University Announcements 30 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഡിഗ്രി ട്യൂഷന്‍ഫീസ് ജനുവരി 30 വരെ അടക്കാം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബി.എ., ബി.കോം., ബി.എസ്.സി., ബി.ബി.എ. എന്നീ കോഴ്സുകളിലെ (സി.യു.സി.ബി.സി.എസ്.എസ്., 2018 അഡ്മിഷന്‍) അഞ്ച്, ആറ് സെമസ്റ്റര്‍ (മൂന്നാം വര്‍ഷം) വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്യൂഷന്‍ ഫീസ് ഗഡുക്കളായോ ഒന്നിച്ചോ അടക്കാനുള്ള അവസാന തീയതി ജനുവരി 30 വരെ നീട്ടിയിരിക്കുന്നു. ട്യൂഷന്‍ ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 0494 2400288, 2407494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

ഇന്‍റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ രണ്ട്, നാല് സെമസ്റ്റര്‍ ബി.എ., ബി.എസ്.സി., ബി.എസ്.സി. ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.കൊം, ബി.ബി.എ., ബി.എ. മള്‍ട്ടിമീഡിയ, ബി.സി.എ., ബി.കോം ഓണേഴ്സ്, ബി.കോം. വൊക്കേഷണല്‍ സ്ട്രീം, ബി.എസ്.ഡബ്ല്യൂ, ബി.ടി.എച്ച്.എം., ബി.വി.സി., ബി.എം.എം.സി., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണല്‍, ബി.ടി.എഫ്.പി., ബി.വോക്, ബി.ടി.എ., ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ബി.എ. ഫിലിം ആന്‍റ് ടെലിവിഷന്‍, ബി.എ. മള്‍ട്ടിമീഡിയ, ബി.എ. അഫ്സല്‍ ഉലമ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകളുടെ ഇന്‍റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ്സൈറ്റില്‍ നവംബര്‍ 9 വരെ ലഭ്യമാകും.

പ്രൊവിഷണല്‍ അഫിലിയേഷന്‍ പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളുടെ 2021-22 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രൊവിഷണല്‍ അഫിലിയേഷന്‍ പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പിഴ കൂടാതെ ഡിസംബര്‍ 15 വരേയും 1105 രൂപ പിഴയോടു കൂടി ഡിസംബര്‍ 31 വരേയും സമര്‍പ്പിക്കാവുന്നതാണ്. 2021 ജനുവരി 1 മുതല്‍ അപേക്ഷ സമര്‍പ്പിക്കാത്ത ഓരോ വര്‍ഷത്തിനും പിഴയും അധികപിഴയും ഉള്‍പ്പെടെ 12130 രൂപ ഈടാക്കുന്നതായിരിക്കും. അപേക്ഷ സമര്‍പ്പിക്കാത്ത കോളേജുകളെ സര്‍വകലാശാലയുടെ 2021-22 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന പ്രക്രിയയില്‍ ഉള്‍പ്പെടുത്തുന്നതല്ല. അപേക്ഷയുടെ മാതൃകക്കും മറ്റ് വിശദവിവരങ്ങള്‍ക്കും സി.ഡി.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ www.cdc.uoc.ac.in സന്ദര്‍ശിക്കുക.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല തലശ്ശേരി ഡോ. ജാനകി അമ്മാൾ ക്യാമ്പസ്സിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ കരാർ അടിസ്ഥാനത്തിൽ അക്കാദമിക് കോ-ഓർഡിനേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം അപേക്ഷ registrar@kannuruniv.ac.in എന്ന ഇ-മെയിലിൽ 02-11-2020 വൈകിട്ട് 5 മണിക്ക് മുമ്പ് സമർപ്പിക്കുക. വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in ) ലഭ്യമാണ്.

എം.എ മ്യൂസിക് (എസ്.ടി) അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്മെൻറിലെ എം.എ മ്യൂസിക്, എസ്.ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. അപേക്ഷകർ 06-11-2020ന് മുമ്പ് വകുപ്പ് മേധാവിക്ക് മുമ്പാകെ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഹാജരാകുക. ഫോൺ: 9895232334, 0497-2806404

പഠനസഹായി വിതരണം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബി.എ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, അഫ്സൽ ഉൽ ഉലമ, ബി.ബി.എ കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള എസ്. എൻ കോളേജ് കണ്ണൂർ, കെ.എം.എം വുമൺസ് കോളേജ്, ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ 02.11.2020 മുതൽ 04.11.2020 വരെ രാവിലെ 10.30 മുതൽ വൈകിട്ട് 3 മണി വരെ താവക്കര ക്യാമ്പസ്സിൽ വെച്ച് വിതരണം ചെയ്യുന്നതാണ്. വിദ്യാർത്ഥികൾ എത്തിച്ചേരേണ്ട കൌണ്ടറുകളും മറ്റ് വിശദാംശങ്ങളും സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in ) ലഭ്യമാണ്.

പരീക്ഷാ തീയതി

11.11.2020 ന് ആരംഭിക്കാനിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2020) പരീക്ഷകൾ 16.11.2020 ന്ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള ലിങ്ക് പരീക്ഷ ആരംഭിക്കുന്ന തീയതി മുതൽ ലഭ്യമാകും.

ടൈംടേബിൾ

16.11.2020 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാംസെമസ്റ്റർ എം. ബി. എ. ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (ഏപ്രിൽ 2020) പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഹാൾടിക്കറ്റ്

03.11.2020 ന് ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ- പ്രിലിമിനറി (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷയുടെഹാൾടിക്കറ്റുകൾ സർവകലാശാലവെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റിൽ ഫോട്ടോ പതിച്ച്അറ്റസ്റ്റ് ചെയ്യേണ്ടതാണ്. ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന സെന്ററിൽ പരീക്ഷക്ക് ഹാജരാകണം. അറസ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ഹാൾ ടിക്കറ്റിനോടൊപ്പം ഏതെങ്കിലും ഗവ. അംഗീകൃത ഒറിജിനൽ തിരിച്ചറിയൽ കാർഡുമായി പരീക്ഷക്ക് ഹാജരാകാവുന്നതാണ്.

സപ്ലിമെന്ററിയായി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളും ഒന്നാം വർഷ പരീക്ഷക്കുള്ള ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത്, ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന സെന്ററിൽ തന്നെ പരീക്ഷക്ക് ഹാജരാകണം.

പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ പ്രവേശനത്തിനായി നടത്തിയ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ പി ജി ഡിപ്പാർട്മെന്റ് ലിങ്കിൽ ലഭ്യമാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ലോഗിൻ ചെയ്ത് മെമ്മോ ഡൗൺലോഡ് ചെയ്ത് കൃത്യ സമയത്ത് അതാത് വകുപ്പുകളിൽ പ്രവേശനത്തിന് ഹാജരാക്കേണ്ടതുമാണ്.

Mg University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എസ്.സി./എസ്.ടി. രണ്ടാം സ്‌പെഷൽ അലോട്ട്‌മെന്റ്; ഓപ്ഷൻ രജിസ്‌ട്രേഷൻ നവംബർ രണ്ടുവരെ

എസ്.സി./എസ്.ടി. വിഭാഗത്തിനായുള്ള രണ്ടാം സ്‌പെഷൽ അലോട്ട്‌മെന്റിന് നവംബർ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. രണ്ടാം സ്‌പെഷൽ അലോട്ട്‌മെന്റ് നവംബർ മൂന്നിന് പ്രസിദ്ധീകരിക്കും. രണ്ടാം സ്‌പെഷൽ അലോട്ട്‌മെന്റിനുശേഷം എസ്.സി./എസ്.ടി. വിഭാഗക്കാർക്കായി പ്രത്യേകം സംവരണം ലഭ്യമായിരിക്കില്ല.

എൽ.എൽ.ബി. പരീക്ഷകേന്ദ്രം

മഹാത്മാഗാന്ധി സർവകലാശാല നവംബർ മൂന്നുമുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദാർഥികൾക്ക് പരീക്ഷ നടക്കുന്ന സർവകലാശാലയ്ക്ക് കീഴിലുള്ള ഏത് ലോ കോളേജിലും പരീക്ഷയെഴുതാം. ഇപ്രകാരം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളതും പരീക്ഷകേന്ദ്രം മാറി പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നതുമായ വിദ്യാർഥികൾ സർവകലാശാല വെബ്‌സൈറ്റിലെ //forms.gle/knPAsJwHKRSyXePT7 എന്ന ലിങ്കിൽ ലഭിക്കുന്ന ഗൂഗിൾ ഫോമിൽ ആവശ്യപ്പെട്ട വിവരങ്ങൾ നവംബർ ഒന്നിന് ഉച്ചകഴിഞ്ഞ് ഒന്നിന് മുമ്പായി അപ്‌ലോഡ് ചെയ്യണം. ഗൂഗിൾ ഫോമിൽ ലഭിക്കുന്ന ഏഴ് കോളേജുകളിൽ ഏതെങ്കിലും ഒരെണ്ണം വിദ്യാർഥികൾക്ക് പരീക്ഷകേന്ദ്രമായി തെരഞ്ഞെടുക്കാം.

വൈവാവോസി

2020 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ ഫിസിക്കൽ എജ്യൂക്കേഷൻ (2017 അഡ്മിഷൻ) പരീക്ഷയുടെ ഡിസർട്ടേഷൻ/വൈവാവോസി പരീക്ഷ നവംബർ നാലിന് രാവിലെ 11ന് സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവനിലെ 201-ാം നമ്പർ മുറിയിൽ നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റും തിരിച്ചറിയൽ രേഖയുമായി പരീക്ഷയ്ക്ക് എത്തണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഒന്നാംവര്‍ഷ ബിരുദ പ്രവേശനം 2020: എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുളള പ്രവേശനം രണ്ടാംഘട്ട കൗണ്‍സിലിംഗ്

എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുളള രണ്ടാംഘട്ട കൗണ്‍സിലിംഗ് നവംബര്‍ 2 മുതൽ 6 വരെ നടത്തുന്നു. കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റിൽ ഉള്‍പ്പെട്ട റാങ്ക് 31 മുത 100 വരെയുളളവരാണ് ഈ ഘട്ടത്തിൽ കൗണ്‍സിലിംഗിനായി ഹാജരാകേണ്ടത്.

ആദ്യ ഘട്ട കൗണ്‍സിലിംഗിൽ കോളേജിൽ ഹാജരാകാത്തവര്‍ക്ക് വീണ്ടും അവസരം നൽ കുന്നതല്ല. എന്നാൽ ആദ്യ ഘട്ടത്തിൽ കോളേജിൽ ഹാജരായിട്ടും സീറ്റുകള്‍ നികന്നതിനാൽ അഡ്മിഷന്‍ ലഭിക്കാതെ പോയവര്‍ക്ക് രണ്ടാഘട്ട കൗണ്‍സിലിംഗിൽ പങ്കെടുക്കാവുന്നതാണ്.

അങ്ങനെയുളളവര്‍ ഹാജരാകുന്ന പക്ഷം അവരെ പരിഗണിച്ച ശേഷം മാത്രമായിരിക്കും റാങ്ക് 31 മുതൽ ഉളളവരെ പരിഗണിക്കുന്നത്. കോളേജുകളിലെ ഓരോ കോഴ്‌സുകളുടേയും കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ ഒഴിവുകളുടെ വിവരം വെബ്‌സൈറ്റിൽ നൽ കിയിട്ടുണ്ട്. ഒഴിവുകള്‍ മനസിലാക്കിയ ശേഷം മാത്രം കൗണ്‍സിലിംഗിൽ പങ്കെടുക്കാന്‍ ശ്രദ്ധിക്കുക. ഓരോ കോഴ്‌സിനും നിശ്ചിത എണ്ണം സീറ്റുകള്‍ മാത്രമാണ് കമ്മ്യൂണിറ്റി ക്വാട്ടയിൽ ഉളളത്. റാങ്ക് ലിസ്റ്റിൽ ഉള്‍പ്പെട്ടു എന്നതും കൗണ്‍സിലിംഗിന് സമയം അനുവദിച്ചു എന്നതും കൊണ്ട് സീറ്റ് ഉറപ്പാകുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

എല്ലാ കോളേജുകളിലും ഒരു കോഴ്‌സിന് ഒരേ ഷെഡ്യൂളിൽ തന്നെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. അതിനാൽ ഒന്നിൽ കൂടുത കോളേജുകളുടെ റാങ്ക് ലിസ്റ്റിൽ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിംഗിൽ പങ്കെടുക്കാന്‍ രക്ഷാകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. പ്രതിനിധിയാണ് ഹാജരാകുന്നത് എങ്കി അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ത്ഥി ഒപ്പിട്ട Authorization Letter എന്നിവ ഹാജരാക്കണം. റാങ്ക്‌ലിസ്റ്റി പറഞ്ഞിട്ടുളള കൃത്യ സമയത്തു തന്നെ വിദ്യാര്‍ത്ഥിയോ പ്രതിനിധിയോ കോളേജി ഹാജരായിരിക്കേണ്ടതാണ്. റാങ്ക് അനുസരിച്ചാണ് കൗണ്‍സിലിംഗ്. റാങ്ക് വിളിക്കുന്ന സമയം വിദ്യാര്‍ത്ഥിയോ പ്രതിനിധിയോ ഹാജരില്ല എങ്കിൽ റാങ്ക് ലിസ്റ്റിലെ അടുത്തയാളെ വിളിക്കുന്നതാണ്. പിന്നീട് ആ വിദ്യാര്‍ത്ഥിക്ക് ആ സീറ്റ് അവകാശപ്പെടാന്‍ സാധിക്കില്ല.

അഡ്മിഷന് ഹാജരാകുന്നവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സൽ ഹാജരാക്കേണ്ടതാണ്. പ്രതിനിധി ഹാജരാകുന്ന കോളേജി ആണ് അഡ്മിഷന്‍ ലഭിക്കുന്നതെങ്കി പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുളളി വിദ്യാര്‍ത്ഥി നേരിട്ട് എത്തി അസ്സൽ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവിൽ മറ്റേതെങ്കിലും കോളേജി അഡ്മിഷന്‍ ലഭിച്ചിട്ടുളളവര്‍ അഡ്മിറ്റ് മെമ്മോ ഹാജരാക്കണം. അങ്ങനെയുളളവര്‍ കമ്മ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷന്‍ ലഭിക്കുന്ന പക്ഷം പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുളളി അഡ്മിഷന്‍ ലഭിച്ച കോളേജി നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി അഡ്മിഷന്‍ ലഭിച്ച കോളേജി നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന നിശ്ചിത സമയത്തിനുളളി അഡ്മിഷന്‍ നടപടി പൂര്‍ത്തിയാക്കാത്തവരുടെ സീറ്റ് ഒഴിവുളളതായി പരിഗണിക്കുന്നതും അടുത്ത ഘട്ടത്തിലെ കൗണ്‍സിലിംഗി നികത്തുന്നതുമാണ്. അവരെ പിന്നീട് യാതൊരു കാരണവശാലും ആ സീറ്റിലേക്ക് പരിഗണിക്കുന്നതല്ല. Temporary (താത്കാലിക) അഡ്മിഷന്‍ കമ്മ്യൂണിറ്റി ക്വാട്ടയി ബാധകമല്ല എന്ന കാര്യം ശ്രദ്ധിക്കുക. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് കാണുക.

ബി.എ.മ്യൂസിക് ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2020

ഒന്നാം വര്‍ഷ ബി.എ. മ്യൂസിക്കിന് ഒഴിവുളള സീറ്റുകളിലേയ്ക്ക് പ്രവേശനം – എന്‍.എസ്.എസ്., നീറമണ്‍കര കോളേജിൽ നവംബര്‍ 2 നും എസ്.എന്‍.വനിതാ കോളേജ്, കൊല്ലം നവംബര്‍ 3 നും വഴുതയ്ക്കാട് ഗവണ്‍മെന്റ് വനിതാ കോളേജ്, വഴുതയ്ക്കാട് നവംബര്‍ 4 നും പ്രവേശനം നടത്തുന്നു. നിലവിലെ റാങ്ക്‌ലിസ്റ്റിൽ ഉള്‍പ്പെട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മേ പറഞ്ഞ തീയതികളിൽ അതത് കോളേജുകളി രാവിലെ 11 മണിക്കു മുന്‍പായി ഹാജരാകേണ്ടതാണ്. കൂടുത വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പലിനെ സമീപിക്കണം. സര്‍വകലാശാലയിലേക്ക് അപേക്ഷകള്‍ അയയ്‌ക്കേണ്ടതില്ല.

ബി.വോക്. കോഴ്‌സുകളിലേക്കുളള കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള സെന്റ്.മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല, കെ.എസ്.എം.ഡി.ബി. കോളേജ്, ശാസ്താംകോട്ട എന്നിവിടങ്ങളിൽ പുതിയതായി അനുവദിച്ച ബി.വോക്. കോഴ്‌സുകളിലേക്ക് കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി നവംബര്‍ 6. കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് നവംബര്‍ 9 ന് അതതു കോളേജുകളി പ്രസിദ്ധീകരിക്കുന്നതാണ്. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം നവംബര്‍ 12 ന് ആണ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേദിവസം 11 മണിക്ക് കോളേജി ഹാജരാകേണ്ടതാണ്.

പ്രാക്ടിക്കൽ

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടം 2018 സ്‌കീമിലെ മൂന്നാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്ക പരീക്ഷകള്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗങ്ങള്‍ക്ക് നവംബര്‍ 2 മുതലും ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിന് നവംബര്‍ 3 മുതലും പ്രസ്തുത കോളേജി വച്ച് തന്നെ ആരംഭിക്കുന്നതാണ്.

പരീക്ഷാഫീസ്

മൂന്നാം സെമസ്റ്റര്‍ ബി.എഡ്.ഡിഗ്രി (റെഗുലര്‍ – 2019 സ്‌കീം, സപ്ലിമെന്ററി – 2015 സ്‌കീം), നവംബര്‍ 2020 പരീക്ഷയ്ക്ക് പിഴകൂടാതെ നവംബര്‍ 5 വരെയും 150 രൂപ പിഴയോടെ നവംബര്‍ 10 വരെയും 400 രൂപ പിഴയോടെ നവംബര്‍ 12 വരെയും ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി .

പരീക്ഷാഫലം

2020 ജൂലൈയി നടത്തിയ എം.എ.ഫിലോസഫി, ഇസ്ലാമിക് ഹിസ്റ്ററി, ഹിസ്റ്ററി, (2018 – 2020 ബാച്ച്), 2019 ജൂണി നടത്തിയ എം.എ. ഇസ്ലാമിക് ഹിസ്റ്ററി, ഹിസ്റ്ററി, ലിംഗ്വിസ്റ്റിക്‌സ്, ഫിലോസഫി, ഹിന്ദി, ലാഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ഇക്കണോമിക്‌സ്, എം.കോം., എം.എസ്.സി. ഫിസ്‌ക്‌സ്, അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്, (2017 – 2019 ബാച്ച്) (സി.എസ്.എസ്.) എന്നീ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ, ബി.എസ്.സി. (2019 റെഗുലര്‍, 2018 ഇംപ്രൂവ്‌മെന്റ്, 2014, 2015, 2016, 2017 സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റി ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി നവംബര്‍ 13 വരെ അപേക്ഷിക്കാം.
2020 ജൂണി നടത്തിയ ബി.എ. (ആന്വ സ്‌കീം) പാര്‍ട്ട് മൂന്ന് ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി മെയിന്‍ (ഓഫ്‌ലൈന്‍ & സപ്ലിമെന്ററി) സബ്‌സിഡിയറി ഫംഗ്ഷണ ഹിന്ദി, ഹിസ്റ്ററി ഓഫ് ഇന്ത്യ, സംസ്‌കൃതം പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും അപേക്ഷിക്കുന്നതിനുളള തീയതി പിന്നീട് അറിയിക്കുന്നതാണ്.

ഹെര്‍ബേറിയം കം ഫീൽഡ് അസിസ്റ്റന്റ് – ഇന്റര്‍വ്യൂ

കേരളസര്‍വകലാശാല ബോട്ടണി വിഭാഗത്തി കരാര്‍ അടിസ്ഥാനത്തി ഹെര്‍ബേറിയം കം ഫീൽഡ് അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി നവംബര്‍ 4 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്. ഫോണ്‍: 0471 2386426

Thunchath Ezhuthachan Malayalam University Announcements: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല അറിയിപ്പുകൾ

ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് നവംബര്‍ രണ്ടിന് തുടക്കമാകും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2020-21 അധ്യയനവര്‍ഷത്തിലെ ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് നവംബര്‍ രണ്ട് തിങ്കളാഴ്ച തുടക്കമാകും. കോവിഡ് മാനദണ്ഡപ്രകാരം ഓണ്‍ലൈനായിട്ടാണ് എട്ടാമത്തെ ബിരുദാനന്തരബിരുദ ബാച്ചിന് തുടക്കം കുറിക്കുന്നത്. നവംബര്‍ 3 ന് ചൊവ്വാഴ്ച ഡോ. ബേബി ശാരി (വകുപ്പദ്ധ്യക്ഷ, മനശാസ്ത്രവിഭാഗം, കാലിക്കറ്റ് സര്‍വകലാശാല)യും നവംബര്‍ 4 ബുധനാഴ്ച ഡോ. സുനില്‍ പി.ഇളയിടം (ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല) വും ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപ്രാരംഭ ക്ലാസുകള്‍ നല്‍കുന്നതാണ്.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook