scorecardresearch

Latest News

University Announcements 03 September 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

University Announcements 03 September 2020: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, ie malayalam

University Announcements 03 September 2020: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി എം.എ സോഷ്യോളജി റസിഡന്‍ഷ്യല്‍ പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട് ചെതലയത്തെ ഗോത്ര പഠന ഗവേഷണ കേന്ദ്രത്തില്‍ (ഐ.ടി.എസ്.ആര്‍) എം.എ സോഷ്യോളജി റസിഡന്‍ഷ്യല്‍ പ്രോഗ്രാമിന് ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം/തത്തുല്യം. അപേക്ഷാ ഫോം ചെതലയത്തെ പഠനകേന്ദ്രത്തില്‍ നിന്നും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ഡയറക്ടര്‍, ഐ.ടി.എസ്.ആര്‍, ചെതലയം പി.ഒ, സുല്‍ത്താന്‍ ബത്തേരി, വയനാട്-673 592 എന്ന വിലാസത്തില്‍ സെപ്തംബര്‍ 22-നകം ലഭിക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 04936 238500, 9605884635.

പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് ആറ് വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല സെപ്തംബര്‍ 15 മുതല്‍ നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിച്ചവരില്‍ കോവിഡ് മൂലം മറ്റ് ജില്ലകളില്‍ അകപ്പെട്ടവര്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് രജിസ്റ്റര്‍ ചെയ്യാനുള്ള തിയതി സെപ്തംബര്‍ ആറ് വരെ നീട്ടി.

യു.ജി രണ്ടാം സെമസ്റ്റര്‍ പുനഃപ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസത്തിന് കീഴില്‍ ബി.എ/ബി.കോം/ബി.എസ്.സി മാത്‌സ്/ബി.ബി.എ (സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകള്‍ക്ക് 2017, 2018 വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാവാത്തവര്‍ക്ക് രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് നൂറ് രൂപ പിഴയോടെ അപേക്ഷിക്കാനുള്ള തിയതി സെപ്തംബര്‍ 11 വരെ നീട്ടി. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, എസ്.ഡി.ഇ ഐ.ഡി/ടി.സി എന്നിവ സഹിതം എസ്.ഡി.ഇ ഓഫീസില്‍ സെപ്തംബര്‍ 14-നകം ലഭിക്കണം. വെബ്‌സൈറ്റ്: http://www.sdeuoc.ac.in വിവരങ്ങള്‍ക്ക്: 0494 2407356, 2407494.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2019 മെയില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം പ്രീവിയസ് എം.എ മലയാളം റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്തംബര്‍ 17 വരെ അപേക്ഷിക്കാം.

Read more: University Announcements 02 September 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ പ്രവേശനം

എറണാകുളം: 2020-22 വര്‍ഷത്തേക്കുള്ള ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ 14 സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കാം.

യോഗ്യത: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷ അല്ലെങ്കില്‍ തത്തുല്യമായി കേരള സര്‍ക്കാര്‍ അംഗീകരിച്ച പരീക്ഷയില്‍ ചുരുങ്ങിയത് 50% മാര്‍ക്ക് നേടിയിരിക്കണം.

കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റി നടത്തുന്ന പ്രീ-ഡിഗ്രി അല്ലെങ്കില്‍ തത്തുല്യ പരീക്ഷയില്‍ ചുരുങ്ങിയത് 50% മാര്‍ക്ക് നേടിയിരിക്കണം. ആകെയുള്ള സീറ്റുകളില്‍ സയന്‍സ് വിഭാഗത്തിന് 40%, ഹ്യൂമാനിറ്റീസ് 40%, കൊമേഴ്‌സ് 20% എന്നിങ്ങനെ നിജപ്പെടുത്തിയിരിക്കുന്നു. അപേക്ഷകളും അനുബന്ധ രേഖകളും കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ടോ ഇ മെയില്‍ മുഖേനയോ (ddeekm@gmail.com) സമര്‍പ്പിക്കാം. അവസാന തീയതി സെപ്തംബര്‍ 18. വിശദ വിവരങ്ങള്‍ വിദ്യഭ്യാസ ഓഫീസില്‍ നിന്നും http://www.education.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcement news education news 2020 september 03