University Announcements 31 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും രണ്ടാം സെമസ്റ്റര്‍ ബി.എഡ്. (2 വര്‍ഷം, 2019 പ്രവേശനം) ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ നവംബര്‍ 9 വരെ ലഭ്യമാകും.

പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല അവസാനവര്‍ഷ എം.ബി.ബി.എസ്. നവംബര്‍ 2018, ഏപ്രില്‍ 2019 പാര്‍’്-2 പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 2-ന് തുടങ്ങും.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ പ്രവേശനം – തീയതി നീട്ടി

2020-21 അദ്ധ്യയനവര്‍ഷം വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകള്‍ നടത്താന്‍ യു.ജി.സി. അനുമതി നൽകിയ കേരളത്തിലെ ഏക സര്‍വകലാശാലയായ കേരളസര്‍വകലാശാലയിലെ വിദൂരവിദ്യാഭ്യാസത്തിന്റെ 2020-21 അദ്ധ്യയനവര്‍ഷത്തെ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുളള പ്രവേശനം ആരംഭിച്ചു. www.sde.keralauniversity.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്. ഫീസ് അടയ്ക്കാനും ഓണ്‍ലൈന്‍ സൗകര്യമുണ്ട്.

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയന്‍സ്, കൊമേഴ്‌സ്, ലൈബ്രറി സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ബി.ബി.എ. എന്നീ ബിരുദ പ്രോഗ്രാമുകള്‍ക്കും മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, കൊമേഴ്‌സ്, എം.ബി.എ., മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ലൈബ്രറി സയന്‍സ് എന്നീ ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍ക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്. സര്‍വകലാശാല നടത്തുന്ന റെഗുലര്‍ പ്രോഗ്രാമുകളുടെ സിലബസ് തന്നെയാണ് വിദൂരവിദ്യാഭ്യാസത്തിനുമുളളത്. അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്. ഫീസ് അടയ്ക്കാനും ഓണ്‍ലൈന്‍ സൗകര്യമുണ്ട്.

യു.ജി., പി.ജി. പ്രോഗ്രാമുകള്‍: അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി.

യു.ജി./പി.ജി. പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ അപേക്ഷയുടെ ശരിപകര്‍പ്പ്, അനുബന്ധരേഖകള്‍ മുതലായവ കാര്യവട്ടത്തു പ്രവര്‍ത്തിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസി രജിസ്റ്റേര്‍ഡ്/സ്പീഡ്‌പോസ്റ്റ് മുഖേന ഡിസംബര്‍ 5 ന് മുന്‍പ് കിട്ടിയിരിക്കണം. വിശദവിവരങ്ങള്‍ക്ക് www.ideku.netഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

യു.ഐ.എം എം.ബി.എ. – സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളിൽ (UIMs) എം.ബി.എ. (ഫുള്‍ടൈം) കോഴ്‌സിലേക്കുളള 202022 അദ്ധ്യയന വര്‍ഷത്തെ ഒഴിവുളള സീറ്റിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ 2020 നവംബര്‍ 2,3 തീയതികളിൽ അടൂര്‍, ആലപ്പുഴ, കുണ്ടറ, പുനലൂര്‍ എന്നീ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. കെ-മാറ്റ് പോസിറ്റീവ് സ്‌കോര്‍ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

വൈവാ വോസി

2020 ജൂണിൽ നടത്തിയ നാലാം സെമസ്റ്റര്‍ (കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.) ബി.എസ്.ഡബ്ല്യൂ. പരീക്ഷയുടെ വൈവാ വോസി നവംബര്‍ 3 മുതൽ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ബി.വോക്. കോഴ്‌സുകളിലേക്കുളള കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള സെന്റ് മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല, കെ.എസ്.എം.ഡി.ബി. കോളേജ്, ശാസ്താംകോട്ട എന്നിവിടങ്ങളിൽ പുതിയതായി അനുവദിച്ച ബി.വോക്. കോഴ്‌സുകളിലെ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അതതു കോളേജുകളിൽ നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി നവംബര്‍ 6. കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് നവംബര്‍ 9 ന് അതതു കോളേജുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം നവംബര്‍ 12 ന് ആണ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 11 മണിക്ക് മുന്‍പായി കോളേജിൽ ഹാജരാകേണ്ടതാണ്.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook