University Announcements 04 September 2020: കാലിക്കറ്റ് യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

Calicut University Announcements:കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സർവകലാശാല ഒന്ന്, രണ്ട്, നാല്, ആറ്, ഏഴ്, എട്ട്, പത്ത് സെമസ്റ്റർ ബി. ആർക്ക് പരീക്ഷകൾക്ക് പിഴകൂടാതെ സെപ്തംബർ 15 വരെയും 170 രൂപ പിഴയോടെ സെപ്തംബർ 17 വരെയും ഫീസടച്ച് സെപ്തംബർ 19 വരെ രജിസ്റ്റർ ചെയ്യാം. വെബ്‌സൈറ്റിലെ വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.

കാലിക്കറ്റ് സർവകലാശാല മൂന്ന്, നാല് സെമസ്റ്റർ എം എസ് സി ബയോടെക്‌നോളജി (നാഷണൽ സ്ട്രീം – 2018 പ്രവേശനം) പരീക്ഷകൾക്ക് പിഴകൂടാതെ സെപ്തംബർ 7 വരെയും 170 രൂപ പിഴയോടെ സെപ്തംബർ 14 വരെയും അപേക്ഷിക്കാം. സാധരണ ഫോമിൽ ആണ് അപേക്ഷിക്കേണ്ടത്.

Kerala University Announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഐ.എം.കെ യില്‍ സ്‌പോട്ട് പ്രവേശനം

എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം – സി.എസ്.എസ്), എം.ബി.എ (ഈവനിംഗ് – റെഗുലര്‍- സി.എസ്.എസ്) എന്നിവയ്ക്കുളള സ്‌പോട്ട് പ്രവേശനം സെപ്റ്റംബര്‍ 7 ന് രാവിലെ 10 ന് സര്‍വകലാശാല കാര്യവട്ടം കാമ്പസിലുളള ഐ.എം.കെ യില്‍ വച്ച് നടക്കുന്നതാണ്. രണ്ട് പ്രോഗ്രാമുകള്‍ക്കും സീറ്റുകള്‍ ലഭ്യമാണ്. സെലക്ട്/റാങ്ക് ലിസ്റ്റിലുളളവര്‍ക്ക് പങ്കെടുക്കാം.

പുതുക്കിയ പരീക്ഷാതീയതി

സെപ്റ്റംബര്‍ 8, 14 തീയതികളില്‍ നടക്കുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) എല്‍.എല്‍.ബി പരീക്ഷകള്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെയും സെപ്റ്റംബര്‍ 11 ന് നടക്കുന്ന പരീക്ഷ ഉച്ചയ്ക്ക് 2.00 മുതല്‍ 5.00 വരെയും നടത്തുന്നതാണ്.

ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

2020 സെപ്റ്റംബര്‍ 9 മുതല്‍ ആരംഭിക്കുന്ന ബി.എ/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ പാര്‍ട്ട് ഒന്ന്, രണ്ട് സപ്ലിമെന്ററി (സെപ്റ്റംബര്‍ 2019 സെഷന്‍), പാര്‍ട്ട് ഒന്ന്, രണ്ട് ബി.കോം ആന്വല്‍ സ്‌കീം സപ്ലിമെന്ററി എന്നീ പരീക്ഷകള്‍ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ടൈംടേബിള്‍

സെപ്റ്റംബര്‍ 15 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സെപ്റ്റംബര്‍ 28 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്ററ് എം.ബി.എല്‍ പരീക്ഷയുടേയും സെപ്റ്റംബര്‍ 29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എല്‍ പരീക്ഷയുടേയും വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

രണ്ടാം സെമസ്റ്റര്‍ എം.ബി.എ (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷ സെപ്റ്റംബര്‍ 15 ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്

2020 ഒക്‌ടോബറില്‍ ആരംഭിക്കുന്ന എം.സി.എ രണ്ടാം സെമസ്റ്റര്‍, നാലാം സെമസ്റ്റര്‍ റെഗുലര്‍ ആന്റ് സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 8 മുതല്‍ ആരംഭിക്കുന്നതാണ്. പിഴകൂടാതെ സെപ്റ്റംബര്‍ 18 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 24 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബര്‍ 28 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ബി.ഡെസ്സ് ഡിഗ്രി പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 9 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 15 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 17 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എം.ജി. ബിരുദ പ്രവേശനം

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദ പ്രവേശനത്തിന് ഏകജാലകത്തിലൂടെ അപേക്ഷിച്ചവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും നൽകിയ വിവരങ്ങളിൽ മാറ്റം വരുത്താനും ഓപ്ഷനുകൾ പുനക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും സെപ്തംബർ ഏഴുവരെ സൗകര്യം. നിലവിൽ അപ്‌ലോഡ് ചെയ്ത സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് ആവശ്യമെങ്കിൽ മാറ്റി അപ്‌ലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷയിൽ മാറ്റം വരുത്തിയാൽ ഇവ ‘സേവ്’ ചെയ്ത് അപേക്ഷ ‘ഫൈനൽ സബ്മിറ്റ്’ ചെയ്യണം. സംവരണാനുകൂല്യത്തിനായി പ്രോസ്‌പെക്ടസിൽ നിർദ്ദേശിക്കുന്ന സാക്ഷ്യപത്രങ്ങളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ഇതിനുവിരുദ്ധമായി മറ്റു സാക്ഷ്യപത്രങ്ങൾ അപ്‌ലോഡ് ചെയ്താൽ പ്രവേശനം റദ്ദാക്കപ്പെട്ടേക്കാം. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർ ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി./ഒ.ഇ.സി. വിഭാഗത്തിൽപ്പെടുന്നവർ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഒറ്റ ഫയലായോ പകരം നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുകയോ ചെയ്യാം. ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർ ‘ഇൻകം ആന്റ് അസറ്റ്‌സ് സർട്ടിഫിക്കറ്റ്’ അപ് ലോഡ് ചെയ്യണം. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് പൊതു വിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ട് ലക്ഷത്തിൽ കൂടുതലായി നൽകിയശേഷം ‘സംവരണം ആവശ്യമില്ല’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാം. കേരള ടെക്‌നിക്കൽ ഹയർ സെക്കൻഡറിയിൽ നിന്നും പ്ലസ്ടു പാസായവർ സെക്കന്റ് ലാംഗ്വേജിനു പകരമായി പഠിച്ച ഓപ്ഷണൽ വിഷയം ഉൾപ്പെടെ എല്ലാ ഓപ്ഷണൽ വിഷയങ്ങളും അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതാണ്. ഏതെങ്കിലും ഓപ്ഷണൽ വിഷയം ഉൾപ്പെടുത്താൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അപേക്ഷ നിരസിക്കപ്പെട്ടേക്കാം.

അപേക്ഷകർക്ക് പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, രജിസ്റ്റർ നമ്പർ എന്നിവ തിരുത്തുവാൻ സാധിക്കില്ല. രജിസ്റ്റർ നമ്പറിന്റെ സ്ഥാനത്ത് പേര്/പിതാവിന്റെ പേര് എന്നിവ നൽകിയവർക്ക് ഇത് തിരുത്താം. അപേക്ഷകന്റെ പേരിലുള്ള ചെറിയ തെറ്റുകൾ പിന്നീട് പ്രവേശനത്തിനുശേഷം ബന്ധപ്പെട്ട കോളേജ് അധികൃതർക്ക് തിരുത്തുന്നതിനുള്ള സൗകര്യം ലഭ്യമാകും. ഇത്തരം തെറ്റുകൾ തിരുത്തുന്നതിനായി ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടേണ്ടതില്ല. ഒന്നാം അലോട്ട്‌മെന്റ് സെപ്തംബർ 14ന് പ്രസിദ്ധീകരിക്കും.

പരീക്ഷഫലം

2019 നവംബറിൽ നടന്ന മൂന്നാം വർഷ ബി.എസ്‌സി. നഴ്‌സിംഗ് (പുതിയ സ്‌കീം – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്തംബർ 14 വരെ അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (മോഡൽ 1, 2, 3 – 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. തമിഴ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും

2020 ജൂണിൽ നടന്ന പത്താം സെമസ്റ്റർ ഡി.ഡി.എം.സി.എ. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും സെപ്തംബർ ഒൻപത് മുതൽ ഓൺലൈനായി അതത് കോളേജുകളിൽ നടക്കും. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം

കണ്ണൂര്‍ സര്‍വ്വകലാശാല

കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (04602206050, 8547005048), ചീമേനി (04672257541, 8547005052), കൂത്തുപറമ്പ് (04902362123, 8547005051), പയ്യന്നൂര്‍ (04972877600, 8547005059), മഞ്ചേശ്വരം (04998215615, 8547005058), മാനന്തവാടി (04935245484, 8547005060) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50% സീറ്റുകളില്‍ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ വഴി പ്രവേശനത്തിനായി അര്‍ഹരായവരില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ //ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. 04.09.2020 തീയതി 10 മണി മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 500/രൂപ (എസ്.സി, എസ്.റ്റി 200/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കേണ്ടതാണ്. ഓഫ് ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫാറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200/ രൂപ) രജിസ്‌ട്രേഷന്‍ ഫീസായി ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാവുന്നതാണ്. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ ഐ.എച്ച്.ആ4.ഡി വെബ്‌സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്

എം.ജി സർവ്വകലാശാല

കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പയ്യപ്പാടിയില്‍ (പുതുപ്പള്ളി 04812351631, 8547005040) പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് 202021 അദ്ധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച ‘ബി.കോം ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍’ കോഴ്‌സില്‍ കോളേജിന് അനുവദിച്ച 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ //ihrd.kerala.gov.in/cascapഎന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമ4പ്പിക്കേണ്ടതാണ് 04.09.2020 തീയതി 10 മണി മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമ4പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350/രൂപ (എസ്.സി, എസ്.റ്റി 150/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം മേല്‍പറഞ്ഞ കോളേജില്‍ ലഭിക്കേണ്ടതാണ്. ഓഫ് ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫാറം പൂരിപ്പിച്ച് കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതിപട്ടികവ4ഗ്ഗ വിഭാഗക്കാ4ക്ക് 150/ രൂപ) രജിസ്‌ട്രേഷന്‍ ഫീസായി അപേക്ഷിക്കാവുന്നതാണ്. തുക കോളേജില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആ4.ഡി വെബ്‌സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.

കാലിക്കറ്റ് സര്‍വ്വകലാശാല

കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഗളി (04924254699, ചേലക്കര (04884227181, 8547005064), കോഴിക്കോട് (04952765154, 8547005044), നാട്ടിക (04872395177, 8547005057), താമരശ്ശേരി(04952223243, 8547005025), വടക്കാഞ്ചേരി (04922255061, 8547005042), വാഴക്കാട് (04832727070, 8547005055), വട്ടംകുളം (04942689655, 8547005054), മുതുവള്ളൂര്‍(04832713218/2714218, 8547005070), എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 202021 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50% സീറ്റുകളില്‍ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ വഴി പ്രവേശനത്തിനായി അര്‍ഹരായവരില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ //ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. 04.09.2020 തീയതി 10 മണി മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമർപ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി സമ4പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 500/രൂപ (എസ്.സി, എസ്.റ്റി 200/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കേണ്ടതാണ്. ഓഫ് ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫാറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗക്കാ4ക്ക് 200/ രൂപ) രജിസ്‌ട്രേഷന്‍ ഫീസായി ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാവുന്നതാണ്. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ ഐ.എച്ച്.ആ4.ഡി വെബ്‌സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.

Read more: University Announcements 03 September 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook