University Announcements 08 September 2020: കാലിക്കറ്റ് യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

Calicut University Announcements:കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതിയ ഫാക്കല്‍റ്റി ഡീന്‍മാരെ നിയമിച്ചു

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളില്‍ പത്ത് പുതിയ ഫാക്കല്‍റ്റി ഡീന്‍മാരെ ഗവര്‍ണ്ണര്‍ നാമനിര്‍ദ്ദേശം ചെയ്തു. ആഗസ്റ്റ് 25 മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് നിയമനം. പുതിയ ഡീന്‍മാര്‍ ഡോ.എസ്.സുനില്‍ കുമാര്‍ (ഫൈന്‍ ആര്‍ട്‌സ്), ഡോ.ഇ.കെ.സതീഷ് (കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ്), ഡോ.കെ.പി.മനോജ് (എഡ്യുക്കേഷന്‍), ഡോ.വി.വിനോദ് (എഞ്ചിനീയറിംഗ്), ഡോ.ടി.വി.മധു (ഹ്യുമാനിറ്റീസ്), ദാമോദര്‍ പ്രസാദ് (ജേര്‍ണലിസം), ഡോ.കെ.എം.അനില്‍ (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍), ആര്‍.കെ.ബിജു (നിയമം), ഡോ.പി.ജെ.ബീന ഫിലോമിന (മെഡിസിന്‍), ഡോ.വി.വി.രാധാകൃഷ്ണന്‍ (സയന്‍സ്).

അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ വിഭാഗത്തില്‍ കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലാ/കോളേജ് അധ്യാപകര്‍ക്ക് ഇ-കണ്ടന്റ് ഡവലപ്‌മെന്റ് ആന്റ് കോഴ്‌സ് ഡിസൈന്‍ എന്ന വിഷയത്തില്‍ ഓരാഴ്ചത്തെ ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു. വൈസ് ചാന്‍സലര്‍ ഡോ.എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ.കെ.പി.മീര അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി മുഖ്യപ്രഭാഷണം നടത്തി. പ്രൊജക്ട് ഹെഡ് ഡോ.കെ.അബ്ദുല്‍ ഗഫൂര്‍, ഡയറക്ടര്‍ ഡോ.സി.അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.

ബിരുദ പ്രവേശനം: അപേക്ഷിക്കാനുള്ള തിയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാല ഏകജാലക ബിരുദ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി നീട്ടി. അപേക്ഷ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനും ഫീസ് അടക്കുന്നതിനും സെപ്തംബര്‍ 11 വൈകുന്നേരം അഞ്ച് മണി വരെ സൗകര്യമുണ്ടാവും. അപേക്ഷാ ഫീസ് ജനറല്‍ 280 രൂപ, എസ്.സി/എസ്.ടി 115 രൂപ. വെബ്‌സൈറ്റ്: www.cuonline.ac.in/ug രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷയില്‍ പ്ലസ്ടു രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെ എല്ലാ വിവരങ്ങളും സ്വയം തിരുത്തല്‍ വരുത്തുന്നതിനും പുതിയ കോളേജ് ഓപ്ഷനുകള്‍ കൂട്ടി ചേര്‍ക്കുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്. ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വാര്‍ത്തകള്‍ ശ്രദ്ധിക്കണം. വിവരങ്ങള്‍ക്ക് //cuonline.ac.in/ug/ വെബ് പേജ് സന്ദര്‍ശിക്കുക.

ഇ-കണ്ടന്റ് ഡവലപ്‌മെന്റില്‍ ഹ്രസ്വകാല പ്രോഗ്രം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്/സര്‍വകലാശാല അധ്യാപകര്‍ക്കായി സെപ്തംബര്‍ 24 മുതല്‍ 30 വരെ നടത്തുന്ന ഇ-കണ്ടന്റ് ഡവലപ്‌മെന്റ് ആന്റ് ഓണ്‍ലൈന്‍ പെഡഗോഗി പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തിയതി സെപ്തംബര്‍ 15. ഏത് വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും പങ്കെടുക്കാം. വെബ്‌സൈറ്റ്: ugchrdc.uoc.ac.in വിവരങ്ങള്‍ക്ക്: 0494 2407351.

MG University Announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷഫലം

2019 മേയിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ ബി.എ. സി.ബി.സി.എസ്.(പ്രൈവറ്റ് 2017 അഡ്മിഷൻ) സി.ബി.സി.എസ്.എസ്.(2017 വരെയുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 11 വരെ സർവകലാശാലയിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.ബി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.ടി.എസ്., ബി.സി.എ., ബി.എസ്.ഡബ്ല്യൂ. സപ്ലിമെന്ററി (2013-16 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 19 വരെ സർവകലാശാലയിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന മൂന്നാംവർഷ ബി.എസ്.സി. നഴ്‌സിങ് (പുതിയ സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

ഗവേഷണ അവാർഡ്; അപേക്ഷിക്കാം

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കൈരളി റിസർച്ച് അവാർഡിന് സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിലും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ വെബ്‌സൈറ്റിലും ലഭിക്കും.

പട്ടികജാതി വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ പരിശീലനം

സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകളിൽ ബി.എ/ബി.എസ്സ്‌സി/ബി.കോം/ബി.ടെക്/ബി.സി.എ/എം.സി.എ കഴിഞ്ഞ പട്ടിക ജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലാണ് സൗജന്യ കോഴ്‌സുകൾ. നിബന്ധനകൾക്ക് വിധേയമായി പഠനകാലയളവിൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപന്റും നൽകും. അപേക്ഷകൾ കെൽട്രോൺ നോളഡ്ജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സ്‌പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ 25നകം ലഭിക്കേണം. അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ അസ്സൽ പകർപ്പുകളും ഫോട്ടോയും ഹാജരാക്കണം.

ഡി.എൽ.എസ് കോഴ്‌സിന് 18 വരെ അപേക്ഷിക്കാം

2020-22 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സ് ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ പ്രവേശനത്തിന് 18 വരെ അപേക്ഷക്കാം. അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ www.educationkerala.gov.in ൽ ലഭിക്കും.

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്: വിദ്യാഭ്യാസ ധനസഹായം

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2020 അദ്ധ്യായന വർഷത്തെ വിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും പരീക്ഷ ആദ്യ അവസരത്തിൽ പാസായവരുമായിരിക്കണം വിദ്യാർത്ഥികൾ, 2020 വർഷത്തെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരും ഹയർ സെക്കണ്ടറി വി.എച്ച്.എസ്.സി അവസാന വർഷ പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരും, ഡിഗ്രി, പി.ജി, റ്റി.റ്റി.സി, ഐ.റ്റി.ഐ, ഐ.റ്റി.സി, പോളിടെക്‌നിക്, ജനറൽ നഴ്‌സിംങ്ങ്, പ്രൊഫഷണൽ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണൽ പി.ജി, മെഡിക്കൽ പി.ജി തുടങ്ങിയ അവസാന വർഷ പരീക്ഷകളിൽ 80 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിക്കളിൽ നിന്നും നിശ്ചിത ഫോമിലുളള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ 30ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അപേക്ഷകൾ യൂണിയൻ പ്രതിനിധികൾ മുഖേന സമർപ്പിക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവയും സമർപ്പിക്കണം. പരീക്ഷാ തിയതിക്ക് തൊട്ടു മുമ്പുളള മാസത്തിൽ 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. പരീക്ഷാ തിയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാൻ പാടില്ല. അപേക്ഷാ തിയതി അംഗത്തിന്റെ ഡിജിറ്റലൈസേഷൻ നടപടി പൂർത്തീകരിക്കപ്പെടണമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ഡി.ഫാം പരീക്ഷകൾ ഒക്‌ടോബർ 14 മുതൽ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി. ഫാം പാർട്ട് 2 (റഗുലർ) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ ഒക്‌ടോബർ14 മുതൽ നടത്തും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകയ്ക്കുളള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 14 ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം. അതാത് കോളേജുകളിൽ നിന്നുളള അപേക്ഷകൾ 18ന് മുമ്പ് ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷൻസ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ അയക്കണം. വിശദവിരങ്ങൾ www.dme.kerala.gov.in ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.
പി.എൻ.എക്‌സ്. 3022/2020

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സർക്കാർ നടത്തുന്ന ആറ് മാസ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃകയും പ്രോസ്‌പെക്ടസും www.statelibrary.kerala.gov.in ൽ ലഭിക്കും. അപേക്ഷ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഒക്‌ടോബർ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പ് കിട്ടത്തക്കം വിധം സ്റ്റേറ്റ് ലൈബ്രേറിയൻ, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, പാളയം, വികാസ് ഭവൻ പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. നിശ്ചിത സമയ പരിധി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. എസ്.എസ്.എൽ.സിയോ തത്തുല്യ പരീക്ഷയോ പാസ്സായിട്ടുളളവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. കോഴ്‌സിന്റെ അവസാന രണ്ടു മാസം തൊഴിൽ പരിചയവും പ്രസ്തുത കാലയളവിൽ പ്രതിമാസം 900 രൂപ വേതനവും (ഡിപ്പാർട്ട്‌മെന്റൽ കാന്റിഡേററ്‌സ് ഒഴികെയുളളവർക്ക്) ലഭിക്കും.

Read more: University Announcements 07 September 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook