University Announcements 02 September 2020: കേരള യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പ്

കേരള സര്‍വകലാശാല മാറ്റിവച്ച പരീക്ഷകള്‍ക്ക് സര്‍വകലാശാല പരിധിക്ക് പുറത്ത് താൽക്കാലിക പരീക്ഷാകേന്ദ്രങ്ങൾ ഇല്ലെന്ന് കേരള യൂണിവേഴ്സിറ്റി അറിയിച്ചു.സെപ്റ്റംബര്‍ 8 മുതൽ പുനഃരാരംഭിക്കുന്ന CBCSS&CR-CBCSS കോഴ്സുകളുടെ പരീക്ഷകള്‍ക്ക് കേരള സര്‍വകലാശാല പരിധിക്ക് പുറത്തുള്ള ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കുന്നതല്ല. സര്‍വകലാശാല പരിധിക്ക് പുറത്ത് താൽക്കാലിക പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് പരീക്ഷ എഴുതിയ വിദ്യാര്‍ഥികൾ അവരവരുടെ കോളേജുകളിലോ സൗകര്യപ്രദമായ സര്‍വകലാശാല പരിധിയിലുള്ള ഏതെങ്കിലും ആര്‍ട്സ്&സയന്‍സ് കോളേജോ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കേണ്ടതാണ്.

ഈ വിദ്യാര്‍ഥികൾ അവരവരുടെ candidate code, programme&core subject, parent college, new college opted, പരീക്ഷ വിഷയങ്ങള്‍ എന്നിവ ക്രമമായും വ്യക്തമായും കാണിച്ച് അപേക്ഷകള്‍ e-mail ആയി സെപ്റ്റംബർ 3 ന് തന്നെ സമര്‍പ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകള്‍ അയക്കേണ്ട e-mail വിലാസം. CBCSS- drcbcs2@keralauniversity.ac.in CR-CBCSS-ares@keralauniversity.ac.in. സര്‍വകലാശാല പരിധിയിൽ നേരത്തെ പരീക്ഷാകേന്ദ്രം മാറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ഥികൾ അതതു കേന്ദ്രങ്ങളിൽ തന്നെ പരീക്ഷ എഴുതേണ്ടതാണ്.

Read more: University Announcements 28 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook