൂടാതെ സെന്‍റ്.മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല, ഗവ.കോളേജ്, നാട്ടകം, കോട്ടയം, ഗവ.കോളേജ് മീഞ്ചന്ത, കോഴിക്കോട്, ഗവ.ട്രെയിനിംഗ് കോളേജ്, തലശ്ശേരി എന്നീ നാലു പുതിയ പരീക്ഷാകേന്ദ്രങ്ങള്‍ കൂടി അനുവദിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രം മാറി എഴുതുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രസ്തുത വിവരം അവരവരുടെ കോളേജ് പ്രിന്‍സിപ്പാള്‍മാരെ സെപ്റ്റംബര്‍ 23 ന് മുന്‍പ് അറിയിക്കേണ്ടതാണ്.

പരീക്ഷാഫീസ്

ബി.ടെക് പാര്‍ട്ട് ടൈം റീസ്ട്രക്ച്ചേര്‍ഡ് നാലാം സെമസ്റ്റര്‍ (2008 ആന്‍റ് 2013 സ്കീം) ആറാം സെമസ്റ്റര്‍ (2008 സ്കീം) സപ്ലിമെന്‍ററി പരീക്ഷകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ സെപ്റ്റംബര്‍ 23 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 28 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 30 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

Sree Sankaracharya Sanskrit University Announcements: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി അറിയിപ്പുകൾ

സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി. പരീക്ഷാ പരിശീലനം

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പി.എസ്.സി. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി 30 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ പരീക്ഷാ പരിശീലനം ഓണ്‍ലൈന്‍ ആയി ഉടന്‍ ആരംഭിക്കുന്നു. ബന്ധപ്പെടേണ്ട നമ്പര്‍ 0484-2464498, 8078857553, 8281353316

Education News: മറ്റ് വിദ്യഭ്യാസ വാർത്തകൾ

വട്ടിയൂർക്കാവ് പോളിടെക്‌നിക്: കോഴ്‌സുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സിഎ), ടാലി (കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്), കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിംഗ് (അഡ്വാൻസ്ഡ്), മൊബൈൽഫോൺ ടെക്‌നോളജി, ആട്ടോകാഡ്, ടോട്ടൽ സ്റ്റേഷൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 04712360611, 8075465539.

ഐ.ടി.ഐ അഡ്മിഷന്‍

കൊച്ചി: കളമശേരി ഗവ: വനിത ഐ.ടി ഐ യിലേക്ക് 2020-21 അധ്യയന വര്‍ഷത്തില്‍ ആറ് ട്രേഡുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാണ് സ്വീകരിക്കുന്നത്. itiadmissionskerala.gov.in പോര്‍ട്ടല്‍ മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 24. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.

പ്ലസ്‌വൺ പ്രവേശനം

കോവിഡ് 19 പശ്ചാത്തലത്തിൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്കും കോവിഡ് നിരീക്ഷണത്തിലുള്ളവർക്കും പ്ലസ് വൺ പ്രവേശനം നേടുന്നതിന് പ്രവേശനത്തിന്റെ അവസാന തിയതിക്കു മുൻപ് സ്‌കൂളുകളിൽ ഹാജരാകാൻ സാധിക്കുകയില്ലെങ്കിൽ ഓൺലൈനായി പ്രവേശനം നേടുന്നതിനുള്ള സൗകര്യം സെപ്തംബർ 17 മുതൽ കാൻഡിഡേറ്റ് ലോഗിനിൽ ലഭിക്കും. സ്‌കൂളിൽ ഹാജരായി പ്രവേശനം നേടാൻ സാധിക്കാത്തവർക്ക് കാൻഡിഡേറ്റ് ലോഗിനിലെ Online Joining എന്ന ലിങ്കിലൂടെ പ്രവേശനത്തിന് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ സ്‌കാൻഡ് കോപ്പികൾ അപ്‌ലോഡ് ചെയ്യാം. ഒന്നാം ഓപ്ഷനിലുള്ളവർ സ്ഥിരപ്രവേശനത്തിനും അല്ലാത്തവർ സ്ഥിരപ്രവേശനത്തിനോ അല്ലെങ്കിൽ താൽക്കാലിക പ്രവേശനത്തിനോ താൽപര്യമറിയിക്കണം. അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിന്റെ പ്രിൻസിപ്പൽ ലോഗിനിൽ ലഭ്യമാകുന്ന സർട്ടിഫിക്കറ്റുകൾ ഓൺലൈനായി വെരിഫൈ ചെയ്ത് സാധുത ഉറപ്പാക്കി പ്രവേശനത്തിന് അനുമതി നൽകും. അനുമതി ലഭിച്ചാൽ പൊതുഖജനാവിൽ അടയ്‌ക്കേണ്ട തുക ഓൺലൈനായി കാൻഡിഡേറ്റ് ലോഗിനിലെ ഫീ പെയ്‌മെന്റ് എന്ന ലിങ്കിലൂടെ അടച്ച് പ്രവേശന നടപടികൾ പൂർത്തീകരിക്കാം. ഇത്തരത്തിൽ ഓൺലൈൻ പ്രവേശനം നേടുന്നവർ സ്‌കൂളിൽ നേരിട്ട് ഹാജരാകാൻ സാധിക്കുന്ന ഏറ്റവും അടുത്ത ദിവസം സർട്ടിഫിക്കറ്റും മറ്റ് രേഖകളും പിഡി അക്കൗണ്ടിൽ അടയ്‌ക്കേണ്ട ഫീസും സ്‌കൂൾ പ്രിൻസിപ്പലിന് നൽകണം. പ്രവേശന അവസരത്തിൽ സത്യവിരുദ്ധമായ എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ വിദ്യാർത്ഥിയുടെ പ്രവേശനം റദ്ദാക്കും.

ഭിന്നശേഷി വിഭാഗങ്ങൾക്ക് വിവിധ കോഴ്‌സുകളിൽ പ്രവേശനം

തിരുവനന്തപുരം പാങ്ങപ്പാറ സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോട് കൂടി നടത്തുന്ന ഡിഇഡി.എസ്ഇ(എഎസ്ഡി), ഡിഇഡി.എസ്.ഇ(ഐഡി), ഡിവിആർ കോഴ്‌സുകളിലേക്ക് 2020-21 അക്കാഡമിക് സെഷനിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. 50 ശതമാനം മാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് 30 വരെ അപേക്ഷിക്കാം. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യ (ആർസിഐ) ഓൺലൈൻ കേന്ദ്രീകൃത അഡ്മിഷൻ പ്രക്രിയയിലൂടെയാണ് പ്രവേശനം. വിശദാംശങ്ങൾ www.rehabcouncil.nic.in ൽ ലഭിക്കും. ഫോൺ: 9746039965.

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook