University Announcements 14 September 2020: കാലിക്കറ്റ് യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഏകജാലക പി.ജി പ്രവേശനം: തിയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാല ഏകജാലക പി.ജി പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി സെപ്തംബര്‍ 22 വൈകുന്നേരം അഞ്ച് മണി വരെ നീട്ടി. അപേക്ഷാ ഫീസ് ജനറല്‍ 280 രൂപ, എസ്.സി/എസ്.ടി 115 രൂപ. വിവരങ്ങള്‍: www.cuonline.ac.in വെബ്‌സൈറ്റില്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷയില്‍ ഡിഗ്രി രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെ എല്ലാ വിവരങ്ങളും തിരുത്തല്‍ വരുത്തുന്നതിനുള്ള സൗകര്യം പോര്‍ട്ടലില്‍ ലഭ്യമാണ്.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല മൂന്ന്, നാല് സെമസ്റ്റര്‍ എം.എസ്.സി റേഡിയേഷന്‍ ഫിസിക്‌സ് (2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ സെപ്തംബര്‍ 22 വരെയും 170 രൂപ പിഴയോടെ സെപ്തംബര്‍ 24 വരെയും ഫീസടച്ച് സാധാരണ ഫോമില്‍ അപേക്ഷിക്കണം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2019 മെയില്‍ നടത്തിയ എം.എ സോഷ്യോളജി പ്രീവിയസ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്തംബര്‍ 26 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ എം.ബി.എ ഒക്ടോബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

രണ്ടാം വർഷ പി.ജി. (വിദൂര വിദ്യാഭ്യാസം) ഹാൾ ടിക്കറ്റുകൾ

ഈ മാസം 18 നു ആരംഭിക്കുന്ന രണ്ടാം വർഷ പി.ജി. (വിദൂര വിദ്യാഭ്യാസം) 2017, 2018 അഡ്മിഷൻ വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ ഇന്ന് 12 മണി മുതൽ യൂണിവേഴ്സിറ്റി വെബ് സൈറ്റിൽ നിന്നും (www.kannuruniversity.ac.in) ഡൗൺ ലോഡ് ചെയ്യാവുന്നതാണ് . ഹാൾ ടിക്കറ്റുകൾ പ്രിന്റ് എടുത്തു ഫോട്ടോ പതിച്ചു അറസ്റ് ചെയ്യേണ്ടതാണ് .

2016 അഡ്മിഷനും അതിനു മുൻപുമുള്ള വിദ്യാർത്ഥികൾ താഴെ പറയുന്ന പരീക്ഷാ കേന്ദ്രത്തിൽ നിന്നും ഹാൾടിക്കറ്റുകൾ വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതാണ്. ഹാൾടിക്കറ്റുകൾ 17 മുതൽ വിതരണം ചെയ്യുന്നതാണ് .

അപേക്ഷിച്ച സെന്ററുകളും അനുവദിച്ച സെന്ററുകളും

1. ജി .പി. എം. കോളേജ് , മഞ്ചേശ്വരം, ഗവ. കോളേജ് കാസർഗോഡ് , സെന്റ് പയസ് കോളേജ് രാജപുരം, നെഹ്‌റു കോളേജ് കാഞ്ഞങ്ങാട്: (ഗവ.കോളേജ്, കാസർഗോഡ്)

2. പയ്യന്നൂർ കോളേജ്, സർ സയ്യദ് കോളേജ് തളിപ്പറമ്പ, സി.എ.എസ.കോളേജ് മാടായി, എസ്.ഇ .എസ് . കോളേജ് ശ്രീകണ്ഠപുരം: (സർ സയ്യദ് കോളേജ് , തളിപ്പറമ്പ)

3. കെ.എം.എം.കോളേജ് പള്ളിക്കുന്ന്, എസ്.എൻ.കോളേജ് തോട്ടട : (ശ്രീനാരായണ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് , തോട്ടട)

4. ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി , നിര്മലഗിരി കോളേജ് കൂത്തുപറമ്പ , (നിര്മലഗിരി കോളേജ് കൂത്തുപറമ്പ)

5. പി.ആർ.എൻ.എസ്.എസ്. കോളേജ്, മട്ടന്നൂർ, എം.ജി.കോളേജ്, ഇരിട്ടി: (എം.ജി.കോളേജ്, ഇരിട്ടി)

6. ഗവ.കോളേജ്, മാനന്തവാടി: (ഗവ.കോളേജ്, മാനന്തവാടി)

കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി ഫോട്ടോ അറ്റസ്റ് ചെയ്യിക്കുവാൻ കഴിയാത്തവർ ഹാൾ ടിക്കറ്റിൽ ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുകയും കൂടാതെ ഏതെങ്കിലും ഫോട്ടോ പതിച്ച ഗവ. അംഗീകൃത തിരിച്ചറിയൽ കാർഡ് ഒറിജിനൽ സഹിതം പരീക്ഷക്ക് ഹാജരാകുകയും ചെയ്യേണ്ടതാണ്.

MG University Announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷഫലം

2020 ജനുവരിയിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – സി.എസ്.എസ്. – 2019-2024 ബാച്ച് – റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി, പ്രൊഫഷണൽ ഫോട്ടോഗ്രഫി; വെബിനാർ 23ന്

മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി, പ്രൊഫഷണൽ ഫോട്ടോഗ്രഫി എന്നീ മേഖലകളെക്കുറിച്ചും അതിന്റെ കോഴ്‌സുകളെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും വെബിനാർ സംഘടിപ്പിക്കുന്നു. സെപ്തംബർ 23നാണ് വെബിനാർ. താല്പര്യമുള്ളവർ 0481-2731025 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.

ഇന്റഗ്രേറ്റഡ് എം.എസ്‌സി./എം.എ : ഓൺലൈൻ രജിസ്‌ട്രേഷൻ സെപ്തംബർ 15 മുതൽ

മഹാത്മാഗാന്ധി സർവകലാശാലയിലെ ഐ.ഐ.ആർ.ബി.എസ്., ഐ.എം.പി.എസ്.എസ്. എന്നിവിടങ്ങളിൽ നടത്തുന്ന ഇൻഗ്രേറ്റഡ് എം.എസ്‌സി./ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന്‌ (സെപ്തംബർ 15) ആരംഭിക്കും. ഇന്റഗ്രേറ്റഡ് എം.എസ്‌സി. പ്രോഗ്രാം കെമിസ്ട്രി, ഫിസിക്‌സ്, ലൈഫ് സയൻസസ്, കമ്പ്യൂട്ടർ സയൻസ്, എൻവയൺമെന്റൽ സയൻസസ് എന്നീ വിഷയങ്ങളിലും എം.എ. പ്രോഗ്രാം ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലും ലഭിക്കും.

വികലാംഗ ക്വാട്ടയിൽ സംവരണം ചെയ്ത സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവകലാശാല പ്രസിദ്ധീകരിക്കും. കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശനപ്രക്രിയ പൂർണമായും ഓൺലൈനായിരിക്കും. അപേക്ഷകൻ ഫോട്ടോ, ഒപ്പ്, മറ്റ് സാക്ഷ്യപത്രങ്ങൾ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

എസ്.സി./എസ്.ടി. വിഭാഗത്തിന് 1000 രൂപയും മറ്റുള്ളവർക്ക് 2000 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. ഓൺലൈൻ രജിസ്‌ട്രേഷനും ക്യാപ് സംബന്ധമായ വിശദവിവരങ്ങൾക്കും www.cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Sree Sankaracharya Sanskrit University Announcements: കാലടി ശ്രീ ശങ്കരാചാര്യ സംസ്‍കൃത യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ശ്രീ ശങ്കരാചാര്യ സംസ്‍കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തില്‍ സംസ്‍കൃത സാഹിത്യം, സാന്‍‍സ്ക്രിറ്റ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ ബി.എ. പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ ഇതുവരെ ഹാജരാവാന്‍ സാധിക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 16,17,22 തീയതികളില്‍ പ്രവേശനത്തിന് അവസരം നല്‍കുന്നതാണ്. സംസ്‍കൃത സാഹിത്യത്തില്‍ റാങ്ക് ലിസ്റ്റില്‍ 50 വരെ ഉള്ളവര്‍ക്ക് സെപ്റ്റംബര്‍ 16 നും അതിനു ശേഷമുള്ളവര്‍ക്ക് 17 നും, സാന്‍സ്ക്രിറ്റ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ മുഴുവന്‍ അപേക്ഷകര്‍ക്കും സെപ്റ്റംബര്‍ 22 നും മുന്‍ഗണനാക്രമം അനുസരിച്ചു പ്രവേശനത്തിന് അവസരം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍‍ക്ക് സര്‍വ്വകലാശാല വെബ്സൈറ്റായ www.ssus.ac.in സന്ദര്‍ശിക്കുക.

Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2020- ഒന്നാം ഘട്ട അലോട്ട്മെന്‍റ്

കേരള സര്‍വകലാശാലയുടെ 2020-21 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകര്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് നിശ്ചിത സര്‍വകലാശാല ഫീസ് (ഫീസ് വിശദാംശങ്ങള്‍ വെബ്സൈറ്റില്‍) സെപ്റ്റംബര്‍ 17-ന് വൈകുന്നേരം 5 മണിയ്ക്കകം ഓണ്‍ലൈനായി ഒടുക്കി തങ്ങളുടെ അലോട്ട്മെന്‍റ് ഉറപ്പാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

സി.ഇ മാര്‍ക്ക് അപ്ലോഡിംഗ് – തീയതി നീട്ടി

നാലാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.കോം സി.ബി.സി.എസ്.എസ്/സി.ആര്‍ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം മാര്‍ച്ച് 2020 ലെ പരീക്ഷകളുടെ സി.ഇ മാര്‍ക്ക് കോളേജുകളില്‍ നിന്ന് അപ്ലോഡ് ചെയ്യാനുളള അവസാന തീയതി സെപ്റ്റംബര്‍ 24 വരെ നീട്ടിയിരിക്കുന്നു.

ടൈംടേബിള്‍

2020 സെപ്റ്റംബറില്‍ നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എസ്.സി ഗണിതശാസ്ത്ര പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 17 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

2020 മാര്‍ച്ചില്‍ നടത്തിയ ബി.എസ്.സി കെമിസ്ട്രി ആന്‍റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി ഗ്രൂപ്പ് 2 (a) കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് (2017 അഡ്മിഷന്‍ റെഗുലര്‍, 2016, 2015, 2014 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2013 അഡ്മിഷന്‍ മേഴ്സിചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

2019 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) (2013 അഡ്മിഷന് മുന്‍പ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

2020 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.വോക് സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ്,
ബി.വോക് ടൂറിസം ആന്‍റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് (2017 അഡ്മിഷന്‍ റെഗുലര്‍, 2016, 2015 & 2014 അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. . പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

സര്‍വകലാശാല ക്യാഷ് കൗണ്ടറില്‍ ഫീസടയ്ക്കാന്‍ നിയന്ത്രണം

കേരള സര്‍വകലാശാലയുടെ പാളയം കാമ്പസില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്യാഷ് കൗണ്ടറില്‍ കോളുജുകള്‍ക്കും പഠനവകുപ്പുകള്‍ക്കുമുളളവ ഒഴികെ, ഫീസുകള്‍ നേരിട്ട് സ്വീകരിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

കേരള സര്‍വകലാശാല ആലപ്പുഴ റീജിയണല്‍ സെന്‍ററില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ സേവനങ്ങള്‍ ഏര്‍പ്പെടുത്തി

കേരള സര്‍വകലാശാലയുടെ ആലപ്പുഴ കളര്‍കോടുളള റീജിയണല്‍ സെന്‍ററില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ സേവന പദ്ധതികള്‍ നടപ്പിലാക്കി. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഇ- ജേണലുകള്‍ ഉപയോഗിക്കുന്നതിനും വെബ് ബ്രൗസിംഗിനുമായി വിശാലമായ കമ്പ്യൂട്ടര്‍ ലാബ് സജ്ജീകരിച്ചു. കൂടാതെ അതിവിപുലമായ പുസ്തകശേഖരണം ഉള്‍ക്കൊള്ളിച്ചുകൊണ്ടുളള ലൈബ്രറിയും ഒരുക്കിയിട്ടുമുണ്ട്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ഓണ്‍ലൈന്‍ സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. സര്‍വകലാശാലയില്‍ അടയ്ക്കേണ്ടതായ വിവിധ ഫീസുകള്‍ ഇവിടുത്തെ ക്യാഷ് കൗണ്ടര്‍ മുഖേന ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിനായി സര്‍വകലാശാല സെന്‍ററുമായി ബന്ധപ്പെടുക.

ലൈബ്രറി സയൻസ്: പരീക്ഷാസമയക്രമം പ്രസിദ്ധീകരിച്ചു

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് പരീക്ഷയുടെ പുന:ക്രമീകരിച്ച സമയക്രമം keralapareekshabhavan.gov.in ൽ ലഭിക്കും.

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook